1 GBP = 94.70 INR                       

BREAKING NEWS

'എന്റെ മകളും വാക്സിന്‍ പരീക്ഷണത്തില്‍ പങ്കാളിയായി'; കൊറോണവൈറസിനെ പ്രതിരോധിക്കുന്ന വാക്സിന്‍ കണ്ടുപിടിച്ചെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍; കുടുംബാംഗത്തെ ആണയിട്ട് വാക്സിന്‍ സുരക്ഷിതമെന്നും പ്രഖ്യാപനം; ലോകത്ത് ഇതാദ്യമായി കോവിഡ് 19 നെ തുരത്താനുള്ള വാക്സിന്‍ രജിസ്റ്റര്‍ ചെയ്ത രാഷ്ട്രമെന്ന ഖ്യാതി നേടി റഷ്യ; വാക്സിന്‍ ക്യത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് വികസിപ്പിച്ചതോ എന്ന് സംശയം പ്രകടിപ്പിച്ച് ആരോഗ്യ വിദഗ്ദ്ധര്‍

Britishmalayali
kz´wteJI³

മോസ്‌കോ: കോവിഡിനെതിരായ പോരാട്ടത്തില്‍ തങ്ങള്‍ക്കാണ് ആദ്യത്തെ ജയമെന്ന് റഷ്യ. കൊറോണ വൈറസിനെതിരെ സുസ്ഥിരമായ പ്രതിരോധംനല്‍കുന്ന ആദ്യ വാക്സിന്‍ തങ്ങള്‍ വികസിപ്പിച്ചതായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഇന്ന് രാവിലെ, ലോകത്ത് ഇതാദ്യമായി കോവിഡിന് എതിരെയുള്ള വാക്സിന്‍ റഷ്യയില്‍ രജിസ്റ്റര്‍ ചെയ്തു- സര്‍ക്കാര്‍ മന്ത്രിമാരുമായുള്ള ടെലിവിഷന്‍ വീഡിയോ കോണ്‍ഫറന്‍സിലാണ് ഇക്കാര്യം അറിയിച്ചത്. തന്റെ പെണ്‍മക്കളില്‍ ഒരാള്‍ വാക്സിന്‍ പരീക്ഷണത്തില്‍ പങ്കാളിയായെന്നും പുടിന്‍ പറഞ്ഞു.

കൊറോണ വൈറസിന് വാക്സിന്‍ വികസിപ്പിക്കാന്‍ റഷ്യ കഠിന പ്രയത്നം നടത്തിവരികയായിരുന്നു. ഈ മാസമാദ്യം തന്നെ വാക്സിന്റെ വന്‍തോതിലുള്ള ഉത്പാദനം ആരംഭിക്കുമെന്നും അടുത്ത വര്‍ഷം ആദ്യത്തോടെ ലക്ഷണക്കണക്കിന് ഡോസുകള്‍ പുറത്തിറക്കുമെന്നും റഷ്യ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

സുരക്ഷിതമായ വാക്സിന്‍ വികസിപ്പിക്കാന്‍ അംഗീകൃത മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന റഷ്യയോട് ആവശ്യപ്പെട്ടിരുന്നു. ഈ വാക്സിന്‍ മനുഷ്യ ശരീരത്തില്‍ ദോഷം ചെയ്യില്ലെന്ന് ഗമാലേയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ അലക്സാണ്ടര്‍ ജിന്റ്സ്ബര്‍ഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ വാക്സിന്റെ സുരക്ഷയെ കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ലോകാരോഗ്യ സംഘടന കഴിഞ്ഞയാഴ്ച കോവിഡ് വാക്സിന്‍ സംബന്ധിച്ച് ആശങ്ക ഉന്നയിച്ചിരുന്നു.

