1 GBP = 98.30INR                       

BREAKING NEWS

അറുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ നരഭോജികളായിരുന്നെന്ന് വിശ്വസിക്കപ്പെടുന്ന ജനത; അമേരിക്കന്‍ വ്യവസായിയെ കൊന്നു തിന്നവര്‍ എന്ന് വിശ്വസിക്കപ്പെടുന്ന ആദിമഗോത്രക്കാന്‍; 1961-ല്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത്, നരഭോജനം അവസാനിപ്പിച്ച ന്യു ഗിനിയയിലെ ഡാനി ഗോതത്തിന്റെ കഥ

Britishmalayali
kz´wteJI³

ന്തോനേഷ്യയിലെ വെസ്റ്റേണ്‍ ന്യു ഗിനിയയിലെ വനാന്തരങ്ങളില്‍ കഴിഞ്ഞിരുന്ന ആദിമഗോത്ര വര്‍ഗ്ഗക്കാരാണ് ഡാനി വംശക്കാര്‍. അമേരിക്കന്‍ കോടീശ്വരനായ മൈക്കിള്‍ റോക്ക്ഫെല്ലറെ കൊന്നുതിന്നു എന്ന് വിശ്വസിക്കപ്പെടുന്ന നരഭോജികളുടെ പിന്മുറക്കാര്‍ ഇന്ന് കൃസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത് സാധാരണ ജീവിതം നയിക്കുകയാണ്. ഈ വംശക്കാരുടെ ചില അപൂര്‍വ്വ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

സ്റ്റാന്‍ഡേര്‍ഡ് ഓയിലിന്റെ സഹസ്ഥാപകനും അമേരിക്കയിലെ ഏറ്റവും ധനികമായ വ്യവസായ സാമ്രാജ്യങ്ങളില്‍ ഒന്നിന്റെ സ്ഥാപകനുമായ റൊക്ക്വെല്‍ സീനിയറുടെ കൊച്ചുമകനായ മൈക്കിള്‍ റോക്ക്ഫെല്ലറുടെ തിരോധാനത്തോടെ ഈ ഗോത്രവര്‍ഗ്ഗക്കാരെ പറ്റി ദുരൂഹമായ പല കഥകളും പരന്നിരുന്നു. ഡാനി വംശക്കാരുടെ ചിത്രങ്ങള്‍ പകര്‍ത്താനും അവരുടെ കരകൗശല വസ്തുക്കള്‍ ശേഖരിക്കുവാനും വേണ്ടിയായിരുന്നു മൈക്കിള്‍ ന്യു ഗിനിയയില്‍ എത്തിയത്.

