1 GBP = 98.30INR                       

BREAKING NEWS

കടലിന്റെ ഇരമ്പലിന് കാതോര്‍ക്കു ക; ഒന്നിലധികം കാര്യങ്ങള്‍ ഒരേസമയം ഏറ്റെടുക്കാതിരിക്കുക; ഫോണ്‍ റിംഗ് ചെയ്യുമ്പോള്‍ എടുക്കാതിരിക്കുക; പ്രതിദിനം ഒരു മണിക്കൂര്‍ കൂടുതല്‍ നേടി ജീവിത വിജയം നേടാനുള്ള വഴികള്‍ ഇതാ

Britishmalayali
kz´wteJI³

ലോക്ക്ഡൗണ്‍ കാലത്ത് മൂന്ന് സുഹൃത്തുക്കള്‍ക്കുണ്ടായ ചിന്തയായിരുന്നു, സമയം പാഴാക്കുന്നത് എങ്ങനെ തടയാം എന്നത്. ഓരോ സെക്കന്റും ഫലവത്തായി ഉപയോഗിച്ച് എങ്ങനെ ജീവിതവിജയം കണ്ടെത്താമെന്നത്. മ്യുസിക് ആപ്പായ സ്പോടിഫൈ, സൂം എന്നിവയുടെ സ്ഥാപകര്‍ ഉള്‍പ്പടെ, ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ച 300 പേരെ ഇതറിയുവാനായി അവര്‍ സമീപിച്ചു. അവരുടെ അനുഭവങ്ങള്‍, വിജയത്തിലേക്കുള്ള യാത്രയുടെ നാള്‍വഴികള്‍ എല്ലാം നമുക്ക് പകര്‍ന്നു തരുന്നത്, എങ്ങനെ ജീവിതത്തെ കൂടുതല്‍ കാര്യക്ഷമമാക്കാം എന്നതിനുള്ള പാഠങ്ങളാണ്.

കൂടുതല്‍ നേരം ജോലിചെയ്യുക എന്നതല്ല, ജോലി ചെയ്യുന്ന സമയത്ത്, അത് കൂടുതല്‍ കാര്യക്ഷമമായി ചെയ്യുക എന്നതിലാണ് കാര്യം എന്ന് ഇവരുടെ അനുഭവം തെളിയിക്കുന്നു. ഉദാഹരണത്തിന് നിങ്ങള്‍ ഒരാഴ്ച്ച 40 മണിക്കൂര്‍ ചെയ്യുന്ന ജോലി ഒന്നു ശ്രദ്ധിച്ചാല്‍ അതിന്റെ പകുതിയില്‍ ഒരല്പം കൂടുതല്‍ സമയം കൊണ്ട് ചെയ്ത് തീര്‍ക്കാനാകും. നിങ്ങളുടെ വരുമാനത്തില്‍ കുറവുണ്ടാവുകയുമില്ല. അതായത്, സായാഹ്നത്തില്‍ നിങ്ങളുടെ വീട്ടുമുറ്റത്തെ തോട്ടത്തില്‍ ഉലാത്തുവാനും, കുട്ടികളോടൊത്ത് കളിക്കുവാനുമൊക്കെ നിങ്ങള്‍ക്ക് കൂടുതല്‍ സമയം ലഭിക്കും.

ഉപയോഗിക്കുന്ന സമയത്തേക്കാളേറെ സമയം നമ്മള്‍ ഓരോരുത്തരും പാഴാക്കുന്നു എന്നതാണ് സത്യം. അത് ഒഴിവാക്കുവാനും ഉദ്പാദനക്ഷമതയും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുവാനുമുള്ള മാര്‍ഗ്ഗങ്ങളായിരുന്നു ഇവരോട് ആരാഞ്ഞത്. ഈ മുന്‍നിര വ്യവസായികള്‍ പറഞ്ഞത് പൂര്‍ണ്ണമായും അനുസരിക്കാമെങ്കില്‍ ആഴ്ച്ചയില്‍ 16 മണീക്കൂര്‍ വരെ ലാഭിക്കാം.ഇതെല്ലാം എല്ലാവര്‍ക്കും ചെയ്യാവുന്ന നിസാരമായ ചില കാര്യങ്ങളാണുതാനും.

