1 GBP = 98.20INR                       

BREAKING NEWS

816 പുതിയ രോഗികളും 21 മരണങ്ങളുമായി ബ്രിട്ടന്‍ കോവിഡില്‍ കിതച്ച് മുന്‍പോട്ട്; ടെസ്റ്റ് ആന്‍ഡ് ട്രേസിന്റെ ഭാഗമായി ഇനി നിങ്ങളുടെ വീട്ടിലും എന്‍എച്ച്എസ് എത്തിയേക്കും; രണ്ടാം ലോക്ക്ഡൗണ്‍ ഉണ്ടായാലും സ്‌കൂളുകള്‍ അടക്കില്ലെന്ന് ബോറിസ് ജോണ്‍സണ്‍

Britishmalayali
kz´wteJI³

ന്നലെ ബ്രിട്ടന് ഒരല്‍പം ആശ്വാസം പകരുന്ന ദിവസമായിരുന്നു. തൊട്ടു മുന്‍പത്തെ ദിവസം 1,062 പുതിയ കോവിഡ് കേസുകള്‍ രേഖപ്പെടുത്തിയത് ചെറിയൊരു ആശങ്കക്ക് വഴിതെളിച്ചിരുന്നു. ജൂണ്‍ 25 ന് ശേഷം ഇതാദ്യമായായിരുന്നു രോഗികളുടെ എണ്ണം 1000ത്തിന് മേല്‍ പോയത്. ഇത് രോഗവ്യാപനം വീണ്ടും ശക്തമാകുന്നതിന്റെ സൂചനയായി പലരും കരുതി. എന്നാല്‍ ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിച്ചത് 816 പേര്‍ക്ക് മാത്രമാണെന്നത് ഒരല്‍പം ആശ്വാസം പകര്‍ന്നു.

ഇതോടെ രോഗവ്യാപനത്തിന്റെ കാര്യത്തില്‍ 23 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. മാത്രമല്ല, പ്രതിവാര ശരാശരി 877 ല്‍ നിന്നും 860 ആയി കുറയുകയും ചെയ്തിട്ടുണ്ട്. 21 കോവിഡ് മരണങ്ങള്‍ മാത്രമാണ് ഇന്നലെ രേഖപ്പെടുത്തിയത് എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ ഏറ്റവും ആശ്വാസകരമായ കാര്യം കോവിഡ് ബാധിച്ച് ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം ഏപ്രില്‍ മാസത്തിലേതില്‍ നിന്നും 96 ശതമാനം കുറഞ്ഞു എന്നതാണ്.

രോഗത്തെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ തുടങ്ങിയതോടെ ഇന്റന്‍സീവ് കെയറില്‍ ചികിത്സക്കെത്തി രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. തുടര്‍ച്ചയായ 25 ദിവസങ്ങളില്‍ സ്‌കോട്ട്ലാന്‍ഡില്‍ ഒരു കോവിഡ് മരണം പോലും രേഖപ്പെടുത്തിയിട്ടില്ല എന്നതും എടുത്തുപറയേണ്ടുന്ന ഒരു നേട്ടമാണ്.

 

ഇനി മുതല്‍ കോവിഡ് പരിശോധന നിങ്ങളുടെ വീട്ടുമുറ്റത്തും

ടെസ്റ്റ് ആന്‍ഡ് ട്രേസ് സംവിധാനത്തിന്റെ ഫോണ്‍ കോളുകള്‍ക്ക് മറുപടി നല്‍കാത്ത ബ്രിട്ടീഷുകാരെ തേടി ഇനി അവര്‍ വീടുകളിലെത്തും. രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട പകുതിപേരെ മാത്രമേ ഫോണിലൂടെ ബന്ധപ്പെടാന്‍ സാധിച്ചുള്ളു എന്നതിനാലാണ് ഈ പുതിയ പരിഷ്‌കാരം. നാടകീയമായ ഒരു നീക്കത്തിലൂടെ ട്രാക്ക് ആന്‍ഡ് ട്രേസ് കോള്‍ സെന്ററിലെ ജീവനക്കാരെ വെട്ടിക്കുറച്ചു. 18,000 ജീവനക്കാരുണ്ടായിരുന്നിടത്ത് മൂന്നിലൊന്നുപേരെ നീക്കം ചെയ്ത് 12,000 ജീവനക്കാരാക്കി.

പ്രാദേശിക തലത്തില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ കൂടുതലായി ആശ്രയിച്ചായിരിക്കും ഇനിമുതല്‍ ടെസ്റ്റ് ആന്‍ഡ് ട്രേസ് സംവിധാനം മുന്നോട്ട് പോവുക. രോഗവ്യാപനമുള്ള സ്ഥലങ്ങളില്‍ കൗണ്‍സില്‍ ജീവനക്കാര്‍ രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുടെ വീടുകളില്‍ എത്തിയായിരിക്കും ഇനി മുതല്‍ പരിശോധിക്കുക. ആദ്യം ഫോണ്‍, ഈ മെയില്‍ എന്നിവ വഴി ബന്ധപ്പെടാന്‍ ശ്രമിച്ച് പരാജയപ്പെട്ടാല്‍ മാത്രമായിരിക്കും വീടുകളില്‍ എത്തുക എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചത്.

