1 GBP = 94.70 INR                       

BREAKING NEWS

അരിയാഹാരം ഭക്ഷിക്കുന്നവര്‍ക്ക് ബുദ്ധികൂടും എന്ന് മലയാളികള്‍; ബുദ്ധി കൂടിയാലും ഇല്ലെങ്കിലും ആയുസ്സ് കുറയാമെന്ന് പഠന റിപ്പോര്‍ട്ട്; മലയാളിയുടെ ഭക്ഷണശീലം അപകടകരമോ?

Britishmalayali
kz´wteJI³

ദിവസവും ഒരുനേരമെങ്കിലും അരിയാഹാരം കഴിക്കണമെന്നത് മലയാളികള്‍ക്ക് നിര്‍ബന്ധമുള്ള കാര്യമാണ്. അതുകൊണ്ടാണല്ലോ പണ്ടൊരു മന്ത്രി അരി മാറ്റി മുട്ടയും പാലും പതിവാക്കാന്‍ പറഞ്ഞപ്പോള്‍ ഏറെ വിവാദമായത്. ഉച്ച ഭക്ഷണത്തിന് മാത്രമല്ല, പ്രാതലിനും വൈകീട്ടത്തെ ലഘു ആഹാരത്തിനും അത്താഴത്തിനുമൊക്കെ മലയാളികള്‍ ഏറെ ആശ്രയിക്കുന്നത് അരിയെ തന്നെയാണ്. ഉപ്പിട്ട പഴങ്കഞ്ഞിയുടെ മഹത്വം വിളമ്പുന്നവര്‍ ഇന്നും നാട്ടിന്‍പുറത്ത് കുറവല്ല.

എന്നാലിതാ കേട്ടോളൂ, നമ്മുടെ ഭക്ഷണശീലം അടിമുടി മാറ്റേണ്ട സമയമായെന്നാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അരിയില്‍ സ്വാഭാവികമായി അടങ്ങിയ ആഴ്സനിക് എന്ന രാസപദാര്‍ത്ഥം ഗുരുതരമായ ഹൃദ്രോഗങ്ങള്‍ക്ക് വഴിതെളിക്കുമെന്ന് ഒരു പഠന റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിരിക്കുന്നു. ബ്രിട്ടനില്‍ അരി കൂടുതലായി ഉപയോഗിക്കുന്നവര്‍ക്ക് ഹൃദ്രോഗം മൂലം മരണമടയുവാനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ 6 ശതമാനം കൂടുതലാണെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്.

നെന്മണികളില്‍ സ്വാഭാവികമായി ഊറിക്കൂടുന്ന ഒരു രാസവസ്തുവാണ് ആഴ്സനിക്. അത് ഭക്ഷണക്രമവുമായി ബന്ധപ്പെട്ട അര്‍ബുദങ്ങള്‍, കരള്‍ രോഗം എന്നിവയ്ക്ക് കാരണമാകുന്നു. ഗുരുതരമായ അവസ്ഥയില്‍ മരണം തന്നെ സംഭവിക്കുവാനും ഇടയുണ്ട്. ലോകത്തിലെ തന്നെ പ്രധാന ഭക്ഷണ പദാര്‍ത്ഥമാണ് അരി. ആവശ്യമായ കലോറികള്‍ക്കും മറ്റ് പോഷണങ്ങള്‍ക്കുമായി വികസ്വര രാജ്യങ്ങളിലെ ജനങ്ങളില്‍ ഭൂരിഭാഗവും ആശ്രയിക്കുന്നതും അരിയെ തന്നെയാണ്.

എന്നാല്‍ ഇന്ന് ലോകത്തില്‍ ഓരോ വര്‍ഷവും സംഭവിക്കുന്ന 50,000 ത്തോളം അകാലമരണങ്ങള്‍ക്ക് പ്രധാന കാരണം അരിയിലെ ആഴ്സനിക് ആണെന്നാണ് ഇപ്പോള്‍ കണക്കാക്കപ്പെടുന്നത്. മണ്ണില്‍ സ്വാഭാവികമായും ഉള്ള ഒരു വസ്തുവാണ് ആഴ്സനിക്. ആഴ്സനിക് അടിസ്ഥാനമായ കളനാശിനികള്‍ ഉപയോഗിക്കുകയോ അല്പം വിഷാംശം കലര്‍ന്ന ജലം ജലസേചനത്തിനായി ഉപയോഗിക്കുകയോ ചെയ്യുന്ന സ്ഥലങ്ങളില്‍ ഇതിന്റെ അളവ് വര്‍ദ്ധിച്ച തോതിലായിരിക്കും.

സാധാരണയായി, വെള്ളം കെട്ടിനിര്‍ത്തിയ നിലങ്ങളിലാണ് നെല്ല് വളര്‍ത്തുന്നത്. ഇത്, ആഴ്സനിക് മണ്ണില്‍ നിന്നും വേര്‍പെട്ട് ജലത്തില്‍ കലരാനും അവിടെ നിന്നും ചെടികളിലേക്ക് വേഗത്തില്‍ ആഗിരണം ചെയ്യപ്പെടാനും ഇടയാക്കുന്നു. നെല്ല് ആഗിരണം ചെയ്യുന്ന മറ്റ് രാസപദാര്‍ത്ഥങ്ങളെ നിര്‍വീര്യമാക്കുകയും അതുവഴി സസ്യത്തിന്റെ പ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നതിനാല്‍ ആഴ്സനിക് നെല്ലിന് കൂടുതല്‍ അപകടകാരിയാണ്.

മാഞ്ചസ്റ്ററിലേയും സാല്‍ഫോര്‍ഡിലേയും സര്‍വ്വകലാശാലകളിലെ ഗവേഷകരാണ് ഇംഗ്ലണ്ടിലേയും വെയില്‍സിലേയും ജനങ്ങളുടെ അരിയുടെ ഉപയോഗവും ആഴ്സനിക്കിന്റെ സാന്നിദ്ധ്യം മൂലമുണ്ടാകുന്ന ഹൃദ്രോഗങ്ങളേയും കുറിച്ച് പഠനം നടത്തിയത്. കൂടുതലായി അരിയാഹാരം കഴിക്കുന്നവരില്‍ ഹൃദ്രോഗം മൂലമുള്ള മരണത്തിന് 6 ശതമാനം വരെ സാധ്യത കൂടുതലാണെന്നാണ് ഈ ഗവേഷണത്തിന് നേതൃത്വം നല്‍കിയ മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡേവിഡ് പോല്യ പറയുന്നത്.

അതേസമയം അരിയാഹാരം തീര്‍ത്തും ഒഴിവാക്കരുത് എന്നും ഇവര്‍ പറയുന്നു. അതില്‍ ഫൈബര്‍ സുലഭമായി ഉള്ളതിനാല്‍ വളരെയധികം ഗുണങ്ങളും ഉള്ള ഒന്നാണ് അരി. അതിനു പകരമായി ബസ്മതി പോലുള്ള, ആഴ്സനികിന്റെ അംശം കുറവുള്ള അരികളുടെ ഇനങ്ങള്‍ ഉപയോഗിക്കുവാന്‍ ശ്രമിക്കണം എന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category