1 GBP = 94.70 INR                       

BREAKING NEWS

കൂടുവിടുന്ന കുഞ്ഞാടുകള്‍ 11-ാം ഭാഗം

Britishmalayali
പോള്‍ മണ്ഡലം

(ജപമാല കഴിഞ്ഞ ലക്കം തുടര്‍ച്ച)


ഫാത്തിമായില്‍ മാതാവ് പ്രത്യക്ഷപ്പെട്ട കുട്ടികള്‍ക്ക് എന്തു സംഭവിച്ചു?

ഫാത്തിമായി മാതാവിന്റെ അനുഗ്രഹത്താല്‍ വളരെയധികം രോഗശാന്തി ലഭിക്കുന്നു എന്നു കേള്‍ക്കുന്നു. അങ്ങനെയെങ്കില്‍ ഫാത്തിമായില്‍ മാതാവു പ്രത്യക്ഷപ്പെട്ട കുട്ടികള്‍ക്ക് എന്തു സംഭവിച്ചു എന്ന് ആരെങ്കിലും അറിയുന്നുണ്ടോ? ഫ്രാന്‍സിസ്‌കോ, ജസീന്താ, ലൂസിയാ എന്നിങ്ങനെ മൂന്നു കുട്ടികള്‍ക്കാണ്  മാതാവ് പ്രത്യക്ഷപ്പെട്ടത്. 
ഇതില്‍ ഫ്രാന്‍സിസ്‌കോയ്ക്കും ജസീന്തായ്ക്കും ഇന്‍ ഫ്‌ളുന്‍സാ ബാധിച്ചു. ലൂസിയായുടെ കുടുംബത്തേയും ഇന്‍ഫ്‌ളുവന്‍സാ ബാധിച്ചു.
ഫ്രാന്‍സിസ്‌കോ ഫ്രാന്‍സിസ്‌കോയ്ക്ക് ഇന്‍ ഫ്‌ളുവന്‍സാ ബാധിച്ച് നാളുകള്‍ കിടന്നു. അനേക മാസങ്ങള്‍ നീണ്ടു നിന്ന സഹനം.  അവസാനം ആരോഗ്യം നശിച്ച് 1919 ഏപ്രില്‍ 4ാം തീയതി അവന്‍ അകാലചരമം പ്രാപിച്ചു
ജസീന്താ അവളുടെ നെഞ്ചില്‍ വലിയ മുഴ പ്രത്യക്ഷപ്പെട്ടു. അസഹനീയമായ വേദനയാല്‍ അവള്‍ പുളഞ്ഞു. രണ്ട് ആശുപത്രികലില്‍ ചികിത്സ നടത്തി. എന്നാല്‍ എല്ലാ ചികിത്സകളും വിഫലമായി. എന്നാല്‍ രണ്ടാമത്തെ ആശുപത്രിയില്‍ രണ്ടു വാരിയെല്ലുകള്‍ നീക്കം ചെയ്തു. വളരെയധികം വേദന അവള്‍ സഹിച്ചു. കാരണം ശ്വാസകോശത്തിന് അസുഖമായതിനാല്‍ അനസ്‌തേഷ്യ നല്‍കുവാന്‍ കഴിഞ്ഞില്ല. വേദന കടിച്ചമര്‍ത്തിയും കഠിന വേദനയാല്‍ പുളഞ്ഞും 1920 പെബ്രുവരി 20-ാം തീയതി അവള്‍ അകാലമരണമടഞ്ഞു.
എല്ലാവരുടേയും അസുഖം ഭേദമാക്കുന്ന മാതാവ്. ഈ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് പ്രത്യക്ഷപ്പെടുകയും കഠിനമായ വേദന സമ്മാനിക്കുകയും ചെയ്‌തോ?
മാതാവ് നേരിട്ട് സംസാരിക്കുകയും സന്ദേശം നല്കുകയും ചെയ്തശേഷം  ആ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് സഹനം നല്‍കി. എന്നാണ് പറച്ചില്‍ മാതാവിനെ വിളിച്ചു കരഞ്ഞപേക്ഷിച്ചിട്ടും അവരുടെ കഠിനവേദന മാറ്റുകയോ ചെയ്തില്ല. പകരം ആ കുഞ്ഞുങ്ങളെ മരണത്തിലേയ്ക്കു വിടുകയല്ലേ ചെയ്തത് ? അപ്പോള്‍ എത്രയും ദയയുള്ള മാതാവേ എന്നു വിളിക്കുന്നതിന്റെ അര്‍ത്ഥമെന്ത്? ക്രൂരരായ നമ്മള്‍ ഒരുപാമ്പിന്‍ കുഞ്ഞിനോടുപോലും ഇപ്രകാരം ചെയ്യുമോ?
എന്നാല്‍ ഇതൊന്നുമല്ല അവിടെ ദൈവത്തിനു പകരം മറിയത്തെ വണങ്ങുന്നതിനു കാരണമാക്കിയ ഈ കുട്ടികള്‍ക്ക് ദൈവം നല്കിയ ശിക്ഷയല്ലേ ഇത്.? മാത്രമല്ല ഇതിന്റെ പിന്നാലെപോകുന്ന ജനങ്ങള്‍ക്ക് ഒരു മുന്നറിയിപ്പും ദൈവത്തിനു പകരം ദൈവം സൃഷ്ടിച്ച മറിയത്തെ സ്തുതിച്ചു കൊണ്ടിരുന്നാല്‍ ദൈവശിക്ഷ നിങ്ങളുടെ മേല്‍ അശനിപാതം പോലെ പതിക്കും തീര്‍ച്ച. യോനായുടെ അടയാളമല്ലാതെ ലോകാവസാനത്തോളം നിങ്ങള്‍ക്ക് ഒരടയാളവും ലഭിക്കില്ല. മാതാവു പ്രത്യക്ഷപ്പെട്ടെങ്കില്‍ യേശുക്രിസ്തുവിന്റെ ഈ പ്രവചനം തെറ്റിപ്പോയി എന്നു വരുന്നു!
ജപമാല ചൊല്ലി തകര്‍ന്നടിഞ്ഞ കുടുംബങ്ങള്‍