രോഗബാധയുള്ളവരും, അവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുമായുള്ളവരില്‍ ചുരുങ്ങിയത് 80% പേരെയെങ്കിലും കണ്ടെത്താനും നിരീക്ഷിക്കുവാനും സാധിച്ചാല്‍ മാത്രമേ രോഗവ്യാപനം കാര്യക്ഷമമായി തടയാനാവു എന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. എന്നാല്‍ ഈ നേട്ടം കൈവരിക്കുന്നതില്‍ നിലവിലെ സംവിധാനം പരാജയപ്പെട്ടതിനാലാണ് പുതിയ രീതി പരീക്ഷിക്കുന്നത്.

 

ഭാവിയില്‍ ലോക്ക്ഡൗണ്‍ ഉണ്ടായാല്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കും

ഭാവിയില്‍ ഒരുപക്ഷെ ലോക്ക്ഡൗണ്‍ ഉണ്ടായാല്‍ തന്നെ സ്‌കൂളുകള്‍ അടച്ചിടുകയില്ലെന്ന് ബോറിസ് ജോണ്‍സണ്‍ ഇന്നലെ അസന്നിഗ്ദമായി പ്രഖ്യാപിച്ചു. യൂണിയനുകളുമായുള്ള അഭിപ്രായഭിന്നത നിലനില്‍ക്കുമ്പോള്‍ തന്നെ, ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍ അടുത്ത മാസം മുതല്‍ പൂര്‍ണ്ണ സമയ പ്രവര്‍ത്തനത്തിലേക്ക് തിരിയും എന്നത് എല്ലാവരെ സംബന്ധിച്ചിടത്തോളവും നല്ലൊരു കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥികളെ ഗ്രൂപ്പുകളായി വിഭജിച്ച് ഒന്നിടവിട്ടുള്ള ആഴ്ച്ചകളില്‍ ഒരു ഗ്രൂപ്പിന് വീതം പഠനമൊരുക്കുന്ന രീതിയിലുള്ള ഒരു പ്ലാന്‍ ബി സര്‍ക്കാരിന് ആവശ്യമാണെന്ന് ഒരു അദ്ധ്യാപക യൂണിയന്‍ ആവശ്യപ്പെട്ടതിന് പിറകെയാണ് പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന വന്നത്. പ്രാദേശിക ലോക്ക്ഡൗണുകളിലും സ്‌കൂള്‍ അടച്ചിടുകയില്ല എന്നും അദ്ദേഹം വ്യക്തമാക്കി. മറ്റെന്തിനേക്കാള്‍ പ്രാധാന്യം വിദ്യാഭ്യാസത്തിനുണ്ടെന്നും അത് നിഷേധിക്കുന്നത് സാമൂഹ്യ നീതിക്ക് ചേര്‍ന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, കഴിഞ്ഞ ദിവസം വിവിധ സ്‌കൂളുകള്‍ സ്വീകരിക്കേണ്ട 200 സുരക്ഷാ മുന്‍കരുതലുകളെ കുറിച്ച് നാഷണല്‍ എഡ്യുക്കേഷന്‍ യൂണിയന്‍ പ്രസിദ്ധീകരിച്ച ആവശ്യങ്ങളുടെ പട്ടിക മന്ത്രിമാരെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ചില യൂണിയനുകള്‍, മറ്റൊരു തൊഴിലിടങ്ങളിലും ഇല്ലാത്ത കാര്യങ്ങള്‍ ആവശ്യപ്പെടുകയാണെന്നും അവര്‍ സര്‍ക്കാരിന്റെ നീക്കത്തിന് പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുകയാണെന്നും എഡ്യുക്കേഷന്‍ സെലക്ട് കമ്മിറ്റി ചെയര്‍മാനും ടോറി എം പിയുമായ റോബ് ഹാല്ഫോന്‍ പറഞ്ഞിരുന്നു.

എന്നാല്‍, സ്‌കൂളുകള്‍ തുറക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതിയെ തുരങ്കം വയ്ക്കലല്ല തങ്ങളുടെ ഉദ്ദേശമെന്ന് യൂണിയനുകള്‍ വ്യക്തമാക്കി. മറിച്ച്, പ്രസ്‌ക്തമായ ചില ചോദ്യങ്ങള്‍ ചോദിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും അവര്‍ അവകാശപ്പെട്ടു. എന്നാല്‍ അതിന് ഉത്തരം നല്‍കാന്‍ സര്‍ക്കാര്‍ വിമുഖതകാട്ടുകയാണ്. വ്യക്തമായ ഒരു പ്ലാന്‍ ബി ഇല്ലാതെ മുന്നോട്ട് പോയാല്‍ വൈറസ് ബാധ വീണ്ടും ശക്തി പ്രാപിച്ചേക്കാമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category