1 GBP = 98.30INR                       

BREAKING NEWS

ഭാര്യയുടെയും മക്കളുടെയും ജീവിതം വഴിമുട്ടി പോകില്ലെന്ന ആശ്വാസത്തോടെ സോണിയുടെ ആത്മാവ് അദൃശ്യസാന്നിധ്യമായി എത്തിയി രിക്കാം; മഴപ്പെയ്ത്തു കഴിഞ്ഞ ശാന്തത പോലെ കരച്ചില്‍ വറ്റി ടിന്റു; അച്ഛന്‍ ഉറങ്ങുകയാണെന്നു കരുതിയ മക്കള്‍ക്ക് വേണ്ടി ബ്രിട്ടീഷ് മലയാളി വായനക്കാര്‍ നല്‍കിയ 16260 പൗണ്ടും കൈമാറി; ഡാഡിയുടെ ചിത്രവും കയ്യില്‍ പിടിച്ചു അന്നയും ഹൈഡനും നൊമ്പരക്കാഴ്ചയായി

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: പത്തുവര്‍ഷത്തോളം യുകെയില്‍ ജീവിച്ചിട്ടും സാധാരണക്കാരില്‍ ഏറ്റവും സാധാരണക്കാരനായി മരിക്കാനായിരുന്നു സോണി ചാക്കോ എന്ന കോട്ടയം കങ്ങഴക്കാരന്റെ വിധി. എന്നാല്‍ വളരെ ആകസ്മികമായി എത്തിയ മരണത്തിനു മുന്നില്‍ തളര്‍ന്നു പോയ അദ്ദേഹത്തിന്റെ ഭാര്യ ടിന്റുവിന്റെ കൈപിടിക്കാന്‍ നന്മയുടെ കാവലാളുകളായി മുന്‍പ് പലവട്ടം എത്തിയ ബ്രിട്ടീഷ് മലയാളി വായനക്കാര്‍ ഒരിക്കല്‍ കൂടി എത്തുക ആയിരുന്നു.

ടിന്റുവിന്റെ കരഞ്ഞു തളര്‍ന്ന കണ്‍കളില്‍ ഒരു ചെറുതരി പ്രകാശം പരത്തിയാണ് ഇന്നലെ ചെസ്റ്റര്‍ഫീല്‍ഡില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ വച്ച് വൈദികരെയും നാട്ടുകാരെയും സാക്ഷികളാക്കി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റി സോണി ചാക്കോ 16260 പൗണ്ടിന്റെ ചെക്ക് കൈമാറിയത്. ഇതില്‍ 5000 പൗണ്ട് വീതമുള്ള രണ്ടു ചെക്കുകള്‍ രണ്ടു കുട്ടികളുടെയും പേരില്‍ സ്ഥിരനിക്ഷേപത്തിനും ബാക്കി വരുന്ന 6260 പൗണ്ട് അന്തരിച്ച സോണിയുടെ ഭാര്യയുടെ പേരിലുമാണ് നല്‍കിയത്. 16,260 പൗണ്ട് മൊത്തം മൂന്ന് ചെക്കുകള്‍ ആയാണ് കൈമാറിയത്. വിറയ്ക്കുന്ന കൈകളോടെ ടിന്റു ചെക്കുകള്‍ ഏറ്റുവാങ്ങുമ്പോള്‍ അനേകായിരം കൈകള്‍ താങ്ങായി കൂടെയുണ്ടാകും എന്നോര്‍മ്മിപ്പിക്കുക കൂടിയായിരുന്നു ആ ചെക്കുകള്‍.

തന്റെ വേദന മുഴുവന്‍ പ്രാര്‍ത്ഥന സമയത്തു ഒതുക്കി പിടിച്ചു നിന്ന ടിന്റു മൃതദേഹം സെമിത്തേരിയിലേക്കു എടുക്കാന്‍ സമയമായപ്പോഴേക്കും നിയന്ത്രണം നഷ്ടമായി ശവപേടകത്തില്‍ കെട്ടിപ്പിടിച്ചു വിമ്മിപ്പൊട്ടുക ആയിരുന്നു. മനസിലെ മുഴുവന്‍ സങ്കടവും കണ്ണീരായി ഒഴുകി തീരട്ടെ എന്ന ആശ്വാസവചനവുമായി ടിന്റുവിന് ഉള്ളിലെ പ്രയാസം തെല്ലൊന്നു അടക്കാന്‍ സമയമാകും വരെ ആ നില തുടരാന്‍ ബന്ധപ്പെട്ടവരും അനുവദിക്കുകയായിരുന്നു.

