1 GBP = 95.60 INR                       

BREAKING NEWS

മന്ത്രി കെ ടി ജലീലിനെ കൂടാതെ എന്‍ഐഎയും കസ്റ്റംസും പിന്തുടരുന്നത് മറ്റൊരു രാഷ്ട്രീയ ഉന്നതനെ കൂടി; നിരവധി വിദേശയാത്രകള്‍ നടത്തിയ ഉന്നതനെ ചോദ്യം ചെയ്യാന്‍ വിശദമായ ചോദ്യാവലി തയ്യാറാക്കി കസ്റ്റംസ്; ദുബായില്‍ നിന്നു കേരളത്തിലേക്കു വന്ന സഹായങ്ങളെപ്പറ്റിയും ജനക്ഷേമത്തിനായി വിദേശ സാമൂഹിക സംഘടനകളും നടത്തിയ ഇടപാടുകളുടെ രേഖകളും പ്രോട്ടോക്കോള്‍ വകുപ്പിനോട് ആവശ്യപ്പെടും; സര്‍ക്കാര്‍ അറിയാതെ നടത്തിയ വിദേശയാത്രകളും അന്വേഷണ പരിധിയില്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട വിവാദത്തില്‍ മന്ത്രി കെ ടി ജലീലിന്റെ പിന്നാലെയാണ് എന്‍ഐഎയും കസ്റ്റംസ് സംഘവും. ഇതിന് പിന്നാലെ ഭരണമുന്നണിയിലെ മറ്റൊരു ഉന്നതന്റെ പിന്നാലെ കൂടിയാണ് ഇപ്പോള്‍ അന്വേഷണ ഏജന്‍സികള്‍ നീങ്ങുന്നത്. ജലീലിനെക്കൂടാതെ മറ്റൊരു രാഷ്ട്രീയ ഉന്നതന്റെ വിദേശയാത്രാ വിശദാംശങ്ങള്‍ തിരയുകയാണ് അന്വേഷണ ഏജന്‍സികള്‍. ഇതിനായി വിശദമായ ഒരു ചോദ്യാവലി കസ്റ്റംസ് തയ്യാറാക്കുന്നുണ്ട്. സ്വര്‍ണക്കടത്തുമായി ഉയര്‍ന്നുവന്ന രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ചുള്ള ആരോപണങ്ങളില്‍ വ്യക്തത വരുത്താനാണ് ഈ അന്വേഷണമെന്ന് മനോരമ റിപ്പോര്‍ട്ടു ചെയ്തു.

ദുബായില്‍നിന്നു കേരളത്തിലേക്കുവന്ന സഹായങ്ങളെപ്പറ്റിയും ജനക്ഷേമത്തിനായി വിദേശ സാമൂഹിക സംഘടനകളുമായി പല വകുപ്പുകളും നടത്തിയ ഇടപാടുകളുടെ രേഖകളും പ്രോട്ടോക്കോള്‍ വകുപ്പിനോട് ആവശ്യപ്പെടും. സ്വപ്ന അടങ്ങുന്ന സംഘത്തെക്കൂടാതെ രണ്ടു സംഘങ്ങള്‍കൂടി തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയുടെ രീതിയും വ്യത്യസ്തമല്ല. സ്വപ്നയ്ക്കോ സരിത്തിനോ കിട്ടിയ സഹായം ഇവര്‍ക്കില്ല. എന്നാല്‍, ഇവര്‍ രാഷ്ട്രീയക്കാരില്‍ നിന്നു പണംവാങ്ങി അത് സ്വര്‍ണക്കടത്തിനായി മുടക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഇതിന്റെ ലാഭം വിദേശത്തുതന്നെ നിക്ഷേപിക്കുന്നുവെന്നാണ് കസ്റ്റംസിന്റെ അറിവ്.

അതേസമയം മന്ത്രിക്കും സര്‍ക്കാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും അനുവാദമില്ലാതെ വിദേശയാത്ര നടത്താനാവില്ല. സര്‍ക്കാര്‍ അറിയാതെ നടത്തിയ യാത്രകളില്‍ ചിലത് അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നുണ്ടെന്നും കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി. അതേസമയം നേരത്തെ സ്വപ്ന സുരേഷ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉന്നത നേതാക്കളുടെ പേരുകള്‍ അടക്കം വെളിപ്പെടുത്തിയിരുന്നു. ഈ പേരുകള്‍ ആരുടേതാണെന്ന വിവരം പുറത്തുവന്നിട്ടില്ല. സ്വപ്ന നല്‍കിയ മൊഴിയില്‍ ചില ഉന്നത രാഷ്ട്രീയ നേതാക്കളുടെ പേരുണ്ടെന്ന സൂചനകള്‍ ഇപ്പോള്‍ തന്നെ പുറത്തുവന്നിട്ടുണ്ട്. ഇത് ഭരണകക്ഷിയിലെ പ്രമുഖരെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. സ്വപ്ന ഇപ്പോള്‍ നല്കിയ മൊഴി ഇനി മൊഴിമാറ്റാന്‍ സമ്മര്‍ദ്ദം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും വിലപേശല്‍ തന്ത്രമാണെന്നത് വ്യക്തമാണ്. തന്നെ മാത്രം ബലിയാടാക്കാന്‍ കഴിയില്ലെന്ന നിലപാട് തന്നെയാണ് സ്വപ്നയുടേത്.


