1 GBP = 103.15 INR                       

BREAKING NEWS

യൂറോപ്യന്‍ യൂണിയന് ബദലായി കന്‍സുക് സഖ്യത്തിനൊരുങ്ങി ബ്രിട്ടന്‍; ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകാന്‍ ബ്രിട്ടന്‍ മുന്‍പോട്ട് വയ്ക്കുന്നത് യുകെയും, ആസ്‌ട്രേലിയയും, ന്യുസിലാന്‍ഡും, കാനഡയും ചേര്‍ന്നുള്ള ഫ്രീ ട്രേഡ് സഖ്യം; സഖ്യം യാഥാര്‍ത്ഥ്യമാക്കണമെന്ന് ബോറിസിനോട് ആവശ്യപ്പെട്ട് ബ്രിട്ടീഷ് ചരിത്രകാരന്‍

Britishmalayali
kz´wteJI³

യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള പിന്മാറ്റം പൂര്‍ണ്ണമാകുന്നതോടെ, കോമണ്‍വെല്‍ത്ത് രാജ്യങ്ങളായ ആസ്ട്രേലിയയും, ന്യുസിലാന്‍ഡും, കാനഡയുമായി ഒരു പുതിയ ഫ്രീട്രേഡ് സഖ്യത്തിനൊരുങ്ങുകയാണ് ബ്രിട്ടന്‍. കാനഡ, ന്യുസിലാന്‍ഡ്, ആസ്ട്രേലിയ എന്നീ രാഷ്ട്രങ്ങളുടെ പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ ''കാന്‍സുക്'' സഖ്യത്തിലൂടെ തകര്‍ന്നടിയുന്ന സമ്പ്ദ്ഘടന പിടിച്ചുയര്‍ത്താനാകും എന്നാണ്പ്രമുഖ ചരിത്രകാരനായ ആന്‍ഡ്രു റോബര്‍ട്ട്സ് പ്രതീക്ഷിക്കുന്നത്. ഈ വരുന്ന ഡിസംബര്‍ 31ന് യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റം പൂര്‍ണ്ണമാകുന്നതോടെ പുതിയ സഖ്യത്തിന് രൂപം കൊടുക്കാമെന്നാണ് പ്രതീക്ഷ.

ഇംഗ്ലീഷ് സംസാരിക്കുന്ന ജനതയുള്ള വികസിത രാജ്യങ്ങള്‍ സഖ്യത്തിലായാല്‍ (സ്വതന്ത്ര വ്യാപാരം, പൗര്‍ന്മാര്‍ക്ക് സഖ്യത്തിലുള്ള രാജ്യങ്ങളിലേക്ക് സ്വതന്ത്രമായി യാത്ര ചെയ്യുവാനുള്ള അവകാശം എന്നിവ ഉള്‍പ്പടെ) അത് എല്ലാ അംഗരാജ്യങ്ങള്‍ക്കും ഗുണകരമാകുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ബ്രക്സിറ്റിനു ശേഷമുള്ള സഖ്യത്തിന്റെ പ്രധാന വ്യവസ്ഥകള്‍ വരുന്ന ആഴ്ച്ചകളില്‍ ഈ രാഷ്ട്രങ്ങള്‍ ഔദ്യോഗികമായി അംഗീകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഇത്തരമൊരു സഖ്യമുണ്ടായാല്‍ അത് ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുമെന്നാണ് പ്രമുഖ ചരിത്രകാരനായ റോബര്‍ട്ട്സ് പറയുന്നത്. അമേരിക്ക, ചൈന, യൂറോപ്യന്‍ യൂണിയന്‍ എന്നിവയ്ക്ക് തൊട്ടുപിന്നിലായി 4.6 ട്രില്ല്യണിലധികം മൊത്ത അഭ്യന്തര ഉദ്പാദനമുള്ള ഒരു സാമ്പത്തിക വ്യവസ്ഥയായി ഇത് മാറും. ഈ നിര്‍ദ്ദേശത്തെ ഭൂരിപക്ഷം ബ്രിട്ടീഷ് പൗരന്മാരും പിന്താങ്ങുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇതുസംബന്ധിച്ച് ഒരു പ്രമുഖ മാധ്യമം ആഗസ്റ്റ് 9 ന് സംഘടിപ്പിച്ച അഭിപ്രായ സര്‍വ്വേയില്‍ പങ്കെടുത്ത 5,712 പേരില്‍ 94% പേരും ഈ നിര്‍ദ്ദേശത്തെ പിന്താങ്ങിയിരിക്കുകയാണ്. വെറും 5% പേര്‍ മാത്രമാണ് റോബര്‍ട്ട്സിന്റെ ഈ നിര്‍ദ്ദേശത്തോട് യോജിക്കാത്തത്. ഭൂഖണത്തിനകത്തെ വ്യാപാരമേഖലയില്‍ ഒതുങ്ങി നില്‍ക്കാതെ, ബ്രിട്ടന്റെ വ്യാപാര താത്പര്യങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുവാനും കോമണ്‍വെല്‍ത്ത് ശക്തിപ്പെടുത്തുവാനും ഈ സഖ്യം ഉപകരിക്കും എന്നാണ് ഭൂരിഭാഗം ബ്രിട്ടീഷുകാരും കരുതുന്നത്.

യൂറോപ്യന്‍ രാജ്യങ്ങളേക്കാള്‍ സ്വാഭാവിക പങ്കാളികള്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളാണെന്നാണ് അവര്‍ പറയുന്നത്. ചൈനയുടെ വികാസമാണ് കാന്‍സുക് സഖ്യത്തിന് ഏറ്റവുമധികം വെല്ലുവിളി ഉയര്‍ത്തുന്നത് എന്ന് റോബര്‍ട്ട്സ് ചൂണ്ടിക്കാണിക്കുന്നു. ചൈനയുടെ വ്യാപാരാധിനിവേശത്തെ ചെറുക്കാന്‍ ഈ രാജ്യങ്ങള്‍ ഒരുമിച്ച് തയ്യാറായിരിക്കുകയാണ്. 5 ജി സാങ്കേതിക വിദ്യയില്‍ നിന്നും ചൈനീസ് കമ്പനിയായ വാവായ്യെ നീക്കം ചെയ്യാന്‍ ഈ രാജ്യങ്ങള്‍ ഒരുമിച്ച് തീരുമാനമെടുത്തതും ഇത്തരമൊരു സാഹചര്യത്തിലാണ്.

ഒരുപടി കൂടി കടന്ന് അമേരിക്കയേയും ഈ സഖ്യത്തിലേക്ക് ക്ഷണിക്കുകയാണ് റോബര്‍ട്ട്സ്. ലോക പോലീസ് എന്ന സ്ഥാനം നിലനിര്‍ത്താന്‍, അമേരിക്കന്‍ പണം ദുര്‍വ്യയം ചെയ്യാതെ ഈ സഖ്യത്തില്‍ ചേര്‍ന്നാല്‍ അത് ലോകത്തിന് തന്നെ മുതല്‍ക്കൂട്ടാവും എന്നാണ് അദ്ദേഹം പറയുന്നത്. ചൈനയുടെ ആഗോള താത്പര്യങ്ങള്‍ക്ക് തടയിടാന്‍ ഈ രണ്ട് ശക്തികളുമൊരുമിച്ച് നിന്നാല്‍ എളുപ്പത്തില്‍ സാധിക്കും എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category