ആരും കാണാതെ പോയ ഒരു മരണത്തിന്റെ മുഴുവന്‍ തീവ്രതയും വേദനയും ടിന്റുവിന്റെ ചുടുകണ്ണീരില്‍ നിറഞ്ഞത് അവിടെ കൂടിയ മുഴുവന്‍ ആളുകള്‍ക്കും ബോധ്യപ്പെടുക കൂടിയായിരുന്നു. സംസ്‌ക്കാരത്തിനായി സെമിത്തേരിയില്‍ എത്തി ശവപേടകം ആറടി മണ്ണിന്റെ ഉടസ്ഥതയിലേക്കു എടുത്തപ്പോഴും തനിക്കിനിയാരുണ്ട് എന്ന മറുപടിയില്ലാത്ത ചോദ്യവുമായി ടിന്റുവിന്റെ വിമ്മിക്കരച്ചില്‍ കനത്ത നിശബ്ദതയില്‍ ഏറെ പ്രയാസകരമായി ഏവരുടെയും ഉള്ളുലയ്ക്കുക ആയിരുന്നു.

ഇന്നലെ രാവിലെ നടന്ന സംസ്‌ക്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നിയന്ത്രണം ഉണ്ടായിട്ടും സോണിയെ അടുത്ത ബന്ധുക്കളായ കുടുംബക്കാരും പരിചയമുള്ളവര്‍ അടക്കം അന്ത്യയാത്ര മൊഴി ചൊല്ലുവാന്‍ എത്തിയിരുന്നു. ഓര്‍ത്തോഡോക്‌സ് സഭ വിശ്വാസികളായ സോണിയുടെയും കുടുംബത്തിന്റെയും പരിചയക്കാരായ വൈദികരുടെ മേല്‍നോട്ടത്തിലായിരുന്നു സംസ്‌ക്കാര ശുശ്രൂഷകള്‍. വൈദികരായ ഫാ. അനൂപ് എബ്രഹാം, ഫാ. മാത്യു കുര്യാക്കോസ്, ഫാ. ടോം ജേക്കബ്, ഫാ. ബിനോയ് എന്നിവരാണ് സംസ്‌കാര കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
''അമ്മേ ഡാഡി അനങ്ങുന്നില്ല'' എന്ന തലക്കെട്ടോടെ ഡെര്‍ബി പ്രാദേശിക പത്രം സോണിയുടെ മരണം റിപ്പോര്‍ട്ട് ചെയ്തതോടെ കൂമ്പത്തിന്റെ അവസ്ഥയോര്‍ത്തു പ്രാദേശികമായും കുടുംബത്തെ തേടി സഹായമെത്തിയിരുന്നു. ഇന്നലെ സംസ്‌കാര ചടങ്ങിന് എത്തിയ മുഴുവന്‍ ആളുകളുടെയും ശ്രദ്ധ ആറുവയസുകാരി അന്നയുടെയും മൂന്നുവയസ്സുകാരന്‍ ഹൈഡന്റെയും മേല്‍ ആയിരുന്നു. പിതാവ് മരിച്ചു കിടന്നത് അറിയാതെ 'അമ്മ ജോലി കഴിഞ്ഞു വരുവോളം കാത്തിരുന്ന ആ പൈതങ്ങള്‍ ഇന്നലെയും ഡാഡിയുടെ വലിയ പടവും കയ്യില്‍ പിടിച്ചു അവസാന യാത്രാമൊഴി ചൊല്ലാന്‍ സെമിത്തേരിയില്‍ എത്തിയത് ഹൃദയം നുറുക്കുന്ന നൊമ്പരപ്പൊട്ടായി മാറി.
മൂത്തമകള്‍ ആണെങ്കിലും വെറും കളിക്കുട്ടിയായ അന്നമോള്‍ ഇന്നലെ പിതാവിന് വേണ്ടി അനുസ്മരണം നടത്തിയത് അതിലേറെ വിഷമം തോന്നിക്കുന്ന കാഴ്ചയുമായി മാറി. അവള്‍ ചൊല്ലിയ വാക്കുകളുടെ മുഴുവന്‍ അര്‍ത്ഥവും ഒരു പക്ഷെ പിടികിട്ടിയില്ലെങ്കിലും ആ കുരുന്നിന്റെ മനസ്സില്‍ ഒരിക്കലും മായാതെ കിടക്കുന്ന വേര്‍പാടിന്റെ കാഴ്ചകള്‍ ആയിരിക്കും ഇന്നലത്തെ ചടങ്ങുകള്‍.
പിതാവ് മരിച്ചു എന്നതിന്റെ അര്‍ത്ഥം അവള്‍ക്കു മനസിലായത് കൊണ്ട് കൂടിയാണ് വീ ലവ് യു പപ്പാ എന്ന കുറിപ്പെഴുതി നാലുപേരുടെയും ചിത്രങ്ങള്‍ ഒരു കടലാസ്സില്‍ പെന്‍സില്‍ കൊണ്ട് വരച്ചിടാന്‍ ആ ബാല്യം തയ്യാറായത്. ഏതാനും ദിവസം മുന്‍പ് അന്നമോള്‍ വരച്ച ഈ ചിത്രവുമായാണ് ഡെര്‍ബിയിലെ പ്രാദേശിക പത്രം വാര്‍ത്ത നല്‍കിയത്. തന്റെ പ്രശ്‌നങ്ങളും പ്രയാസങ്ങളും ആരെയും അറിയിക്കാതെ ജീവിക്കുക ആയിരുന്നു സോണിയെന്നു അയല്‍വാസികള്‍ ഓര്‍മ്മക്കുറിപ്പുകളില്‍ കുറിച്ചിട്ടിരുന്നു.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് വേണ്ടി സോണി ചാക്കോ മാഞ്ചസ്റ്റര്‍ അനുശോചനം രേഖപ്പെടുത്തി. അപ്പീലിന് പിന്തുണ നല്‍കിയ എല്ലാ ബ്രിട്ടീഷ് മലയാളി വായനക്കാരെയും ചാരിറ്റിയുടെ സപ്പോര്‍ട്ടേഴ്‌സിനെയും അനുശോചന സന്ദേശത്തില്‍ ബ്രിട്ടീഷ് മലയാളിക്ക് വേണ്ടി ട്രസ്റ്റി സോണി ചാക്കോ നന്ദി അറിയിച്ചു.
യുകെ മലയാളികളുടെ സഹകരണം കൊണ്ട് മാത്രമാണ് മറ്റുള്ളവരുടെ കണ്ണുനീര്‍ തുടയ്ക്കാന്‍ സാധിക്കുന്നതും ചാരിറ്റി ഫൗണ്ടേഷന്റെ ഇതുപോലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനാകുന്നതുമെന്ന് അദ്ദേഹം പ്രത്യേകം അറിയിച്ചു. പ്രാദേശിക മലയാളി കൂട്ടായ്മക്ക് വേണ്ടി അരുണ്‍, ഷാജി രാജാമണി, ഷാന്‍സി, ശ്രീകാന്ത് ബാലചന്ദ്രന്‍, ബോസ്‌കോ ജോസഫ് എന്നിവരും അനുശോചനം അറിയിച്ചു. സോണിയുടെ ബന്ധുവും നാട്ടുകാരനും കൂടിയായ പ്രസ്റ്റണിലെ ജോണ്‍ പി ജോണ്‍ ബ്രിട്ടീഷ് മലയാളിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും സഹായങ്ങള്‍ക്കും ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി പറയുകയും ചെയ്തു.
 
