1 GBP = 95.60 INR                       

BREAKING NEWS

21,000 പൗണ്ട് വരെ ലഭിക്കുന്ന യൂണിവേഴ്‌സല്‍ ക്രെഡിറ്റിന് നിങ്ങള്‍ അര്‍ഹരാണോ? അര്‍ഹതയുണ്ടായിട്ടും അപേക്ഷി ക്കാന്‍ പ്രശ്‌നങ്ങളുണ്ടോ? ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരമിതാ

Britishmalayali
kz´wteJI³

നിങ്ങള്‍ക്ക് തൊഴില്‍ നഷ്ടം സംഭവിക്കുകയോ, നിങ്ങള്‍ താഴ്ന്ന വരുമാനത്തില്‍ ജോലി ചെയ്യുന്ന വ്യക്തിയാണെങ്കിലോ നിങ്ങള്‍ക്ക് ലഭിക്കേണ്ട ആറ് ധനസഹായ പദ്ധതികള്‍ക്ക് പകരമായി വന്ന ഒരു പദ്ധതിയാണ് യൂണിവേഴ്സല്‍ ക്രെഡിറ്റ്. ചില കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം ആയിരക്കണക്കിന് പൗണ്ട് വരെ ഇതുവഴി ലഭിക്കും. ഈ തുക കണക്കാക്കുന്നത് ഓരോ കുടുംബത്തിന്റെയും പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്താണ്.

ഉദാഹരണത്തിന് രണ്ട് കുട്ടികള്‍ക്ക് ഒപ്പം താമസിക്കുന്ന ദമ്പതിമാരുടെ പ്രതിവര്‍ഷ വരുമാനം 7,350 പൗണ്ട് ആണെങ്കില്‍ അവര്‍ക്ക് യൂണിവേഴ്സല്‍ ക്രെഡിറ്റ് വഴി 12,600 പൗണ്ടോ അല്ലെങ്കില്‍ ഹൗസിംഗ് കോസ്റ്റ് വഴി 21,000 പൗണ്ടോ ലഭിക്കും. അതേസമയം ഒരു കുട്ടി മാത്രമുള്ള സിംഗിള്‍ പാരന്റാണെങ്കില്‍ നിങ്ങള്‍ക്ക് യൂണിവേഴ്സല്‍ ക്രെഡിറ്റ് വഴി 7,500 പൗണ്ടോ അല്ലെങ്കില്‍ ഹൗസിംഗ് കോസ്റ്റ് വഴി 14,000 പൗണ്ടോ ലഭിക്കും.

യൂണിവേഴ്സല്‍ ക്രെഡിറ്റിന് അര്‍ഹമാകാന്‍ ആവശ്യമായ യോഗ്യതകള്‍
നിങ്ങള്‍ താഴ്ന്ന വരുമാനമുള്ള വ്യക്തിയാണെങ്കിലോ, തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലോ അല്ലെങ്കില്‍ തൊഴില്‍ ചെയ്യുവാന്‍ അവശത അനുഭവിക്കുന്നുണ്ടെങ്കിലോ നിങ്ങള്‍ യൂണിവേഴ്സല്‍ ക്രെഡിറ്റിന് അര്‍ഹനാണ്.ഇതിന് അര്‍ഹത നേടുവാന്‍ നിങ്ങള്‍ക്ക് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. (16നും 17നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ചില സാഹചര്യങ്ങളില്‍ ഇളവുകളുണ്ട്.)

സര്‍ക്കാര്‍ പെന്‍ഷന് അര്‍ഹതയുള്ള പ്രായത്തിനേക്കാള്‍ പ്രായം കുറവായിരിക്കണം. മാത്രമല്ല നിങ്ങള്‍ യു കെ യില്‍ താമസിക്കുന്ന വ്യക്തിയും നിങ്ങളുടെയും പങ്കാളിയുടെയും സമ്പാദ്യം 16,000 പൗണ്ടോ അതില്‍ കുറവോ ആയിരിക്കുകയും വേണം. യൂണിവേഴ്സല്‍ ക്രെഡിറ്റിന് അര്‍ഹതയുള്ളവര്‍ക്ക്, ചൈല്‍ഡ് ബെനെഫിറ്റ്, ഡിസ്‌ക്രീഷിനറി ഹൗസിംഗ് പേയ്മെന്റ്സ്, ഡിസെബിലിറ്റി ലിവിംഗ് അലവന്‍സ്, കൗണ്‍സില്‍ ടാക്സ് റിഡക്ഷന്‍, കുട്ടികള്‍ക്ക് സൗജന്യ സ്‌കൂള്‍ ആഹാരം തുടങ്ങിയവയിലൂടെ 1000 പൗണ്ടിലധികം നേടാനും അര്‍ഹതയുണ്ട്.

യൂണിവേഴ്സല്‍ ക്രെഡിറ്റിന് അപേക്ഷിക്കാമോ എന്ന് എങ്ങനെ പരിശോധിക്കാം?
നിങ്ങളുടെ പേര് യൂണിവേഴ്സല്‍ ക്രെഡിറ്റിന് അര്‍ഹരായവരുടെ ലിസ്റ്റില്‍ ഇല്ലെങ്കില്‍, നിങ്ങള്‍ക്ക് അര്‍ഹതയുണ്ടോ എന്ന് എളുപ്പം പരിശോധിക്കാവുന്നതാണ്. സര്‍ക്കാര്‍ വെബ്സൈറ്റില്‍ പോയി ഒരു ഫ്രീ കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് ഇത് കണ്ടുപിടിക്കാവുന്നതാണ്. എന്നാല്‍, ഇത് ഉപയോഗിക്കുന്നതിനു മുന്‍പായി, ബാങ്ക് സേവിംഗ്സ് വിശദാംശങ്ങള്‍, പെന്‍ഷന്‍, മറ്റ് ധനസഹായങ്ങള്‍ എന്നിവയെ സംബന്ധിച്ച് വിവരങ്ങള്‍ എന്നിവ തയ്യാറാക്കി വയ്ക്കുക. അവ നല്കേണ്ടതായി വരും.

