1 GBP = 95.60 INR                       

BREAKING NEWS

കൂടുവിടുന്ന കുഞ്ഞാടുകള്‍ 10-ാം ഭാഗം

Britishmalayali
പോള്‍ മണ്ഡലം

ജപമാല സത്യദൈവത്തിനും യേശുക്രിസ്തുവിനും എതിരായ പ്രാര്‍ത്ഥന

വായിക്കുക, ചിന്തിക്കുക, ശേഷം വിലയിരുത്തുക
എഫ്ഫാത്ത
'യേശു അവനെ ജനക്കൂട്ടത്തില്‍ നിന്ന് മാറ്റിനിര്‍ത്തി അവന്റെ ചെവികളില്‍ വിരലുകളിട്ടു. തുപ്പല്‍കൊണ്ട് അവന്റെ നാവില്‍ സ്പര്‍ശിച്ചു. സ്വര്‍ഗ്ഗത്തിലേയ്ക്ക് നോക്കി നെടുവീര്‍പ്പിട്ടുകൊണ്ട് അവനോടു പറഞ്ഞു എഫ്ഫാത്ത -തുറക്കപ്പെടട്ടെ. എന്നര്‍ത്ഥം ഉടനെ അവന്റെ ചെവികള്‍ തുറന്നു. നാവിന്റെ കെട്ടഴിഞ്ഞു. അവന്‍ സ്ഫുടമായി സംസാരിച്ചു.''
(മര്‍ക്കോസ് 1: 33-34)
ജപമാലവഴിസ്തുതിക്കുന്നതാരേ? പരിശുദ്ധ മറിയത്തെ ഇഹത്തിലും പരത്തിലും സ്തുത്യര്‍ഹനായി ഒരേ ഒരു പരം പൊരുള്‍ മാത്രം പിതാവായ ദൈവം. മറ്റാര്‍ക്കോ മറ്റൊന്നിനോ അതു നല്കരുതെന്ന് ബൈബിള്‍ അത്യന്തം കര്‍ശനമായ താക്കീതോടെ ഉദ്‌ബോധിപ്പിക്കുന്നു. അതിനുപകരം 153 പ്രാവശ്യം നീണ്ട മറിയം സ്തുതികള്‍.!
1) ജപമാല വഴി പിതാവായ ദൈവം ഇകഴ്ത്തപ്പെടുന്നു. വിസ്മരിക്കപ്പെടുന്നു. യേശുവിനെ ആട്ടി പുറത്താക്കുന്നു.
ന•നിറഞ്ഞവളെ നിനക്കു സ്വസ്തി .......
...................അനുഗ്രഹിക്കപ്പെട്ടവനാകുന്നു.
ന•-നിറഞ്ഞവളെ നമസ്‌ക്കാരം ന•-നിറഞ്ഞവളായതുകൊണ്ട് ദൈവം രക്ഷാകര ദൗത്യത്തിനായി മറിയത്തെ തെരഞ്ഞെടുത്തു. സ്ത്രീകളില്‍ അനുഗ്രഹിക്കപ്പെട്ടവള്‍ നീയേ,
ആരാല്‍ അനുഗ്രഹിക്കപ്പെട്ടു.?  ദൈവത്താല്‍
അപ്പോള്‍ അനുഗ്രഹിക്കപ്പെട്ടവളോ അനുഗ്രഹദാതാവായ ദൈവമോ സ്തുത്യര്‍ഹന്‍.
അനുഗ്രഹിച്ച ദൈവം തന്നെ.
ആരുമൂലം അനുഗ്രഹിക്കപ്പെട്ടു. ഉദര ഫലമായ യേശുമൂലം അപ്പോള്‍ അനുഗ്രഹദാതാവായ ദൈവത്തെയു അനുഗ്രഹഹേതുവായ യേശുവിനേയും  തള്ളിക്കളഞ്ഞ് ജപമാലയിലൂടെ 53: 153, പ്രാവശ്യം മനുഷ്യ സ്ത്രീയായ മറിയത്തെ സ്തുതിക്കുന്നു. അഖണ്ഡ ജപമാല എത്തിക്കുന്ന യജ്ഞവും പള്ളികളിലുണ്ട്.
