1 GBP = 94.70 INR                       

BREAKING NEWS

പ്രത്യേക പതാകയും ഭരണഘടനയും എടുത്തു കളഞ്ഞു; സംസ്ഥാനത്തിനു പുറത്തു നിന്നുള്ളയാളെ വിവാഹം ചെയ്യുന്ന സ്ത്രീകള്‍ക്ക് ഇനി സ്വത്തവകാശം നഷ്മാവില്ല; ഐപിസി, സിആര്‍പിസി, ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ് തുടങ്ങിയവ താഴ്വരയിലും ബാധകം; 370ാം വകുപ്പ് റദ്ദാക്കിയപ്പോള്‍ താരമായത് അമിത് ഷായും; ബന്ദും കല്ലേറും അക്രമവും കുറഞ്ഞു എന്നല്ലാതെ കാര്യമായ മാറ്റമില്ലാതെ താഴ്വര; കശ്മീര്‍ പൗരന്മാരെ പൂര്‍ണ്ണ ഇന്ത്യാക്കാരാക്കിയ നടപടികള്‍ക്ക് ഒരു വര്‍ഷം തികയുമ്പോള്‍

Britishmalayali
എം മാധവദാസ്

'ഒരേ ഒരു ഇന്ത്യ ഒരോറ്റ ജനത'! രാജ്യത്തിനുള്ളിലെ രാജ്യം എന്ന രീതിയില്‍നിന്ന് കശ്മീരിനെ പുര്‍ണ്ണമായും ഇന്ത്യയുടെ ഭാഗമാക്കിയ, 370ാം വകുപ്പ് റദ്ദാക്കലിന് നാളെ ഒരു വര്‍ഷം തികയുന്നു. അപ്പോഴും ജമ്മുകശ്മീരില്‍ കര്‍ശനസുരക്ഷയ്ക്കും നിയന്ത്രണങ്ങള്‍ക്കും അയവില്ല. വാര്‍ഷികത്തിന് രണ്ടുദിവസം ബാക്കിനില്‍ക്കേ തിങ്കളാഴ്ചമുതല്‍ അടച്ചിടല്‍ പ്രഖ്യാപിച്ചു. കോവിഡ് കാരണമാണ് അടച്ചിടലെന്നാണ് അധികൃതര്‍ പറയുന്നത്. പക്ഷേ കാര്യങ്ങള്‍ വ്യക്തമാണ്.

ഏഴ് പതിറ്റാണ്ട് കാലമായി ആര്‍എസ്എസ് അടക്കമുള്ള സംഘപരിവാര സംഘടനകള്‍ ശക്തമായി ആവശ്യപ്പെട്ടിരുന്ന കാര്യമാണ് അമിത്ഷായുടെ ചാണക്യതന്ത്രത്തിലൂടെ ഒരു തരി രക്തമൊഴുകാതെ നടപ്പാക്കിയത്. ഇതോടെ മോദിയേക്കാള്‍ കരുത്തനായ നേതാവ് എന്ന പ്രതിഛായയാണ് അമിത്ഷാക്ക് വന്നത്. കശ്മീര്‍ പൂര്‍ണ്ണമായും ഇന്ത്യയോട് ചേര്‍ന്നത് ഇതോടെയാണെന്ന് നിസ്സംശയം പറയാം. അവിടെയുണ്ടായിരുന്ന, പ്രത്യേത പതാകയും ഭരണഘടനയും എടുത്തുകളഞ്ഞു. സംസ്ഥാനത്തിനു പുറത്തു നിന്നുള്ളയാളെ വിവാഹം ചെയ്യുന്ന സ്ത്രീകള്‍ക്ക് ഇനി സ്വത്തവകാശം നഷ്മാവില്ല. ഐപിസി, സിആര്‍പിസി, ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ് തുടങ്ങിയവ താഴ്വരയിലും ബാധകമാണിപ്പോള്‍. പക്ഷേ ഒരു ചോദ്യം മാത്രം ബാക്കിയാണ്. കശ്മീരില്‍ എന്തെങ്കിലും മാറ്റം ഉണ്ടാക്കാന്‍ ഇതുമൂലം കഴിഞ്ഞുവോ.

