1 GBP = 98.30INR                       

BREAKING NEWS

ഇനി വീട് പുതിയത് നിര്‍മ്മിക്കുകയോ ഉള്ളത് പുതുക്കുകയോ ചെയ്യാന്‍ എളുപ്പം; കയ്യില്‍ കാശുണ്ടെങ്കില്‍ വീട് അടിപൊളിയാക്കാന്‍ പറ്റിയ സമയം ഇതുതന്നെ

Britishmalayali
kz´wteJI³

കെട്ടിട നിര്‍മ്മാണമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗതയില്ലാക്കുവാനായി ഇനി മുതല്‍ പുതിയ വീടുകള്‍ക്ക് എളുപ്പത്തില്‍ ഓട്ടോമാറ്റിക് പ്ലാനിംഗ് പെര്‍മിഷന്‍ ലഭിക്കുമെന്ന് ഹൗസിംഗ് സെക്രട്ടറി അറിയിച്ചു. നിലവിലുള്ള ബ്രിട്ടീഷ് ബില്‍ഡിംഗ് പ്ലാനിംഗ് സിസ്റ്റത്തില്‍ വലിയ രീതിയിലുള്ള മാറ്റങ്ങളാണ് ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നത്.

തകര്‍ന്നടിഞ്ഞ സമ്പദ്ഘടനയെ ഉയര്‍ത്തിക്കൊണ്ടുവരുവാനും, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനും കെട്ടിട നിര്‍മ്മാണ മേഖലയിലെ പ്രവര്‍ത്തങ്ങള്‍ ത്വരിതപ്പെടുത്തുന്നത് അഞ്ചു ബില്യണ്‍ പദ്ധതിയുടെ ഭാഗമാണെന്ന് ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ പ്രഖ്യാപനവും ഉണ്ടായത്.

നിലവിലെ രീതിയനുസരിച്ച് ഒരു സാധാരണ ഹൗസിംഗ് ഡവലപ്പ്മെന്റ് പ്ലാനിംഗ് സിസ്റ്റത്തിലെ മൊത്തം പ്രക്രിയകളും പൂര്‍ത്തിയാക്കുവാന്‍ ശരാശരി അഞ്ച് വര്‍ഷമെങ്കിലും എടുക്കും. എന്നാല്‍ പുതിയ നിയമമനുസരിച്ച് വീടുകള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, ഷോപ്പുകള്‍, ഓഫീസുകള്‍ തുടങ്ങിയവയ്ക്കായി നീക്കിവച്ചിരിക്കുന്ന ഭൂമികളീല്‍ കെട്ടിട നിര്‍മ്മാണം ആരംഭിക്കാന്‍ സ്വമേധയാ അനുമതി ലഭിക്കും.

ഈ വിഭാഗത്തില്‍ പെടുന്ന സ്ഥലങ്ങള്‍ ''ഫോര്‍ ഗ്രോത്ത് കാറ്റഗറി'' എന്ന വിഭാഗത്തില്‍ പെടുന്നവയാണ്. ഇവിടങ്ങളില്‍ കെട്ടിടനിര്‍മ്മാണം പെട്ടെന്ന് തന്നെ ആരംഭിക്കാനാകും. ''ഫോര്‍ റിന്യുവല്‍'', ''ഫോര്‍ പ്രൊട്ടക്ഷന്‍'' എന്നീ രണ്ടു വിഭാഗങ്ങളില്‍ പെട്ട സ്ഥലങ്ങള്‍ കൂടിയുണ്ട്. ഇതില്‍ ''ഫോര്‍ റിന്യുവല്‍ '' എന്ന വിഭാഗത്തില്‍ പെടുന്ന സ്ഥലത്ത് പ്ലാനിംഗ് ചെക്ക് നടത്തേണ്ട ആവശ്യമുണ്ട്. ''ഫോര്‍ പ്രൊട്ടക്ഷന്‍'' എന്ന വിഭാഗത്തില്‍ പെടുന്ന ഭൂമിയില്‍ പ്രകൃതിസുന്ദരമായ ഇടങ്ങള്‍, പൈതൃക സ്ഥലങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

ഇളവുകള്‍ നല്‍കുമ്പോഴും ബില്‍ഡിംഗ് നിയന്ത്രണങ്ങളും ആരോഗ്യ-സുരക്ഷാ നിലവാരങ്ങളും പിന്തുടരേണ്ടതുണ്ട്. നിലവിലുള്ള ഒരു വീടിന് രണ്ടുനില വരെ കൂട്ടിച്ചേര്‍ക്കാന്‍ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് ഇപ്പോള്‍ തന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.അതേസമയം, പ്ലാനിംഗ് പെര്‍മിഷന്‍ ലഭിച്ചിട്ടും ലക്ഷക്കണക്കിന് വീടുകള്‍ ഇനിയും പണി ആരംഭിച്ചിട്ടില്ലെന്ന് ലോക്കല്‍ ഗവണ്മെന്റ് അസ്സോസിയേഷന്‍ ചെയര്‍മാന്‍ ജെയിംസ് ജാമിസണ്‍ അറിയിച്ചു. ഇപ്പോള്‍ തന്നെ 10 അപേക്ഷകളില്‍ ഒമ്പതിനും അനുമതി നല്‍കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതുപോലെ വീട്ടുടമസ്ഥര്‍ക്ക്, തങ്ങളുടെ വീടുകളോട് 62,000 പൗണ്ട് വരെയുള്ള തുകയ്ക്കുള്ള നവീകരണങ്ങളും കൂട്ടിച്ചേര്‍ക്കലുകളും നടത്തുവാന്‍ ഇനിമുതല്‍ പ്ലാനിംഗ് പെര്‍മിഷന്‍ ആവശ്യമില്ല. അതുപോലെ നിങ്ങളുടെ ഗാരേജ്, ഒരു മുറിയുമായി മാറ്റുവാനും പ്രത്യേക അനുമതി ആവശ്യമില്ല. എന്നാല്‍, അതിന്റെ ഭാഗമായി പുറംഭാഗത്ത് മാറ്റങ്ങള്‍ ഒന്നും വരുത്തരുത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category