ദൈവത്തെ സ്തുതിക്കുന്നതിനു പകരം ദൈവം സൃഷ്ടിച്ച സ്ത്രീയെ സ്തുതിക്കുന്നു. സൃഷ്ടാവിനു പകരം സൃഷ്ടിയെ സ്തുതിക്കുന്നു.
 സ്തുതിയും ആരാധനയും എന്നും എന്നേക്കും ദൈവത്തിനു  മാത്രം മറ്റാര്‍ക്കും അതു നല്‍കാന്‍ പാടില്ല.
ആകാശത്തുനിന്നും കര്‍ത്താവിനെ സ്തുതിക്കുവിന്‍
ഉന്നതങ്ങളില്‍ അവിടുത്തെ സ്തുതിക്കുവിന്‍
............................................................................................
ഇഴ ജന്തുക്കളും പറവകളും മഞ്ഞും
കര്‍ത്താവിനെ സ്തുതിക്കട്ടെ എന്തുകൊണ്ടെന്നാല്‍
അവിടുത്തെ നാമം മാത്രമാണു സമുന്നതം.
(സങ്കീര്‍ത്തനങ്ങളില്‍ നിന്ന്)
'ഈ കാരണങ്ങളാല്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും എല്ലാപിതൃത്വങ്ങള്‍ക്കും നാമകാരണമായ പിതാവിന്റെ മുമ്പില്‍ മുട്ടുമടക്കുവിന്‍ 
(എഫേ. 3: 14)
ബൈബിള്‍ ആദ്യന്തം ആവശ്യപ്പെടുന്നത് പിതാവായ ദൈവത്തിന്റെ മഹത്വവും സ്തുതിയുമാണ്. ദ്യോതിപ്പിക്കുന്നത്. യേശുവിന്റെ മദ്ധ്യസ്ഥവും. അവിടെ സ്വര്‍ഗ്ഗത്തിലോ ഭൂമിയിലോ ഉള്ള യാതൊന്നിനും ഒരു  സ്ഥാനവുമില്ല. പ്രാര്‍ത്ഥന കേള്‍ക്കുവാനുള്ള അധികാരമോ അവകാശമോ മറിയത്തിനോ മറ്റുള്ള വിശുദ്ധര്‍ക്കോ ഉന്നതങ്ങളില്‍ നിന്നും നല്കപ്പെട്ടിട്ടില്ല. പ്രാര്‍ത്ഥന കേള്‍ക്കുവാനുള്ള അവകാശം ദൈവത്തിനു മാത്രം. ദൈവത്തിന്റെ ഈ അധികാരം തന്റെ സൃഷ്ടിക്കു നല്കി,. ദൈവത്തിനു ലഭിക്കേണ്ട സ്തുതിയും ആരാധനയും കേവലമൊരു മനുഷ്യസ്ത്രീയ്ക്കു നല്‍കുന്നത് കടുത്ത ദൈവ നിന്ദയും ദൈവം ക്ഷമിക്കാത്ത തെറ്റുമാണ്.
2) പരിശുദ്ധ മറിയത്തെ ദൈവത്തിന്റെ അമ്മയായി ചിത്രീകരിച്ചു സ്തുതിക്കുന്ന ഭയനാകമായ അവസ്ഥ.
പരിശുദ്ധമറിയമേ തമ്പുരാന്റെ അമ്മേ പാപികളായ ഞങ്ങള്‍ക്കുവേണ്ടി എപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ.
