1 GBP = 98.30INR                       

BREAKING NEWS

ഇന്നു മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍; ഫേസ് മാസ്‌ക് ഏതെങ്കിലും ധരിച്ചില്ലെങ്കില്‍ പിടി വീഴും; ഇന്നു മുതല്‍ വീടിന് വെളിയില്‍ ഇറങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

Britishmalayali
kz´wteJI³

കൊറോണയുടെ ആക്രമണം ആരംഭിച്ചതില്‍ പിന്നെ ഫേസ്മാസ്‌ക് മനുഷ്യരുടെ നിത്യജീവിതത്തിന്റെ തന്നെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ അവ നിര്‍ബന്ധം കൂടി ആവുകയാണ്. ഇന്നു മുതല്‍ ഫേസ്മാസ്‌ക് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള പുതിയ നിയമം നിലവില്‍ വരുമ്പോള്‍ നാം ചെയ്യേണ്ടത് എന്തൊക്കെയാണെന്നറിയാം.

കൊറോണയുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇനി മുതല്‍ ഫേസ്മാസ്‌ക് മനുഷ്യ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാവുകയാണ്. ആഗസ്റ്റ് 8 മുതല്‍ ബ്രിട്ടീഷുകാര്‍ ഷോപ്പുകളിലും പൊതുഗതഗത സംവിധാനങ്ങളിലുമൊക്കെ മാസ്‌ക് ഉപയോഗിക്കുവാന്‍ ആരംഭിക്കും. ഫേസ്മാസ്‌ക് നിര്‍ബന്ധമായും ധരിക്കേണ്ട കൂടുതല്‍ സ്ഥലങ്ങള്‍ നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

കൊറോണ വൈറസ് പകരുന്നതിനുള്ള പ്രധാന മാര്‍ഗ്ഗം എന്ന് ശാസ്ത്രലോകം വിശ്വസിക്കുന്ന ശ്വാസോച്ഛാസത്തിലെ ജലകണങ്ങളെ തടയുക എന്നതാണ് മാസ്‌കിന്റെ ധര്‍മ്മം. ഇത്തരത്തിലുള്ള കണങ്ങള്‍ നിങ്ങളുടെ മൂക്കിലൂടെയും വായിലൂടെയും പുറത്തുവരാം. അതായത്, മൂക്കും വായും മൂടിയാല്‍ വൈറസ് പകരുന്നത് ഒരു പരിധിവരെ ഒഴിവാക്കാന്‍ സാധിക്കും എന്നര്‍ത്ഥം.

ഇന്നു മുതല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഫേസ്മാസ്‌ക് നിര്‍ബന്ധമാകും. മ്യുസിയം, ഗ്യാലറി, സിനിമാ ഹോള്‍, ആരാധനാലയങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. വിവിധ ആളുകള്‍ തമ്മില്‍ അടുത്തിടപഴകാന്‍ സാഹചര്യമൊരുക്കുന്ന ഏതൊരു ഇന്‍ഡോര്‍ സെറ്റിംഗുകളിലും മാസ്‌ക് നിര്‍ബന്ധമായിരിക്കും. ഇതുവരെ ഇത്തരം സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം എന്ന് നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും ആഗസ്റ്റ് 8 മുതല്‍ അത് നിയമം മൂലം നിര്‍ബന്ധമാക്കുവാന്‍ പോകുകയാണ്.

