1 GBP = 98.30INR                       

BREAKING NEWS

മനോരമ ടാര്‍ഗറ്റ് ചെയ്യുന്നത് തന്നെയെന്ന് സമ്മതിച്ച് അനില്‍ നമ്പ്യാര്‍; സ്വപ്നയെ ഉപദേശിച്ചെന്ന ആരോപണം 'റബ്ബിഷ്'; സ്വര്‍ണ്ണ കടത്തില്‍ വാര്‍ത്ത വന്നപ്പോള്‍ കോണ്‍സുലേറ്റ് ജീവനക്കാരി എന്ന ധാരണയില്‍ വിളിച്ചുവെന്നത് സത്യം; കോള്‍ ലിസ്റ്റ് പരിശോധിച്ചാല്‍ അതിന് ശേഷം ചാനലില്‍ വിളിച്ച് വാര്‍ത്ത കൊടുത്തതും വ്യക്തമാകും; 2016ലെ ഹോട്ടല്‍ കൂടിക്കാഴ്ചയും അസംബന്ധം; വാര്‍ത്തയ്ക്ക് പിന്നില്‍ 'അനീഷ് രാജ്' ഇഫെക്ടെന്ന് സംശയിച്ച് വാര്‍ത്താ അവതാരകന്‍; സ്വര്‍ണ്ണ കടത്ത് വിവാദത്തെ ജനം ടിവിയില്‍ മനോരമ എത്തിക്കുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണ്ണ കടത്ത് കേസില്‍ മാധ്യമ പ്രവര്‍ത്തകനേയും കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അതിലെ സൂചനകള്‍ ചെന്ന് നില്‍ക്കുന്നത് ജനം ടിവിയിലെ അനില്‍ നമ്പ്യാരെ. സ്വര്‍ണ്ണ കടത്ത് കേസ് റിപ്പോര്‍ട്ട് ചെയ്തയുടന്‍ അനില്‍ നമ്പ്യാര്‍ സ്വപ്നാ സുരേഷിന്റെ ഫോണിലേക്ക് വിളിച്ചിരുന്നു. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയാണ് സ്വപ്നാ സുരേഷെന്നും അതുകൊണ്ട് വിശദീകരണം ചോദിക്കാനാണഅ വിളിച്ചതെന്നും അനില്‍ നമ്പ്യാര്‍ നേരത്തെ വിശദീകരിച്ചിരുന്നു. ഇതു സംബന്ധിച്ച വാര്‍ത്ത ജനം ടിവിയില്‍ കൊടുത്തുവെന്നും പറഞ്ഞു. അതുകൊണ്ട് തന്നെ സ്വര്‍ണ്ണ കടത്തിന് ശേഷം സ്വപ്നയെ വിളിച്ചത് അനില്‍ നമ്പ്യാരെന്ന് വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് മനോരമയിലെ സൂചനകള്‍ അനില്‍ നമ്പ്യാരിലേക്ക് നീണ്ടത്. എന്നാല്‍ തനിക്ക് ഈ വാര്‍ത്തയില്‍ പറയുന്ന ആരോപണങ്ങളെ കുറിച്ച് അറിയില്ലെന്നാണ് അനില്‍ നമ്പ്യാര്‍ പറയുന്നത്.

ഉപദേശിച്ചു എന്ന് പറയുന്നത് റബ്ബിഷ്, അന്ന് തന്നെ വിശദീകരണം നല്‍കിയിരുന്നു. ഫോണ്‍ പരിശോധിച്ചാല്‍ മനസ്സിലാകും. വാര്‍ത്ത കണ്ടപ്പോള്‍ ഭാര്യയ്ക്കും മോനും മുമ്പിലിരുന്നാണ് വിളിച്ചത്. ഇവര്‍ കോണ്‍സുലേറ്റില്‍ നിന്ന് മാറിയത് അറിയില്ലായിരുന്നു. അതിന് ശേഷം വാര്‍ത്തയും നല്‍കി. സ്വപ്നയ്ക്ക് ശേഷം വിളിച്ച ആളെ നോക്കിയാല്‍ അത് മനസ്സിലാകും-അനില്‍ നമ്പ്യാര്‍ മറുനാടനോട് പറഞ്ഞു. ഹോട്ടലില്‍ വച്ചു കണ്ടുവെന്നതും ശരിയല്ല. അവസാനം വിളിച്ചവരില്‍ ഞാനും ഉണ്ടാകാം. അത് അനുസരിച്ച് ചോദിച്ചാല്‍ വിശദീകരണം കസ്റ്റംസിന് നല്‍കും. എന്നെ ഇതില്‍ വലിച്ചിഴയ്ക്കുന്നതിന് പിന്നില്‍ വ്യക്തമായ ലക്ഷ്യമുണ്ടെന്നും ജനം ടിവിയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ അനില്‍ നമ്പ്യാര്‍ മറുനാടനോട് പറഞ്ഞു. എന്റെ കഷ്ടകാലത്തിന് സ്വര്‍ണ്ണ കടത്ത് പിടിച്ചെന്ന് അറിഞ്ഞപ്പോള്‍ സ്വപ്നയെ വിളിച്ചുവെന്നാണ് അനില്‍ നമ്പ്യാരുടെ പ്രതികരണം.

