1 GBP = 98.20INR                       

BREAKING NEWS

എം ആന്റ് എസിന് സാന്‍ഡ്വിച്ച് നല്‍കുന്ന കമ്പനിയിലെ 300 പേര്‍ക്ക് കോവിഡ് വന്നതോടെ നോര്‍ത്താംപ്ടണും ലോക്ക്ഡൗണി ലേക്ക്; മാസ്‌ക് ധരിക്കാതെ ഒന്നിലധികം തവണ പിടിക്കപ്പെട്ടാല്‍ 3,200 പൗണ്ട് പിഴ; അനധികൃതയോ ഗം നടത്തിയാല്‍ 10,000 പൗണ്ടും

Britishmalayali
kz´wteJI³

നോര്‍ത്താംപ്ടണിലെ ഒരു ഭക്ഷ്യ നിര്‍മ്മാണ ഫാക്ടറിയില്‍ മുന്നോറോളം പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവിടെ പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. എം & എസ് ശ്രൃംഖലയില്‍ സാന്‍ഡ്വിച്ച് അടക്കമുള്ള ഭക്ഷണ സാധനങ്ങള്‍ നല്‍കുന്ന ഗ്രീന്‍കോര്‍ ഫൂഡ്സ് എന്ന കമ്പനിയിലാണ് 292 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചത്. പട്ടണത്തിലെ മോള്‍ട്ടന്‍ പാര്‍ക്ക് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലാണ് ഈ കമ്പനി സ്ഥിതി ചെയ്യുന്നത്. രോഗബാധ സ്ഥിരീകരിക്കപ്പെട്ടവരെല്ലാം സെല്‍ഫ് ഐസൊലേഷനിലാണെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

പ്രാദേശിക ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞത് ഇതില്‍ 79 പേര്‍ക്ക് എന്‍ എച്ച് എസ് നടത്തിയ പരിശോധനയിലാണ് രോഗ ബാധ സ്ഥിരീകരിച്ചത് എന്നാണ്. ബാക്കി 213 പേര്‍ക്ക് ഗ്രീന്‍ കോര്‍ നടത്തിയ പരിശോധനയിലും രോഗം സ്ഥിരീകരിക്കപ്പെട്ടു. ലോകത്തിലെ തന്നെ ഏറ്റവും വലിയ സാന്‍ഡ്വിച്ച് നിര്‍മ്മാതാക്കളായ കമ്പനി, സ്വമേധയാ തൊഴിലാളികളെ പരിശോധനക്ക് വിധേയരാക്കുകയായിരുന്നു എന്നാണ് അറിയുവാന്‍ കഴിയുന്നത്. പട്ടണത്തില്‍ രോഗവ്യാപനം കനക്കുന്ന സാഹചര്യത്തിലായിരുന്നു കമ്പനി ഇത്തരത്തില്‍ ഒരു നടപടി കൈക്കൊണ്ടത്.

പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ വാച്ച് ലിസ്റ്റില്‍ ഉണ്ടായിരുന്ന നോര്‍ത്താംപ്ടണില്‍ കഴിഞ്ഞയാഴ്ച്ച 85 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തൊട്ടു മുന്‍പത്തെ ആഴ്ച്ച ഇത് 66 കേസുകളായിരുന്നു. പ്രാദേശിക ലോക്ക്ഡൗണ്‍ എല്ലായിടങ്ങളിലും ഒരുപോലെയല്ല. ലെസ്റ്റര്‍, ബ്ലാക്ക്ബേണ്‍, പ്രെസ്റ്റണ്‍, അബെര്‍ഡീന്‍ എന്നിവിടങ്ങളില്‍ കര്‍ക്കശമായ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളാണ് ഉള്ളത്. എന്നാല്‍ ഗ്രെയ്റ്റര്‍ മാഞ്ചെസ്റ്ററിലെ വലിയൊരു ഭാഗത്തും ലങ്കാഷയറിലും ഉള്ളത് മറ്റെവിടെയും ഉള്ളതിനേക്കാള്‍ കൂടുതല്‍ കര്‍ക്കശമായ നിയന്ത്രണങ്ങളാണ്.

ലോകത്തെവിടെയും ഭക്ഷ്യ നിര്‍മ്മാണ, ഭക്ഷ്യ സംസ്‌കരണ കമ്പനികളില്‍ കോവിഡ് ബാധ ധാരാളമായി കാണുന്നുണ്ട്. തണുപ്പ്, സൂര്യപ്രകാശം ഏല്‍ക്കാത്ത അന്തരീക്ഷം, മോശമായ ജോലി സാഹചര്യങ്ങള്‍, ജീവനക്കാര്‍ അധികവും പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുന്നു തുടങ്ങിയവയാണ് ഇതിന് കാരണമായി ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്. രോഗലക്ഷണങ്ങള്‍ ട്രാക്ക് ചെയ്യുന്ന ആപ്പ് സെയിന്റ് ഹെലെന്‍സ്, ബ്ലാക്ക്പൂള്‍, തറോക്ക് എന്നിവയുള്‍പ്പടെ ആറ് പുതിയ ഹോട്ട്സ്പോട്ടുകള്‍ നിര്‍ണ്ണയിച്ച ഉടനെയാണ് ഈ വാര്‍ത്ത എത്തുന്നത്.