ഇന്ത്യടുഡേയുടെ പൊല്‍ക്കല്‍ കറസ്‌പോണ്ടന്റ് ആനന്ദ് ശര്‍മ്മ എഴുതുന്നത് ഇല്ല എന്നാണ്. ബന്ദും കലല്ലേറും അക്രമവും കുറഞ്ഞു എന്നല്ലാതെ കാര്യമായ മാറ്റവും കശ്മീര്‍ താഴ്വരില്‍ ഉണ്ടായിട്ടില്ല. വികസനക്കുതിപ്പ് ഉണ്ടാകുമെന്ന പ്രചാരണവും ശരിയായി വന്നിട്ടില്ല. പക്ഷേ ഒരേ ഒരു ഇന്ത്യ ഒരോറ്റ ജനത തോന്നല്‍ ദേശവ്യാപകമായി ഉണ്ടാക്കാന്‍ ഈ തീരുമാനം ഉപകരിച്ചുവെന്നത് സത്യമാണ്. അതേസമയം ഹിന്ദുത്വരാഷ്ട്രീയത്തിന് രാജ്യത്ത് എതിരില്ലാതാവുന്ന കാഴ്ചയും പ്രകടമാണ്. നാളെ 370ാം വകുപ്പ് റദ്ദാക്കിയതിന്റെ ഒന്നാംവാര്‍ഷികത്തില്‍ തന്നെയാണ് അയോധ്യയില്‍ രാമക്ഷേത്ത്രതിന് ശില ഉയരുന്നത് എന്നും യാദൃശ്ചികമാണെങ്കിലും കൃത്യമായ രാഷ്ട്രീയ സൂചകങ്ങള്‍ തന്നെയാണ്.

കശ്മീരില്‍ കനത്ത സുരക്ഷ
370ാം വകുപ്പ് റദ്ദാക്കിയയിന്റെ വാര്‍ഷികം കടന്നുപോകുമ്പോഴും കശ്മീര്‍ കടുത്ത സുരക്ഷാവലിയത്തില്‍ തന്നെയാണ്. ചികിത്സയടക്കമുള്ള അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാന്‍ ജനങ്ങള്‍ക്ക് അനുമതിയില്ല. പലയിടങ്ങളിലും സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. കേന്ദ്രത്തിനെതിരായ ജനങ്ങളുടെ 'ദേഷ്യവും നിരാശയും' പുറത്തുവരാതിരിക്കാനാണ് സുരക്ഷ വര്‍ധിപ്പിച്ചതെന്ന് പി.ഡി.പി. പ്രസിഡന്റ് മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി ആരോപിച്ചു.

കശ്മീരില്‍ സമാധാനവും സാധാരണനിലയും ഒപ്പം വികസനവും കൈവരിക്കാനായെന്നാണ് നവംബറില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞത്. എന്നാല്‍, അധികമായി വിന്യസിച്ച 20,000ത്തോളം സേനാംഗങ്ങള്‍ ഇവിടെനിന്ന് പിന്മാറിയിട്ടില്ല. ഇന്റര്‍നെറ്റ് ബന്ധം പൂര്‍ണമായി പുനഃസ്ഥാപിച്ചിട്ടുമില്ല. 2019 ഓഗസ്റ്റ് അഞ്ചിനുമുമ്പ് സി.ആര്‍.പി.എഫിന്റെ നൂറുവീതം സൈനികരടങ്ങുന്ന 300 കമ്പനികളാണ് സുരക്ഷയ്ക്കായി ഉണ്ടായിരുന്നത്. പ്രത്യേകപദവി നീക്കിയതോടെ 200 കമ്പനികള്‍ അധികമായി വിന്യസിച്ചു. ജമ്മുകശ്മീരില്‍ വിഘടനവാദികള്‍ നടത്തുന്ന കല്ലേറും ബന്ദും ഗണ്യമായി കുറഞ്ഞെന്ന് ഔദ്യോഗികവൃത്തങ്ങള്‍. 2018-ല്‍ 532-ഉം 2019-ല്‍ 389-ഉം കല്ലേറുകളുണ്ടായെങ്കില്‍ 2020-ല്‍ അത് 102 മാത്രമാണ്. സ്വത്തു കണ്ടുകെട്ടല്‍, ബാങ്ക് അക്കൗണ്ട് മരവിപ്പിക്കല്‍, അറസ്റ്റ് തുടങ്ങിയവയിലൂടെ വിഘടനവാദികളെ നിയന്ത്രിക്കാനായി. 70,44,073 രൂപയുടെ 82 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു.

