1 GBP = 95.60 INR                       

BREAKING NEWS

സാംസങ്ങിന്റെ പുതിയ നോട്ട് 20 അള്‍ട്രാ സ്മാര്‍ട്ട്ഫോണുകള്‍ വിപണിയിലിറങ്ങി; 6.7 ഇഞ്ച് സ്‌ക്രീനോടുകൂടിയ ഈ ഫോണ്‍ ഇതുവരെ ഇറങ്ങിയതില്‍ ഏറ്റവും പവര്‍ഫുള്‍ നോട്ട് ആണെന്ന് കമ്പനി അവകാശപ്പെടുന്നു; 5 ജി സപ്പോര്‍ട്ട്, ക്ലൗഡില്‍ എക്സ് ബോക്സ് ഗെയിമുകള്‍ സ്ട്രീം ചെയ്യുവാനുള്ള സൗകര്യം; കൂടാതെ മറ്റനേകം പ്രത്യേകതകളുമായെത്തുന്ന ഈ പുതിയ സ്മാര്‍ട്ട്ഫോണിനെ കുറിച്ച് അറിയാം

Britishmalayali
kz´wteJI³

ലിയ സ്‌ക്രീനും, ക്ലൗഡില്‍ എക്സ് ബോക്സ് ഗെയിമുകള്‍ സ്ട്രീം ചെയ്യുവാനുള്ള സൗകര്യവുമായി പുതിയ ഗാലക്സി നോട്ട് 20 സ്മാര്‍ട്ട് ഫോണുകള്‍ സാംസങ്ങ് ഔദ്യോഗികമായി പുറത്തിറക്കി. നോട്ട് ഉപഭോക്താക്കള്‍ക്കായി രൂപകല്പന ചെയ്തിട്ടുള്ള സ്റ്റാന്‍ഡേര്‍ഡ് നോട്ട് 20, നോട്ട് 20 അള്‍ട്ര എന്നി രണ്ട് മോഡലുകളും 5 ജി സാങ്കേതിക വിദ്യയെ സപ്പോര്‍ട്ട് ചെയ്യും.

ക്ലൗഡ് വഴി 90 ല്‍ അധികം ഗെയിമുകള്‍ ഇതില്‍ ലഭ്യമായിരിക്കും. അതായത് ഒരു പോര്‍ട്ടബിള്‍ ഗെയിം കണ്‍സോള്‍ ആയി ഇതിനെ കണക്കാക്കം എന്നര്‍ത്ഥം. 6.7 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനോടുകൂടിയ നോട്ട് 20 യുടെ 4 ജി വെര്‍ഷന്റെ വില 849 പൗണ്ടും5 ജി വെര്‍ഷന്റെ വില 949 പൗണ്ടും ആണ്. അതേസമയം ഒരല്പം വലിപ്പം കൂടുതലുള്ള 6.9 ഇഞ്ച് സ്‌ക്രീനോടു കൂടിയ നോട്ട് 20 അള്‍ട്രയുടെ വില 1179 പൗണ്ടാണ്. ഇത് പൂര്‍ണ്ണമായും 5 ജി സപ്പോര്‍ട്ട് ചെയ്യുന്നതാണ്.

കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ നോട്ട് 10 ഫോണുകളെക്കാള്‍ കൂടുതല്‍ വലിപ്പമുള്ളവയാണ് ഈ രണ്ട് ഫോണുകളും. ആന്‍ഡ്രോയ്ഡ് 10 ല്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ ഒരു ട്രിപ്പിള്‍ കാമറ സിസ്റ്റവും ഒരു പുതിയ എസ് പെന്‍ സ്‌റ്റൈലസും ഉണ്ട്. ഏറ്റവും പവര്‍ഫുള്ളായ നോട്ട് എന്ന് കമ്പനി വിശേഷിപ്പിക്കുന്ന ഈ ഫോണ്‍ ഇന്നുമുതല്‍ സാംസങ്ങ് വെബ്സൈറ്റില്‍ പ്രീ ഓര്‍ഡര്‍ ചെയ്യുവാന്‍ സാധിക്കും. ആഗസ്റ്റ് 21 മുതലായിരിക്കും വില്പന ആരംഭിക്കുക.

