1 GBP = 98.20INR                       

BREAKING NEWS

ബ്രിട്ടനില്‍ വരാന്‍ ഇരിക്കുന്നത് വീട് വിപ്ലവം; പ്ലാനിംഗ് പെര്‍മിഷന്‍ എളുപ്പമാകുമ്പോഴും പുതിയ വീടുകള്‍ക്ക് മുന്‍പില്‍ മരങ്ങള്‍ നിര്‍ബന്ധമാക്കും; സര്‍ക്കാര്‍ മുന്‍പോട്ട് വയ്ക്കുന്ന പ്ലാനിംഗ് പെര്‍മിഷന്‍ മാറ്റങ്ങളറിയാന്‍

Britishmalayali
kz´wteJI³

നീണ്ട 70 വര്‍ഷത്തിനിപ്പുറം വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്ലാനിംഗ് നിയമങ്ങള്‍ പൊളിച്ചെഴുതുമ്പോള്‍ പ്രകൃതിയോട് കൂടുതല്‍ ഇണങ്ങിയ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പുതിയ വീടുകള്‍ക്ക് മുന്നില്‍ മരങ്ങള്‍ നടണമെന്നത് നിയമം മൂലം നിര്‍ബന്ധമാക്കും. അതേസമയം, ചുവപ്പുനാടകള്‍ ഒഴിവാക്കി വീടുപണിയുവാനുള്ള അനുമതി ലഭിക്കുന്നത് പെട്ടെന്നാക്കുവാനും ഈ നിയമഭേദഗതി സഹായിക്കും.

വീടുകളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അനുമതി നല്‍കുവാനുള്ള ലോക്കല്‍ കൗണ്‍സിലര്‍മാരുടെ അധികാരം ഇതോടെ ഇല്ലാതെയാകും. ഏതായാലും, ഹൗസിംഗ് ചാരിറ്റികള്‍, പ്ലാനിംഗ് ഓഫീസര്‍മാര്‍, ആര്‍ക്കിടെക്ടുമാര്‍ എന്നിവരില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളാണ് ഈ ഭേദഗതിക്കെതിരെ ഉയരുന്നത്. സാധാരണക്കാരന് താങ്ങാവുന്ന ഹൗസിംഗ് പ്രൊജക്ടുകള്‍ ഇല്ലാതെയാകുമെന്നും പുതിയ ചേരികള്‍ രൂപപ്പെടാന്‍ ഇത് സഹായകരമാകും എന്നുമാണ് അവര്‍ ഉയര്‍ത്തുന്ന വാദം.

നിലവില്‍ അനുമതി ലഭിച്ചിട്ടും പണി തുടങ്ങാത്ത ലക്ഷക്കണക്കിന് വീടുകള്‍ ഉണ്ട്. ഈ സാഹചര്യത്തില്‍ ഇത്തരമൊരു നിയമഭേദഗതി ധൃതിപിടിച്ചുള്ളതും വിപരീതഫലമുണ്ടാക്കുന്നതുമാണെന്നാണ് ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിംഗ് അസ്സോസിയേഷന്‍ പറയുന്നത്. റോയല്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ബ്രിട്ടീഷ് ആര്‍ക്കിടെക്ട്സ് പ്രസിഡന്റ് അലന്‍ ജോണ്‍സ് പറയുന്നത് തികച്ചും അശാസ്ത്രീയമായ രൂപകല്പനയോടു കൂടിയ പുതിയ തലമുറ ചേരികള്‍ ഉണ്ടാകാനെ ഇത് സഹായിക്കു എന്നാണ്.

ഓരോ പ്രദേശത്തിന്റെയും പ്രത്യേക സാഹചര്യങ്ങള്‍ അനുസരിച്ച് തദ്ദേശീയമായ രൂപകല്‍പന ചെയ്ത വീടുകള്‍ക്ക് പെട്ടെന്ന് അനുമതി നല്‍കൂന്തിനായുള്ള നിര്‍ദ്ദേശം പരിഗണിക്കുന്നുണ്ടെന്ന് ഹൗസിംഗ് സെക്രട്ടറി റോബര്‍ട്ട് ജെന്റിക് പറഞ്ഞു. ലോക്കല്‍ അതോറിറ്റികള്‍ വരച്ച ഔദ്യോഗിക പാറ്റേണ്‍ ബുക്കുകളില്‍ ഉള്ള ഡിസൈനുകളില്‍ ഉള്ള വീടുകളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്, ഡെവലപ്പര്‍മാര്‍ക്ക് പ്ലാനിംഗ് പ്രക്രിയ ഒഴിവാക്കാന്‍ ആകും.

ചില പ്രത്യേക സാഹചര്യങ്ങള്‍ ഒഴിച്ച്, പുതിയതായി നിര്‍മ്മിക്കുന്ന ഹൗസിംഗ്ഏരിയകളിലെ റോഡുകള്‍ക്ക് ഇരുവശവും മരങ്ങള്‍ നട്ടുവളര്‍ത്തണം. തദ്ദേശ പൈതൃകത്തോടും പ്രകൃതിയോടും ഇണങ്ങിയുള്ള വീടുകള്‍ അധികമായി ഉണ്ടാകണം എന്നതാണ് ഈ ഭേദഗതി കൊണ്ട് ലക്ഷ്യം വഹിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. വികസനം സുന്ദരമായിരിക്കണം എന്നതാണ് തന്റെ അഭിപ്രായം എന്നും പറഞ്ഞു.

റിന്യുവല്‍ ഏരിയകളില്‍ കെട്ടിടങ്ങള്‍ പണിയുവാന്‍ തത്വത്തില്‍ അനുമതി നല്‍കും. എന്നാല്‍ എല്ലാ പണികള്‍ക്കും അനുമതി വാങ്ങണം. അതേസമയം ഗ്രീന്‍ ബെല്‍ട്ട് പോലുള്ള സംരക്ഷിത പ്രദേശങ്ങളില്‍ കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിരോധിക്കും. തങ്ങളുടെ പരിധിയില്‍ പെട്ട ഭൂമി ഏത് വിഭാഗത്തില്‍ പെടുമെന്ന് നിശ്ചയിക്കാനുള്ള അധികാരം പ്രാദേശിക കൗണ്‍സിലുകള്‍ക്കായിരിക്കും. എല്ലാ പ്ലാനിംഗ് അപേക്ഷകളും ഓണ്‍ലൈന്‍ വഴി ജിസ്റ്റര്‍ ചെയ്യാം.

ചെറുകിട ബില്‍ഡിംഗ് കമ്പനികള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന തരത്തിലാണ് പുതിയ ഭേദഗതികള്‍ വന്നിരിക്കുന്നത്. മൊത്തം കെട്ടിടങ്ങളില്‍ 40 ശതമാനത്തോളം ചെറുകിട നിര്‍മ്മാതാക്കളാണ് നിര്‍മ്മിച്ചിരുന്നതെങ്കില്‍ മുപ്പത് വര്‍ഷത്തിനിപ്പുറം അത് 12 ശതമാനമായി കുറഞ്ഞിരിക്കുകയാണിപ്പോള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category