സ്വര്‍ണക്കടത്തു പിടിച്ച ശേഷം തിരുവനന്തപുരത്തെ ഒരു ദൃശ്യമാധ്യമപ്രവര്‍ത്തകന്‍ വിളിച്ചിരുന്നെന്നും പിടിച്ചതു നയതന്ത്ര പാഴ്സലല്ല, വ്യക്തിപരമായ ബാഗേജാണെന്നു യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥന്‍ സ്റ്റേറ്റ്മെന്റ് നല്‍കിയാല്‍ മതിയെന്നു പറഞ്ഞെന്നും സ്വപ്നയുടെ മൊഴി എന്നായിരുന്നു മനോരമ വാര്‍ത്ത. കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്ത ജൂലൈ 5ന് ഉച്ചയ്ക്കു ശേഷമാണ് ഈ വിളിയെന്നതിനാല്‍ ഇദ്ദേഹത്തെ ചോദ്യം ചെയ്യാനാണു കസ്റ്റംസ് ആലോചന. 2018 ല്‍ തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ വച്ച് ഇദ്ദേഹത്തെ കണ്ടിട്ടുണ്ടെന്നും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ വഴി യുഎഇയുമായി നല്ല ബന്ധമുണ്ടാക്കാന്‍ ബിജെപിയെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്. ഇത് ഏറെ ചര്‍ച്ചയാവാന്‍ സാധ്യതയുണ്ട്. മനോരമയാണ് ഇത്തരത്തില്‍ സ്വപ്ന മൊഴി നല്‍കിയതായി വെളിപ്പെടുത്തുന്നത്. ബിജെപി ബന്ധവും മറ്റും മനോരമ വാര്‍ത്തയിലുള്ളതു കൊണ്ടാണ് അനില്‍ നമ്പ്യാരാണ് ഈ വാര്‍ത്തയിലെ വ്യക്തിയെന്ന സൂചനകള്‍ ഉയരുന്നത്. ആര്‍എസ്എസ് ബന്ധമുള്ള ചാനലാണ് ജനം ടിവി എന്നതാണ് ഇതിന് കാരണം.

