1 GBP = 98.40 INR                       

BREAKING NEWS

ഈ ഒന്‍പത് കാര്യങ്ങള്‍ ഇന്നുമുതല്‍ ശ്രദ്ധിച്ചു തുടങ്ങൂ; ബ്രിട്ടന്‍ ഔദ്യോഗികമായി സാമ്പത്തിക പ്രതിസന്ധി പ്രഖ്യാപിക്കുമ്പോ ള്‍ വീണുപോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Britishmalayali
kz´wteJI³

ബ്രിട്ടന്‍ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന് ഔദ്യോഗികമായി തന്നെ സമ്മതിച്ചിരിക്കുകയാണ്. 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരമൊരു അവസ്ഥ സംജാതമാകുന്നത്. തൊഴില്‍ നഷ്ടങ്ങളുടെ കുത്തൊഴുക്ക് തുടരുമ്പോള്‍, ഈ സാമ്പത്തിക തകര്‍ച്ചയില്‍ വലിയ പരിക്കുകള്‍ ഏല്‍ക്കാതിരിക്കാന്‍ ചില നുറുങ്ങ് വിദ്യകള്‍ പറഞ്ഞു തരികയാണ് സാമ്പത്തിക രംഗത്തെ വിദഗ്ദര്‍.

സമ്പദ് പരിപാലനം കൃത്യമാക്കുക
ഈ അവസരത്തില്‍, കൈയ്യില്‍ വന്നു ചേരുന്ന പണം ബുദ്ധിപൂര്‍വ്വം വിനിയോഗിക്കേണ്ടത് അത്യാവശ്യമാണ്. ദൈനംദിന ജീവിതത്തില്‍ ഒരല്പം സമയമെടുത്ത് നിങ്ങള്‍ക്ക് ലഭിക്കുന്ന പണം, ചെലവാക്കുന്ന പണം എന്നിവയുടെ കണക്ക് കൃത്യമായി എഴുതി വയ്ക്കുക. അതുപോലെ നിങ്ങള്‍ക്ക് എന്ത് സമ്പാദ്യമുണ്ടെന്നതും നിങ്ങള്‍ക്ക് ബാദ്ധ്യതകള്‍ എത്രയുണ്ടെന്നതും കണക്കാക്കുക.

കരുതല്‍ ധനം സൂക്ഷിക്കുക
സാധാരണ നിലയിലാണെങ്കില്‍ മൂന്ന് മുതല്‍ ആറ് മാസം വരെയുള്ള മൊത്തം ചെലവിന് സമാനമായ തുക അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കാവുന്ന കരുതല്‍ ധനമായി പ്രീമിയം ബോണ്ടുകളില്‍ സൂക്ഷിക്കാവുന്നതാണ്. എന്നാല്‍, തൊഴില്‍ നഷ്ടങ്ങളുടെ വേലിയേറ്റത്തില്‍ ദുരിതങ്ങള്‍ കുറയ്ക്കുവാന്‍, ചുരുങ്ങിയത് ആറ് മാസത്തേക്കുള്ള കരുതല്‍ ധനം സൂക്ഷിക്കുക. ജോലി നഷ്ടപ്പെടുകയാണെങ്കില്‍ എത്രതുക നഷ്ടപരിഹാരമായി ലഭിക്കും എന്നത് നിങ്ങളുടെ തൊഴില്‍ കരാറില്‍ രേഖപ്പെടുത്തിയിരിക്കും. ഇത് നിങ്ങളുടെ കരുതല്‍ നിധി വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കാം.

വരുമാനം ഉറപ്പാക്കുക
നിങ്ങളുടെ തൊഴില്‍ നഷ്ടപ്പെടും എന്ന ഘട്ടമാണെങ്കില്‍, തൊഴിലുടമയുമായി സംസാരിക്കുക. മറ്റെന്തെങ്കിലും നീക്കുപോക്കുകള്‍ക്ക് ശ്രമിക്കുക. ഉദാഹരണത്തിന് ജോലി സമയം കുറയ്ക്കുക, വേതനത്തില്‍ കുറവ് വരുത്തുക തുടങ്ങിയവ. ഒന്നും ഇല്ലാത്തതിനേക്കാള്‍ നല്ലതാണ് കുറച്ചെങ്കിലും ലഭിക്കുന്നത്. തൊഴില്‍ നഷ്ടത്തിനെതിരെയുള്ള ഇന്‍ഷുറന്‍സ് പരിഗണിക്കുക. ഒരു വര്‍ഷത്തെ വേതനത്തിന്റെ 65% ഇതിലൂടെ ലഭിക്കും.