ജെ.കെ.എല്‍.എഫിന്റെ യാസീന്‍ മാലിക്, ജെ.കെ.ഡി.എഫ്.പി.യുടെ ഷഹ്ബിര്‍ ഷാ എന്നിവരടക്കമുള്ള നേതാക്കളെ അറസ്റ്റുചെയ്തു. 2019-ല്‍ 849 ഭീകരര്‍ അറസ്റ്റിലായി. 2020-ല്‍ അത് 444 പേരും. യു.എ.പി.എ. നിയമപ്രകാരം 2019-ല്‍ 173-ഉം 2020-ല്‍ 33-ഉം കേസുകളില്‍ കുറ്റപത്രം നല്‍കി.

എന്താണ് ആര്‍ട്ടിക്കിള്‍ 370?
ജമ്മു-കാശ്മീരിന് പ്രത്യേക സ്വയംഭരണ പദവി നല്‍കുന്ന ഭരണഘടനയിലെ വ്യവസ്ഥയാണ് ആര്‍ട്ടിക്കിള്‍ 370. ഇന്ത്യന്‍ ഭരണഘടനയുടെ 21ാം ഖണ്ഡത്തിലാണ് ഇത് വരുന്നത്. മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ബാധകമായ ഭരണഘടനയുടെ എല്ലാ വ്യവസ്ഥകളും കാശ്മീരിന് ബാധകമല്ല. പ്രതിരോധം, വിദേശകാര്യം, ധനകാര്യം, വാര്‍ത്താവിനിമയം എന്നിവയൊഴികെ ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കുന്ന ഒരു നിയമവും ജമ്മു-കശ്മീര്‍ നിയമസഭ അംഗീകരിക്കാത്തിടത്തോളം അവ സംസ്ഥാനത്ത് നടപ്പാക്കാനാകില്ല. 370ാം വകുപ്പ് സ്ഥാപിക്കാന്‍ ബിആര്‍ അംബേദ്കര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല എന്നാണ് രേഖകള്‍ പറയുന്നത്. കാശ്മീരിനെ ഇന്ത്യയുമായി ചെര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ കരാറുകളുടെ ഭാഗമായാണ് ഒടുവില്‍ ആര്‍ട്ടിക്കിള്‍ 370 ഭരണഘടനയിലുള്‍പ്പെട്ടത്.