സ്രഷ്ടാവിന്റെ മാതാവേ, സര്‍വ്വേശ്വരന്റെ മാതാവേ. ദൈവജനനി ഈ പ്രയോഗങ്ങള്‍ ബൈബിള്‍ വിരുദ്ധമാണ്. എത്ര ഭയാനകം. ദൈവപുത്രനെ പ്രസവിച്ച മറിയം എപ്രകാരം ആദിയും അന്തവുമല്ലാത്ത സര്‍വ്വ പ്രവഞ്ചത്തിന്റെയും വിധാതാവായ ദൈവത്തിന്റെ അമ്മയാകും (മുന്‍ലക്കങ്ങളിലും ഇതേപറ്റി സൂചിപ്പിച്ചിട്ടുണ്ട്.) ഈ പ്രാര്‍ത്ഥന ദൈവ കോപത്തിനുരയാക്കുന്നതും യേശുവിനെ ആട്ടിപുറത്താക്കുന്നതുമാണ്. ദൈവപുത്രനായ യേശുവിന്റെ അമ്മേ എന്നു വിളിച്ചാല്‍ അതിന് അര്‍ത്ഥമുണ്ട്. മാതൃത്വം ദൃശ്യമായ ജീവ ജാലങ്ങള്‍ക്കു മാത്രമുള്ളതാണ്. അശരീരിയായ, അമൂര്‍ത്തമായ പരംപൊരുളിന് മാതൃത്വം കല്പിക്കുന്നത് യുക്തിക്കു നിരക്കാത്തതുമാണ്. വെള്ളത്തിനോ അഗ്നിക്കോ പോലും മാതൃത്വം കല്‍പ്പിക്കാനാവില്ല. ആ നിലയ്ക്ക് സ്വയം ഭൂവായ ആല്‍ഫയും ഒമേഗയുമായ ആ പരാശക്തിക്ക് മാതൃത്വം കല്പിച്ച് ദൈവം സൃഷ്ടിച്ച ഒരു സ്ത്രീയില്‍ അത് അവരോധിക്കുക എന്നത് പ്രാകൃത മതത്തില്‍ പോലും കാണുകയില്ല.
3) ഈ പ്രാര്‍ത്ഥന പാപികളായ നമുക്കുവേണ്ടി കുരിശില്‍ മരിച്ച യേശുവിനെ പുറം തള്ളുന്നു.
പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ പാപികളായ ഞങ്ങള്‍ക്ക് വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണ സമയത്തും തമ്പുരാനോട് അപേക്ഷിച്ചുകൊള്ളണമേ. - 53 പ്രാവശ്യം ഉരുവിട്ടുകൊണ്ട് യേശുവിനെ പുറംതള്ളുന്നു.
ഇപ്പോഴും ഞങ്ങളുടെ മരണ സമയത്തും ദൈവത്തോട് നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതാരാണ്.?
ജീവന്റെ പുസ്തരകം ആണയിട്ടു പറയുന്നു യേശുവല്ലാതെ വേറെ മദ്ധ്യസ്ഥനില്ലെന്ന് ഈ പ്രാര്‍ത്ഥനയിലൂടെ യേശുവിന്റെ മദ്ധ്യസ്ഥ സ്ഥാനം എടുത്ത് മറിയത്തിനു നല്‍കിയിരിക്കുന്നു. യേശു നിന്ദിക്കപ്പെടുന്നു.
''എന്തെന്നാല്‍ ഒരു ദൈവമേയുള്ളൂ. ദൈവത്തിനും മനുഷ്യനുമിടയില്‍ ഒരു മദ്ധ്യസ്ഥനെയുള്ളൂ. മനുഷ്യനായ യേശുക്രിസ്തു. അവന്‍ എല്ലാവര്‍ക്കും വേണ്ടി തന്നെ തന്നെ മോചന ദ്രവ്യമായി നല്കി. അവന്‍ യഥാകാലം നല്കപ്പെട്ടസാക്ഷ്യവുമാകുന്നു.''
(1 തിമോത്തി 5: 6)
''്‌നിങ്ങളില്‍ ആരെങ്കിലും പാപം ചെയ്യാനിടയായാല്‍ പിതാവിന്റെ സന്നിധിയില്‍ നമുക്കൊരു മദ്ധ്യസ്ഥനുണ്ട് നീതിമാനായ  യേശു ക്രിസ്തു.''
ഇതുപോലെയുള്ള ബൈബിള്‍ വാക്യങ്ങള്‍ ധാരാളം ഉണ്ട്.