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ കൈമാറിയത് മൂന്നു ചെക്കുകള്‍
സോണിയുടെ ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കുമായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ സമാഹരിച്ച തുക കൈമാറിയത് മൂന്നു ചെക്കുകളായി. 5000 പൗണ്ട് വീതം മൂന്നും എട്ടു വയസ്സുള്ള രണ്ടു കുട്ടികളുടെ പേരില്‍ ഇന്ത്യയിലെ ബാങ്കില്‍ നിക്ഷേപിച്ച് അവര്‍ 18 വയസ് പൂര്‍ത്തിയാകുമ്പോള്‍ മച്ച്യുവര്‍ ആകുന്ന വിധത്തില്‍ ഫിക്സഡ് ഡിപ്പോസിറ്റ് ചെയ്തു. ഈ അപ്പീലിലേക്ക് സംഭാവന നല്‍കിയ പലരുടെയും ആവശ്യപ്രകാരം കൂടിയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. ബാക്കി തുകയായ 6260 പൗണ്ടാണ് അന്തരിച്ച സോണിയുടെ ഭാര്യയുടെ പേരില്‍ നല്‍കിയത്.
അപ്പീലിലേക്ക് വിര്‍ജിന്‍മണി ലിങ്ക് വഴി ഗിഫ്റ്റ് എയിഡ് ഉള്‍പ്പെടെ 14,371 പൗണ്ട് ലഭിച്ചപ്പോള്‍ ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് 2,080 പൗണ്ട് ലഭിക്കുകയുണ്ടായി. അപ്പീല്‍ ഔദ്യോഗികമായി ഓഗസ്റ്റ് നാലിന് അവസാനിപ്പിച്ചിരുന്നുവെങ്കിലും ഞായറാഴ്ച വരെ ലഭിച്ച തുക ഉള്‍പ്പെടുത്തിയാണ് ചെക്കുകള്‍ നല്‍കിയത്. സാധാരണ വിര്‍ജിന്‍മണിയുടെ ഹാന്‍ഡ്‌ലിങ് ഫീസും പ്രോസസിംഗ് ചാര്‍ജ് കമ്മീഷനും അടക്കം മൊത്തം 4.5% തുക കുറയുന്നതാണ്. എന്നാല്‍ സംഭാവന നല്‍കിയവരില്‍ നല്ലൊരു ശതമാനവും ഈ തുക അവരുടെ കയ്യില്‍ നിന്നു തന്നെ കൊടുത്തതുകൊണ്ട് ഈ തുക 197 പൗണ്ട് ആയി കുറഞ്ഞു. അങ്ങനെ മൊത്തം 16,260 പൗണ്ടാണ് ഈ അപ്പീല്‍ വഴി അന്തരിച്ച സോണിയുടെ കുടുംബത്തിന് കൈമാറിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category