1 GBP = 95.60 INR                       

BREAKING NEWS

മാഞ്ചസ്റ്ററിലേയും ഈസ്റ്റ് യോര്‍ക്ക്ഷയറിലേയും ലെങ്കാഷയറിലേയും 16 കൗണ്‍സിലുകളില്‍ അതി കര്‍ശനമായ നിയന്ത്രണങ്ങള്‍; വീടിന് പുറത്തിറങ്ങിയാല്‍ 100 പൗണ്ട് പിഴ; സ്വന്തം വീടിനു പുറത്തുള്ള സെക്സിനു പോലും നിരോധനം

Britishmalayali
kz´wteJI³

കൊറോണാ വ്യാപനം കടുത്തതോടെ മാഞ്ചസ്റ്ററിലും നോര്‍ത്ത് വെസ്റ്റിലെ മറ്റു ഭാഗങ്ങളിലും കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. ഇന്നലെ രാത്രിമുതല്‍ നിലവില്‍ വന്ന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 100 പൗണ്ട് വരെ പിഴയൊടുക്കേണ്ടതായി വരും. ഒരുമിച്ച് താമസിക്കാത്ത പങ്കാളിയുമായി ലൈംഗിക ബന്ധം പോലും നിഷേധിക്കുന്നത്ര കര്‍ശനമാണ് ഇപ്പോള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍. മാത്രമല്ല, നേരത്തേ സപ്പോര്‍ട്ട് ബബിളില്‍ ഇല്ലാതിരുന്ന ഒരാള്‍ക്ക് മറ്റൊരു വീട്ടില്‍ അന്തിയുറങ്ങാനും അനുവാദമില്ല.

ഇന്നലെ പുറത്തിറക്കിയ പുതിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാണ്. ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍, ലങ്കാഷയറിന്റേയുംവെസ്റ്റ് യോര്‍ക്ക്ഷയറിന്റേയും വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഇത് ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇത് ലംഘിക്കുന്നവര്‍ക്ക് 100 പൗണ്ട് പിഴയൊടുക്കേണ്ടി വരുന്നതിനോടൊപ്പം, കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ 3,200 പൗണ്ട് പിഴവരെ ഒടുക്കേണ്ടതായി വന്നേക്കാം.

സ്വന്തം വീടിനുള്ളില്‍ താമസിക്കാത്ത ഒരു വ്യക്തിയുമായി വീടിനകത്തോ, പബ്ബുകള്‍, റെസ്റ്റോറന്റുകള്‍, കോഫീ പാര്‍ലറുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ ഏതെങ്കിലും പൊതുസ്ഥലത്ത് വച്ചോ ഒരുമിച്ച് ചേരുവാന്‍ ഈ നിയന്ത്രണം അനുവദിക്കുന്നില്ല. എന്നാലും രണ്ട് വീടുകള്‍ ചേര്‍ത്തുണ്ടാക്കിയ സപ്പോര്‍ട്ട് ബബിളില്‍, ഒരാള്‍ വീട്ടില്‍ തനിച്ച് താമസിക്കുകയാണെങ്കില്‍ വീടിനുള്ളില്‍ കണ്ടുമുട്ടാനാകും. അതുപോലെ സാമൂഹിക അകലം പാലിച്ചുകൊണ്ട് പൊതുസ്ഥലങ്ങളില്‍ ആറ് പേര്‍ക്ക് വരെ ഒരുമിച്ച് ചേരാം. എന്നാല്‍ വീടുകളിലെ പൂന്തോട്ടങ്ങളിലും മറ്റും ഇത് അനുവദനീയമല്ല,

ദേശീയ തലത്തിലുള്ള ടെസ്റ്റ് ആന്‍ഡ് ട്രേസ് സിസ്റ്റത്തിന്റെ അപാകതകള്‍ പരിഹരിക്കുവാനായി പ്രദേശിക തലത്തില്‍ ടെസ്റ്റ് ആന്‍ഡ് ട്രേസ് സിസ്റ്റം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബ്ലാക്ക്ബേണ്‍ വിത് ഡാര്‍വെന്‍ ബറോ കൗണ്‍സില്‍ പറയുന്നത്, തങ്ങളുടെ ജീവനക്കാര്‍, പ്രദേശത്തെക്കുറിച്ചുള്ള അവരുടെ അറിവ് ഉപയോഗിച്ച് രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ തിരഞ്ഞുപിടിക്കാന്‍ സഹായിക്കുമെന്നാണ്.