3) ഈ പ്രാര്‍ത്ഥന ക്രൈസ്തവ വിശ്വാസത്തിന്റെ അടിത്തറ ഇളക്കുകയും യേശുവിന്റെ സഹന ബലിയ്ക്ക് യാതൊരു വിലയും ഇല്ലാതാക്കി തീര്‍ക്കുകയും ചെയ്യുന്നു.
ലോകം മുഴുവനുള്ള ക്രൈസ്തവരുടെ പ്രമാണഗ്രന്ഥമാണ് ബൈബിള്‍. ഈ അസ്ഥിവാരത്തിലാണ് ക്രൈസ്തവസഭ പടുത്തുയര്‍ത്തിയിരിക്കുന്നത്. ഇന്ന് കത്തോലിക്കാസഭയുടെ അടിത്തറയ്ക്ക് ഇളക്കം തട്ടി. പലരും മറ്റും ക്രൈസ്തവസഭകളിലേയ്ക്കു ചേക്കേറുന്നുണ്ടെങ്കില്‍ അതിനു കാരണം യേശു പഠിപ്പിച്ച പ്രാര്‍ത്ഥനയെ അവഗണിച്ച് കാലങ്ങള്‍ക്കു ശേഷം മറ്റാരോ തട്ടിക്കൂട്ടിയെടുത്ത പ്രാര്‍ത്ഥനയുടെ പിന്നാലെ പോകുന്നതാണ്. ആദിമ സഭയിലും ആദിമ ഭാരതീയ സഭയിലും ജപമാലയെന്ന പ്രാര്‍ത്ഥന ചൊല്ലി ബൈബിളിനെ ധിക്കരിച്ചിരുന്നില്ല. ബൈബിളിനെ ധിക്കരിക്കുമ്പോള്‍ സഭയുടെ അടിത്തറതാനെ ഇളകും.
യേശു തന്റെ രക്ഷാകര പദ്ധതി പൂര്‍ത്തിയാക്കുന്നത് തന്റെ വചനങ്ങളിലൂടെയും കുരിശുമരണത്തിലൂടെയുമാകുന്നു. വെറുതേ കുരിശില്‍ മരിക്കുക മാത്രമാണു ചെയ്തതെങ്കില്‍ മനുഷ്യനെ രക്ഷിക്കുവാന്‍ സാധിക്കുമായിരുന്നില്ല. രക്ഷപെടുത്തുവാനുള്ള വഴി തന്റെ വചനങ്ങളില്‍ കൂടി കാണിച്ചുകൊടുത്തിട്ട് അതിന്റെ പൂര്‍ത്തീകരണമായിരുന്നു കുരിശുമരണം. യേശു പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചതും രക്ഷപെടാനുള്ള വഴികളിലൊന്നാണ് ഈ വഴി മനസ്സിലാക്കിയിട്ടും അതിനെ അവഗണിച്ച് തോന്നിയവഴിയിലൂടെ നടന്നാല്‍ ദൈവത്തെ അവഗണിച്ച് കാളക്കുട്ടിയുടെ പിന്നാലെ പോയ ഇസ്രായേല്‍ ജനത്തിനു ലഭിച്ച ശിക്ഷയായിരിക്കും ലഭിക്കുക. ഈ പ്രാര്‍ത്ഥന കാല്‍വരിയിലെ യേശുവിന്റെ സഹനബലിക്ക് യാതൊരു വിലയും ഇല്ലാതാക്കിതീര്‍ക്കുന്നു. പാപികളായ നമുക്കുവേണ്ടി കാല്‍വരി കുരിശില്‍ കിടന്നു പിടഞ്ഞു മരിച്ച യേശുവിന്റെ സ്ഥാനം മറിയത്തിനു നല്‍കുന്നു. യേശുവിനെ പുറം തള്ളുന്നു. പാപികളായ നമുക്കുവേണ്ടി സ്വപുത്രനെ ബലി നല്കിയ ദൈവം ക്ഷമിക്കുമോ ഇത് സഹിക്കുമോ?