ഇതോടൊപ്പം ഗലക്സി ടാബ് എസ് 7, എസ് 7 പ്ലുസ് ടാബലറ്റുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഗാലക്സി 3 സ്മാര്‍ട്ട് വാച്ച്, ഗാലക്സി ബഡ്സ് അലൈവ് എന്നിവയും പുറത്തിറക്കി. മാത്രമല്ല, ഈ കൊറിയന്‍ കമ്പനിയുടെ അടുത്ത തലമുറ സ്മാര്‍ട്ട് ഫോണ്‍ ആയ ഗാലക്സി സെഡ് ഫോള്‍ഡ് 2 വിന്റെ ഫസ്റ്റ് ലുക്കും ഇന്നലെ പുറത്തിറക്കിയിരുന്നു. കൊറോണ പ്രതിസന്ധിമൂലം ഇന്നലെ ഓണലൈനില്‍ നടന്ന സാംസങ്ങ്ഗാലക്സി അണ്‍പാക്ക്ഡ് ഈവന്റിലായിരുന്നു പുതിയ ഡിവൈസുകള്‍ പുറത്തിറക്കിയത്.

മുന്‍പൊരിക്കലും ഇല്ലാത്ത തരത്തിലുള്ള പ്രതിസന്ധി ഘട്ടത്തില്‍ മനുഷ്യരെ തമ്മില്‍ ബന്ധിപ്പിച്ച് നിര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചത് ആധുനിക സാങ്കേതിക വിദ്യായയിരുന്നു എന്ന് തദവസരത്തില്‍ സാംസങ്ങ് ഇലക്ട്രോണിക്സിന്റെ യു കെ ആന്‍ഡ് അയര്‍ലന്‍ഡ് കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്റ് കോണോര്‍ പിയേഴ്സ് പറഞ്ഞു. വെര്‍ച്ചുവല്‍ ഗെയിമുകള്‍ അടുത്ത തലത്തിലേക്ക് ഉയര്‍ത്താന്‍ മൈക്രോസോഫ്റ്റുമായി ചേര്‍ന്ന് തങ്ങള്‍ പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് 20 ന്റെ റിയര്‍ കാമറ 64 മെഗാപിക്സലിന്റേതാണ്. കൂടാതെ 3 എക്സ് ഹൈബ്രിഡ് സൂമും ഉണ്ട്. അള്‍ട്രയിലാകട്ടെ 108 മെഗാപിക്സല്‍ വൈഡ് ലെന്‍സ് കാമറയും. മാത്രമല്ല നല്ല ചിത്രങ്ങള്‍ പകര്‍ത്താനും സിനിമാറ്റിക് വീഡിയോകള്‍ നിര്‍മ്മിക്കാനുമായി പ്രോ-ഗ്രേഡ് ടൂള്‍സും ഇതില്‍ ഉണ്ട്. ഈ രണ്ട് മോഡലുകളിലേയും പ്രധാന കാമറകള്‍ 8 കെ വരെ വീഡിയോ റെക്കോര്‍ഡിംഗും സപ്പോര്‍ട്ട് ചെയ്യും.

രണ്ട് മോഡലുകളും ഡുവല്‍ സിം സപ്പോര്‍ട്ട് ഉള്ളവയാണ്. മാത്രമല്ല ഐ പി 68 സര്‍ട്ടിഫിക്കേഷനും ഉണ്ട്. അതായത് വെള്ളത്തിനടിയില്‍ അഞ്ച് അടി താഴ്ച്ചയില്‍ വരെ 30 മിനിറ്റ് നേരം കേടുകൂടാതെ ഇരിക്കുമെന്നര്‍ത്ഥം. രണ്ടു മോഡലുകളിലേയും ബാറ്ററികള്‍ വയര്‍ലെസ് ചാര്‍ജ്ജിംഗ് ഉപയോഗിച്ച് ചാര്‍ജ്ജ് ചെയ്യാവുന്നതാണ്. മൊത്തം കപ്പാസിറ്റിയുടെ 50 ശതമാനം ചാര്‍ജ്ജ് ചെയ്യുവാന്‍ 30 മിനിറ്റ് മാത്രമെ സമയമെടുക്കുകയുള്ളു.മിസ്റ്റിക് ഗ്രേ, മിസ്റ്റിക് ബ്രോണ്‍സ്, മിസ്റ്റിക് ഗ്രീന്‍ എന്നീ നിറങ്ങളില്‍ നോട്ട് 20 എത്തുമ്പോള്‍ മിസ്റ്റിക് വൈറ്റ്, മിസ്റ്റിക് ബ്ലാക്ക്, മിസ്റ്റിക് ബ്രോണ്‍സ് എന്നി നിറങ്ങളിലാണ് അള്‍ട്ര എത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category