കഴിഞ്ഞയാഴ്ച്ച പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് പ്രഖ്യാപിച്ച ലിസ്റ്റില്‍, അപകട സാധ്യതയുള്ള മേഖലകളില്‍ ഉള്‍പ്പെട്ടതായിരുന്നു നോര്‍ത്താംപ്ടണ്‍. ഏറ്റവും അധികം രോഗവ്യാപനം നടന്നയിടങ്ങള്‍, അവയിലധികവും നോര്‍ത്ത് വെസ്റ്റിലാണ്, ഇന്റര്‍വെന്‍ഷന്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളില്‍, രാജ്യത്തിന്റെ മറ്റേതൊരു ഭാഗത്തും ഉള്ളതിനേക്കാള്‍ കര്‍ക്കശമായ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളാണ് ഉള്ളത്.എന്നാല്‍ നോര്‍ത്താംപ്ടണ്‍ ഈ തലത്തിലേക്ക് എത്തിയിട്ടില്ല. ഏറ്റവും പുതിയ വിവരമനുസരിച്ച് ഇവിടെ 1 ലക്ഷം പേരില്‍ 29.8 പേര്‍ക്ക് എന്നനിരക്കിലാണ് രോഗബാധയുള്ളത്. അതേ സമയം ബ്ലാക്ക്ബേണ്‍ പോലെ ഏറ്റവും മോശമായ രോഗബാധയുള്ളയിടങ്ങളില്‍ 1 ലക്ഷം പേരില്‍ 80 പേര്‍ക്ക് എന്ന നിരക്കിലാണ് രോഗബാധ.

കോവിഡ് സിംപ്ടം ട്രാക്കെര്‍ ആപ്പ് സ്ഥിരീകരിക്കുന്നത് ചെഷയറിലെ ഹാള്‍ട്ടണ്‍ ആണ് ഇംഗ്ലണ്ടിലെ പുതിയ ഹോട്ട്സ്പോട്ട് എന്നാണ്. ഈ ആപ്പിന് രൂപകല്പന ചെയ്ത കിംഗ്സ് കോളേജ് ലണ്ടനിലെ ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ പട്ടണത്തിലെ 0.34 ശതമാനം പേര്‍ക്ക് കോവിഡ് ബാധയുണ്ട്. 0.25 പേര്‍ക്ക് കോവിഡ് ബാധയുള്ള സെയിന്റ് ഹെലെന്‍, 0.23 ശതമാനം പേര്‍ക്ക് രോഗബാധയുള്ള ബ്ലാക്ക്പൂള്‍ എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഉണ്ട്. ഗ്രെയ്റ്റര്‍ മാഞ്ചസ്റ്ററിലെ ടെയിംസൈഡ് 0.21 ശതമാനമായി നാലാം സ്ഥാനത്തുള്ളപ്പോള്‍ അഞ്ചാം സ്ഥാനത്തുള്ള എസെക്സിലെ തറോക്കില്‍ 0.2 ശതമാനം പേര്‍ രോഗബാധിതരാണ്.

മിഡില്‍സ്ബറോ, ലങ്കാഷയര്‍, സ്‌കോട്ട്ലാന്‍ഡിലെ ഡംഫ്രൈസും ഗാലോവേയും എന്നീ സ്ഥലങ്ങള്‍ ഹോട്ട്സ്പോട്ട് ആകുവാന്‍ പോവുകയാണെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കൊറോണ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി ബ്രിട്ടന്‍
രാജ്യത്തിന്റെ പലഭാഗങ്ങളിലും രോഗവ്യാപനം ശക്തിയാര്‍ജ്ജിച്ചതോടെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയാണ് ബ്രിട്ടന്‍. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിന് ആവര്‍ത്തിച്ചു പിടിയിലായാല്‍ 3,200 പൗണ്ട് വരെ പിഴയടക്കേണ്ടിവരും. പൊതുഗതാഗത സംവിധാനങ്ങളിലോ ഷോപ്പുകളിലോ മാസ്‌ക് ധരിക്കാതെ പിടിയിലായാല്‍ 100 പൗണ്ടാണ് പിഴ. ഇത് 15 ദിവസത്തിനുള്ളില്‍ അടച്ചാല്‍ 50 പൗണ്ടായി കുറയും. എന്നാല്‍, മാസ്‌ക് ധരിക്കാതെ രണ്ടാം തവണ പിടിയിലാവുമ്പോള്‍ 200 പൗണ്ടാകും പിഴ. പിന്നീട് ഓരോ തവണ പിടിയിലാകുമ്പോഴും പിഴയുടെ തുക ഇരട്ടിയായിക്കൊണ്ടിരിക്കും.

കോവിഡ് വ്യാപനം തടയുന്നതിനുള്ള കര്‍ശന നിയന്ത്രണങ്ങളുടെ ഭാഗായി, അനധികൃതമായി പാര്‍ട്ടികളോ യോഗങ്ങളോ സംഘടിപ്പിച്ചാല്‍ 10,000 പൗണ്ട് വരെ പിഴയിടേണ്ടതായി വരും. 30 ല്‍ അധികം ആളുകള്‍ പങ്കെടുക്കുന്ന ഏതൊരു പരിപാടി സംഘടിപ്പിച്ചാലും ഈ പിഴ ഒടുക്കേണ്ടതായി വരും. അതേസമയം ബൗളിംഗ് അലി, സ്‌കേറ്റിംഗ് റിങ്ക്സ്, കാസിനോ എന്നിവ തുറന്നു പ്രവര്‍ത്തിപ്പിക്കുവാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം. 30 അതിഥികളില്‍ പരിമിതപ്പെടുത്തി വിവാഹാഘോഷങ്ങള്‍ക്കും സാമൂഹിക അകലം പാലിച്ചുകൊണ്ട് ഇന്‍ഡോര്‍ കലാപ്രകടനങ്ങള്‍ക്കും അനുമതിയുണ്ട്.
സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് ഓഫീസ് അവധിയായതിനാല്‍ നാളെ ശനിയാഴ്ച (15-08-2020) ബ്രിട്ടീഷ് മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റര്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category