1 GBP = 96.00 INR                       

BREAKING NEWS

ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച് റെക്കോഡ് ഇട്ട താരം; 2010-ല്‍ ലോകകപ്പ് നേടിയ സ്പാനിഷ് ടീമിന്റെ ക്യാപ്റ്റന്‍: 22 വര്‍ഷം നീണ്ട കരിയറിന് വിരാമമിട്ട് സ്പാനിഷ് ഇതിഹാസ താരം ഐകര്‍ കസിയസ് വിരമിച്ചു

Britishmalayali
kz´wteJI³

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച് റെക്കോഡ് ഇട്ട സ്പെയിനിന്റെ ഇതിഹാസ താരം ഐകര്‍ കസിയസ് വിരമിച്ചു. 22 വര്‍ഷം നീണ്ട കരിയറിന് വിരാമമിട്ടാണ് സ്പെയ്നിന്റെ ഗോള്‍ കീപ്പറായ കസിയസ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച ട്വിറ്റിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിന്റെ യൂത്ത് സിസ്റ്റത്തിലൂടെയായിരുന്നു കസിയസിന്റെ വളര്‍ച്ച.

2010-ല്‍ ലോകകപ്പ് നേടിയ സ്പാനിഷ് ടീമിന്റെ ക്യാപ്റ്റനായിരുന്നു 39-കാരനായ കസിയസ്. 2008, 2012 വര്‍ഷങ്ങളില്‍ യൂറോ കപ്പ് ജയിച്ച സ്പാനിഷ് ടീമിനെ നയിച്ചതും കസിയസായിരുന്നു. 2000 മുതല്‍ 2016 വരെ സ്പാനിഷ് ദേശീയ ടീമിനായി 167 മത്സരങ്ങള്‍ കളിച്ചു. 1999-ല്‍ 18-ാം വയസില്‍ റയലിന്റെ സീനിയര്‍ ടീമില്‍ അരങ്ങേറിയ അദ്ദേഹം 2015 വരെ ക്ലബ്ബില്‍ തുടര്‍ന്നു. റയലിനൊപ്പം 16 സീസണുകളിലായി 725 മത്സരങ്ങളില്‍ ഗോള്‍വല കാത്ത കസിയസ് അഞ്ച് ലാ ലിഗാ കിരീടങ്ങളിലും മൂന്ന് ചാമ്പ്യന്‍സ് ലീഗ് നേട്ടത്തിലും പങ്കാളിയായി.

ചാമ്പ്യന്‍സ് ലീഗില്‍ 177 മത്സരങ്ങളാണ് കസിയസ് കളിച്ചത്. ഇതില്‍ 150 മത്സരങ്ങളും റയലിന്റെ ജേഴ്സിലായിരുന്നു. 57 ക്ലീന്‍ ഷീറ്റുകളെന്ന റെക്കോഡും കസിയസിനുണ്ട്. റയല്‍ വിട്ട് 2015-ല്‍ അദ്ദേഹം പോര്‍ച്ചുഗീസ് ക്ലബ് പോര്‍ട്ടോയിലെത്തി. കഴിഞ്ഞ വര്‍ഷം പരിശീലനത്തിനിടെ ഹൃദയാഘാതമുണ്ടായ കസിയസ് 2019 ഏപ്രില്‍ മുതല്‍ കളിക്കളത്തില്‍ ഇറങ്ങിയിരുന്നില്ല. ഈ വര്‍ഷം ജൂലായില്‍ അദ്ദേഹം പോര്‍ട്ടോ വിടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category