1) എല്ലാ സന്ധ്യകളിലും പ്രഭാതത്തില്‍ മൂന്ന് മണിക്ക് പതിറ്റാണ്ടുകളായി ഭാര്യയും ഭര്‍ത്താവും ഒരുമിച്ചിരുന്ന് ജപമാല ചൊല്ലിയ ഒരു കുടുംബം. ഒരു പ്രഭാതത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടി കുഴമ്പു പരുവത്തില്‍ ആശുപത്രിയിലെത്തിച്ചു. വലിയ പഞ്ഞിക്കെട്ടുപോലെ ഏതാനും ദിവസങ്ങള്‍ കിടന്നു മരിച്ചു.
2) വേറൊരു കുടുംബം ഭാര്യയും ഭര്‍ത്താവും എല്ലാ സന്ധ്യകളിലും വര്‍ഷങ്ങളായി 153 മണിജപം വഴി മറിയത്തെ സ്തുതിച്ചു. എന്നാല്‍ ആദ്യത്തെ പ്രാവശ്യം ഉന്നത വിദ്യാഭ്യാസം നേടിയ മകന്‍ ബൈക്കപകടത്തില്‍ മരിച്ചു. രണ്ടാമത് മകളുടെ മകന്‍ ചെറുപ്രായത്തില്‍ മരിച്ചു. തുടര്‍ന്ന് ഭര്‍ത്താവും മരണപ്പെട്ടു. ഇളയമകന്‍ വിവാഹിതനായി. പക്ഷേ സന്താനങ്ങളില്ല. റ്റീച്ചര്‍ വര്‍ഷങ്ങളായി അള്‍സിമേസ് ബാധിച്ച് കിടപ്പില്‍ തന്നെ. അങ്ങനെ ആ കുടുംബവും നശിച്ചു.
3. വേറൊരു കുടുംബം വീട്ടമ്മ നിരന്തരം കൊന്തചൊല്ലി ദൈനത്തിനു പകരം മറിയത്തെ സ്തുതിച്ചു കൊണ്ടിരുന്നു. നല്ല പ്രായത്തില്‍ ഭര്‍ത്താവ് അപകടത്തില്‍ മരിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞ എന്‍ജിനീയര്‍ ആയ മകന്‍ മരിച്ചു. വലിയ ദുഃഖങ്ങള്‍ കടിച്ചമര്‍ത്തി അവള്‍ ഇന്നും ജീവിക്കുന്നു.
4. നിരന്തരം കൊന്ത ചൊല്ലിപ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു വീട്ടമ്മ ശതകോടികളുടെ സ്വത്തും നശിച്ച് ഒന്നരകോടി വിലയുള്ള വീടും വിറ്റ് അവസാനം സര്‍വ്വതും നശിച്ച് വാടകക്കെട്ടിടത്തില്‍ കിടന്നു മരിച്ചു. മകന്റേയും മരുമകളുടേയും പരിഗണനയോ സ്‌നേഹമോ ലഭിക്കാതെ.
5. വേറൊരു വീട്ടമ്മ ജപമാല വഴി മറിയത്തെ സ്തുതിച്ചുകൊണ്ടിരുന്നു വര്‍ഷങ്ങളോളം. ആദ്യം 10 വയസ്സുള്ള കുട്ടി മരിക്കുന്നു. അടുത്ത വര്‍ഷം ചെറുപ്പക്കാരനായ ഭര്‍ത്താവ് മരിക്കുന്നു. ഒന്നരവര്‍ഷം കഴിഞ്ഞ് എന്‍ജിനീയറിംഗിനു പഠിച്ചുകൊണ്ടിരുന്ന മകള്‍ മരിക്കുന്നു. എല്ലാം തകര്‍ന്ന് അവര്‍ ജീവിക്കുന്നു.
നിരന്തരം  ജപമാല ചൊല്ലി അവസാനം മാനസികരോഗികളായിത്തീര്‍ന്ന അനേകം സ്ത്രീകളെ ഈ ഗ്രന്ഥകാരനറിയാം. മാത്രമല്ല മറ്റനേകര്‍ക്കും അറിയാം.
ഇനിയും ധാരാളം എഴുതുവാനുണ്ട്. പരിമിതി മൂലം എഴുതുന്നില്ല. ഇതെല്ലാം ജീവിക്കുന്ന സത്യങ്ങളാണ് സംശയമുള്ളവര്‍ ഈ ഗ്രന്ഥകാരനെ വിളിക്കാം. - 8281861337
അന്ധംതമസ് പ്രവിശാന്തിയേ
സംഭൂതി ഉപാസതേ - (യജുര്‍വേദം)
സൃഷ്ട വസ്തുവിനെ പൂജിക്കുന്നവന്‍ നിത്യമായ അന്ധകാരത്തില്‍ ആണ്ടുപോകുമെന്ന് യജുര്‍വ്വേദം പോലും മുന്നറിയിപ്പുനല്‍കുന്നു.