കോടതി മുമ്പാകെ മുദ്രവെച്ച കവറില്‍ സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരിക്കുന്നത് സ്വര്‍ണക്കടത്തിന് സഹായിച്ച രാഷ്ട്രീയക്കാരുടെയും യുഎഇ കോണ്‍സുലേറ്റിലെ ഉന്നതരുടെയും പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണു വിവരം. ഇതോടെ ഭീകരവാദ ബന്ധം അടക്കം ചര്‍ച്ചയായ കേസില്‍ നിര്‍ണായക നീക്കങ്ങളാണ് ഇനി ഉണ്ടാകുക. തന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും കേസിന് ഇടയില്‍ ബന്ധപ്പെട്ടവരെ കുറിച്ചുമുള്ള ചില വിവരങ്ങള്‍ ഇതിലുണ്ടെന്നാണ് സൂചന. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സീല്‍ ചെയ്ത കവറില്‍ മൊഴി കോടതിയില്‍ സമര്‍പ്പിച്ചു. മൊഴി കോടതിയില്‍ ഹാജരാക്കണമെന്നു സ്വപ്ന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതു കോടതിയില്‍ സമര്‍പ്പിച്ചതു സാധാരണ നടപടിക്രമം മാത്രമാണെന്നാണു കസ്റ്റംസിന്റെ വിശദീകരണം. പിന്നീടൊരു ഘട്ടത്തില്‍ മൊഴിയില്‍ കൃത്രിമത്വം കാണിക്കപ്പെടാതിരിക്കുക ലക്ഷ്യമിട്ടാണ് സ്വപ്ന തന്റെ മൊഴി കോടതിയില്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത് എന്നാണ് വിവരം. ഇത് മുദ്രവച്ച് കോടതിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം സ്വര്‍ണ്ണക്കടത്തു കേസില്‍ വിദേശയാത്രകളുടെ പേരില്‍ വിവാദത്തിലായിരുന്നത് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ആയിരുന്നു. നാല് വര്‍ഷത്തിനിടെ 14 തവണയാണ് യുഎഇയില്‍ പോയത്. അതില്‍ ആറ് തവണയും പ്രതിപക്ഷ പ്രാതിനിധ്യമുള്ള സംഘടനകളുടെ ക്ഷണപ്രകാരം ആയിരുന്നു. സഹോദരങ്ങള്‍ ദുബായിലാണ് ജോലി ചെയ്യുന്നത്. ചില സമയങ്ങളില്‍ അമ്മയും അവിടെയാണ്. ഇടക്കാലത്ത് ഇന്റേണ്‍ഷിപ്പിനായി മകളും യുഎഇയിലായിരുന്നു. ഇതെല്ലാമാണ് തന്റെ വിദേശ യാത്രകള്‍ക്ക് പിന്നിലെന്ന് സ്പീക്കര്‍ വിശദീകരിക്കുകയും ചെയ്തിരുന്നു.

സ്വപ്നയുമായി അപരിചിതത്വമില്ല. കഴിഞ്ഞ നാല് വര്‍ഷമായി അവരായിരുന്നു യുഎഇ കോണ്‍സുലേറ്റിന്റെ മുഖമായി കേരള സര്‍ക്കാരിന് മുന്നിലെത്തിയിരുന്നത്. സര്‍ക്കാരിനോട് വിവിധ പരിപാടികളുമായി നിരന്തരമായി ബന്ധപ്പെട്ടുകൊണ്ടിരുന്ന കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥയായാണ് അവരെ കണ്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥയെ സംബന്ധിച്ച് ഒരു സംശയം ഉണ്ടാകേണ്ട കാര്യമില്ല. മലയാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉന്നയിക്കേണ്ട അവസരത്തില്‍ അവരെ സമീപിക്കാറുണ്ടായിരുന്നു. അത്തരത്തിലുള്ള ഒരു ഉദ്യോഗസ്ഥ ഏതെങ്കിലും തരത്തില്‍ വഴിവിട്ട നീക്കം നടത്തുന്നയാളാവും എന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചില്ലെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category