1 GBP = 98.20INR                       

BREAKING NEWS

ശതകോടികള്‍ മുടക്കി കാലിഫോര്‍ണിയയില്‍ ഏഴേക്കര്‍ എസ്റ്റേറ്റും കൂറ്റന്‍ ബംഗ്ലാവും വാങ്ങി ഹാരിയും മേഗനും; ഭാര്യയെ തല്ലിയ കേസില്‍ പ്രതിയായ റഷ്യന്‍ കോടീശ്വരന്‍ വീട് വിറ്റത് പകുതിയില്‍ താഴെ വില കുറച്ച്

Britishmalayali
kz´wteJI³

ഹാരിയുടേയും മേഗന്റേയും മറ്റൊരു സ്വപ്നം കൂടി സാക്ഷാത്ക്കരിക്കുകയാണ്. കാലിഫോര്‍ണിയയില്‍ സ്വന്തം വീട് വാങ്ങിയിരിക്കുകയാണ് അവര്‍. സ്വന്തം ഭാര്യയെ വെട്ടിനുറുക്കി എന്ന് ആരോപിക്കപ്പെടുന്ന ഒരു റഷ്യന്‍ പ്രഭുവിന്റെ ബംഗ്ലാവാണ് അവര്‍ വാങ്ങിയത്. 9 കിടപ്പുമുറികളുള്ള കൂറ്റന്‍ ബംഗ്ലാവ് 11 ദശലക്ഷം ഡോളറിനാണ് വാങ്ങിയത്. പരുക്കന്‍ മുഖമുള്ള പ്രഭു എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന സെര്‍ജി ഗ്രിഷിന്‍ എന്ന 54 കാരനായിരുന്നു ഈ ബംഗ്ലാവിന്റെ മുന്‍ ഉടമ.

പൂള്‍, ടെന്നിസ് കോര്‍ട്ട്, ഗസ്റ്റ് ക്വാര്‍ട്ടേഴ്സ് എന്നിവ കൂടി അടങ്ങിയ ഏഴ് ഏക്കര്‍ സ്ഥലമാണ് ബംഗ്ലാവിനൊപ്പം ഇയാള്‍ കുറഞ്ഞ വിലയ്ക്ക് ഹാരിക്കും മേഗനും നല്‍കിയത്. മൂന്ന് വര്‍ഷം മുന്‍പ് വരെ ഇയാള്‍ ഇതിന് ചോദിച്ചിരുന്നത് 26 ദശലക്ഷം ഡോളറായിരുന്നു. ഗ്രിഷിനും അയാളുടെ മുന്‍ഭാര്യ അന്ന ഫെഡോസീവയും തമ്മില്‍ നിയമയുദ്ധത്തിലാണ്. ഗ്രിഷിന്‍ തന്റെ നേര്‍ക്കു തോക്കു ചൂണ്ടി എന്നും ചവിട്ടി താഴെയിട്ടുവെന്നും അടിച്ചു പല്ലുതെറിപ്പിച്ചു എന്നുമൊക്കെ അന്ന കോടതിയില്‍ ആരോപണം ഉന്നയിച്ചിട്ടുമുണ്ട്.

അന്നയുടെ ബിസിനസ്സ് പങ്കാളിയായ ജെന്നിഫര്‍ സള്‍ക്കസ്സിനെ അപമാനിച്ചു, സ്വകാര്യതയില്‍ കടന്നുകയറ്റം നടത്തി, സമൂഹ മാധ്യമങ്ങള്‍ വഴി അപവാദങ്ങള്‍ പ്രചരിപ്പിച്ചു തുടങ്ങിയ നിരവധി മറ്റ് ആരോപണങ്ങളും മുന്‍ഭാര്യ ഗ്രിഷിന് എതിരെ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഗ്രിഷിന്‍ നിരപരാധിയാണെന്നും മുന്‍ഭാര്യയുടെ ചതിയില്‍ പെട്ടതാണെന്നുമാണ് ഗ്രിഷിന്റെ വക്താവ് പറയുന്നത്. കല്യാണം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞപ്പോള്‍ തന്നെ ഗ്രിഷിന്റെ പ്രശ്നങ്ങള്‍ ആരംഭിച്ചതാണെന്നാണ് വക്താവ് പറയുന്നത്. ഭാര്യ മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായതാണ് പ്രശ്നമെന്നും അയാള്‍ പറയുന്നു.

ഇതിനെ തുടര്‍ന്ന് തനിക്കും തന്റെ കാമുകിക്കും ആഡംബര ജീവിതം നയിക്കുവാനുള്ള പണം അവര്‍ ഗ്രിഷിനില്‍ നിന്നും ആവശ്യപ്പെടുകയായിരുന്നു. ആ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് അന്ന് നിരവധി കള്ളക്കേസുകളുമായി ഗ്രിഷിനെതിരെ തിരിഞ്ഞത് എന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. അതേ സമയം രാജകുടുംബവുമായി വളരെ അടുപ്പമുള്ള എഴുത്തുകാരന്‍ നോര്‍മാന്‍ ബേക്കര്‍, ഹാരിയോട് രേഖകളെല്ലാം വിശദമായി പരിശോധിക്കുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇക്കഴിഞ്ഞ ജൂണ്‍ 18 നാണ് ഹാരിയും മേഗനും ഈ ബംഗ്ലാവ് വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ ഇതിനായി 7.25 ദശലക്ഷത്തിന്റെ 30 വര്‍ഷത്തെ മോര്‍ട്ട്ഗേജും എടുത്തതായി രേഖകള്‍ കാണിക്കുന്നു. 9 കിടപ്പുമുറികളുള്ള പ്രധാന ബംഗ്ലാവിന് പുറമെ രണ്ട് കിടപ്പുമുറികളുള്ള ഗസ്റ്റ് ഹൗസും ഇതിലുണ്ട്. മാത്രമല്ല, അധികവും സമ്പന്നര്‍ വസിക്കുന്ന ഈ മേഖലയില്‍ നല്ല സ്‌കൂളുകളും മറ്റ് എല്ലാ സൗകര്യങ്ങളും ലഭ്യമാണ്.
സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് ഓഫീസ് അവധിയായതിനാല്‍ നാളെ ശനിയാഴ്ച (15-08-2020) ബ്രിട്ടീഷ് മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റര്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category