1 GBP = 94.70 INR                       

BREAKING NEWS

ക്വാറന്റൈനിലായിരുന്ന മോഹന്‍ലാലിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്; നാലു മാസത്തെ ചെന്നൈ വാസത്തിന് ശേഷം കേരളത്തിലെത്തിയ ലാലേട്ടന്‍ ആദ്യം പോകുക അമ്മയെ കാണാന്‍: ഓണവുമായി ബന്ധപ്പെട്ട ചാനല്‍ ഷൂട്ടുകള്‍ക്ക് ശേഷം ചെന്നൈയിലേക്ക് തിരികെ പോകും: ദൃശ്യം 2വിന്റെ ചിത്രീകരണം സെപ്റ്റംബര്‍ ഏഴിന് തുടങ്ങും

Britishmalayali
kz´wteJI³

മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്. നാല് മാസത്തെ ചെന്നൈ ജീവിതത്തിന് ശേഷം കേരളത്തില്‍ എത്തി ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന താരത്തിന്റെ പരിശോധന ഫലം ഇന്നാണ് പുറത്തു വന്നത്.

കോവിഡ് നെഗറ്റീവ് ആയതോടെ ഇനി കൊച്ചിയില്‍ തന്നെയുള്ള അമ്മയെ കാണാനാകും മോഹന്‍ലാല്‍ ആദ്യം പോകുക. ശേഷം ഓണവുമായി ബന്ധപ്പെട്ടുള്ള ചില ചാനല്‍ ഷൂട്ടിങ്ങുകളിലും താരം പങ്കെടുക്കും. ഇത് പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ താരം തിരികെ ചെന്നൈയിലേക്ക് പോകുമെന്നാണ് വിവരം. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ദൃശ്യം 2വിന്റെ ചിത്രീകരണം സെപ്റ്റംബര്‍ 7-ന് ആരംഭിക്കും. ജീത്തു ജോസഫ് ഒരുക്കുന്ന ഈ ചിത്രം കോവിഡ് ഭീഷണി മാറിയാല്‍ ഡിസംബറില്‍ റിലീസ് ചെയ്‌തേക്കും.

നാല് മാസത്തെ ചെന്നൈ ജീവിതത്തിനു ശേഷം ജൂലൈ 20ഓടെയാണ് താരം കേരളത്തില്‍ മടങ്ങി എത്തിയത്. കൊച്ചിയിലെത്തിയ താരം അവിടെ ക്വാറന്റൈനില്‍ കഴിയുക ആയിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കി മോഹന്‍ലാല്‍ വീണ്ടും സജീവമാകുമ്പോള്‍ മലയാള സിനിമയ്ക്കും ആവേശത്തിന്റെ നാളുകളായി മാറുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category