യേശു പഠിപ്പിച്ച സ്വര്‍ഗ്ഗസ്ഥനായ പിതാവേ അങ്ങയുടെ നാമം പൂജിതമാകണമേ.... എന്ന അമൂല്യവും അലൗകികവുമായ പ്രാര്‍ത്ഥന ഉപേക്ഷിച്ച് ഈ മറിയം സ്തുതികള്‍ ചൊല്ലുന്നതിന്റെ അര്‍ത്ഥമെന്ത്?
''ജീവജലത്തിനുറവയായ എന്നെ ഉപേക്ഷിച്ച് അവര്‍ വെള്ളമില്ലാത്ത പൊട്ടകിണറുകള്‍ കുഴിക്കുകയും ചെയ്യുന്നു. '' ബൈബിള്‍
ദൈവപുത്രനായ യേശുവേ പാപികളായ ഞങ്ങള്‍ക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും ദൈവത്തോട് അപേക്ഷികച്ചുകൊള്ളണമേ എന്നു പ്രാര്‍ത്ഥിച്ചാല്‍ നൂറുശതമാനവും അര്‍ത്ഥമുണ്ടാകും. അതല്ലെങ്കില്‍ നേര്‍വിപരീതഫലമാണുണ്ടാവുക.
ഒരു കാര്യം ആത്മ ധൈര്യത്തോടെ പ്രഖ്യാപിക്കുന്നു. ജപമാല ശരിയെങ്കില്‍ വിശുദ്ധഗ്രന്ഥം തെറ്റ്. വിശുദ്ധ ഗ്രന്ഥം ശരിയെങ്കില്‍ ജപമാല തെറ്റ്. രണ്ടു കൂടി ഒരിക്കലും ഒരു കാലത്തും ശരിയാകുകയില്ല.
വായനക്കാരോട്
ഈ അഭിപ്രായം ശരിയല്ലെന്ന് ആര്‍ക്കെങ്കിലും പറയുവാന്‍ സാധിക്കുമോ? അതല്ല ഇതാണ്് ശരി എന്ന് ആര്‍ക്കെങ്കിലും പറയാതിരിക്കുവാന്‍ സാധിക്കുമോ? എങ്കില്‍ ഈ ഗ്രന്ഥകര്‍ത്താവിന് എഴുതുക.  ലോകത്തിലെ ഏതു ബൈബിള്‍ പണ്ഡിതനേയും  വെല്ലുവിളിക്കുന്നു. ഫോണ്‍ - 8281861337
വിശുദ്ധ ഗ്രന്ഥം പറയുന്നതിനു നേര്‍ വിപരീതമായ പ്രാര്‍ത്ഥന,, ബൈബിളിന്റെ അന്തരാര്‍ത്ഥവും അടിത്തറയും ഇളക്കുന്ന പ്രാര്‍ത്ഥന ഇവയെല്ലാം കടുത്ത ദൈവനിന്ദയും വചനനിഷേധവുമാണ്.
നിരീശ്വരവാദികള്‍ ഇതിലും ഭേദം
നിരീശ്വരവാദികള്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ല എന്നു മാത്രം. അവര്‍ ദൈവത്തെ നിന്ദിക്കുവാനോ വന്ദിക്കുവാനോ വരുന്നില്ല. എന്നാല്‍ കൂട്ടരാകട്ടെ ദൈവസന്നിധിയില്‍ ഇരുന്നു കൊണ്ടുതന്നെ ദൈവത്തില്‍ നിന്നും സ്വപുത്രനില്‍ നിന്നും വിശ്വാസികളെ അകറ്റുകയും സാത്താന്‍ പ്രേരിതമായ പ്രാര്‍ത്ഥനകള്‍ ഉരുവിട്ടിരുക്കുകയും ചെയ്യുന്നു. അതേ ഈ പ്രാര്‍ത്ഥനകള്‍ എല്ലാം തന്നെ സാത്താനിക് ആണ് സാത്താന്‍ പൂജയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category