1 GBP = 98.30INR                       

BREAKING NEWS

50 ശതമാനം വരെ വിലക്കുറവില്‍ ലിഡിലില്‍ പോയി സ്മാര്‍ട്ട് ടിവിയും കോഡ്ലെസ്സ് വാക്വവും വാങ്ങാം; അടുത്ത മാസം കുട്ടികളെ സ്‌കൂളില്‍ അയച്ചില്ലെങ്കില്‍ മാതാപിതാക്കള്‍ക്ക് പണിയുറപ്പ്

Britishmalayali
kz´wteJI³

വിലക്കുറവിന്റെ പേരില്‍ ഏറെ പ്രിയങ്കരമായ ലിഡില്‍ അടുത്ത ആഴ്ച്ച വന്‍ ആദായ വില്പനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചില വസ്തുക്കളില്‍ 50% വരെ കിഴിവാണ് അവര്‍ വാഗ്ദാനം ചെയ്യുന്നത്. മദ്ധ്യവര്‍ഗ്ഗത്തിനിടയില്‍ ഏറെ പ്രിയങ്കരമായ ലിഡില്‍ അറിയപ്പെടുന്ന ബ്രാന്‍ഡുകള്‍ ആകര്‍ഷകമായ വിലയില്‍ നല്‍കുന്ന ഒരു സ്ഥാപനമാണ്. ഗൃഹോപകരണങ്ങള്‍ മുതല്‍ യാത്രാ സൗകര്യങ്ങള്‍ വരെ പല കാര്യങ്ങളിലുമായി എല്ലാ ആഴ്ച്ചയും ഈ സൂപ്പര്‍മാര്‍ക്കറ്റ് പുതിയ ഓഫറുകളുമായി വരാറുണ്ട്. എന്നാല്‍ അതിനേക്കാളൊക്കെ വലിയ ഓഫറുമായാണ് അടുത്ത ആഴ്ച്ച ഇവരെത്തുന്നത്.

ഓരോ ആഴ്ച്ചയും നല്‍കാന്‍ ഉദ്ദേശിക്കുന്ന ഓഫറുകളുടെ വിവരങ്ങള്‍ തൊട്ടു മുന്‍പത്തെ ആഴ്ച്ചയിലെ വ്യാഴാഴ്ച്ചയും ഞായറാഴ്ച്ചയും സൂപ്പര്‍മാര്‍ക്കറ്റ് അവരുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാറുണ്ട്. ഏപ്രില്‍ 13 വ്യാഴാഴ്ച്ച പ്രസിദ്ധീകരിച്ച ഓഫറുകള്‍ ഒരു ഉപഭോക്താവിനും കണ്ടില്ലെന്ന് നടിക്കാന്‍ ആകാത്തതാണ്. അടുത്ത ആഴ്ച്ചത്തേക്കായി പ്രഖ്യാപിച്ചിരിക്കുന്ന വന്‍ ആദായ വില്പനയില്‍ പല പ്രമുഖ ബ്രാന്‍ഡുകള്‍ ഉള്‍പ്പടെ മിക്ക ഉദ്പന്നങ്ങള്‍ക്കും 50% വരെ കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
സൂപ്പര്‍മാര്‍ക്കറ്റിന്റെ ഓരോ സ്റ്റോറുകളിലും വ്യത്യസ്ത ഓഫറുകളായിരിക്കും ഉണ്ടായിരിക്കുക. എന്നാലും ഓരോ സ്റ്റോറിലും ധാരാളം ഉദ്പന്നങ്ങള്‍ക്ക് കിഴിവ് ലഭിക്കും. ഇതില്‍ മുന്‍നിര ബ്രാന്‍ഡുകളുടെ ഇലക്ട്രോണിക് ഉദ്പന്നങ്ങളും ഉള്‍പ്പെടും. അതില്‍ ഏറ്റവും വലിയ ഓഫര്‍ 55 ഇഞ്ച് ഷാര്‍പ്പ് ടി വിക്ക് നല്‍കുന്നതാണ്. 399.99 പൗണ്ട് വിലയുള്ള ടിവി ഇപ്പോള്‍ 100 പൗണ്ട് കുറച്ച് 299 പൗണ്ടിന് ലഭ്യമാകും. രണ്ട് വര്‍ഷത്തെ ഗാരന്റിയുള്ള ടിവി യില്‍ നെറ്റ്ഫ്ളിക്സ്, യൂട്യുബ് തുടങ്ങിയ ആപ്പുകളും ഉപയോഗിക്കാം.

