1 GBP = 98.30INR                       

BREAKING NEWS

ഗാന്ധിജിയുടെ കണ്ണാടി അടിച്ചുകൊണ്ടുപോയ സായിപ്പിന്റെ മക്കള്‍ക്ക് ഇപ്പോള്‍ കോടികള്‍; ബ്രിസ്റ്റോളില്‍ നടന്ന ലേലത്തില്‍ ലഭിച്ചത് വിലമതിക്കാനാകാത്ത വില; ഇന്ത്യന്‍ സ്മാരകങ്ങള്‍ അടിച്ചുമാറ്റി സായിപ്പ് ഇപ്പോഴും പുട്ടടിക്കുന്ന കഥ

Britishmalayali
kz´wteJI³

ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായിരുന്നു ഇന്ത്യ ഒരുകാലത്ത്. പല യൂറോപ്യന്‍ ശക്തികളും ഇന്ത്യന്‍ മണ്ണിലേക്ക് എത്തിയതും ആ സമ്പത്ത് കൈക്കലാക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യയെ കൊള്ളയടിച്ചതിന്റെ വിശദമായ കഥകള്‍ ശശി തരൂരിന്റെ ആന്‍ ഇറ ഓഫ് ഡാര്‍ക്ക്നെസ്സ് എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്.

കാകതീയ രാജാക്കന്മാരുടെ വറംഗലില്‍ നിന്നും ഡല്‍ഹി സുല്‍ത്താന്മാര്‍ കൊള്ളയടിക്കുകയും, മയൂര സിംഹാസനത്തെ അലങ്കരിക്കുകയും, ഇപ്പോള്‍ ബ്രിട്ടീഷ് രാജകിരീടത്തിന്റെ ഭാഗമായി തിളങ്ങുകയും ചെയ്യുന്ന കോഹിനൂര്‍ രത്നം മുതല്‍ വിലപിടിപ്പുള്ള പല വസ്തുക്കളൂം ഇന്ത്യയില്‍ നിന്നും അവര്‍ കടത്തിക്കൊണ്ടുപോയിട്ടുണ്ട്. ഇതില്‍ പലതും പുരാവസ്തു പ്രാധാന്യമുള്ള സാധനങ്ങളായതിനാല്‍ വലിയ വിലക്ക് വിറ്റ് കാശാക്കിയിട്ടുമുണ്ട്.

അതിന് ഏറ്റവും നല്ലൊരു ഉദാഹരണമാണ് ടിപ്പു സുല്‍ത്താന്റെ വാള്‍. ബ്രിട്ടീഷുകാരുടെ കൈയ്യാല്‍ മരണമടഞ്ഞ ടിപ്പുവിന്റെ പടവാള്‍, ബ്രിട്ടീഷ് സൈനികര്‍ തങ്ങളുടെ മേലധികാരിയായ മേജര്‍ ജനറല്‍ ബെയേര്‍ഡിന് സമ്മാനിക്കുകയായിരുന്നു. പലരുടേയും കൈമറിഞ്ഞ ആ പടവാള്‍ പിന്നീട് ഒരു സ്വകാര്യ ലേലത്തില്‍ 1.57 കോടി രൂപയ്ക്ക് സ്വന്തമാക്കി കര്‍ണ്ണാടകയിലേക്ക് തിരിച്ചുകൊണ്ടുവന്നത് പ്രമുഖ മദ്യവ്യാപാരിയായിരുന്ന വിജയ് മാല്യ ആയിരുന്നു.

ഇന്ത്യയുടെ പൈതൃകവും ചരിത്രപെരുമയും വിറ്റുകാശാക്കുന്ന ബ്രിട്ടീഷുകാരുടെ പരമ്പരയില്‍ പുതിയതൊന്നു കൂടി. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി ധരിച്ചിരുന്ന കണ്ണടകളാണ് ഇപ്പോള്‍ ആയിരക്കണക്കിന് പൗണ്ടിന് വില്‍ക്കാന്‍ പോകുന്നത്. ഇന്ത്യയുടെ നേര്‍ക്കാഴ്ച്ചകള്‍ കാണുവാന്‍ ഗാന്ധിജിയെ സഹായിച്ച കണ്ണടകള്‍ക്ക് ഇന്ത്യന്‍ ചരിത്രത്തില്‍ അതീവ പ്രാധാന്യമുണ്ട്.