പാക്കിസ്ഥാന്‍ കാശ്മീര്‍ പിടിച്ചെടുക്കുമെന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ സഹായം തേടിയ അന്നത്തെ സ്വതന്ത്രമായി നിന്ന നാട്ടുരാജ്യത്തിന്റെ രാജാവ് ഹരിസിംഗിനു മുമ്പില്‍ വച്ച ഉപാധി ഇന്ത്യന്‍ യൂണിയനില്‍ ചേരാതെ അവിടെ സൈനികമായി ഇടപെടാന്‍ കഴിയില്ല എന്നായിരുന്നു. ഒടുവില്‍ കടുത്ത സമ്മര്‍ദ്ദങ്ങളുടെ ഫലമായി ഇന്ത്യന്‍ യൂണിയന്റെ ഭാഗമാകാന്‍ മഹാരാജാ ഹരിസിങ് സമ്മതിച്ചപ്പോള്‍ ഉണ്ടാക്കിയ ഉടമ്പടികളുടെ ഭാഗമായിരുന്നു ആര്‍ട്ടിക്കിള്‍ 370യിലെ വ്യവസ്ഥകള്‍. 1952 ലെ ഡല്‍ഹി ഉടമ്പടി പ്രകാരം ജമ്മു- കാശ്മീരിന് ഇന്ത്യന്‍ ദേശീയ പതാകയ്ക്ക് പുറമേ തുല്യ പദവിയോടുകൂടി സ്വന്തം പതാകയും അനുവദിച്ചു. ഇന്ത്യന്‍ പൗരന്മാരുടെ മൗലികാവകാശങ്ങളും മറ്റും ജമ്മു കശ്മീര്‍ ജനതയ്ക്കും ലഭ്യമായിരിക്കുമെന്നും സുപ്രീം കോടതിയുടെ അധികാരപരിധിയില്‍ തന്നെയാണ് ഈ ഭൂപ്രദേശവും വരികയെന്നും രാഷ്ട്രപതിയുടെ ഉത്തരവ് അന്ന് സ്ഥാപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കൂടി അറിവോടെ അവശ്യഘട്ടങ്ങളില്‍ സംസ്ഥാനത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനും കേന്ദ്ര സര്‍ക്കാരിന് കഴിയും.
ആര്‍ട്ടിക്കിള്‍ 370 നിലനില്‍ക്കേണ്ടത് ഇന്ത്യയുടെ അഖണ്ഡതയ്ക്ക് ആവശ്യമാണെന്ന കോണ്‍ഗ്രസ് നിലപാട് സമയാസമയങ്ങളില്‍ പുതുക്കി ഉറപ്പിക്കപ്പെട്ടിട്ടുണ്ട്. 1974ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി, രാജാ ഹരിസിങ് നിയോഗിച്ച ജമ്മു-കാശ്മീര്‍ ഭരണാധികാരിയുമായി ചേര്‍ന്ന് ഈ ഉടമ്പടി ഒന്നുകൂടി പുതുക്കുകയുണ്ടായി.അതേസമയം ഈ ആര്‍ട്ടിക്കിള്‍ നീക്കം ചെയ്യുന്നത് വലിയ നിയമ-ഭരണഘടനാ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ആര്‍ട്ടിക്കിള്‍ 370(1) നല്‍കുന്ന അധികാരങ്ങള്‍ വിനിയോഗിക്കുന്നതിന്റെ ഭാഗമായി നിലവില്‍ വന്നതാണ് 35എ. ഇവയില്‍ വരുത്തുന്ന ഏത് മാറ്റവും മഹാരാജാ ഹരിസിങ്ങുമായി ഇന്ത്യന്‍ യൂണിയന്‍ ഏര്‍പ്പെട്ട ട്രീറ്റി ഓഫ് ആക്‌സഷന്‍ അസാധുവാക്കുമെന്ന വാദമുണ്ട്.

1954നു ശേഷം ആര്‍ട്ടിക്കിള്‍ 370-നെ മാറ്റിപ്പണിയുന്ന 48-ഓളം രാഷ്ട്രപതി ഉത്തരവുകള്‍ വരികയുണ്ടായി. ഗണ്യമായ മാറ്റങ്ങളാണ് ഇവമൂലം ആര്‍ട്ടിക്കിള്‍ 370യില്‍ വന്നത്.

പ്രത്യേക പദവിയുടെ നാള്‍ വഴികള്‍
1949ല്‍ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി സ്ഥാപകനും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഷെയ്ഖ് അബ്ദുള്ളയാണ് 370ാം അനുഛേദം കരട് തയ്യാറാക്കിയത്. ഇന്ത്യന്‍ സ്വാതന്ത്ര്യലബ്ധിക്ക് ശേഷവും കശ്മീര്‍ സ്വതന്ത്രരാജ്യമായിരുന്നു. കശ്മീര്‍ രാജാവായിരുന്ന രാജാ ഹരിസിംഗിന്റെ ആഗ്രഹപ്രകാരമുണ്ടാക്കിയ കരാര്‍ അനുസരിച്ചായിരുന്നു കശ്മീരിനെ സ്വതന്ത്രരാജ്യമായി നിലനിര്‍ത്തിയത്. എന്നാല്‍, 1947 ഒക്ടോബറില്‍ പാക്കിസ്ഥാന്‍ കലാപകാരികള്‍ സൈന്യത്തിന്റെ സഹായത്തോടെ കശ്മീര്‍ ആക്രമിച്ചു. രാജാ ഹരിസിങ് ഇന്ത്യയോട് സൈനിക സഹായം അഭ്യര്‍ത്ഥിച്ചു. ഇന്‍സട്രുമെന്റ് ഓഫ് ആക്‌സഷന്‍ ഒപ്പു വെക്കാതെ സൈനിക സഹായം പാടില്ലെന്ന് മൗണ്ട് ബാറ്റണ്‍ പ്രഭു നിലപാടെടുത്തു.

