1 GBP = 98.30INR                       

BREAKING NEWS

ബെയ്റൂട്ട് തുറമുഖവും വിമാനത്താവളവും ഹിസ്ബുള്ളയുടെ നിയന്ത്രണത്തിലോ? ആരോപണവുമായി ലബനീസ് നേതാവ്; ഭീകര സംഘടന ഒരു രാജ്യത്തെ വിഴുങ്ങുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; മഹാസ്ഫോടനത്തില്‍ ആഡംബര കപ്പല്‍ പോലും മുങ്ങി; ബെയ്റൂട്ട് സ്ഫോടനത്തിന്റെ വിശദാംശങ്ങള്‍ പുറത്താകുമ്പോള്‍

Britishmalayali
kz´wteJI³

തുവരെ 137 പേര്‍ മരിക്കുകയും ബെയ്റൂട്ട് നഗരത്തിന്റെ പകുതിയോളം നശിക്കുകയും ചെയ്ത സ്ഫോടനത്തിന് കാരണക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച ഭരണവും ഹിസ്ബുള്ള എന്ന തീവ്രവാദി ഗ്രൂപ്പുമാണെന്ന് ലെബനനിലെ ഒരു മുതിര്‍ന്ന പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. നഗരത്തിലെ തുറമുഖവും വിമാനത്താവളവും നിയന്ത്രിക്കുന്നത് ഹിസ്ബുള്ളയാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും തുറമുഖത്തിനടുത്തെ വെയര്‍ഹൗസില്‍ സംഭരിച്ചിരുന്നത് അമോണിയം നൈട്രേറ്റ് ആയിരുന്നു എന്ന് സര്‍ക്കാരിന് അറിയില്ല എന്നു പറയുന്നത് വിശ്വസിക്കാനാകില്ലെന്നും 2005ല്‍ കൊല്ലപ്പെട്ട ലെബനീസ് മുന്‍ പ്രധാനമന്ത്രി റഫീഖിന്റെ മകന്‍ ബാഹാ ഹൈരി ആരോപിച്ചു.

രണ്ട് ദശലക്ഷത്തോളം ജനങ്ങള്‍ പാര്‍ക്കുന്ന ഒരു നഗരത്തിന്റെ ഹൃദയഭാഗത്ത് ഇത്രയും അപകടകാരിയായ ഒരു സ്ഫോടകവസ്തു ആറ് വര്‍ഷക്കാലം എങ്ങനെ സൂക്ഷിച്ചു എന്നത് തികച്ചും പ്രസക്തമായ ചോദ്യമാണെന്നായിരുന്നു 54 കാരനായ ഹൈരി പറഞ്ഞത്. ഇത് സൂക്ഷിച്ചിരുന്ന തുറമുഖവും പരിസരവും ഹിസ്ബുള്ളയുടെ നിയന്ത്രണത്തിലാണെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. തുറമുഖത്തുനിന്നും വിമാനത്താവളത്തില്‍ നിന്നും ഒരു വസ്തുവും അവരുടെ അറിവില്ലാതെ വരികയോ പോവുകയോ ഇല്ല.
ഒരു ചെറിയ അണുബോംബിന്റെ ശക്തിയുണ്ടായിരുന്ന സ്ഫോടനത്തില്‍ ഇതുവരെ 137 പേര്‍ മരിക്കുകയും 5000 ത്തില്‍ ഏറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഏകദേശം 3 ലക്ഷത്തോളം പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടു എന്നാണ് കണക്കാക്കുന്നത്. 120 മീറ്റര്‍ നീളമുള്ള ഒരു ആഡംബര കപ്പല്‍ മുങ്ങിപ്പോയ സ്ഫോടനത്തില്‍ മൊത്തം 5 ബില്ല്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. സ്ഫോടനത്തെ കുറിച്ച് അന്വേഷിക്കുന്നതിന് ഒരു മുതിര്‍ന്ന സൈനിക ജഡ്ജിയെ നിയമിച്ചിട്ടുണ്ട്. ചില തുറമുഖ ഉദ്യോഗസ്ഥരെ കസ്റ്റഡിയില്‍ എടുത്തിട്ടുമുണ്ട്.