അര്‍ദ്ധനഗ്‌നനായ ഫക്കീര്‍ എന്ന് കളിയാക്കിയ മഹാത്മാവിന്റെ കണ്ണടകള്‍ ബ്രിട്ടീഷുകാര്‍ക്ക് പക്ഷെ, പണമുണ്ടാക്കാനുള്ള മറ്റൊരു വഴി മാത്രമാണ്. ഈസ്റ്റ് ബ്രിസ്റ്റോള്‍ ഓക്ഷന്‍സിന്റെ ലെറ്റര്‍ ബോക്സിലൂടെ പാഴ്സലായാണ് ഈ സ്വര്‍ണ്ണം പൂശിയ കണ്ണട എത്തിയത്. അതിനൊപ്പം ഒരു എഴുത്തും ഉണ്ടായിരുന്നു. ഈ കണ്ണട ഗാന്ധിജിയുടേതാണ്. എന്നെ വിളിക്കുക. എന്നുമാത്രമാണ് അതില്‍ എഴുതിയിരുന്നത്. ഒരു ഫോണ നമ്പറുമുണ്ടായിരുന്നു എന്ന് ഓക്ഷനീര്‍ ആന്‍ഡ്രൂ സ്റ്റോവ് പറയുന്നു.

ഗാന്ധിജിയുടെ വ്യക്തിത്വത്തിന്റെ തന്നെ ഭാഗമായ ഈ കണ്ണട, അദ്ദേഹം തന്നെ ആര്‍ക്കോ സമ്മാനിച്ചതായിരിക്കാം എന്നാണ് കരുതുന്നത് എന്ന് ഓക്ഷന്‍ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പറയുന്നു. താന്‍ ഉപയോഗിച്ചതും ഇപ്പോള്‍ ഉപയോഗിക്കാത്തതുമായ സാധനങ്ങള്‍ ഇഷ്ടം തോന്നുന്നവര്‍ക്ക് സമ്മാനിക്കുന്ന സ്വഭാവം ഗാന്ധിജിക്ക് ഉണ്ടായിരുന്നു. ഇത് വില്‍ക്കാന്‍ ഏല്പിച്ച ആളുടെ മുത്തച്ഛന് 1920 ലോ 30 ലോ ഗാന്ധിജി സമ്മാനിച്ചതാണ് ഈ കണ്ണട എന്നും കമ്പനി അവകാശപ്പെടുന്നു.സൗത്ത് ആഫ്രിക്കയില്‍ വെച്ചാണ് ഇത് നല്‍കിയതെന്നും വെബ്സൈറ്റില്‍ പറയുന്നു.

വാരാന്ത്യത്തിന് ശേഷം തിങ്കളാച്ച സ്ഥാപനം തുറന്നപ്പോഴാണ് ഈ പാഴ്സല്‍ ലഭിക്കുന്നത്. തുടര്‍ന്ന് ഇതിനെ കുറിച്ച് വിശദമായി പഠിക്കുകയും കാര്യങ്ങള്‍ ബോദ്ധ്യപ്പെടുകയും ചെയ്തെന്നും സ്റ്റോവ് പറഞ്ഞു. ഇത് അയച്ചുതന്നയാളുമായി ബന്ധപ്പെട്ടപ്പോള്‍, ആ കണ്ണട നല്ലതല്ലെങ്കില്‍ വലിച്ചെറിയാനാണ് ആവശ്യപ്പെട്ടതെന്നും സ്റ്റോവ് പറഞ്ഞു.

അതിന് ഉദ്ദേശം 15000 പൗണ്ട് ( ഏകദേശം 15 ലക്ഷം രൂപ) വിലമതിക്കുമെന്നു പറഞ്ഞപ്പോള്‍ അയാള്‍ സ്തബ്ദനായി എന്നും സ്റ്റോവ് പറഞ്ഞു. എന്നാല്‍ പ്രതീക്ഷകളെയൊക്കെ കവച്ചുവച്ചുകൊണ്ട് ഓണ്‍ലൈന്‍ ബിഡിംഗില്‍ തന്നെ ഇപ്പോള്‍ ഇതിന്റെ വില 50,000 പൗണ്ടില്‍ (48 ലക്ഷം രൂപ) എത്തിയിരിക്കുകയാണ് ആഗസ്റ്റ് 21 നായിരിക്കും അന്തിമ ലേലം വിളി നടക്കുക. അപ്പോഴേക്കും ഇതിന്റെ വില കോടികളില്‍ എത്തിയേക്കുമെന്നാണ് പ്രതീക്ഷ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category