1 GBP = 96.00 INR                       

BREAKING NEWS

മോദിയുടേത് ഹിന്ദുത്വ ഇന്ത്യയാണെങ്കില്‍ ആ ഇന്ത്യയില്‍ തുടരണോ എന്ന് കേരളത്തിന് പുനരാലോചിക്കേണ്ടി വരും; പുതിയ ഒരു ഭൂപടം വരക്കാന്‍ നാം തയ്യാറാകണമെന്ന് പ്രവാസി സംഘടനയുടെ വെബിനാറില്‍ ഭാസുരേന്ദ്ര ബാബു; ഇടതു ബുദ്ധി ജീവിയുടേത് വിഘടനവാദ ആഹ്വാനമെന്ന് ആരോപിച്ച് പരിവാറുകാര്‍; രാജ്യവിരുദ്ധ പരാമര്‍ശത്തെ എതിര്‍ക്കാനോ തടയാനോ തയ്യാറായില്ലെന്നതും ഗൗരവതരമെന്ന് ആക്ഷേപം; പോസ്റ്റ് ട്രൂത്ത് പൊളിറ്റിക്‌സ് സാമൂഹ്യമാധ്യമങ്ങളുടെ കാലത്ത് എന്ന ചര്‍ച്ച വിവാദത്തില്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: വിഘടനവാദത്തിന് ആഹ്വാനം ചെയ്ത് ഇടത് ബുദ്ധിജീവി ഭാസുരേന്ദ്ര ബാബു. സിപിഎം അനുകൂല പ്രവാസി സംഘടനയുടെ വെബിനാറിലാണ് രാജ്യവിരുദ്ധ പരാമര്‍ശമുണ്ടായത്. ഇന്ത്യയില്‍ നിന്ന് കേരളം സ്വതന്ത്രമാകണമെന്ന തരത്തിലെ അഭിപ്രായം ഭാസുരചന്ദ്ര ബാബു നടത്തിയെന്നാണ് ആരോപണം. ഇ്ക്കാര്യത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന ആവശ്യവും സജീവമാണ്.

മോദിയുടേത് ഹിന്ദുത്വ ഇന്ത്യയാണെങ്കില്‍ ആ ഇന്ത്യയില്‍ തുടരണോ എന്ന് കേരളത്തിന് പുനരാലോചിക്കേണ്ടി വരും. പുതിയ ഒരു ഭൂപടം വരക്കാന്‍ നാം തയ്യാറാകണം. നവോദയ കള്‍ച്ചറല്‍ സെന്റര്‍ ഈസ്റ്റേണ്‍ പ്രോവിന്‍സ് സംഘടിപ്പിച്ച പോസ്റ്റ് ട്രൂത്ത് പൊളിറ്റിക്‌സ് സാമൂഹ്യമാധ്യമങ്ങളുടെ കാലത്ത് എന്ന വെബിനാറില്‍ ബാബു പറഞ്ഞു. ശ്രീരാമജന്മഭൂമിയില്‍ ക്ഷേത്ര ശിലാസ്ഥാപനം നടക്കുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന ചര്‍ച്ചയിലായിരുന്നു ആഹ്വാനം നടത്തിയത്.

ഇന്ത്യയുടെ ഭൂപടം മാറ്റി വരക്കേണ്ടി വരുമെന്നും ഇന്ത്യന്‍ യൂണിയനില്‍ നിന്ന് കേരളം വിട്ടുപോകുന്നതിനെപ്പറ്റി ആലോചിക്കേണ്ടി വരുമെന്നുമാണ് വ്യക്തമാക്കിയത്. മോഡറേറ്റര്‍മാരോ സംഘാടകരോ പരാമര്‍ശത്തെ എതിര്‍ക്കാനോ തടയാനോ തയ്യാറായില്ല. ഇടത്-ജിഹാദി അനുയായി സുനിത ദേവദാസ്, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി സജീഷ്, കെ. ഗിരീഷ് തുടങ്ങിയവരാണ് ചര്‍ച്ചയിലുണ്ടായിരുന്നത്. ഇവരെല്ലാം ചര്‍ച്ചയില്‍ ഭാസുര ചന്ദ്ര ബാബുവിന്റെ അഭിപ്രായത്തോട് യോജിക്കും വിധം തലയാട്ടിയെന്നും നിലപാടിനോട് അനുകൂലിച്ചുവെന്നും പ്രചരണം ശക്തമാണ്. ഇതോടെ വെബിനാറിന് പുതിയ തലം വരികയാണ്.

ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് പുതിയ രാജ്യമെന്നതിന് ഏറെക്കാലമായി ഇടത്-മുസ്ലിം തീവ്രവാദികള്‍ പ്രചാരണം നല്‍കുന്നുണ്ടെന്ന് പരിവാര്‍ പ്രസ്ഥാനങ്ങള്‍ ആരോപിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ അവഗണിക്കുന്നുവെന്ന പ്രചാരണം നടത്തി സിപിഎമ്മും കോണ്‍ഗ്രസ്സും ഇതിനെ പരോക്ഷമായി പിന്തുണക്കുകയും ചെയ്യുന്നുണ്ടെന്ന് അവര്‍ പറയുന്നു. ഇതിനിടെയുള്ള ഭാസുരേന്ദ്ര ബാബുവിന്റെ പരസ്യ വിഘടന വാദ ആവശ്യത്തെ ഗൗരവത്തോടെ എടുക്കണമെന്നാണ് ആവശ്യം.

