1 GBP = 98.30INR                       

BREAKING NEWS

സര്‍, അങ്ങ് ഉടന്‍ ഇവിടം വിട്ടു പോകണം; പത്ര സമ്മേളനത്തിനിടയില്‍ എത്തിയ രഹസ്യ പോലീസ് ട്രംപിന്റെ ചെവിയില്‍ മന്ത്രിച്ചു; ആദ്യം പകച്ച ട്രംപ് ഞൊടിയിടയില്‍ സ്ഥലം കാലിയാക്കി; വൈറ്റ്ഹൗസിന് മുന്‍പില്‍ വെടിവയ്പ്പ് നടന്നതിനെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡണ്ടിനെ പ്രസ്സ് കോണ്‍ഫറന്‍സിനിടയില്‍ നിന്നും കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ വൈറല്‍

Britishmalayali
kz´wteJI³

ത്രസമ്മേളനം തുടങ്ങി അഞ്ച് മിനിട്ടിനുള്ളില്‍ അത് നിര്‍ത്തിവച്ച് ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹാളിന് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അല്പസമയം കഴിഞ്ഞ് തിരിച്ചുവന്ന അദ്ദേഹം പറഞ്ഞത് വൈറ്റ്ഹൗസിന് മുന്നില്‍ ഒരു വെടിവെയ്പ്പ് ഉണ്ടായി എന്നും സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാണെന്നും. പിന്നീട് ഏകദേശം ഒരു മണിക്കൂറോളം പത്രസമ്മേളനം തുടര്‍ന്ന് ട്രംപ് താന്‍ സുരക്ഷിതനാണെന്നും പറഞ്ഞു.

ധൃതഗതിയില്‍ കാര്യങ്ങള്‍ നടത്തിയതിന് തന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നന്ദി രേഖപ്പെടുത്തിയ ട്രംപ്, വെടിയേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയ വ്യക്തിയുടെ നില എന്താണെന്നറിയില്ല എന്നും വ്യക്തമാക്കി. രഹസ്യപോലീസാണ് വൈറ്റ്ഹൗസിന് വെളിയില്‍ വെടിവയ്പ് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. രഹസ്യാന്വേഷണ വിഭാഗവും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കാന്‍ അവര്‍ തയ്യാറായില്ല.

വൈറ്റ്ഹൗസിന് തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന ഐസന്‍ഹോവര്‍ എക്സിക്യുട്ടീവ് ഓഫീസ് കെട്ടിടത്തിലാണ് വെടിവയ്പ്പ് നടന്നത്. വെടിയേറ്റയാള്‍ ആയുധധാരിയായാണ് എത്തിയതെന്ന് ട്രംപ് സൂചിപ്പിച്ചിരുന്നു. സാധാരണ ഗതിയില്‍ ഇത്തര സുരക്ഷാ വീഴ്ച്ചയുണ്ടാകുമ്പോള്‍ എടുക്കുന്ന നടപടികളുടെ ഭാഗമായി വൈറ്റ്ഹൗസില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തു.

പെന്‍സില്വേനിയ അവെന്യൂവും സ്ട്രീറ്റ് 17 ഉം ചേരുന്ന മൂലയില്‍ നിലത്ത് ഒരു വ്യക്തി കിടക്കുന്നതും ചുറ്റും നിയമപാലകര്‍ കൂടിനില്‍ക്കുന്നതുമായ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ സംഭവിച്ചത് എന്താണെന്നറിയില്ലെന്നും, താന്‍ സുരക്ഷിതനാണെന്നുമായിരുന്നു ട്രംപ് പറഞ്ഞത്. കഴിവുറ്റ ഒരു സുരക്ഷാ സംവിധാനമാണ് അമേരിക്കയ്ക്ക് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

തിരിച്ചെത്തിയ ട്രംപ് പതിവുപോലെ പത്രസമ്മേളനം തുടര്‍ന്നു. കോറോണയെക്കുറിച്ചും മറ്റും പത്രക്കാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ ട്രംപ്, 2016-ലെ തെരഞ്ഞെടുപ്പില്‍ അന്നത്തെ ഒബാമ ഭരണകൂടം തന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ കുറിച്ച് അറിയുവാന്‍ ചാരന്മാരെ ഏര്‍പ്പാടാക്കിയിരുന്നു എന്നാരോപിച്ചു. മാത്രമല്ല, തൊട്ടുമുന്‍പ് നടന്ന വെടിവെയ്പിന്റെ വാര്‍ത്ത ഉടനടി റിപ്പോര്‍ട്ട് ചെയ്ത ഒരു പ്രമുഖ മാധ്യമ പ്രവര്‍ത്തകന്റെ പേര് എടുത്തു പറഞ്ഞ് അഭിനന്ദിക്കുകയും ചെയ്തു.

നേരത്തെ, രഹസ്യാന്വേഷണ പോലീസ്, പത്രസമ്മേളനം നടക്കുന്ന ഹോളിലെത്തി ട്രംപിനെ സര്‍ എന്ന് അഭിസംബോധന ചെയ്ത സമയത്ത്, ട്രംപ് പത്ര സമ്മേളനം തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു. തുടര്‍ന്ന് അകത്തുകയറിയ ഉദ്യോഗസ്ഥന്‍ ട്രംപിന്റെ കാതില്‍ എന്തോ മന്ത്രിക്കുകയും തുടര്‍ന്ന് അദ്ദേഹം ഹോള്‍ വിട്ട് പോവുകയുമായിരുന്നു.

സാധാരണയായി വൈറ്റ്ഹൗസ് കോംപ്ലെക്സിലേക്ക് കടക്കുന്ന എല്ലാ മാധ്യമ പ്രവര്‍ത്തകരേയും രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ കര്‍ശന പരിശോധനക്ക് വിധേയരാക്കും. മത്രമല്ല പ്രസിഡണ്ട് എത്തുന്നതുവരെ പത്രസമ്മേളനം നടക്കുന്ന ഹോള്‍ പൂട്ടിയിടുകയും ചെയ്യും. വൈറ്റ്ഹൗസിന്റെ വെസ്റ്റ് വിംഗിലുള്ള പത്രസമ്മേളന ഹാളിന് വെളിയിലും സുരക്ഷയൊരുക്കി പോലീസ് ഉണ്ടാകും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category