കോവിഡ് പ്രതിരോധത്തില്‍ നിര്‍ണ്ണായകമായ കാല്‍വയ്പ്പാണ് ഇതെന്ന് പൂടിന്‍ അഭിപ്രായപ്പെട്ടു. ആവശ്യമായ സുരക്ഷ പരിശോധനകളും നിരീക്ഷണങ്ങളും പൂര്‍ത്തിയായ ശേഷമാണ് വാക്സിന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് പൂടിന്‍ പറയുന്നത്. ജൂണ്‍ 18നാണ് റഷ്യ വാക്സിനുകളുടെ ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ചത്. 38 വോളന്റിയര്‍മാരിലായിരുന്നു പരീക്ഷണം. പല അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങളും നേരത്തെ റഷ്യയുടെ വാക്സിന്‍ പരീക്ഷണത്തില്‍ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. വേണ്ടത്ര പരീക്ഷണങ്ങളും ഗവേഷണവും ട്രയലുകളും നടത്താതെയാണ് റഷ്യ വാക്സിന്‍ പുറത്തിറക്കുന്നതെന്ന സംശയമാണ് ഉയരുന്നത്.

എങ്ങനെയാണ് റഷ്യ വാക്സിന്‍ വികസിപ്പിച്ചത്?
ശരീരത്തില്‍ പ്രതിരോധ പ്രതികരണം സൃഷ്ടിക്കുന്ന തരത്തിലാണ് റഷ്യയുടെ വാക്സിന്‍ വികസിപ്പിച്ചിരിക്കുന്നത്. അഡീനോവൈറസ് ആധാരമാക്കിയ വൈറല്‍ വെക്ടര്‍ വാക്സിന്‍ സാഴ്സ് കോവ്-2 വൈറസിന്റെ സ്പൈക് പ്രോട്ടീനുംായി സംയോജിപ്പിച്ചാണ് വാക്സിന്‍ വികസിപ്പിച്ചത്. വാക്സിനിലെ കൊറോണ കണങ്ങള്‍ക്ക് ഇരട്ടിക്കാന്‍ ആവില്ലെന്നും അതുകൊണ്ട് ശരീരത്തിന് ദോഷം ചെയ്യില്ലെന്നുമാണ് ഗമേലയ ദേശീയ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ അലക്സാണ്ടര്‍ ഗിന്റ്സ്ബര്‍ഗ് പറയുന്നത്.

റഷ്യയുടെ വേഗതയില്‍ സംശയം
റഷ്യയുടെ വാക്സിന്‍ പരീക്ഷണത്തിന് അനുമതി നല്‍കിയത് നിരീക്ഷണ അഥോറിറ്റിയായ അന്ന പോപോവയാണ്. എന്നാല്‍, പല വിദഗ്ധരും റഷ്യയുടെ വാക്സിന്‍ വികസനത്തിലെ ഈ അതിവേഗ സമീപനത്തെ ചോദ്യം ചെയ്യുന്നു. പകര്‍ച്ച വ്യാധി പ്രതിരോധ വിദഗ്ധനായ അലക്സാണ്ടര്‍ ചെര്‍പുണോവ് റഷ്യന്‍ സര്‍ക്കാര്‍ പുറത്തുവിട്ട രേഖകളില്‍ സംശയം പ്രകടിപ്പിച്ചു. തെറ്റായ വാക്സിനിലൂടെ രോഗത്തിന്റെ തീവ്രത കൂടും എന്ന അപകടം ഉണ്ടായേക്കും എന്ന മുന്നറിയിപ്പ് അദ്ദേഹം നല്‍കുന്നു. എന്തുതരം ആന്റിബോഡികളാണ് വാക്സിന്‍ ഉത്പാദിപ്പിക്കുന്നതെന്ന് അറിഞ്ഞാല്‍ മാത്രമേ വാക്സിന്‍ അപകടരഹിതമെന്ന് വിലയിരുത്താന്‍ കഴിയുകയുള്ളു. ചില ആന്റിബോഡികളുടെ സാന്നിധ്യത്തില്‍ കൊറോണവൈറസ് അധികരിക്കുമെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ഇതറിയേണ്ടത് സുപ്രധാനമാണെന്നും അദ്ദേഹം പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category