അതേസമയം 79.99 പൗണ്ട് വിലയുള്ള ഷാര്‍പ് മൈക്രോ സൗണ്ട് സിസ്റ്റം 49.99 പൗണ്ടിന് ലഭ്യമാകും. അതുപോലെ 79 പൗണ്ട് വിലയുള്ള എക്സ് എല്‍ ജി പി എസ് 49 പൗണ്ടിന് ലഭ്യമാകും. അതുപോലെ കോര്‍ഡ്ലെസ് വാക്വം ക്ലീനറിന്റെ വില 79.99 പൗണ്ടില്‍ നിന്നും 49.99 പൗണ്ട് ആയി കുറയും. ഇതുകൂടാതെ മറ്റനേകം ഓഫറുകളും അടുത്ത ആഴ്ച്ച ഉപഭോക്താക്കളെ കാത്തിരിക്കുന്നു.

കുട്ടികള്‍ സ്‌കൂളില്‍ വന്നേ മതിയാകൂ, ബോറിസ് ജോണ്‍സണ്‍ നിലപാട് കര്‍ശനമാക്കുന്നു
കൊറോണാ പ്രതിസന്ധിക്ക് ശേഷം സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ മേല്‍നോട്ടം ബോറിസ് ജോണ്‍സണ്‍ നേരിട്ട് ഏറ്റെടുത്തു. സെപ്റ്റംബര്‍ മുതല്‍ സ്‌കൂളില്‍ വരാതിരിക്കാന്‍ ഒരു കാരണവും കുട്ടികള്‍ക്ക് നല്‍കില്ലെന്ന് അദ്ദേഹം ഇന്നലെ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച്ച നടത്തിയ നിരവധി യോഗങ്ങള്‍ക്ക് ശേഷം രാജ്യത്ത് ഒരിടത്തും സ്‌കൂളുകള്‍ വീണ്ടും അടച്ചിടുന്നത് ഒഴിവാക്കുവാന്‍, മുന്‍പെങ്ങും കേട്ടുകേള്‍വി പോലുമില്ലാത്ത നടപടികള്‍ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അദ്ധ്യാപകര്‍ക്ക് അപകട സാദ്ധ്യത വര്‍ദ്ധിപ്പിച്ചാല്‍ നിയമനടപടികള്‍ സ്വീകരിക്കും എന്ന ടീച്ചിംഗ് യൂണീയനുകളുടെ ഭീഷണി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ബോറിസ് ജോണ്‍സണ്‍ സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ നേരിട്ട് ഇടപെടുന്നത്. കുട്ടികളുടേ വിദ്യാഭ്യാസ പുരോഗതിയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളും സ്‌കൂളുകളില്‍ പോകാതിരിക്കുന്നതുകൊണ്ട് കുട്ടികള്‍ക്ക് ഉണ്ടാകാനിടയുള്ള മാനസികാഘാതവും വൈറസ് ഉയര്‍ത്തുന്ന ഭീഷണിയേക്കാള്‍ വലുതാണ് എന്നാണ് ബോറിസ് ജോണ്‍സണ്‍ പറയുന്നത്.

സ്‌കൂളുകള്‍ തുറക്കുമ്പോഴും വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ കൈക്കൊള്ളും. വീണ്ടും ഒരു രോഗവ്യാപനം ഉണ്ടാവുകയാണെങ്കില്‍, സ്‌കൂളുകള്‍ അടക്കുന്നതിന് മുന്‍പായി പബ്ബുകള്‍, ബാറുകള്‍ തുടങ്ങിയവ ആദ്യം അടച്ചുപൂട്ടും. അതേസമയം, അടുത്തമാസം കുട്ടികളേ സ്‌കൂളിലേക്കും തിരിച്ചും കൊണ്ടുപോകുന്നതെങ്ങനെയെന്ന കാര്യം മാതാപിതാക്കള്‍ ഗൗരവമായി ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category