ഇടതു പക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുന്ന നേതാവാണ് ഭാസുരേന്ദ്ര ബാബു. നിലപാടില്‍ എല്ലാം ഇടത് കാര്‍ക്കശ്യം വ്യക്തമാക്കാറുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായാണ് ആഭിമുഖ്യം. സിപിഎം വിഭാഗീയതയില്‍ വി എസ് നിലപാടുകളെ പരസ്യമായി തെള്ളി പറഞ്ഞിരുന്നു. 1948ല്‍ കൊല്ലത്താണ് അദ്ദേഹത്തിന്റെ ജനനം. ആലപ്പുഴ എസ്.ഡി.വി ഹൈസ്‌കൂളിലും എസ്.ഡി കോളേജിലും വിദ്യാഭ്യാസം. 1967ല്‍ സര്‍ക്കാര്‍ ജോലിക്കാരനായി തിരുവനന്തപുരത്ത് താമസം. ഇടതുപക്ഷത്തോടും പില്‍ക്കാലത്ത് സിപിഐ (എം.എല്‍)നേടും അനുഭാവം കാട്ടി.

1976ല്‍ അടിയന്തിരാവസ്ഥയെ തുടര്‍ന്ന് ജയില്‍വാസം. 1979ല്‍ ജയില്‍ മോചനത്തിനുശേഷം പുനഃസംഘടിപ്പിക്കപ്പെട്ട സിപിഐ (എം.എല്‍)ന്റെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി. സാംസ്‌കാരിക വേദിയുടെ പ്രമുഖ സംഘാടകനാണ്. 1982നു ശേഷം ഇടതുപക്ഷ സഹയാത്രികനാണ്. കേരളം സ്വതന്ത്രമാകണമെന്നും ഇന്ത്യന്‍ യൂണിയനില്‍ തുടരണോ എന്ന് ചിന്തിക്കണമെന്നുമുള്ള ആഹ്വാനമാണ് ഭാസുരേന്ദ്രബാബു ഇപ്പോള്‍ നടത്തിയത്. ഇതിനെ സിപിഎം പോലും തള്ളി പറയേണ്ട സ്ഥിതിയാണുള്ളത്. നവോദയ കള്‍ച്ചറല്‍ ഈസ്റ്റേണ്‍ പ്രോവിന്‍സ് സംഘടിപ്പിച്ച പോസ്റ്റ് ട്രൂത്ത് പൊളിറ്റിക്സ് സാമൂഹ്യമാധ്യമങ്ങളുടെ കാലത്ത് എന്ന പരിപാടിയിലെ പരാമര്‍ശം വൈറലാണ്.

ശ്രീരാമജന്മഭൂമിയില്‍ ക്ഷേത്ര ശിലാസ്ഥാപനം നടക്കുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന ചര്‍ച്ചയിലായിരുന്നു ഭാസുരേന്ദ്രബാബു രാജ്യവിരുദ്ധ ആഹ്വാനം നടത്തിയത്. ഇന്ത്യയുടെ ഭൂപടം മാറ്റി വരക്കേണ്ടി വരുമെന്നും ഇന്ത്യന്‍ യൂണിയനില്‍ നിന്ന് കേരളം വിട്ടുപോകുന്നതിനെപ്പറ്റി ആലോചിക്കേണ്ടി വരുമെന്നുമാണ് പറഞ്ഞത്. ജനാധിപത്യപരമായി തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ഒരു സര്‍ക്കാരാണ് ഇന്ത്യ ഭരിക്കുന്നതെന്നിരിക്കെ ഇന്ത്യയില്‍ ജനാധിപത്യമില്ലെന്ന് കള്ള പ്രചാരണം നടത്തി രാജ്യത്തെ വിഘടിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് പരിവാറുകാര്‍ ആരോപണമുയര്‍ത്തുന്നത്.

ചര്‍ച്ചയില്‍ ഇത്തരം ആഹ്വാനം ഉയര്‍ന്നിട്ടും മോഡറേറ്റര്‍മാരോ സംഘാടകരോ ഇതിനെ തടഞ്ഞില്ല എന്നതും വീഡിയോയില്‍ നിന്ന് വ്യക്തമാണ്. സോഷ്യല്‍ മീഡിയ വീഡിയോ ക്രിയേറ്ററായ സുനിത ദേവദാസ് , ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി സജീഷ്, കെ. ഗിരീഷ് തുടങ്ങിയവരും ഇതിനെ എതിര്‍ത്തില്ലെന്ന ആരോപണം പരിവാറുകാര്‍ ഉയര്‍ത്തുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category