മീറ്റിംഗുകള്‍ കഴിയുന്നതും ഒഴിവാക്കുക
ഔദ്യോഗിക ജീവിതത്തില്‍ ഒഴിവാക്കാനാകത്ത ഒന്നാണ് മീറ്റിംഗുകള്‍. എന്നാല്‍, പല മീറ്റിംഗുകളും കാര്യമായ ഒന്നും തന്നെ നല്‍കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മിക്കവയും വെറും സമയം കൊല്ലികളായിരിക്കും. അതിനാല്‍,ം നിങ്ങള്‍ക്ക് ഒരു മീറ്റിംഗിന് ക്ഷണം ലഭിച്ചാല്‍, അത് നിങ്ങളുടെ ജോലിക്ക് എത്രമാത്രം ഉപകാരപ്പെടുമെന്ന് സ്വയം ആലോചിക്കുക. നിങ്ങള്‍ക്ക് കാര്യമായ പ്രയോജനം ഇല്ലാത്ത മീറ്റിംഗ് ആണെങ്കില്‍, വിനയപുരസ്സരം അത് ഒഴിവാക്കുക. അതുപോലെ, നിങ്ങളാണ് മീറ്റിംഗ് സംഘടിപ്പിക്കുന്നതെങ്കില്‍, ക്ഷണിതാക്കളുടെ എണ്ണം പരിമിതപ്പെടുത്തുക. എന്ത് ഉദ്ദേശത്തിനാണോ നിങ്ങള്‍ മീറ്റിംഗ് വിളിക്കുന്നത്, അതുമായി നേരിട്ട് ബന്ധപ്പെട്ടവരെ മാത്രം മീറ്റിംഗിന് ക്ഷണിക്കുക.

ഒരേസമയം പലകാര്യങ്ങള്‍ ചെയ്യുന്നത് ഒഴിവാക്കുക
ഒരേസമയം പല കാര്യങ്ങള്‍ ചെയ്താല്‍ പണി പെട്ടെന്ന് പൂര്‍ത്തിയാക്കാം എന്നത് ഒരു മിഥ്യാധാരണ മാത്രമാണ്. എന്നാല്‍ കാര്യക്ഷമത കുറയുന്നതിന് ഒരു പ്രധാനകാരണം ഇതാണ്. ഒരു കാര്യം ഒരേയിരൂപ്പില്‍ ചെയ്തു തീര്‍ക്കാന്‍, അത് പലപ്പോഴായി ചെയ്യുന്നതിനേക്കാള്‍ കുറച്ചു സമയം മതി എന്നതാണ് സത്യം. 1950-ല്‍ സുന്‍ കാള്‍സണ്‍ സ്ഥാപിച്ച ഈ കാര്യം ഇന്ന് കാള്‍സണ്‍ സിദ്ധാന്തം എന്നപേരില്‍ അറിയപ്പെടുന്നു.

മാത്രമല്ല പലകാര്യങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധ തിരിയുന്നത് നിങ്ങളുടെ ബൗദ്ധികമായ കഴിവിനേയും വിപരീതമായി ബാധിക്കും എന്ന് പ്രശസ്ത സൈക്കോളജിസ്റ്റായ ഗ്ലെന്‍ വില്‍സണ്‍ പറയുന്നു. ഏറ്റവും കാര്യക്ഷമതയുള്ളവര്‍, അവര്‍ ആ നിമിഷം ചെയ്യുന്ന ജോലി പൂര്‍ത്തിയാക്കുന്നതുവരെ അതില്‍ തന്നെ ശ്രദ്ധകേന്ദ്രീകരിക്കും. ജോലിക്കിടയില്‍ ഒരു ഈമെയിലിലേക്കോ ഫോണ്‍ കോളിലേക്കോ പോകുന്നതും ഈ വിധത്തില്‍ ഒരേ സമയം പലകാര്യങ്ങള്‍ ചെയ്യുന്നതിന് തുല്യമാണ്. അതിനാല്‍, ജോലി സമയത്ത് കഴിയുന്നതും ഫോണ്‍ കോളുകളും മറ്റും ഒഴിവാക്കുക.

