1 GBP = 98.30INR                       

BREAKING NEWS

സ്വിം സ്യുട്ടില്‍ അണി നിരന്നത് അനേകം സുന്ദരിമാര്‍; റൂമിലേക്ക് കൊണ്ടുപോകാന്‍ വേണ്ടാത്തവരെ മാറില്‍ പിടിച്ച് വെള്ളത്തിലേക്ക് തള്ളിയിട്ടു; ഗാരി ലിനേക്കറുടെ സഹോദരന്‍ കാമുകിമാരെ കൈകാര്യം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Britishmalayali
kz´wteJI³

പ്രശസ്ത ഫുട്ബോള്‍ താരം ഗാരി ലിനേക്കറിന്റെ സഹോദരന്‍ വെയ്ന്‍ ലിനേക്കറുടെ ഒരു വീഡിയോ വിവാദമാവുകയാണ്. ഇബിസയിലുള്ള തന്റെ സ്വന്തം ക്ലബ്ബിലേക്ക് ഡേറ്റിംഗിന് കൊണ്ടുപോകേണ്ട സ്വപ്ന സുന്ദരിയെ തെരഞ്ഞെടുക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായതും വിവാദം സൃഷ്ടിച്ചതും. കഴിഞ്ഞ മാസം ഇന്‍സ്റ്റാഗ്രാമില്‍ വെയ്ന്‍ തന്നെ പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോള്‍ വീണ്ടും ട്വിറ്ററില്‍ പൊങ്ങിവരികയയിരുന്നു.വിചിത്ര സ്വഭാവമുള്ള വ്യക്തി എന്ന് അദ്ദേഹത്തെ അഭിസംബോധന ചെയ്ത പലരും അദ്ദേഹത്തിന്റെ പോസ്റ്റുകളൊക്കെ തികച്ചും അധമമായതാണെന്നും പറയുന്നുണ്ട്.

വീഡിയോക്ലിപ്പ് ആരംഭിക്കുന്നത് 58 കാരനായ വെയിനിന്റെ സംഭാഷണത്തോടെയാണ്. കാമറയെ നോക്കി, താന്‍ ഡേറ്റിംഗിന് കൊണ്ടുപോകേണ്ട സ്വപന സുന്ദരിയെ തിരഞ്ഞെടുക്കാന്‍ സമയമായി എന്നുപറയുന്ന വെയിന്‍ അതിനുശേഷം കൈകളില്‍ സാനിറ്റൈസര്‍ പുരട്ടുന്നതും കാണാം. അതിനു ശേഷം ഓറഞ്ചു കളര്‍ നീന്തല്‍ വേഷങ്ങള്‍ അണിഞ്ഞു നില്‍ക്കുന്ന യുവതികളെ ഓരോരുത്തരെയായി അദ്ദേഹം സൂക്ഷിച്ചു നോക്കുന്നു. പിന്നീട് അവരില്‍ ഓരോരുത്തരേയായി നെഞ്ചില്‍ കൈകൊണ്ട് അമര്‍ത്തി തൊട്ടുപുറകിലുള്ള സ്വിമ്മിംഗ് പൂളിലേക്ക് തള്ളിയിടുന്നു.
വെയിന്‍ ലിനേക്കറിന്റെ ഉടമസ്ഥതയിലുള്ള ഇബിസയിലെ ക്ലബ്ബ് ഓ ബീച്ചിലാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്. അതിനു ശേഷം ലവ് ഐലന്‍ഡ് മത്സര്‍ത്തിലെ മുന്‍ മത്സരാര്‍ത്ഥിയായ കാറ്റി സാല്‍മോണിനെ തിരഞ്ഞെടുക്കുകയും ഇരുവരും കൈകോര്‍ത്ത് നടന്നു നീങ്ങുകയും ചെയ്യുന്നു. അപ്പോള്‍ ആഹ്ലാദത്തില്‍ ഞാന്‍ തന്നെ ചാമ്പ്യന്‍ എന്ന് കാറ്റി വിളിച്ചുകൂകുന്നുമുണ്ട്.

നിരവധിപേരാണ് ട്വിറ്ററില്‍ ഈ വീഡിയോക്കെതിരെ രംഗത്ത് എത്തിയത്. പ്രോ-ബോക്സറും കോമണ്‍വെല്‍ത്ത് ചാമ്പ്യനുമായ സ്റ്റാസി കോപ്ലാന്‍ഡ് ചോദിക്കുന്നത് ഈ വീഡിയോ കണ്ടിട്ട് നിങ്ങള്‍ക്ക് എന്തുതോന്നി അല്ലെങ്കില്‍ എന്ത് വികാരമുണ്ടായി എന്നാണ്. മാത്രമല്ല വെയിന്‍ ലിനേക്കറുടെ ഫേസ്ബുക്ക് പേജിലെ പോസ്റ്റുകള്‍ മുഴുവന്‍ അധമമാണെന്നും സ്റ്റേസി ചൂണ്ടിക്കാണിക്കുന്നു. ലിംഗവിവേചനത്തിന്റെ ഒരു ഉത്തമ ഉദാഹരണമാണ് ഈ വീഡിയോ എന്നും സ്റ്റേസി പറയുന്നു.

പ്ലേബോയ് മാസികയുടെ സ്ഥാപകനായ ഹഗ് ഹെഫ്നറിനെ ഒരു സാധാരണ ഇറച്ചിക്കടയിലെ ഇറച്ചിക്കഷണം ഉപയോഗിച്ച് ക്ലോണ്‍ ചെയ്ത് ഉണ്ടാക്കിയതാണെന്ന് സങ്കല്‍പിക്കുവാനാണ് മറ്റൊരാള്‍ ട്വിറ്ററില്‍ പറഞ്ഞത്. പിന്നീട് അയാളെ ഒരു ടാനിംഗ് മെഷിനില്‍ വളര്‍ത്തുകയും ക്രിയാറ്റിനിനും മറ്റും ഭക്ഷണമായി നല്‍കുകയും ചെയ്തതായി സങ്കല്‍പിക്കുക. എങ്കില്‍ നിങ്ങള്‍ സങ്കല്പിക്കുന്ന വ്യക്തി വെയ്ന്‍ ലിനേക്കറായിരിക്കും എന്ന് ആ പോസ്റ്റില്‍ പറയുന്നു. ഇബിസയില്‍ മുഴുവന്‍ നൃത്തപരിപാടികള്‍ അവതരിപ്പിക്കുന്ന ഡ്രീംഡോള്‍സ് ഗ്രൂപ്പിലെ അംഗങ്ങളാണ് ഇതില്‍ പങ്കെടുത്ത യുവതികള്‍.

ആറ് അംഗങ്ങള്‍ ഉള്ള ഈ ഗ്രൂപ്പിന്റെ ബിസിനസ്സ് പങ്കാളികളാണ് വെയ്ന്‍ ലിനേക്കറും കാറ്റി സാല്മോണും. പ്രതിഷേധങ്ങള്‍ ഉയര്‍ന്നപ്പോള്‍ തന്നെ കാറ്റി വെയിനിന്റെ രക്ഷക്കെത്തിയിരുന്നു. അദ്ദേഹം തന്റെ ബിസിനസ്സ് പങ്കാളിയാണെന്നും തങ്ങള്‍ എല്ലാവരും തികച്ചും സ്വതന്ത്രരായ വനിതകളാണെന്നും ഈ വീഡിയോ ഒരു തമാശയായി കണ്ടാല്‍ മതിയെന്നുമായിരുന്നു കാറ്റി പറഞ്ഞത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category