1 GBP = 100.60 INR                       

BREAKING NEWS

അടുത്ത ആഴ്ച എ ലെവല്‍ പരീക്ഷാഫലം പുറത്തുവരും; മാര്‍ക്ക് കുറഞ്ഞാല്‍ കുട്ടികള്‍ക്ക് അപ്പീല്‍ ചെയ്യാനാവില്ലെങ്കിലും സ്‌കൂളുകള്‍ക്ക് ചെയ്യാം; കൊറോണ കാലത്ത് പരീക്ഷാഫലം എത്തുമ്പോള്‍ കുട്ടികള്‍ക്ക് ബാക്കി ആശങ്ക മാത്രം

Britishmalayali
kz´wteJI³

ലെവല്‍ പരീക്ഷകളുടെ ഫലം പുറത്തുവരാന്‍ ഇരിക്കെ മാര്‍ക്ക് കുറഞ്ഞാല്‍ അപ്പീല്‍ നല്‍കുവാനുള്ള അധികാരം ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍ക്ക് നല്‍കിക്കൊണ്ട് ഉത്തരവിറങ്ങി. വിദ്യാഭ്യാസ അധികൃതര്‍ ഗ്രേഡ് കുറച്ച സ്‌കോട്ടിഷ് ഹൈയേഴ്സിന്റെ പരാതികളെ അടിസ്ഥാനമാക്കിയാണ് പരീക്ഷാ നിരീക്ഷകരായ ഓഫ്ക്വല്‍ ഈ നടപടി എടുത്തത്. കൊറോണാ പ്രതിസന്ധി മൂലം ഈ വര്‍ഷത്തെ എ ലെവല്‍, ജി സി എസ് ഇ പരീക്ഷകള്‍ റദ്ദാക്കിയിരുന്നു. അതുകൊണ്ട് അദ്ധ്യാപകരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് നല്‍കുക.

താരതമ്യേന നിലവാരം കുറഞ്ഞ ഒരു സ്‌കൂളിലെ, കഴിവുറ്റ വിദ്യാര്‍ത്ഥിക്ക് ഒരു പക്ഷെ അര്‍ഹിക്കുന്നതിലും മോശം ഫലം വരുവാന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷകര്‍ പറയുന്നു. അവരുടെ സ്‌കൂളിന്റെ കഴിഞ്ഞ കാല പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത പ്രകടനം പരീക്ഷാ ബോര്‍ഡ് വിലയിരുത്തുന്നതിനാലാണിങ്ങനെ സംഭവിക്കുന്നത്. അങ്ങിനെ വരുമ്പോള്‍ അതിനെതിരെ അപ്പീല്‍ നല്‍കുവാനുള്ള അധികാരം സ്‌കൂളിനുണ്ടെന്നാണ് ഓഫ്ക്വെല്‍ പറയുന്നത്. ഈ തീരുമാനത്തെ വിദ്യാഭ്യാസ സെക്രട്ടറി ഗവിന്‍ വില്ല്യംസണ്‍ സ്വാഗതം ചെയ്തു.
ഗ്രേഡുകള്‍ നല്‍കുന്നതിലുള്ള അപാകതകള്‍ പരിഹരിക്കുവാനുള്ള ഓഫ്ക്വെലിന്റെ നല്ലൊരു ശ്രമമാണ് ഇതെന്നായിരുന്നു യൂണിവേഴ്സിറ്റി ഓഫ് ബക്കിംഗ്ഹാമിലെ സെന്റര്‍ ഫോര്‍ എഡ്യുക്കേഷന്‍ ആന്‍ഡ് എംപ്ലോയ്മെന്റ് റിസര്‍ച്ച് ഡയറക്ടര്‍ അലന്‍ സ്മിതേഴ്സ് പറഞ്ഞത്.അതേസമയം മോശപ്പെട്ട പ്രകടനം കാഴ്ച്ചവയ്ക്കുന്ന കുട്ടികള്‍ക്ക് അര്‍ഹിക്കുന്നതിനേക്കാല്‍ കുറഞ്ഞ ഗ്രേഡുകള്‍ ലഭിക്കുവാനും ഇടയാകരുതെന്നു അദ്ദേഹം പറയുന്നു.