സിഗാര്‍നിക് സ്വാധീനം ഒഴിവാക്കുക
പൂര്‍ത്തിയാക്കാത്ത കാര്യങ്ങളിലായിരിക്കും, പൂര്‍ത്തീകരിച്ചവയേക്കാളേറെ നമ്മുടെ ചിന്തയും മനസ്സും കേന്ദ്രീകരിക്കപ്പെടുക എന്നത് പ്രമുഖ റഷ്യന്‍ മനഃശാസ്ത്രജ്ഞന്‍ ബ്ല്യുമ സിഗാര്‍നിക്കിന്റെ സിദ്ധാന്തമാണ്,. ഇതാണ് സിഗാര്‍നിക് പ്രഭാവം എന്നപേരില്‍ അറിയപ്പെറ്റുന്നത്. ഇത് ഒഴിവാക്കുവാന്‍, ഓരോ ദിവസവും പൂര്‍ത്തിയാക്കേണ്ട കാര്യങ്ങളുടെ പട്ടിക തയ്യാറാക്കുക. പട്ടിക തയ്യാറാക്കിയാല്‍ മാത്രം പോര, അത് വേണ്ടവിധം ഉപയോഗിക്കുകയും വേണം.

രണ്ട് മിനിറ്റ് നിയമം പാലിക്കുക
ഗെറ്റിംഗ് തിംഗ്സ് ഡണ്‍ എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ ഡേവിഡ് അല്ലെനാണ് രണ്ട് മിനിറ്റ് നിയമത്തിന്റെ പ്രോക്താവ്. നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ പട്ടികപ്പെടുത്തിയതില്‍, രണ്ടു മിനിറ്റില്‍ കുറവ് സമയം കൊണ്ട് തീര്‍ക്കാവുന്ന എന്തെങ്കിലും ഉണ്ടെങ്കില്‍ അത് ഉടനടി ചെയ്തു തീര്‍ക്കുക എന്നതാണ് രണ്ട് മിനിറ്റ് നിയമം. ഇത്തരം കാര്യങ്ങള്‍ വീണ്ടും വീണ്ടും വായിച്ചു സമയംകളയാതിരിക്കാനുംമറ്റ് പ്രധാനകര്യങ്ങള്‍ക്കിടയില്‍ ചെയ്യൂവാന്‍ ശ്രമിക്കാതിരിക്കാനും ഇത് സഹായിക്കും.

കടലിന്റെ ഇരമ്പലിന് കാതോര്‍ക്കുക
കടലിന്റെ ഇരമ്പല്‍ മാത്രമല്ല, ഒരു കുയിലിന്റെ മനോഹരമായ ഗാനമാകാം അല്ലെങ്കില്‍ കര്‍ക്കിടക മഴയുടെ കിലുക്കമാകാം, നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സ്വരം കാതോര്‍ത്തിരുന്ന് ജോലിചെയ്യു. കാര്യക്ഷമത വര്‍ദ്ധിക്കുന്നത് കാണാം. ഇത്തരത്തിലുള്ള നിരവധി സൗണ്ട്സ്‌കേപ്പുകള്‍ ലഭ്യമായ ഇന്നത്തെ കാലത്ത്, നിങ്ങളുടെ മുറിയില്‍ തന്നെ കടലും, കാറ്റും കര്‍ക്കിടക മഴയുമൊക്കെ സജ്ജമാക്കാന്‍ വലിയ പ്രയാസവുമില്ല.

