1 GBP = 94.70 INR                       

BREAKING NEWS

എന്‍ഐഎ സംഘത്തിന്റെ യുഎഇ യാത്ര സ്വര്‍ണ്ണക്കടത്തിലെ തീവ്രവാദ ബന്ധങ്ങള്‍ തേടി; കൈവെട്ടു കേസിലെ പിടികിട്ടാപ്പുള്ളിയെ അലി സ്വര്‍ണ്ണക്കടത്തു സംഘത്തിന്റെ സംരക്ഷണയിലെന്ന് വിവരം; ഫൈസല്‍ ഫരീദ്, റബിന്‍സ് എന്നിവരെ ചോദ്യം ചെയ്താല്‍ അലിയെ കഴിയുമെന്ന് പ്രതീക്ഷ; ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് അടക്കം നിലനില്‍ക്കുന്ന അലി ചില്ലറക്കാരനല്ല; ദക്ഷിണാഫ്രിക്കയിലെ സ്വര്‍ണ ഖനികളില്‍ നിന്നും 22 കൊള്ളകള്‍ നടത്തിയ സായുധ സംഘത്തിനൊപ്പം ഉണ്ടായിരുന്ന ഇന്ത്യന്‍ വംശജന്‍ ഇയാളെന്നും സംശയം

Britishmalayali
kz´wteJI³

കൊച്ചി: സ്വര്‍ണ്ണക്കടത്തു കേസിന് പിന്നിലെ തീവ്രവാദ ബന്ധങ്ങളെ കുറിച്ചാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പ്രധാനമായും അന്വേഷിക്കുന്നത്. കേരളത്തിലേക്ക് ഒഴുകുന്നു കള്ളക്കടത്തു സ്വര്‍ണ്ണത്തിലെ ഒരു പങ്ക് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കപ്പെടുന്നു എന്ന സംശയമാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് വിപുലമായ അന്വേഷണം നടത്തുന്നത്. പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള സംഘടനകളുമായി ബന്ധമുള്ളവരുടെ വിവരങ്ങള്‍ എന്‍ഐഎ ശേഖരിച്ചു കഴിഞ്ഞു. ഇതിന് ശേഷമാണ് എന്‍ഐഎ യുഎഇ സന്ദര്‍ശനത്തിന് ഒരുങ്ങിയതും.

ഈ സന്ദര്‍ശനത്തില്‍ എന്‍ഐഎയുടെ മുഖ്യലക്ഷ്യം അദ്ധ്യാപകന്റെ കൈവെട്ടിയ കേസിലെ പിടികിട്ടാപ്പുള്ളിയെ കണ്ടെത്തലാണ്. തൊടുപുഴ ന്യൂമാന്‍ കോളജ് അദ്ധ്യാപകന്‍ ടി.ജെ. ജോസഫിന്റെ കൈ ആക്രമിസംഘം വെട്ടിയതു 2010 ജൂലൈ 4 നാണ്. അതിനു ശേഷം മുങ്ങിയ ഇയാളെക്കുറിച്ച് ഇതുവരെ കാര്യമായ വിവരം ലഭിച്ചിട്ടില്ല. സ്വര്‍ണക്കടത്തു കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത 12ാം പ്രതി മുഹമ്മദ് അലിയില്‍ നിന്നാണ് ഈ പിടികിട്ടാപ്പുള്ളി ദുബായിയിലുണ്ടെന്ന വിവരം അന്വേഷണ സംഘത്തിനു ലഭിച്ചത്. കൈവെട്ടു കേസിലെ 24ാം പ്രതിയായിരുന്ന അലിയെ വിചാരണക്കോടതി തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചതാണ്. കേസിലെ പിടികിട്ടാപ്പുള്ളികളെ കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

അറസ്റ്റ് ഒഴിവാക്കാന്‍ രാജ്യം വിട്ട പിടികിട്ടാപ്പുള്ളി അന്നു മുതല്‍ ദുബായിലെ സ്വര്‍ണക്കടത്തു റാക്കറ്റിന്റെ സംരക്ഷണത്തിലാണെന്നാണ് അലിയില്‍ നിന്നു ലഭിച്ച വിവരം. സ്വര്‍ണക്കടത്തില്‍ പ്രതി ചേര്‍ത്ത ഫൈസല്‍ ഫരീദ്, റബിന്‍സ് എന്നിവരെ ചോദ്യം ചെയ്യുന്നതോടെ ഇയാളെ കണ്ടെത്താന്‍ കഴിയുമെന്നാണു എന്‍ഐഎയുടെ പ്രതീക്ഷ. ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ തിരച്ചില്‍ നോട്ടിസും ഇയാള്‍ക്കെതിരെ നിലവിലുണ്ട്.


