1 GBP = 98.40 INR                       

BREAKING NEWS

വിതുര സ്വദേശി രഞ്ജിത് പെട്ടിമുടിയില്‍ എത്തിയത് ജീവന്റെ തുടിപ്പുകള്‍ തേടി; നിരവധി രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തപ്പോഴും ആരും വിളിക്കാതിരിക്കുന്നത് ഇതാദ്യം; ആ ചെളിക്കുള്ളില്‍ എവിടെയെങ്കിലും ഒരു ജീവന്‍ സഹായത്തിനായി കൈനീട്ടുന്നുണ്ടാവും എന്ന പ്രതീക്ഷയുണ്ടായിരുന്നു; അതിപ്പോള്‍ ഇല്ലെന്ന് രഞ്ജിത്ത്; പെട്ടിമുടിയില്‍ തിരച്ചില്‍ നടത്തുന്നത് അഞ്ഞൂറോളം പേര്‍

Britishmalayali
kz´wteJI³

പെട്ടിമുടി: പെട്ടിമുടി ദുരന്തത്തില്‍ പെട്ടവരില്‍ ഇനിയാരും ജീവിപ്പിച്ചിരിപ്പുണ്ടാകില്ലെന്ന ബോധ്യത്തിലാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. ഇത് രക്ഷാപ്രവര്‍ത്തകരുടെയും ആത്മവീര്യം കെടുത്തുന്നു. ആരും ആവശ്യപ്പെടാതെ അവിടെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ എത്തിയ നിരവധി പേരുണ്ട്. ഇക്കൂട്ടത്തില്‍ ഒരാളാണ് തിരുവനന്തപുരം വിതുര സ്വദേശി രഞ്ജിത്ത്. പക്ഷേ രഞ്ജിത്തും തീര്‍ത്തും നിരാശനാണ്. കാരണം ആരെയും ജീവനോടെ പുറത്തെടുക്കാന്‍ സാധിച്ചില്ലെന്ന ദുഃഖമാണ് അദ്ദേഹത്തിനുമുള്ളത്.

'പങ്കെടുത്ത രക്ഷാപ്രവര്‍ത്തനങ്ങളില്‍ ആദ്യമായാണ് ആരെയും രക്ഷിക്കാന്‍ സാധിക്കാതിരിക്കുന്നത്. പെട്ടിമുടി എന്നും ഒരു ദുഃഖമായി അവശേഷിക്കും' കുതിച്ചൊഴുകുന്ന പെട്ടിമുടിപ്പുഴയില്‍ നിന്നു മൃതദേഹങ്ങള്‍ കരയിലെത്തിച്ച രഞ്ജിത് ഇസ്രയേല്‍ പറയുന്നു. ആരും വിളിച്ചിട്ടോ നിര്‍ദേശിച്ചിട്ടോ അല്ല തിരുവനന്തപുരം വിതുര സ്വദേശി രഞ്ജിത് പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. കഴിഞ്ഞ 2 പ്രളയകാലത്തും ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് സ്വമേധയാ ഇറങ്ങിയിരുന്നു. പെട്ടിമുടിയിലെ അപകട വാര്‍ത്ത അറിഞ്ഞയുടന്‍ പുറപ്പെട്ടു. സേവ് ആലപ്പി ഫോറം പ്രവര്‍ത്തകനായ രഞ്ജിത്ത് പുഴയിലെ തിരച്ചിലുകളില്‍ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. ബോഡി ബില്‍ഡിങ്ങിലും പഞ്ചഗുസ്തിയിലും മികവു തെളിയിച്ചിട്ടുമുണ്ട്.

''വെള്ളിയാഴ്ച ചതുപ്പിലേക്കിറങ്ങുമ്പോള്‍ കാല്‍ പകുതിയോളം താഴ്ന്നു പോയി. ആ ചെളിക്കുള്ളിലെവിടെയെങ്കിലും ഒരു ജീവന്‍ സഹായത്തിനായി കൈനീട്ടുന്നുണ്ടാവും എന്ന പ്രതീക്ഷയുണ്ടായിരുന്നു. പിന്നെ ആ പ്രതീക്ഷ അസ്തമിച്ചു. അഗ്നിരക്ഷാസേനയുടെ കൂടെയാണ് ഞാന്‍ പുഴയില്‍ തിരച്ചിലിനു ഇറങ്ങിയത്. 6 മൃതദേഹങ്ങള്‍ കണ്ടെടുത്തു. അതില്‍ ഒന്നു പുഴയില്‍ ഏറ്റവും ആഴമുള്ള ഭാഗത്തിലായിരുന്നു. കനത്ത ഒഴുക്കും വെള്ളത്തിന്റെ തണുപ്പും വെല്ലുവിളിയായി' രഞ്ജിത് പറയുന്നു.