ഫോണ്‍ കോളുകള്‍ക്ക് മറുപടി നല്‍കുന്നത് നിര്‍ത്തുക
സര്‍വ്വേയില്‍ പങ്കെടുത്ത ഒട്ടുമിക്കവരും പറഞ്ഞത്, പരിചയമില്ലാത്ത നമ്പറുകളില്‍ നിന്നും വരുന്ന കോളുകള്‍, ജോലി സമയത്ത് എടുക്കാറില്ല എന്നാണ്. ചിലര്‍ ഒരു പടികൂടി കടന്ന് ഒരു കോളും എടുക്കാറില്ല. അതിന് കാരണമുണ്ട്. വിളിക്കുന്നയാള്‍ അയാളുടെ സൗകര്യമുള്ള സമയത്തായിരിക്കും വിളിക്കുക. എന്നാല്‍ ഇപ്പുറത്തുള്ളയാള്‍ അങ്ങിനെയാകണമെന്നില്ല, ജോലിത്തിരക്കിലായിരിക്കും.

നിങ്ങളുടെ മേലധികാരിയോ സുപ്രധാന ക്ലൈന്റോ ആണെങ്കില്‍ കോള്‍ നിശ്ചയമായും എടുത്തിരിക്കണം. എന്നാല്‍ ഫോണ്‍ എടുക്കുന്നത് അത്തരം കോളുകളില്‍ മാത്രമായി ചുരുക്കുക. മിക്കവരും നിര്‍ദ്ദേശിക്കുന്നത് വോയ്സ് മെയില്‍ സൗകര്യം ഉപയോഗിക്കുവാനാണ്.

'ഇന്‍ബോക്സ് സീറോ' രീതി പ്രാവര്‍ത്തികമാക്കുക
കാര്യക്ഷമത വര്‍ദ്ധിപ്പിക്കുവാന്‍ ഏറ്റവും ഉതകിയ മാര്‍ഗ്ഗമാണിത്. നിങ്ങളുടെ മെയിലിലെ ഇന്‍ബോക്സ് ശൂന്യമാണെങ്കില്‍ നിങ്ങളുടെ മനസ്സ് ശാന്തമായിരിക്കും. നിങ്ങളുടെ ഈ മെയില്‍ ആര്‍ക്കൈവ് ചെയ്താല്‍ ഇന്‍ബോക്സ് ശൂന്യമാകും. അതേ സമയം സേര്‍ച്ച് ചെയ്ത് ആവശ്യമുള്ളത് കണ്ടുപിടിക്കാനും കഴിയും. ഒരു ദിവസം മൂന്നില്‍ കൂടുതല്‍ തവണ ഇന്‍ബോക്സ് ചെയ്യരുതെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത മിക്കവരും പറയുന്നത്. എന്നാല്‍, നമ്മളില്‍ പലരും 15 തവണവരെ ഈ മെയില്‍ ചെക്ക് ചെയ്യും. വാഷിംഗ് മെഷിനില്‍ ഓരോരോ വസ്ത്രമിട്ട് നമ്മള്‍ അലക്കാറില്ല, മറിച്ച്, അത് നിറയുന്നതുവരെ കാത്തിരിക്കും. അതുപോലെയാണ് ഈ മെയിലിന്റെ കാര്യവും എന്നാണ് ഇവര്‍ പറയുന്നത്.

