1 GBP = 98.30INR                       

BREAKING NEWS

പെട്ടിമുടിയിലെ ഉരുള്‍പൊട്ടലിന്റെ ഉറവിടം കുരിശുമല ചോല; കണ്ണന്‍ ദേവന്‍ കമ്പനിയുടെയും ഇരവികുളം ദേശീയ ഉദ്യാനത്തിന്റെയും അതിര്‍ത്തി പ്രദേശം നിക്ഷിപ്ത വനമേഖലയില്‍; പ്രദേശം തൊഴിലാളി ലയങ്ങള്‍ക്ക് 800 മീറ്റര്‍ മുകളിലായി; തെരച്ചില്‍ അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ കാണാമറയത്ത് പുതഞ്ഞു കിടക്കുന്നത് ഇനിയും 21 പേര്‍; പുഴകള്‍ കേന്ദ്രീകരിച്ചു തെരച്ചില്‍ ഊര്‍ജ്ജിതമാക്കി

Britishmalayali
kz´wteJI³

മുന്നാര്‍: പെട്ടിമുടിയെ ദുരിതത്തിലാക്കിയ ഉരുള്‍പൊട്ടലിന്റെ ഉറവിടം കുരിശുല ചോലയാണെന്ന് കണ്ടെത്തി. വനം വകുപ്പാണ് ഇക്കാര്യം വിശദീകരിച്ചത്. കണ്ണന്‍ ദേവന്‍ കമ്പനിയുടെയും ഇരവികുളം ദേശീയ ഉദ്യാനത്തിന്റെയും അതിര്‍ത്തി പ്രദേശത്താണ് നിക്ഷിപ്ത വനമേഖലയായ ഈ പ്രദേശം. പെട്ടിമുടിയിലെ തോട്ടം തൊഴിലാളി ലയങ്ങള്‍ക്ക് 800 മീറ്റര്‍ മുകളിലാണ് കുരിശുമല ചോല. ഇവിടെ നിന്നു കൂറ്റന്‍ പാറകളും മലവെള്ളവും ഒഴുകിയെത്തിയാണ് ദുരന്തമുണ്ടായതെന്നു ഇരവികുളം ദേശീയ ഉദ്യാനത്തിലെ അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജോബ് ജെ. നേരിയംപറമ്പില്‍ പറഞ്ഞു.

2 ചോലകളുടെ സംഗമ പ്രദേശമാണ് കുരിശുമല. ഇതോടൊപ്പം സമീപത്തു മറ്റൊരു ഉറവ കണ്ടെത്തിയതായും അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു. പെട്ടിമുടിക്കു സമീപം ഗ്രേവല്‍ ബാങ്ക്സ് എന്ന സ്ഥലത്ത് 20 വര്‍ഷം മുന്‍പ് ഉരുള്‍ പൊട്ടലുണ്ടായിരുന്നു. അതേസമയം ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ അഞ്ചാം ദിവസവും തുടരും. ഇന്നലെ മൂന്ന് കുട്ടികള്‍ അടക്കം ആറുപേരുടെ മൃതദേഹങ്ങള്‍ ആണ് കണ്ടെടുത്തത്. ഇതോടെ മരണസംഖ്യ 49 ആയി. ഇനി 21 പേരെയാണ് കണ്ടെത്താനുള്ളത്. അതില്‍ തന്നെ അധികവും കുട്ടികളാണ്.

വീടുകള്‍ സമീപത്തെ പുഴയിലേക്ക് ഒലിച്ചു പോയതിനാല്‍, പുഴ കേന്ദ്രീകരിച്ചുള്ള തെരച്ചില്‍ ഇന്നും തുടരും. പുഴയില്‍ നിന്ന് മാത്രം ഇതുവരെ 12 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ജില്ലാഭരണകൂടം അറിയിച്ചു. കോവിഡ് ഭീതി ഉള്ളതിനാല്‍ കര്‍ശന ജാഗ്രതപാലിച്ചാണ് തെരച്ചില്‍ നടക്കുന്നത്. വലിയ പാറക്കൂട്ടങ്ങളാണ് നിലവിലെ തെരച്ചിലിന് തടസ്സം. സ്ഫോടക വസ്തുക്കള്‍ കൊണ്ട് ചെറുസ്ഫോടനം നടത്തി പാറ പൊട്ടിച്ച് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കും. പുഴയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള തെരച്ചിലാണ് പുരോഗമിക്കുന്നത്.