2019 ല്‍ ദക്ഷിണാഫ്രിക്കയിലെ സ്വര്‍ണ ഖനികളില്‍ തുടര്‍ച്ചയായി 22 കൊള്ളകള്‍ നടത്തിയ സായുധ സംഘത്തോടൊപ്പമുണ്ടായിരുന്ന ഇന്ത്യന്‍ വംശജന്‍ ഇയാളാണോ എന്ന സംശയവും എന്‍ഐഎയ്ക്കുണ്ട്. നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്തിലും ഇയാള്‍ പങ്കാളിയാണെന്നാണ് അനുമാനം. ഇതിനുള്ള തെളിവുകള്‍ ലഭിച്ചാല്‍ യുഎപിഎ ചുമത്തപ്പെട്ട സ്വര്‍ണക്കടത്തു കേസിനു പുതിയ മാനം ലഭിക്കും.

ദുബായ് പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതി ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യാനും സ്വര്‍ണക്കടത്തും ഹവാലയും ഉള്‍പ്പടെയുള്ള ഇടപാടുകളുടെ സ്രോതസ്സ് കണ്ടെത്താനുമാണ് എന്‍ഐഎക്ക് ശ്രമിക്കുന്നത്. ഫൈസലിനെ നേരിട്ടു ചോദ്യം ചെയ്യാന്‍ അനുവദിക്കുമോ, അതോ എന്‍ഐഎയുടെ ചോദ്യങ്ങള്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ദുബായ് പൊലീസാണോ ചോദിക്കുക എന്ന കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്. ഫൈസലിന്റെ പാസ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയെങ്കിലും ഇന്ത്യയിലേക്ക് മടക്കി അയയ്ക്കാന്‍ യുഎഇ ഉടന്‍ തയാറാകുമോയെന്നും വ്യക്തമല്ല. യുഎഇ സര്‍ക്കാരുമായി വിദേശകാര്യ മന്ത്രാലയം ചര്‍ച്ച നടത്തി ചില ധാരണകളിലെത്തിയ ശേഷമാണ് എന്‍ഐഎ സംഘം പോയിരിക്കുന്നത്.

അതേസമയം, ദുബായിലേക്കു മടങ്ങിയ തിരുവനന്തപുരം കോണ്‍സുലേറ്റ് അറ്റാഷെയുടെ മൊഴിയെടുക്കാന്‍ അനുവദിക്കണമെന്ന് ഒന്നിലേറെ തവണ ആവശ്യപ്പെട്ടെങ്കിലും അനുകൂല മറുപടിയുണ്ടായില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച് കൂടുതല്‍ അറസ്റ്റുകളിലേക്ക് എന്‍ഐഎ നേരത്തെ കടന്നിരുന്നു. മുഹമ്മദാലി ഇബ്രാഹിം, മുഹമ്മദാലി എന്നിവരെ നേരത്തെ മുവാറ്റുപുഴയില്‍ നിന്നും അറസ്റ്റു ചെയ്തിരുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ നേരത്തെ പിടിയിലായ കെ.ടി. റമീസില്‍നിന്നാണ് ഇവരെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. തുടര്‍ന്ന് രണ്ടുപേരെയും എന്‍.ഐ.എ. സംഘം പിടികൂടുകയായിരുന്നു. റമീസില്‍നിന്ന് സ്വര്‍ണം വാങ്ങി വിവിധയിടങ്ങളില്‍ വിതരണം ചെയ്തത് മുഹമ്മദാലി ഇബ്രാഹിമും മുഹമ്മദാലിയുമാണെന്നാണ് എന്‍.ഐ.എ.യുടെ റിപ്പോര്‍ട്ട്. തിരുവനന്തപുരത്തെ ഹോട്ടലുകളില്‍വെച്ച് റമീസ് ഇരുവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് ജൂണ്‍ 24, 26 തീയതികളിലാണ് പ്രതികള്‍ സ്വര്‍ണം വിവിധയിടങ്ങളില്‍ എത്തിച്ച് വിതരണം ചെയ്തത്.

അദ്ധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതി സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായത് നിര്‍ണായക വഴിത്തിരിവാണെന്നാണ് എന്‍.ഐ.എ. സംഘത്തിന്റെ വിലയിരുത്തിയിരുന്നത്. സ്വര്‍ണക്കടത്തിന് തീവ്രവാദബന്ധമുണ്ടെന്ന കണ്ടെത്തല്‍ സാധൂകരിക്കുന്നതാണിത്. ഇപ്പോഴത്തെ യുഎഇ സന്ദര്‍ശനത്തിലൂടെ തീവ്രവാദബന്ധം തെളിയിക്കുന്ന കൂടുതല്‍ കാര്യങ്ങള്‍ കണ്ടെത്താനാകുമെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category