മാസ്‌ക് നിര്‍ബന്ധമായും ധരിക്കേണ്ട സ്ഥലങ്ങള്‍
 • ബസ്സുകള്‍, ട്രെയിനുകള്‍, ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട്, പ്ലെയിനുകള്‍, ചില ടാക്സികള്‍, ഫെറി തുടങ്ങിയ എല്ലാ പൊതുഗതാഗത സംവിധാനങ്ങളിലും മാസ്‌ക് നിര്‍ബന്ധമാണ്.
 • ഷോപ്പിംഗ് സെന്റര്‍ ഉള്‍പ്പടെയുള്ള എല്ലാ ഷോപ്പുകളിലും മാസ്‌ക് നിര്‍ബന്ധമായിരിക്കും
 • ഭക്ഷണം വാങ്ങിക്കൊണ്ടുപോകാന്‍ എത്തിയതാണെങ്കില്‍ എല്ലാ കഫേകളിലും റെസ്റ്റോറന്റുകളിലും മാസ്‌ക് ധരിക്കേണ്ടതുണ്ട്.
 • ഫ്യുണറല്‍ ഡയറക്ടേഴ്സ്
 • നിയമസഹായം, സാമ്പത്തിക കാര്യങ്ങള്‍ തുടങ്ങിയ മേഖലയില്‍ പ്രൊഫഷണല്‍സേവനങ്ങള്‍ ലഭ്യമാക്കുന്ന സ്ഥാപനങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായിരിക്കും.
 • സിനിമാ ഹാളുകളിലും മാസ്‌ക് നിര്‍ബന്ധമാണ്.
 • തീയറ്ററുകള്‍, ബിംഗോ ഹാള്‍, കണസേര്‍ട്ട് ഹാള്‍ മ്യുസിയം, ഗാലറികള്‍, അക്വേറിയം, ഇന്‍ഡോര്‍ സൂ, വിസിറ്റര്‍ ഫാം തുടങ്ങിയ എല്ലാ ഇന്‍ഡോര്‍ ടൂറിസ്റ്റ് കേന്രങ്ങള്‍, പൈതൃക സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മാസ്‌ക് ധരിക്കേണ്ടതാണ്.
 • നെയില്‍, ബ്യുട്ടി ഹെയര്‍ സലൂണുകള്‍, ബാര്‍ബാര്‍ മാര്‍ എന്നിവിടങ്ങളില്‍ അഴിക്കേണ്ട ആവശ്യം ഇല്ലാത്തപ്പോഴൊക്കെ മാസ്‌ക് ധരിച്ചിരിക്കണം.
 • മസാജ് സെന്ററുകള്‍, ഹോട്ടലുകളിലേയും ഹോസ്പിറ്റലുകളിലേയും പൊതുയിടങ്ങള്‍, ആരാധനാലയങ്ങള്‍, ലൈബ്രറികള്‍, റീഡിംഗ് റൂമുകള്‍, കമ്മ്യുണിറ്റി സെന്റര്‍, സ്‌കൂള്‍ ക്ലബ്ബ്, ടാറ്റൂ, പിയേഴ്സിംഗ് പാര്‍ലര്‍ എന്നിവിടങ്ങളിലും നിര്‍ബന്ധമാണ്.
 • കൂടാതെ സ്റ്റോറേജ് ഡിസ്ട്രിബ്യുഷന്‍ ഇടങ്ങള്‍, വെറ്റിനറി സര്‍വ്വീസുകള്‍, ഓക്ഷന്‍ ഹൗസുകള്‍, പോസ്റ്റ് ഓഫീസ്, ബാങ്ക്, എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലും ശനിയാഴ്ച്ച മുതല്‍ മാസ്‌ക് നിര്‍ബന്ധമായിരിക്കും.
എന്നാല്‍ ചിലരെ മാസ്‌ക് ധരിക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പ്രായം, ആരോഗ്യസ്ഥിതി എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇത്.

മാസ്‌ക് ധരിക്കുന്നതില്‍ നിന്നും ഒഴിവാക്കപ്പെട്ടവര്‍
 • 11 വയസ്സില്‍ താഴെയുള്ള കുട്ടികള്‍
 • ട്രാന്‍സ്പോര്‍ട്ട് ഓപ്പറേറ്ററുടെ ജീവനക്കാരന്‍, അവരുടെ ജോലിയില്‍ ഉള്ളപ്പോള്‍
 • പോലീസ് കോണ്‍സ്റ്റബിള്‍ അല്ലെങ്കില്‍ കമ്മ്യുണിറ്റി സപ്പോര്‍ട്ട് ഓഫീസര്‍, അവരുടെ ജോലിയില്‍ ഉള്ളപ്പോള്‍
 • എമര്‍ജന്‍സി റെസ്പോണ്‍സ് മെംബര്‍ സ്റ്റാഫ് ഡ്യുട്ടിയില്‍ ആയിരിക്കുമ്പോള്‍
 • ബോര്‍ഡര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഡ്യുട്ടിയില്‍ ആയിരിക്കുമ്പോള്‍
 • ഫെറി പോലുള്ള ഗതാഗത സംവിധാനം ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ വാഹനത്തിനുള്ളില്‍ തന്നെ ഇരുന്നാല്‍
 • ശാരീരികവും മാനസികവുമായ അസ്വാസ്ഥ്യങ്ങള്‍ ഉള്ളവര്‍
കേള്‍വി ശക്തിയില്ലാത്തവരുടെ കൂടെ യാത്ര ചെയ്യുമ്പോള്‍ ആശയവിനിമയത്തിന് ചുണ്ടുകളുടെ ചലനങ്ങള്‍ മാത്രം ഉപയോഗിക്കേണ്ടുന്ന ഘട്ടം വരുമ്പോള്‍ തുടങ്ങിയ സാഹചര്യങ്ങളിലും മാസ്‌ക് ഒഴിവാക്കാവുന്നതാണ്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമുള്ള സാധനങ്ങള്‍ വാങ്ങുന്ന വേളയില്‍ നിങ്ങളുടെ ഐ ഡി തെളിയിക്കാനായും മാസ്‌ക് നീക്കം ചെയ്യാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category