മൂന്നാറിലെ തോട്ടം തൊഴിലാളികളില്‍ ഭൂരിഭാഗവും തമിഴ്നാട്ടില്‍ നിന്നെത്തിയവരാണ്. പെട്ടിമുടിയില്‍ മണ്ണിനടിയില്‍പ്പെട്ടവരും അങ്ങനെ തന്നെ. ഇവരെ അവസാനമായി ഒരു നോക്ക് കാണാന്‍ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ബന്ധുക്കള്‍ എത്തിക്കൊണ്ടേയിരിക്കുകയാണ്. ആയിരത്തിലേറെ പേര്‍ എത്തിയെന്നാണ് പൊലീസിന്റെ കണക്ക്. ശരീരോഷ്മാവ് പരിശോധന മാത്രം നടത്തിയാണ് തമിഴ്നാട്ടില്‍ നിന്നുള്ളവരെ ചെക്പോസ്റ്റുകളില്‍ നിന്നും കടത്തി വിടുന്നത്.

നൂറിലേറെ വരുന്ന പൊലീസും അഗ്നിശമന സേനാ ജീവനക്കാരും' 50ലധികം റവന്യൂ ഉദ്യോഗസ്ഥരും ദേശീയ ദുരന്തനിവാരണസേന സംഘവും നിലവില്‍ പെട്ടിമുടിയിലുണ്ട്. ഇവര്‍ക്ക് ഘട്ടം ഘട്ടമായാകും ആന്റിജന്‍ പരിശോധന നടത്തുക. ഇന്നലെ 10 പേര്‍ക്ക് പരിശോധന നടത്തിയിരുന്നു. ആര്‍ക്കും കോവിഡ് പൊസിറ്റീവ് ഇല്ലെന്നത് ആശ്വാസമായി. പെട്ടിമുടിയില്‍ തെരച്ചിലിനെത്തിയ ആലപ്പുഴയില്‍ നിന്നുള്ള അഗ്നിശമന സേനാംഗത്തിന് കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സംഘത്തെ പൂര്‍ണ്ണമായും ക്വാറന്റീനിലാക്കി. ഈ സംഘത്തിലുള്ളവരുമായല്ലാതെ ഇയാള്‍ക്ക് പ്രാഥമിക സമ്പര്‍ക്കം ഉണ്ടായിട്ടില്ലെന്ന് വ്യക്തമായതും ആശ്വാസമായി.

പെട്ടിമുടി: മാറ്റിപ്പാര്‍പ്പിച്ചവര്‍ക്ക് കണ്ണന്‍ദേവന്‍ കമ്പനിയുടെ സഹായം
ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് പെട്ടിമുടിയില്‍നിന്ന് മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങള്‍ക്ക് സഹായവുമായി കണ്ണന്‍ദേവന്‍ കമ്പനിയും ദേവികുളം എസ്റ്റേറ്റ് എംപ്ലോയീസ് യൂണിയനും. മാറ്റിപ്പാര്‍പ്പിച്ച 64 കുടുംബങ്ങള്‍ക്കും 2500 രൂപയുടെ അവശ്യസാധന കിറ്റുകളാണ് കണ്ണന്‍ദേവന്‍ കമ്പനി വിതരണം ചെയ്തത്.

വിവിധ എസ്റ്റേറ്റുകളിലെ ബന്ധുവീടുകളില്‍ കഴിയുന്നവര്‍ക്ക് അതത് എസ്റ്റേറ്റുകളിലെ വെല്‍െഫയര്‍ ഓഫീസര്‍മാര്‍ വീടുകളിലെത്തി വിതരണം ചെയ്തു. ദേവികുളം എസ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്റെ(സിഐ.ടി.യു.) നേതൃത്വത്തില്‍ 64 കുടുംബത്തിനും 5000 രൂപ വീതം വീടുകളില്‍ എത്തിച്ചുനല്‍കും. സഹായധനത്തിന്റെ വിതരണം സിപിഎം. ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് കെ.വി.ശശി, കെ.കെ.വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category