1 GBP = 98.20INR                       

BREAKING NEWS

പ്രായത്തിന്റെ അവശതയല്ലാതെ അസുഖങ്ങള്‍ ഒന്നുമില്ലാത്ത പ്രകാശാനന്ദയെ ഇച്ഛയ്ക്കു വിരുദ്ധമായി തടഞ്ഞുവച്ചിരിക്കുന്നു; സ്വാമി മഠത്തിലേക്കു വരുന്നതു തടയാനാണ് ഇത്; അനാവശ്യമായി മരുന്നുകള്‍ നല്‍കിയും സ്ലോ പോയിസനിങ്ങിലൂടെയും അപായപ്പെടുത്താന്‍ ഗൂഢാലോചന നടന്നിട്ടുണ്ട്; താമസിപ്പിച്ചിരിക്കുന്നത് മോര്‍ച്ചറിയോടു ചേര്‍ന്ന പൊട്ടിപ്പൊളിഞ്ഞ മുറിയില്‍; സ്വാമി പ്രകാശാനന്ദയുടെ ജീവനു ഭീഷണി? ഹൈക്കോടതിയിലെ ഹര്‍ജി ചര്‍ച്ചയാക്കുന്നത് ശിവഗിരി മഠത്തിലെ പ്രശ്നങ്ങള്‍

Britishmalayali
kz´wteJI³

കൊച്ചി: ശിവഗിരി മഠം മുന്‍ അധ്യക്ഷനായ സ്വാമി പ്രകാശാനന്ദയെ അന്യായമായി തടങ്കലില്‍ വച്ചിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ ജീവനു ഭീഷണിയെന്നും ആരോപിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി. 98കാരനായ പ്രകാശാനന്ദയെ ആശുപത്രി മോര്‍ച്ചറിയോടു ചേര്‍ന്നുള്ള പൊട്ടിപ്പൊളിഞ്ഞ മുറിയില്‍ തള്ളിയിരിക്കുകയാണെന്നും ആരെയും അദ്ദേഹത്തെ കാണാന്‍ അനുവദിക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഹര്‍ജിയുടെ ഉദ്ദേശ്യ ശുദ്ധിയില്‍ സംശയമുണ്ടെന്നാണ് മഠത്തിന്റെ വിശദീകരണം. അതുകൊണ്ടുതന്നെ 50,000 രൂപ കെട്ടിവയ്ക്കാന്‍ ഹര്‍ജിക്കാരനോടു കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അവര്‍ പറയുന്നു.

ഏതായാലും ഞെട്ടിക്കുന്ന ആരോപണങ്ങളാണ് ഹര്‍ജിയിലുള്ളത്. പ്രകാശാനന്ദയുടെ അനുയായിയായ, തിരുവനന്തപുരം സ്വദേശി എം വിജേന്ദ്രകുമാര്‍ ആണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. വര്‍ക്കലയില്‍ ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് നടത്തുന്ന ആശുപത്രിയിലെ മോര്‍ച്ചറിയോടു ചേര്‍ന്നുള്ള പൊട്ടിപ്പൊളിഞ്ഞ മുറിയിലാണ് പ്രകാശാനന്ദ കഴിയുന്നത്. അദ്ദേഹത്തിന്റെ ജീവന്‍ അപകടത്തിലാണ്.

എസ്എന്‍ ട്രസ്റ്റ് ഭാരവാഹികളുടെ അന്യായമായ തടങ്കലിലാണ് സ്വാമി പ്രകാശാനന്ദയെന്ന് ഹര്‍ജിയില്‍ പറയുന്നു. ഗുരുതര ആരോപണങ്ങളാണ് ഹര്‍ജിയിലുള്ളത്. ഇതുവരെ ഈ ഹര്‍ജിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തെത്തിയിരുന്നില്ല. ഇതാണ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടിലൂടെ ചര്‍ച്ചയാകുന്നത്.

സ്വാമി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകം തന്നെയാകാമെന്ന് തുറന്നു പറഞ്ഞ വ്യക്തിയാണ് സ്വാമി പ്രകാശാനന്ദ. ഇടിക്കട്ട കൊണ്ട് തലയില്‍ ഇടിച്ച ശേഷം പുഴയില്‍ തള്ളിയതാകാമെന്നും പ്രകാശാനന്ദ പറഞ്ഞിരുന്നു. അന്ന് മുതല്‍ പലരുടേയും കണ്ണിലെ കരടാണ് പ്രകാശാനന്ദ. നെറ്റിയില്‍ ഇതിന് സമാനമായ മുറിവാണ് ഉണ്ടായിരുന്നത്.