കനത്തമഴയും ചതുപ്പു പോലെ താഴ്ന്നു പോകുന്ന ചെളിക്കുഴികളും അവഗണിച്ച് പെട്ടിമുടിയില്‍ നടക്കുന്നതു കേരളത്തിലെ തന്നെ വലിയ രക്ഷാപ്രവര്‍ത്തനം. മണ്ണിനടിയിലായവര്‍ക്കായി അഞ്ഞൂറോളം പേരാണു തിരച്ചില്‍ നടത്തുന്നത്. അപകടത്തില്‍പെട്ട എല്ലാവരെയും കണ്ടെത്താതെ തിരച്ചില്‍ അവസാനിപ്പിക്കില്ലെന്ന തീരുമാനത്തിലാണ് ജില്ലാ ഭരണകൂടം. പെട്ടിമുടിയിലെ രക്ഷാ സേനയില്‍ പൊലീസ് -90, ഫയര്‍ ഫോഴ്സ് - 78, ഫോറസ്റ്റ് - 20, സന്നദ്ധപ്രവര്‍ത്തകര്‍- 113, എന്‍ഡിആര്‍എഫ് -52, സ്‌കൂബ ഡൈവിങ് - 10, റവന്യൂ - 50, ഹെല്‍ത്ത് -50, പഞ്ചായത്ത് -50, ഐആര്‍ഡബ്ല്യൂ -22, തമിഴ്നാട് വെല്‍ഫെയര്‍ - 8 തുടങ്ങിയവരാണ് ഉള്ളത്.

പെട്ടിമുടിയിലേത് സംസ്ഥാനത്തെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തമാണ്. ഇന്നലെ 6 പേരുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെ മരണം 49 ആയി. ശേഷിക്കുന്ന 22 പേര്‍ക്കായി ഇന്നു തിരച്ചില്‍ തുടരും. ഇതില്‍ 12 പേരും കുട്ടികളാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 8നു മലപ്പുറം കവളപ്പാറയിലുണ്ടായതായിരുന്നു ഇതിനു മുന്‍പുള്ള വലിയ അപകടം. കാണാതായ 11 പേരെ ഉള്‍പ്പെടുത്തി 48 മരണമാണ് അവിടെ സര്‍ക്കാര്‍ സ്ഥിരീകരിച്ചത്.

അപകടം സ്ഥലത്തു നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരെ പുല്‍മേടായ 'ഗ്രേവല്‍ ബാങ്കില്‍' അടിഞ്ഞ നിലയിലായിരുന്നു ഇന്നലെ കണ്ടെടുക്കപ്പെട്ട വേലുത്തായ് (58), പ്രതീഷ് (32), വിനോദിനി (14), ജോഷ്വ (13), രാജലക്ഷ്മി (12), വിജയലക്ഷ്മി (8) എന്നിവരുടെ മൃതദേഹങ്ങള്‍. എല്ലാവരുടെയും സംസ്‌കാരം നടത്തി. ഇന്നലെ 4 പേരടക്കം ഇതുവരെ 8 കുട്ടികളുടെ മൃതദേഹമാണു കണ്ടെത്തിയത്. ഞായറാഴ്ച 6 മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശരീരം തൊട്ടില്‍തുണിയടക്കം ചെളിയില്‍ ആഴ്ന്ന നിലയിലാണു ലഭിച്ചത്.

19 സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഒരു എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയും അപകടത്തില്‍പ്പെട്ടു. കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ഇന്നലെ തിരച്ചില്‍ സാവധാനത്തിലായിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ എന്നിവര്‍ ദുരന്തസ്ഥലം സന്ദര്‍ശിച്ചു. മാലയമ്മയുടെ മകള്‍ പ്രവീണയുടെ 6 മാസം പ്രായമുള്ള പെണ്‍കുഞ്ഞ് തലനാരിഴയ്ക്കാണ് ദുരന്തത്തില്‍ നിന്നു രക്ഷപ്പെട്ടത്. അമ്മാവന്‍ കാര്‍ത്തിക് കുഞ്ഞിനെ എടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category