ഇതോടെയാണ് അനില്‍ നമ്പ്യാരുമായി മറുനാടന്‍ ബന്ധപ്പെട്ടത്. സ്വപ്നാ സുരേഷിനെ മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അറിയാം. സ്വപ്നാ സുരേഷിന് യുഎഇ കോണ്‍സുലേറ്റിലാണ് ജോലി. അതുകൊണ്ട് തന്നെ അറിയാം. പക്ഷേ ഒരു ഹോട്ടലില്‍ വച്ചു അവരെ കണ്ടിട്ടില്ല. ഒരു ഉപദേശവും കൊടുത്തിട്ടുമില്ല-അനില്‍ നമ്പ്യാര്‍ പറയുന്നു. തന്നെ ഈ കേസില്‍ കുടുക്കാന്‍ ചില ഗൂഢാലോചനകള്‍ നടക്കുന്നുണ്ട്. അതിന്റെ ഭാഗമാണ് ഈ ആരോപണവുമെന്ന് അനില്‍ നമ്പ്യാര്‍ മറുനാടനോട് പറഞ്ഞു. അനീഷ് രാജ് എന്ന ഉദ്യോഗസ്ഥനെ കസ്റ്റംസില്‍ നിന്ന് മാറ്റിയത് വിവാദമായിരുന്നു. അതുകൊണ്ട് ചില കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് വിരോധമുണ്ട്. ജനം ടിവി നിരന്തരം ഈ വിഷയത്തില്‍ വാര്‍ത്ത നല്‍കിയിരുന്നു. ഈ പകയും ചോദ്യം ചെയ്യലില്‍ എത്തിച്ചേക്കാമെന്ന് അനില്‍ നമ്പ്യാര്‍ സംശയിക്കുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരും കസ്റ്റംസിനെ വിളിച്ചില്ലെന്ന് അനീഷ് രാജന്‍ പറഞ്ഞിരുന്നു. പിന്നാലെ അനീഷ് രാജിന്റെ സിപിഎം ബന്ധങ്ങള്‍ ചര്‍ച്ചയായി. ശിവശങ്കറിന്റെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ അനീഷ് രാജനെ നാഗ്പൂരിലേക്ക് കേന്ദ്ര സര്‍ക്കാര്‍ സ്ഥലം മാറ്റി. ഇതിന് പിന്നില്‍ ജനം ടിവിയുടെ വാര്‍ത്താ സ്വാധീനമുണ്ട്. ഇതും ചില കസ്റ്റംസുകാരെ അലോസരപ്പെടുത്തുന്നുണ്ടെന്ന് അനില്‍ നമ്പ്യാര്‍ പറയുന്നു. ഇതിന്റെ ഭാഗമാകാം ഇത്തരം വാര്‍ത്തയെന്നും നമ്പ്യാര്‍ പറയുന്നു. ജനം ടിവിയിലെ വാര്‍ത്താ വിഭാഗത്തില്‍ രണ്ടാമനാണ് അനില്‍ നമ്പ്യാര്‍. ചാനലിന്റെ തുടക്കം മുതല്‍ അനില്‍ നമ്പ്യാര്‍ ജനം ടിവിയിലുണ്ട്. സൂര്യാ ടിവിയില്‍ നിന്നാണ് ജനം ടിവിയിലേക്ക് എത്തുന്നത്. മുമ്പ് ശോഭനാ ജോര്‍ജിന്റെ വ്യാജ രേഖാ വിവാദത്തിലും ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു അനില്‍ നമ്പ്യാര്‍.

സ്വപന സുരേഷിനെ ഫോണില്‍ ബന്ധപ്പെട്ടതായി വിവാദം തുടങ്ങിയപ്പോള്‍ തന്നെ അനില്‍ നമ്പ്യാര്‍ സമ്മതിച്ചിരുന്നു. കൈരളിയിലും മറ്റും ഇതേ സൂചനകളുമായി വാര്‍ത്ത എത്തിയപ്പോഴായിരുന്നു അത്. കസ്റ്റംസ് ബാഗേജില്‍നിന്ന് സ്വര്‍ണം പിടികൂടിയ അന്നുതന്നെ അനില്‍ സ്വപ്നയെ ഫോണില്‍ വിളിച്ചതായാണ് പറയുന്നത്. ജൂലൈ അഞ്ചിനാണ് നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കസ്റ്റംസ് പിടികൂടുന്നത്. അതേദിവസം ഉച്ചയ്ക്കാണ് അനില്‍ ഫോണ്‍ വിളിച്ചതായി പറയുന്നത്. 'ഇക്കഴിഞ്ഞ ജൂലൈ അഞ്ചാം തീയ്യതി ഞായറാഴ്ച ഉച്ചയ്ക്ക് ഞാന്‍ എന്റെ ഫോണില്‍ നിന്നും സ്വപ്നയെ വിളിച്ചിരുന്നു. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്ക് ഡിപ്ലോമാറ്റിക് ബാഗേജ് വഴി 30 കിലോ സ്വര്‍ണം വന്നതായുള്ള വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് അവരെ വിളിച്ചത്' - ഇങ്ങനെയാണ് അനില്‍ നമ്പ്യാരുടെ ഫേസ്ബുക്ക് കുറിപ്പിലെ വിശദീകരണം.