അത് സാധ്യമാണോ എന്ന് നിങ്ങളുടെ തൊഴില്‍ കരാര്‍ പരിശോധിച്ച് ഉറപ്പുവരുത്തുക. ഒരു രണ്ടാം ജോലിക്ക് ശ്രമിക്കുക. അത് ലഭിച്ചാല്‍ കുറച്ചുകൂടി ആശ്വാസം ലഭിക്കും. ഊബര്‍ ഡ്രൈവര്‍, ഡെലിവറി ഡ്രൈവര്‍, ട്യുട്ടര്‍ എന്നീ ജോലികള്‍ രണ്ടാം ജോലിയായി പരിഗണിക്കാവുന്നതാണ്. മാത്രമല്ല, മിക്കവരുടെ വീടുകളിലും ഉപയോഗിക്കാത്ത പല സാധനങ്ങളും കാണും. ഈബേ, ഫേസ്ബുക്ക് മാര്‍ക്കറ്റ്പ്ലേസ് തുടങ്ങിയവ വഴി ഇവ വിറ്റഴിക്കുക.

ചെലവ് ആസൂത്രണം ചെയ്യുക
നല്‍കുവാനുള്ള ബില്ലുകളെല്ലാം ഒരൊറ്റ അക്കൗണ്ടിലേക്ക് സെറ്റ് ചെയ്യുക. പിന്നീട് താഴെപ്പറയുന്ന മൂന്ന് ചോദ്യങ്ങള്‍ ചോദിക്കുക.
1. എനിക്കിത് ആവശ്യമാണോ?
2. എനിക്കിത് വേണോ?
3. കുറഞ്ഞ വിലയ്ക്ക് ഇത് ലഭ്യമാണോ?
ഇത് നിങ്ങളുടെ പ്രതിമാസ ചെലവുകള്‍ ചുരുക്കുവാന്‍ സഹായിക്കും. അതായത് ടി വി പാക്കേജ് ഒരു കാലയളവിലേക്ക് കുറയ്ക്കുകയോ സബ്സ്‌ക്രിപ്ഷന്‍ റദ്ദാക്കുകയോ ചെയ്യാം. അധിക ചെലവുകള്‍ ഈ കാലഘട്ടത്തില്‍ പൂര്‍ണ്ണമായും ഒഴിവാക്കുക. നിങ്ങളുടെ യാത്രാ, പലവ്യഞ്ജനങ്ങള്‍ തുടങ്ങിയവയ്ക്കുള്ള ചെലവുകള്‍ നിങ്ങളുടെ ബില്‍ അക്കൗണ്ടില്‍ നിന്നും എടുക്കുക. ഒരിക്കല്‍ അനുവദിച്ചിരിക്കുന്ന തുക ചെലവാക്കിയാല്‍ പിന്നെ ആ അക്കൗണ്ടില്‍ നിന്നും കൂടുതല്‍ പണം എടുക്കരുത്.

കട വിമുക്തനാകുക
നിങ്ങള്‍ക്ക് നിലവില്‍ ഉള്ള കടങ്ങളുടെയും കടബാക്കികളുടേയും പട്ടിക തയ്യാറാക്കുക. വായ്പ നല്‍കിയവരെ വിളിച്ച്, കുറച്ചുകൂടി മെച്ചപ്പെട്ട പലിശനിരക്ക് ലഭ്യമാണോ എന്ന് പരിശോധിക്കുക. ഇപ്പോള്‍ പലിശ നിരക്ക് വളരെ കുറവായതിനാല്‍, നിങ്ങള്‍ക്ക് പണം ലാഭിക്കാന്‍ കഴിഞ്ഞേക്കും. ചെറിയ വായ്പകള്‍ ആദ്യമാദ്യം കൊടുത്തു തീര്‍ക്കുക.

നിങ്ങളുടെ സി വി മെച്ചപ്പെടുത്തുക
നിങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരിക്കുകയാണെങ്കില്‍, നിങ്ങളുടെ സി വി പരിഷ്‌കരിക്കുക. കൂടുതല്‍ നൈപുണ്യങ്ങളും പ്രവര്‍ത്തി പരിചയവും ചേര്‍ത്ത് അതിനെ കൂടുതല്‍ ആകര്‍ഷകമാക്കുക. മുന്‍കാലങ്ങളില്‍ നിങ്ങള്‍ കൈവരിച്ച നേട്ടങ്ങളും മറ്റും കൂട്ടിച്ചേര്‍ക്കാം. അതുപോലെ ലിങ്ക്ഡ്ഇന്നിലും മറ്റ് ജോബ് പോര്‍ട്ടലുകളിലുമുള്ള നിങ്ങളുടെ സി വി പുതുക്കുക. ഏതൊരു അഭിമുഖത്തിനും അവസരം ലഭിച്ചാല്‍ അതില്‍ പങ്കെടുക്കുക.