വായനക്കാര്‍ക്ക് ഒരു മുന്നറിയിപ്പ്

ദൈവത്തെ സ്തുതിച്ചില്ലെങ്കില്‍ ദൈവം ക്ഷമിച്ചെന്നിരിക്കും. എന്നാല്‍ ദൈവത്തിനു പകരം ദൈവം സൃഷ്ടിച്ചതിനെ സ്തുതിച്ചാല്‍ ദൈവം ക്ഷമിക്കുകയില്ല. സഹിക്കുകയില്ല. അത് മാതാവായാലും പൂണ്യാള•ാരായാലും കരിങ്കല്‍ വിഗ്രഹമാണെങ്കിലും ശരി ദൈവം ക്ഷമിക്കുകയില്ല. 'എന്തെന്നാല്‍ ഞാന്‍ അസൂയാലുവായ ദൈവമാണ്.'' ബൈബിള്‍
അത്രയ്ക്കു കര്‍ശനമായ താക്കീതാണ് ബൈബിള്‍ നല്‍കുന്നത്. ജപമാല വഴി നീണ്ട മറിയം സ്തുതികള്‍ ആകാശവും ഭൂമിയും സൃഷ്ടിച്ച് പരിപാലിക്കുന്ന ദൈവം ക്ഷമിക്കുമോ? ദൈവത്തെ സ്തുതിക്കുന്നതിനു പകരം മറ്റാരെ സ്തുതിച്ചാലും അതെല്ലാം സാത്താന്‍ പൂജയാണ്. അതെ ജപമാലയും അക്ഷരം പ്രതി സാത്താന്‍ പൂജ തന്നെ.
അതുകൊണ്ടാണ് ചില ക്രൈസ്തവ സമൂഹങ്ങള്‍ പറയുന്നത് കത്തോലിക്കാസഭ സാത്താനിക് ആണെന്ന്. ദശാബ്ദങ്ങള്‍ക്കു മുമ്പ് ഇങ്ങനെ പറഞ്ഞ ചില വ്യക്തികളോട് വലിയ വാഗ്‌വാദങ്ങളും തര്‍ക്കങ്ങളും കലഹവും നടത്തിയിട്ടുള്ള വ്യക്തിയാണ് ഈ ഗ്രന്ഥകാരന്‍. പക്ഷേ ഇന്ന് എനിക്കു തോന്നുന്നു അവര്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്ന്.  

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category