സ്വാമിയെ പുഴയില്‍ തിരയുന്ന സമയത്ത് ഒരാള്‍ മറുകരയിലേക്ക് നീന്തിപ്പോകുന്നത് ചിലര്‍ കണ്ടിരുന്നു. പുഴയോട് ചേര്‍ന്നുള്ള കല്‍ക്കെട്ടില്‍ മൃതദേഹം കണ്ടതിലും ദുരൂഹതയുണ്ട്. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചാല്‍ പറയുമെന്നും പ്രകാശാനന്ദ പറഞ്ഞിരുന്നു. ശാശ്വതീകാനന്ദ മരിച്ചതിനു പിന്നാലെ ഇതെല്ലാം താന്‍ പറഞ്ഞതാണെന്നും തനിക്ക് ആരെയും പേടിയില്ലെന്നും സ്വാമി പ്രകാശാനന്ദ വ്യക്തമാക്കിയിരുന്നു

മൃതദേഹം കണ്ടപ്പോള്‍ സ്വാഭാവിക മരണമല്ലെന്ന് മനസ്സിലായിരുന്നു. ശാശ്വതീകാനന്ദയുടെ നെറ്റിയില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. മൃതദേഹം കമ്പുകൊണ്ട് കുത്തി കരയ്ക്കടുപ്പിച്ചപ്പോള്‍ ഉണ്ടായ മുറിവാണ് അതെന്നാണ് തന്നോട് പറഞ്ഞത്. എന്നാല്‍ മുറിവ് അങ്ങനെ ഉണ്ടായതല്ലെന്ന് ഉറപ്പുണ്ടെന്നും പ്രകാശാനന്ദ പറഞ്ഞിരുന്നു.

2002 ജൂലൈ 1ന് ആലുവാപ്പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ ശാശ്വതീകാനന്ദ കാണപ്പെടുകയായിരുന്നു. ആലുവ അദ്വൈതാശ്രമത്തിന്റെ കുളിക്കടവില്‍ അദ്ദേഹം മുങ്ങിമരിക്കുകയായിരുന്നുവെന്നാണ് ശിവഗിരി മഠാധികൃതര്‍ വ്യാഖ്യാനിച്ചത്. അന്നുമുതല്‍ക്കിന്നോളവും ശാശ്വതീകാനന്ദയുടെ മരണം വിവാദമായി തന്നെ തുടരുരുകയാണ്. ഇതിനിടെയാണ് പ്രായാധിക്യത്തിന്റെ അവശതകളിലായ പ്രകാശാനന്ദ ബുദ്ധിമുട്ടിലാണെന്ന ഹര്‍ജി ഹൈക്കോടതിയില്‍ എത്തുന്നത്.

ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, എസ്എന്‍ മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ സൂപ്രണ്ട് എന്നിവരുടെ പേരുകള്‍ ഹൈക്കോടതിയിലെ ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പ്രായത്തിന്റെ അവശതയല്ലാതെ മറ്റ് അസുഖങ്ങള്‍ ഒന്നുമില്ലാത്ത പ്രകാശാനന്ദയെ അദ്ദേഹത്തിന്റെ ഇച്ഛയ്ക്കു വിരുദ്ധമായി തടഞ്ഞുവച്ചിരിക്കുകയാണ്.

അദ്ദേഹത്തിന്റെ അവസ്ഥ താന്‍ വ്യക്തിപരമായി കണ്ടു മനസ്സിലാക്കിയതാണെന്ന് വിജേന്ദ്രകുമാര്‍ പറയുന്നു. പ്രകാശാനന്ദ മഠത്തിലേക്കു വരുന്നതു തടയാനാണ് ഇത്തരത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഭക്തര്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുന്നതും അനുഗ്രഹം തേടുന്നതും തടയുകയാണ്. അനാവശ്യമായി മരുന്നുകള്‍ നല്‍കിയും സ്ലോ പോയിസനിങ്ങിലൂടെയും സ്വാമി പ്രകാശാനന്ദയെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവനു സംരക്ഷണം നല്‍കണമെന്നാണ് ആവശ്യം.

പ്രകാശാനന്ദയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന്, കഴിഞ്ഞയാഴ്ച ഹര്‍ജി പരിഗണിച്ചപ്പോള്‍ അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ അഭിലാഷ് രാമന്‍ കോടതിയെ അറിയിച്ചു. പരിചരിക്കുന്നയാളെ ഒഴിച്ച് സ്വാമിയുടെ മുറിയിലേക്ക് ആരെയും പ്രവേശിപ്പിക്കുന്നില്ലെന്നും ഡോക്ടര്‍ അറിയിച്ചു. സ്വാമിയുടെ മെഡിക്കല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് മഠത്തിന്റെ അഭിഭാഷകന്‍ വി ജയപ്രദീപ് ആവശ്യപ്പെട്ടു. മഠത്തിനെതിരായ ആക്ഷേപങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ജയപ്രദീപ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category