ഈ ഗോത്രവര്‍ഗ്ഗക്കാരുടേ ആവസസ്ഥലത്തിനടുത്തുള്ള തീരത്തുകൂടി കൊച്ചു തോണിയില്‍ സഞ്ചരിക്കുമ്പോഴായിരുന്നു മൈക്കിള്‍ റോക്ക്വെല്ലിനെ കാണാതായത്. തന്റെ പിതാവിന്റെ , ആദിമകലകളുടെ മ്യുസിയത്തിലേക്കായി ഈ ഗോത്രവര്‍ഗ്ഗക്കാരുടെ തടിശില്പങ്ങള്‍ തേടിയാണ് 23 കാരനായ മൈക്കിള്‍ ഇവിടെ എത്തിയത്. കടലില്‍ ഏറെ ദൂരം സഞ്ചരിച്ചശേഷം തോണിയേയും സഹയാത്രികനേയും ഉപേക്ഷിച്ച് മൈക്കിള്‍ തീരത്തേക്ക് നീന്തുകയായിരുന്നു. പിന്നീട് ആ യുവാവിനെ ആരും കണ്ടിട്ടില്ല. സമുദ്രത്തില്‍ മുങ്ങി മരിച്ചതാണെന്നായിരുന്നു ഔദ്യോഗിക ഭാഷ്യം.
2014-ല്‍ കാള്‍ ഹോഫ്മാന്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിലാണ് ഈ യുവാവ് നീന്തി കരയിലെത്തിയെന്നും നരഭോജികളായ അസ്മത് ഗോത്രവര്‍ഗ്ഗക്കാര്‍ അദ്ദേഹത്തെ തടവിലാക്കി കൊന്നു തിന്നു എന്നതിന് തെളിവുകള്‍ ഉണ്ടെന്നുമുള്ള വാദം ഉയര്ന്നു വന്നത്. വളരെ അടുത്തിടപഴകുന്ന ഈ രണ്ട് ഗോത്രക്കാരും ഒരേ സ്ഥലത്താണ് താമസിക്കുന്നത്. മൈക്കിള്‍ റോക്ക്വെല്ലര്‍ തീരത്തെത്തിയ ഉടനെ അസ്മത് ഗോത്രക്കാര്‍ അദ്ദേഹത്തെ പിടികൂടുകയായിരുന്നു എന്നാണ് പുസ്തകത്തില്‍ പറഞ്ഞിട്ടുള്ളത്. മറ്റൊരു നരഭോജികളായ ഡാനി ഗോത്രക്കാരെ കുറിച്ച് 1938 വ്രരെ ആര്‍ക്കും അറിവുണ്ടായിരുന്നില്ല അമേരിക്കന്‍ സുവോളജിസ്റ്റ് റിച്ചാര്‍ഡ് ആര്‍ക്ക്ബോള്‍ഡ്ഇവരെ വിമാനത്തിലിരുന്നാണ്! ആദ്യമായി കണ്ടുപിടിച്ചത്.

ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന ചിത്രങ്ങളില്‍ ഇവര്‍ ശരീരം മുഴുവന്‍ വെള്ളി നിറം പൂശിയാണ് നില്‍ക്കുന്നത്. വലിയ മൂക്കുത്തികളും ലിംഗ കവചങ്ങളുമായാണ് ഇവര്‍ പ്രത്യക്ഷപ്പെടുന്നത്. ഇതില്‍ പ്രത്യക്ഷപ്പെട്ട ഒരാളുടെ കൈയ്യില്‍ ഒരു സിഗരറ്റുമുണ്ട്. മറ്റൊരാള്‍ അവരുടെ പൈതൃകോത്സവമായ ബാലീം ഉത്സവത്തില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഏകദേശം 25,000 വരുന്ന ഡാനി ജനത ഒത്തുകൂടുന്നത് എല്ലാവര്‍ഷവും ഓഗസ്റ്റില്‍ നടക്കുന്ന ഈ ഉത്സവത്തിനാണ്. സ്പാനിഷ് ഫോട്ടോഗ്രാഫര്‍ റോബെര്‍ട്ടോ പാസിയാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്.
ഏകദേശം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വരെ ഇവര്‍ നരഭോജികളായിരുന്നു എന്നാണ് പറയപ്പെടുന്നത്. പിന്നീട് കൃസ്ത്യന്‍ മിഷിനറിമാര്‍ വന്ന് ഇവരെ മതപരിവര്‍ത്തനം ചെയ്യുകയായിരുന്നു. ബഹുഭാര്യത്വമാണ് ഇവര്‍ പിന്തുടരുന്നതെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നിമിത്തം ഇപ്പോള്‍ പലര്‍ക്കും രണ്ട് ഭാര്യമാര്‍ മാത്രമേയുള്ളു. മാത്രമല്ല ഭര്‍ത്താവ് മരിച്ച സ്ത്രീകള്‍ അവരുടെ വിരലുകള്‍ മുറിച്ചു കളയുന്ന പതിവുമുണ്ട്. ശത്രുക്കളെ കൊന്നു തിന്നാല്‍ ദൈവം പ്രസാദിക്കും എന്ന വിശ്വാസമാണ് ഇവരെ നരഭോജികളാക്കിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category