തുറമുഖ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ 18 പേരെ ചോദ്യം ചെയ്തുകഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. അന്വേഷണം തുറമുഖ ഉദ്യോഗസ്ഥരെ ചുറ്റിപറ്റി നടക്കുമ്പോഴും ഭൂരിപക്ഷം ജനങ്ങളും പഴിക്കുന്നത് രാഷ്ട്രീയ നേതൃത്വത്തെയാണ്. അഴിമതിയും കെടുകാര്യസ്ഥതയും അഴിഞ്ഞാടുന്ന ഭരണകൂടമാണ് സ്ഫോടനത്തിന് ഉത്തരവാദി എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. അതേസമയം, സ്ഫോടനത്തിന് കാരണമായ അമോണിയം നൈട്രേറ്റിനെ കുറിച്ചും അത് കൊണ്ടുവന്ന കപ്പലിനെ കുറിച്ചും അതിന്റെ ഉടമയായ, സൈപ്രസില്‍ താമസിക്കുന്ന റഷ്യന്‍ വ്യാപാരിയെ സൈപ്രസ് പോലീസ് ചോദ്യം ചെയ്തതായാണ് വിവരം.

അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിനില്‍ക്കുന്ന ഭരണകൂടത്തിനെതിരെ കഴിഞ്ഞ വര്‍ഷം ആരംഭിച്ച പ്രതിഷേധം സ്ഫോടനത്തോടെ കടുത്തിട്ടുണ്ടെന്നാണ് ലെബനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍സൂചിപ്പിക്കുന്നത്. ലബനീസ് ജനതക്ക് പൂര്‍ണ്ണ സഹായം വാഗ്ദാനം ചെയ്ത ഫ്രാന്‍സ് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ പക്ഷെ, ലെബനീസ് നേതാക്കള്‍ ഒരു മാറ്റത്തിന് തയ്യാറായില്ലെങ്കില്‍ രാജ്യം കുട്ടിച്ചോറാകുമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഇസ്രയേല്‍ ഐക്യരാഷ്ട്ര സഭയ്ക്ക് നല്‍കിയ മുന്നറിയിപ്പിനെ ശരിവയ്ക്കുന്നതാണ് ഹൈരിയുടെ വാക്കുകള്‍ ഇറാനും ഖുദ് തീവ്രവാദികളും സിവിലിയന്‍ സമുദ്ര പാതകള്‍ ദുരുപയോഗം ചെയ്യുവാന്‍ ആരംഭിക്കുന്നു എന്നയിരുന്നു അന്ന് ഇസ്രയേല്‍ പറഞ്ഞത്. ബെയ്റൂട്ടിലെ തുറമുഖം ഹിസ്ബുള്ളയുടെ നിയന്ത്രണത്തിലാണെന്നും അന്നിസ്രയേല്‍ അംബാസിഡര്‍ വ്യക്തമാക്കിയിരുന്നു.

പൂര്‍ണ്ണമായും സര്‍ക്കാര്‍ പിന്തുണയോടെയാണ് ഹിസ്ബുള്ള പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ച ഹൈരി, ഈ സ്ഫോടനത്തെ കുറിച്ച് അന്താരാഷ്ട്ര തലത്തിലുള്ള ഒരു അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍ പ്രസിഡന്റ് റാഫിഖ് ഹൈരിയുടെ കൊലപാതകം അന്വേഷിക്കുന്ന ഒരു പ്രത്യേക ട്രിബ്യുണല്‍ ഈ വെള്ളിയാഴ്ച്ച വിധി പ്രസ്താവിക്കാനിരിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ അത് ആഗസ്റ്റ് 18 ലേക്ക് മാറ്റിയിട്ടുണ്ട്.

യ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ജോര്‍ജ്ജിയയില്‍ നിന്നും മൊസാംബിലേക്ക് കൊണ്ടുപോവുകയായിരുന്ന അമോണിയം നൈട്രേറ്റ് പല കാരണങ്ങളാല്‍ ബെയ്റൂട്ടില്‍ പിടിച്ചു വയ്ക്കുകയായിരുന്നു. ഇതിന്റെ ഉടമയായ റഷ്യന്‍ വ്യാപാരി, ഏറെ ശ്രമിച്ചിട്ടും ഇത് വിട്ടുകിട്ടാതെയായപ്പോള്‍ കപ്പല്‍ ഉപേക്ഷിച്ചു. ഇതിനെ തുടര്‍ന്നാണ് ഈ സ്ഫോടകവസ്തു തുറമുഖത്തിനടുത്തുള്ള ഒരു വെയര്‍ഹൗസില്‍ സംഭരിച്ചത്. തുറമുഖ അധികൃതരും സുരക്ഷാ ഉദ്യോഗസ്ഥരുമെല്ലാം അത് അവിടെനിന്ന് നീക്കം ചെയ്യുവാനുള്ള അനുമതിക്കായി അപേക്ഷിച്ചെങ്കിലുംഭരണകൂടം അത് കേട്ടതായി പോലും ഭാവിച്ചില്ല. അതിന്റെ ദുരന്തഫലമാണ് ഇന്ന് ഒരു ജനത അനുഭവിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category