നിങ്ങള്‍ പങ്കാളിയോടൊപ്പം ജീവിക്കുകയാണെങ്കില്‍ ഇരുവരുടെയും വിവരങ്ങള്‍ നല്‍കണം. അതിനുശേഷം, അര്‍ഹതയുണ്ടെങ്കില്‍, യൂണിവേഴ്സല്‍ ക്രെഡിറ്റിനായി അപേക്ഷിക്കാന്‍ സര്‍ക്കാര്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുക. അവിടെ അപേക്ഷ ഫോറത്തില്‍ ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിച്ച് അപേക്ഷിക്കുക.

യൂണീവേഴ്സല്‍ ക്രെഡിറ്റിന് അപേക്ഷിക്കുന്നതില്‍ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ എന്തുചെയ്യണം?
യൂണിവേഴ്സല്‍ ക്രെഡിറ്റ് അപേക്ഷിക്കുന്നതില്‍ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലോ ലഭിക്കുന്നതുക ചെലവിന് തികയുന്നില്ലെങ്കിലോ താഴേ പറയുന്ന കാര്യങ്ങള്‍ ചെയ്യാം.

മുന്‍കൂര്‍ തുകക്ക് അപേക്ഷിക്കാം - യൂണിവേഴ്സല്‍ ക്രെഡിറ്റിന് അപേക്ഷിക്കാന്‍ യോഗ്യതയുള്ളവര്‍ക്ക് അഞ്ചു ദിവസത്തിനുള്ളില്‍ മുന്‍കൂറായി കുറച്ച് സാമ്പത്തിക സഹായം ലഭിക്കും. എന്നാല്‍ ഇത് വായ്പയായിട്ടായിരിക്കും നല്‍കുക.അതായത് ഭാവിയില്‍ ലഭിക്കുന്ന യൂണിവേഴ്സല്‍ ക്രെഡിറ്റ് തുകയില്‍ നിന്നും ഇത് മുറയ്ക്കും.
മറ്റ് പേയ്മെന്റ് ക്രമീകരണങ്ങള്‍ - വാടക കൊടുക്കുന്നതില്‍ നിങ്ങള്‍ മുടക്കം വരുത്തിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്കോ വീട്ടുടമക്കൊ ആള്‍ട്ടര്‍നേറ്റീവ് പേയ്മെന്റ് അറേഞ്ച്മെന്റിന് അപേക്ഷിക്കാം. അതുവഴി നിങ്ങളുടെ പേയ്മെന്റ് വീട്ടുടമയ്ക്ക് നേരിട്ട് നല്‍കും. പേയ്മെന്റ് പങ്കാളികള്‍ക്ക് ഇടയില്‍ വിഭജിച്ചു നല്‍കുവാനും സാധിക്കും.

ബഡ്ജറ്റിംഗ് അഡ്വാന്‍സ് - അടിയന്തരമായ കുടുംബ ചെലവുകള്‍ക്കായി സര്‍ക്കാരില്‍ നിന്നും 348 പൗണ്ട് വരെ ലഭിക്കും. എന്നാല്‍ നിങ്ങള്‍ പങ്കാളിയോടൊപ്പം താമസിക്കുകയാണെങ്കില്‍ 464 പൗണ്ടും കുട്ടിയുണ്ടെങ്കില്‍ 812 പൗണ്ട് വരെയും ലഭിക്കും. എന്നാല്‍ ഈ തുക ഭാവിയിലെ യൂണിവേഴ്സല്‍ ക്രെഡിറ്റ് തുകയില്‍ നിന്നും തവണകളായി തിരിച്ചടയ്ക്കണം.

കൗണ്‍സില്‍ ടാക്സ് ഇളവ് - നിലവില്‍ ലഭിക്കുന്ന തുക വാടക കൊടുക്കാന്‍ തികയുന്നില്ലെങ്കില്‍, കൗണ്‍സില്‍ ടാക്സില്‍ ഇളവ് ലഭിക്കുവാന്‍ സാധ്യതയുണ്ട്. ഫുഡ്ബാങ്ക് - ഭക്ഷണം വാങ്ങുവാന്‍ കഷ്ടപ്പെടുകയാണെങ്കില്‍ നിങ്ങള്‍ക്ക് സമീപമുള്ള ഫുഡ്ബാങ്കുമായി ബന്ധപ്പെടാവുന്നതാണ്.

വര്‍ക്കിംഗ് ടാക്സ് ക്രെഡിറ്റ്, ചൈല്‍ഡ് ടാക്സ് ക്രെഡിറ്റ് തുടങ്ങി യൂണീവേഴ്സല്‍ ക്രെഡിറ്റ് മാറ്റിവയ്ക്കുന്ന ഏതൊരു സഹായവും യൂണിവേഴ്സല്‍ ക്രെഡിറ്റിന് അപേക്ഷിക്കുന്നതോടെ നിലയ്ക്കും എന്നത് ഓര്‍മ്മിക്കുക. അതുപോലെ അപേക്ഷിച്ചു കഴിഞ്ഞ് രണ്ടാഴ്ച്ച കഴിഞ്ഞാല്‍ ആദ്യ ഖഡു ലഭിക്കുകയും ചെയ്യും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category