എന്‍ എച്ച് എസ് ടെസ്റ്റ് ആന്‍ഡ് ട്രേയ്സ് സിസ്റ്റത്തിന് അത്തരത്തില്‍ ഒരാളെ കണ്ടെത്താനായില്ലെങ്കില്‍ വിവരം പ്രാദേശിക തലത്തിലുള്ള ടീമിനെ അറിയിക്കും. ഈ മെയില്‍, ഫോണ്‍ എന്നിവ വഴി ബന്ധപ്പെട്ടിട്ടും 48 മണിക്കൂറിനുള്ളില്‍ പ്രതികരണമുണ്ടായില്ലെങ്കില്‍ പ്രാദേശിക തലത്തിലുള്ള ടെസ്റ്റ് ആന്‍ഡ് ട്രെയ്സ് ടീം അംഗങ്ങള്‍ ആ വ്യക്തിയുടെ വീട്ടില്‍ നേരിട്ടെത്തും. അതേസമയം, കൊറോണയുടെ രണ്ടാം വരവിന്റെ ഭീതി നിലനില്‍ക്കുന്ന അവസരത്തിലും സ്‌കൂളുകള്‍ സെപ്റ്റംബറില്‍ തന്നെ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍.

സ്‌കൂളുകള്‍ വീണ്ടും തുറക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന രോഗവ്യാപനം തടയുവാന്‍ എന്‍ എച്ച് എസ് ടെസ്റ്റ് ആന്‍ഡ് ട്രെയ്സിംഗ് സിസ്റ്റത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക മാത്രമേ വഴിയുള്ളു എന്നാണ് ശാസ്ത്രലോകം പറയുന്നത്. അല്ലായെങ്കില്‍, ക്രിസ്സ്സിനോടനുബന്ധിച്ച് വീണ്ടും രോഗവ്യാപനം ശക്തിപ്രാപിച്ചേക്കാം എന്നും അവര്‍ വ്യക്തമാക്കുന്നു. യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ ഗവേഷകരുടെ അഭിപ്രായത്തില്‍ 68% രോഗികളേയും അവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരേയും ബന്ധപ്പെടാന്‍ കഴിഞ്ഞാല്‍ മാത്രമേ ഈ സിസ്റ്റത്തിന് കാര്യക്ഷമത ഉണ്ടാകുകയുള്ളു. എന്നാല്‍ നിലവിലുള്ള സിസ്റ്റത്തിന് 50% രോഗികളുമായി പോലും ബന്ധപ്പെടാന്‍ ആകുന്നില്ല എന്നത് വലിയ ഒരു പോരായ്മ തന്നെയാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴും കഴിഞ്ഞ വാരാന്ത്യത്തില്‍ മാഞ്ചസ്റ്ററിലെ പബ്ബുകളിലും ബാറുകളിലും അഭൂതപൂര്‍വ്വമായ തിരക്കായിരുന്നു. താപനില ഉയര്‍ന്നതോടെ അത് ആസ്വദിക്കാനെത്തിയവരായിരുന്നു. അധികവും. സമാനമായ അന്തരീക്ഷോഷ്മാവ് തന്നെയായിരിക്കും ഈ വാരാന്ത്യത്തിലും എന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

മാഞ്ചസ്റ്ററില്‍ ഏറ്റവും അധികം ശക്തമായ രോഗബാധയുള്ള സ്ഥലത്ത് രോഗികളില്‍ എണ്‍പത് ശതമാനവും വെള്ളക്കാരാണ്. അതേ സമയം ബ്ലാക്ക്ബേണ്‍ ഉള്‍പ്പടെ നോര്‍ത്ത് വെസ്റ്റിലെ മറ്റ് ഭാഗങ്ങളില്‍ ഏഷ്യന്‍ വംശജരിലാണ് രോഗവ്യാപനം കൂടുതലായി കാണപ്പെടുന്നത്. അതേസമയം ഗ്രെയ്റ്റര്‍ മാഞ്ചസ്റ്ററിലെ ഏറ്റവും സമ്പന്നമായ ബറോ ആയ ട്രഫോര്‍ഡില്‍ രോഗവ്യാപനം കുറഞ്ഞു വരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജൂലായ് 26 നും ആഗസ്റ്റ് 1 നും ഇടയില്‍ ഓരോ 1 ലക്ഷം പേരിലും 32,6 പേര്‍ക്ക് എന്ന നിലയിലായിരുന്നു രോഗമെങ്കില്‍ ഇപ്പോള്‍ അതില്‍ 10 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.


 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category