അടുത്ത ചൊവ്വാഴ്ച്ചയാണ് എ ഗ്രേഡ് ഫലം പുറത്തുവരുന്നത്. ജി സി എസ് ഇ ഫലങ്ങള്‍ വരുവാന്‍ പിന്നെയും ഒരാഴ്ച്ച കൂടി എടുക്കും. വളരെ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന കുട്ടികളുടേയും വളരെ മോശം പ്രകടനം കാഴ്ച്ചവയ്ക്കുന്ന കുട്ടികളുടെയും ഗ്രേഡുകള്‍ അവര്‍ അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുകയോ കുറയുകയോ ചെയ്താല്‍ ഇപ്പോള്‍ സ്‌കൂളുകള്‍ക്ക് അപ്പീല്‍ നല്‍കാനാകും. അതേസമയം വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിഗതമായി ഗ്രേഡിംഗിനെതിരെ അപ്പീല്‍ നല്‍കാനാകില്ല.

ഏതെങ്കിലും തരത്തിലുള്ള വംശീയ വിവേചനമോ അദ്ധ്യാപകരുടെ ഭാഗത്തുനിന്നും പക്ഷപാതപരമായ പെരുമാറ്റമോ ഉണ്ടായാല്‍ ഒരു വിദ്യാര്‍ത്ഥിക്ക് ചെയ്യാവുന്നത് ഒരു പരാതി നല്‍കാം എന്നതുമാത്രമാണ്. അല്ലാതെ അപ്പീലിന് പോകാന്‍ സാധിക്കുകയില്ല. ഗ്രേഡുകള്‍ നിശ്ചയിക്കുന്ന പുതിയ രീതി അനുസരിച്ച് വ്യത്യസ്ത സാഹചര്യങ്ങളിലുള്ള കുട്ടികള്‍ക്ക് വിപരീതഫലം ഉണ്ടാകരുത്. ഉദാഹരണത്തിന്, കഴിഞ്ഞ കാലങ്ങളില്‍ അത്ര മെച്ചപ്പെട്ട പ്രകടനം കാഴ്ച്ച വയ്ക്കാത്ത സ്‌കൂളില്‍ നിന്നും വരുന്ന അതിസമര്‍ത്ഥനായ ഒരു വിദ്യാര്‍ത്ഥിക്ക് ഒരിക്കലും സ്‌കൂളിന്റെ ഭൂതകാല പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തി കുറഞ്ഞ മാര്‍ക്ക് നേടുന്ന അവസ്ഥ വരരുത് എന്നാണ് വില്യംസണ്‍ പറഞ്ഞത്.

ഇതിനിടെ സ്‌കോട്ടലാന്‍ഡിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും ഫലം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ആയിരങ്ങള്‍ ഒപ്പിട്ട നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. സ്‌കോട്ടിഷ് ക്വാളിഫിക്കേഷന്‍ അതോറിറ്റിയുടെ സ്വന്തം വിലയിരുത്തലില്‍, ഏറ്റവും പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്കില്‍ 15.2 ശതമാനത്തിന്റെ കുറവു വന്നപ്പോള്‍ ധനികരായ വിദ്യാര്‍ത്ഥികളുടെ മാര്‍ക്കില്‍ 6.9 ശതമാനത്തിന്റെ കുറവാണ് വന്നിരിക്കുന്നത്.

അതേസമയം നാഷണല്‍ എഡ്യുക്കേഷന്‍ യൂണിയന്‍ നേതാവ് സര്‍ക്കാരില്‍ നിന്നുള്ള ഭീഷണികള്‍ കേട്ടില്ലെന്ന് നടിക്കാനും ആവശ്യമില്ലെന്ന് തോന്നിയാല്‍ കേസുകള്‍ വീണ്ടും പുനപരിശോധിക്കരുതെന്നും ആഹ്വാനം ചെയ്തു. ഇപ്പോഴുള്ള നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുവാന്‍ സാധിക്കാത്തതാണെന്നും സ്‌കൂളുകള്‍ അവരുടേതായ പദ്ധതികളുമായി മുന്നോട്ട് വരണമെന്നും അവര്‍ പറഞ്ഞു.

സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും മാറിയ സാഹചര്യങ്ങളാല്‍ ഇത്തവണ കഴിഞ്ഞ തവണത്തേതിനേക്കാള്‍ വ്യത്യസ്തമായ ഫലമാണ് പ്രതീഷിച്ചിരുന്നത് എങ്കില്‍, അതല്ല വന്നത് എങ്കില്‍ അപ്പീല്‍ നല്‍കാം. അതുപോലെ വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളോട് അവരുടെ കാര്യത്തിന് അപ്പീലിന് പോകാന്‍ ആവശ്യപ്പെടാം. അതുപോലെ തങ്ങള്‍ക്ക് ലഭിച്ച ഗ്രേഡില്‍ സംതൃപ്തരല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഒക്ടോബറില്‍ എ ലെവല്‍ പരീക്ഷയും നവംബറില്‍ ജി സി എസ് ഇ പരീക്ഷയും വീണ്ടും എഴുതാനാകും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category