സുപ്രധാന കാര്യങ്ങള്‍ ആദ്യം ചെയ്തുതീര്‍ക്കുക
ഓരോ ദിവസവും പൂര്‍ത്തിയാക്കേണ്ടതായ നിരവധി കാര്യങ്ങള്‍ നിങ്ങള്‍ക്കുണ്ടാകാം. അവയുടെ പട്ടിക തയ്യാറാക്കുകയും ചെയ്യും. എന്നാല്‍ ഏത് കാര്യം എപ്പോള്‍ ചെയ്യണമെന്നതും പ്രാധാന്യമുള്ള വിഷയമാണ്. സര്‍വ്വേയില്‍ പങ്കെടുത്ത മിക്കവരും ഇക്കാര്യത്തില്‍ പിന്തുടരുന്നത് മൂന്നിന്റെ നിയമമാണ്. ചെയ്യേണ്ട കാര്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങള്‍ക്ക് പട്ടികയില്‍ മുന്‍ഗണന നല്‍കുന്നതാണ് മൂന്നിന്റെ നിയമം എന്നപേരില്‍ അറിയപ്പെടുന്നത്. ഇവ ആദ്യമേ ചെയ്ത് തീര്‍ക്കുവാന്‍ ശ്രമിക്കുക. അതിനുശേഷം, ബാക്കി കാര്യങ്ങള്‍ അവയുടെ പ്രാധാന്യം അനുസരിച്ച് ചെയ്യുക.

സ്വയം ഉത്തേജിതരാകുക
നമുക്ക് എന്ത് കാര്യവും കാര്യക്ഷമമായി ചെയ്തു തീര്‍ക്കാന്‍ പ്രചോദനം ആവശ്യമാണ്. എന്നാല്‍ പ്രചോദനത്തിനായി കാത്തിരിക്കാതെ, സ്വയം ഉത്തേജിതരാകണമെന്നാണ് ഇവര്‍ പറയുന്നത്. ഉദാഹരണത്തിന് നിങ്ങള്‍ക്ക് 100 മീറ്റര്‍ ഓടുവാനുള്ള പ്രചോദനം ആവശ്യമെങ്കില്‍ 30 അടി ദൂരം ജോഗ്ഗിംഗ് ചെയ്യുക. അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഒരു പ്രസന്റേഷന്‍ എഴുതി തയ്യാറാക്കണമെങ്കില്‍, അതിലെ ആദ്യ ചില വാക്കുകള്‍ എഴുതിത്തുടങ്ങുക. നിങ്ങള്‍ക്ക് പ്രചോദനം ലഭിക്കും.

ജോലി സമയത്ത് അല്ലാതെ ജോലി ചെയ്യുന്നത് ഒഴിവാക്കുക
നിങ്ങളുടെ ഔദ്യോഗിക ഈമെയിലുകള്‍ ജോലിസമയം കഴിഞ്ഞാല്‍ വായിക്കാതിരിക്കുക. ഒഴിവു ദിനങ്ങളില്‍ ഔദ്യോഗിക മെയിലുകള്‍ വായിച്ചാലും നിങ്ങള്‍ക്ക് ഒന്നും ചെയ്യുവാന്‍ സാധിക്കില്ല. എന്നു മാത്രമല്ല, അതിനെ കുറിച്ചുള്ള ചിന്ത നിങ്ങളുടെ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുകയും ചെയ്യും. തൊട്ടടുത്ത പ്രവര്‍ത്തി ദിവസത്തേക്ക് ആ മെയില്‍ മാറ്റിവയ്ക്കുക.

മതിയായ ഇടവേളകള്‍ എടുക്കുക
ജോലിക്കിടയിലെ ഇടവേളകള്‍ എന്നു പറയുന്നത അലസത നിറഞ്ഞ നിമിഷങ്ങളല്ല. അത് നിങ്ങള്‍ക്ക് താത്പര്യമുള്ള മറ്റുകാര്യങ്ങള്‍ ചെയ്യുവാന്‍ ഉപയോഗിക്കാം. ഉദാഹരണത്തിന് വായന. ഇത് നിങ്ങളുടെ മനസ്സിനെ കൂടുതല്‍ ശക്തമാക്കും. ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുകയും ചെയ്യും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category