എനിക്ക് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന് കാണിച്ച് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ തത്പരകക്ഷികള്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ട്.പലരും ഇക്കാര്യത്തിന്റെ നിജസ്ഥിതി എന്നോട് ഫോണില്‍ വിളിച്ച് തിരക്കുന്നുണ്ട്.അതിനാല്‍ വിശദീകരണം നല്‍കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. ഇക്കഴിഞ്ഞ ജൂലൈ അഞ്ചാം തീയ്യതി ഞായറാഴ്ച ഉച്ചയ്ക്ക് ഞാന്‍ എന്റെ ഫോണില്‍ നിന്നും സ്വപ്നയെ വിളിച്ചിരുന്നു. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്ക് ഡിപ്ലോമാറ്റിക് ബാഗേജ് വഴി 30 കിലോ സ്വര്‍ണം വന്നതായുള്ള വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് അവരെ വിളിച്ചത്. ദുബായില്‍ നിന്നും ഇത്തരത്തിലൊരു ബാഗേജ് വന്നിട്ടുണ്ടോയെന്ന് പരിശോധിക്കുകയായിരുന്നു വിളിയുടെ ഉദ്ദേശ്യം.

ഡിപ്ലൊമാറ്റിക് ബാഗേജിലൂടെ സാധാരണ എന്തൊക്കെ സാധനങ്ങളാണ് അയയ്ക്കാറുള്ളതെന്നും ഞാന്‍ ചോദിച്ചു. കാരണം ഇത്തരം ബാഗേജുകളുടെ സ്വഭാവത്തെപ്പറ്റി എനിക്ക് യാതൊരു ധാരണയുമില്ലാത്തതിനാലാണ് കോണ്‍സുല്‍ ജനറലിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറിയായ സ്വപ്നയെ വിളിച്ചന്വേഷിച്ചത്. മാത്രമല്ല ഇത് സംബന്ധിച്ചുള്ള കോണ്‍സുലേറ്റിന്റെ വിശദീകരണം കൂടി ഞാന്‍ ആരാഞ്ഞു. ബാഗേജിനെപ്പറ്റി അറിയില്ലയെന്നും കോണ്‍സുല്‍ ജനറല്‍ ദുബായിലാണെന്നും അവര്‍ പറഞ്ഞു. കോണ്‍സുലേറ്റ് സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നതിനാല്‍ ആധികാരികമായ ഒരു വിശദീകരണത്തിന്റെ അനിവാര്യതയും ഞാന്‍ ചൂണ്ടിക്കാട്ടി. കൃത്യം ഒരു മണിക്കുറിന് ശേഷം അവരെന്നെ തിരിച്ചു വിളിക്കുകയും അത്തരമൊരു ബാഗേജ് അയച്ചിട്ടില്ലെന്നും വ്യക്തമാക്കി. ഉടന്‍ തന്നെ ഞാന്‍ വാര്‍ത്ത ഡെസ്‌കില്‍ വിളിച്ച് കൊടുക്കുകയും അത് സംപ്രേഷണം ചെയ്യുകയുമായിരുന്നു.

യുഎഇ കോണ്‍സുല്‍ ജനറലിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറി സ്ഥാനത്ത് നിന്നുംസ്വപ്ന സുരേഷ് സര്‍ക്കാര്‍ വകുപ്പിലേക്ക് മാറിയ കാര്യം എനിക്കറിയില്ലായിരുന്നു. മാത്രമല്ല സ്വപ്നയാണ് കള്ളക്കടത്തിന് പിന്നിലെന്ന സൂചന പോലും ഇല്ലാത്തപ്പോഴാണ് ഞാന്‍ അവരെ വിളിച്ചത്. ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ വാര്‍ത്താശേഖരണത്തിന് എനിക്കാരെയും വിളിക്കാം. ഇനിയും വിളിക്കും. വിളിപ്പട്ടികയിലെ രണ്ട് കോളെടുത്ത് വെച്ച് എനിക്ക് കള്ളക്കടത്തുകാരിയുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ.ഇതെന്റെ ജോലിയാണ്.
ഞാന്‍ ഇതുമായി മുന്നോട്ട് പോകും. തളര്‍ത്താമെന്ന് കരുതേണ്ട.ഒരു കാര്യം കൂടി പറയട്ടെ. വാര്‍ത്ത കൊടുത്ത T 21 എന്ന ഓണ്‍ലൈന്‍ സ്ഥാപനം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരുന്നതന്റെ മകന്‍ നടത്തുന്നതാണ്. അതുകൊണ്ട് തന്നെ വാര്‍ത്തയുടെ പിന്നിലെ രാഷ്ട്രീയം വ്യക്തമാണല്ലോ.-ഇതായിരുന്നു അനില്‍ നമ്പ്യാരുടെ പഴയ വിശദീകരണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category