തൊഴില്‍ നഷ്ടം
നിങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയാണെങ്കില്‍ മാന്യമായി പുറത്തു പോകാന്‍ ശ്രമിക്കുക. നിങ്ങള്‍ ഒരിക്കലും ഒരു ഇരയാകരുത്. നിങ്ങളുടെ തൊഴില്‍ കരാര്‍ പരിശോധിച്ച് അതില്‍ നിങ്ങള്‍ക്ക് അര്‍ഹതപ്പെട്ട നഷ്ടപരിഹാരം വാങ്ങിയെടുക്കുക. നഷ്ടപരിഹാരത്തിന്റെ ആദ്യത്തെ 30,000 പൗണ്ടിന് നികുതി നല്‍കേണ്ടതില്ല. ഇതിന് മുകളിലുള്ള തുക പെന്‍ഷന്‍ തുകയാക്കി മാറ്റുവാന്‍ സാധിക്കുമോ എന്നും പരിശോധിക്കുക.

ബെനഫിറ്റുകള്‍
ബെനഫിറ്റ് സിസ്റ്റം എന്നത് വളരെ സങ്കീര്‍ണ്ണമായ ഒന്നാണ്, നിങ്ങള്‍ക്ക് അര്‍ഹമായ ബെനഫിറ്റുകള്‍ എന്തൊക്കെയാണെന്ന് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച മനസ്സിലാക്കുക. തൊട്ടടുത്തുള്ള ജോബ് സെന്ററിനെ സമീപിച്ച് അതിന്റെ റാപിഡ് റെസ്പോണ്‍സ് സര്‍വ്വീസിനെ കുറിച്ച് ചോദിക്കുക.

മനോനില
ജീവിതത്തില്‍ ഒരു നിശ്ചിതത്വം ഉണ്ടെങ്കിലേ സുരക്ഷിതത്വം അനുഭവപ്പെടൂ. അനിശ്ചിതാവസ്ഥ ആരും ഇഷ്ടപ്പെടാത്ത ഒന്നാണ്. എന്നാല്‍ ഇത്തരം അവസരങ്ങളില്‍ മനോധൈര്യം കളയാതെ സൂക്ഷിക്കുക.

ചെലവ് കുറഞ്ഞ എനര്‍ജി ഡീലുകള്‍ തെരഞ്ഞെടുക്കുക
വീടുകളില്‍ ഇരുന്ന് ജോലി ചെയ്യുവാന്‍ ആരംഭിച്ചതിനു ശേഷം ഉപയോഗിക്കുന്ന എനര്‍ജിയുടെ അളവ് വര്‍ദ്ധിച്ചിട്ടുണ്ടാകും. അതേസമയം ഇന്നത്തെ പല എനര്‍ജി ഡീലുകളും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 മുതല്‍ 18 ശതമാനം വരെ ചെലവ് കുറഞ്ഞവയാണ്. അതായത് ഏറ്റവും അനുയോജ്യമായ എനര്‍ജി ഡീലിലേക്ക് മാറിയാല്‍ ഏറെ പണം ലാഭിക്കാന്‍ കഴിയും.

ഗ്യാസും ഇലക്ട്രിസിറ്റിയും കുറഞ്ഞ വിലയില്‍ തരുവാന്‍ തയ്യാറുള്ള ചെറുകിട എനര്‍ജി പ്രൊവൈഡേഴ്സ് ഉണ്ട്. അവരെ സമീപിക്കുക. കൂടാതെ എനര്‍ജി ലാഭിക്കുന്നതിനായി താഴെ പറയുന്ന നടപടികള്‍ സ്വീകരിക്കുക.
  • അധിക ഊര്‍ജ്ജം ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ഒഴിവാക്കി പുതിയവ വയ്ക്കുക.
  • ഫ്രിഡ്ജുകളും ഫ്രീസറുകളും കൃത്യമായ ഇടവേളകളില്‍ ഡീഫ്രോസ്റ്റ് ചെയ്യുക.
  • റേഡിയേറ്ററുകള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.
  • വാതിലുകളും ജനലുകളും റീസീല്‍ ചെയ്യുക.
  • ചുമരുകളുടെയും മേല്‍ക്കൂരയുടെയും ഇന്‍സുലേഷന്‍ മെച്ചപ്പെടുത്തുക.
  • ഊര്‍ജ്ജ കാര്യക്ഷമതയുള്ള ലൈറ്റുകള്‍ ഉപയോഗിക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category