1947 ഒക്ടോബര്‍ 26 ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമായി മാറാനുള്ള ഇന്‍സട്രുമെന്റ് ഓഫ് ആക്‌സഷന്‍ രാജാ ഹരി സിങും മൗണ്ട് ബാറ്റണും ഒപ്പുവച്ചു. ഇതനുസരിച്ച് പ്രതിരോധം, വാര്‍ത്താ വിനിമയം, വിദേശം എന്നീ മേഖലകളില്‍ മാത്രമാണ് ഇന്ത്യയ്ക്ക് അധികാര കൈമാറ്റം. കശ്മീര്‍ ഒരു തര്‍ക്ക പ്രദേശമാണ്. അവിടുത്തെ ജനങ്ങളുടെ ഇടയില്‍ ഹിതപരിശോധന നടത്തിയശേഷം മാത്രമേ തീരുമാനം അന്തിമമാകുകയുള്ളു എന്നും കരാറില്‍ വ്യവ്‌സഥ ചെയ്തു.

1948 ജനുവരി 1 മൗണ്ട് ബാറ്റന്റെ നിര്‍ദ്ദേശപ്രകാരം കശ്മീര്‍ പ്രശ്നം ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിച്ചു.

1948 മാര്‍ച്ച് ഷെയ്ഖ് അബ്ദുള്ള പ്രധാനമന്ത്രിയായി ഇടക്കാല സര്‍ക്കാരിനെ രാജാ ഹരിസിങ് നിയമിച്ചു

1948 ഏപ്രില്‍ 21 ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും കശ്മീരില്‍ നിന്ന് സേനകളെ പിന്‍വലിക്കണമെന്നും ഐക്യരാഷ്ട്രസഭ പ്രമേയം പാസ്സാക്കി.

1948 ഓഗസ്റ്റ് 13 ഇന്ത്യ പാക് തര്‍ക്ക പരിഹാരത്തിന് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതി പ്രമേയം പാസ്സാക്കി. പ്രമേയം ഇപ്രകാരമാണ്...

1. രണ്ട് രാജ്യങ്ങളും വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കണം
2. പാക്കിസ്ഥാന്‍ കശ്മീരില്‍ നിന്ന് സേനയെയും, പഠാന്‍ ഗോത്ര വര്‍ഗ്ഗക്കാരെയും പിന്‍വലിക്കണം. പാക്കിസ്ഥാന്റെ സേനാ പിന്മാറ്റത്തിനു ശേഷം നിയമ പരിപാലനത്തിന് അത്യാവശ്യമുള്ള സേനയെ നിര്‍ത്തിയിട്ട് ഇന്ത്യയും സേനാ പിന്മാറ്റം നടത്തണം.
3. ജമ്മു കശ്മീരിന്റെ ഭാവി എന്തെന്ന് സ്വതന്ത്രമായി നടത്തുന്ന ജനഹിതപരിശോധനയിലൂടെ മാത്രം തീരുമാനിക്കും. ഇതിനു വേണ്ടി ഒരു ജഹലയശരെശലേ അറാശേെിശൃമീേൃനെ ഐക്യരാഷ്ട്രസഭ നാമനിര്‍ദ്ദേശം ചെയ്യും
എന്നാല്‍, പാക്കിസ്ഥാന്‍ സേനയെ പിന്‍വലിച്ചില്ല, അതിനാല്‍ ഇന്ത്യയും. ഹിതപരിശോധന നടത്താന്‍ ഇന്ത്യയും യാതൊരു നീക്കവും നടത്തിയില്ല.

1948 ഒക്ടോബര്‍ 30 ഷെയ്ഖ് അബ്ദുള്ള പ്രധാനമന്ത്രിയായി അടിയന്തര സര്‍ക്കാര്‍ രൂപീകരിച്ചു. 1949 ജനുവരി 1 വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. കാശ്മീരിന്റെ 60 ശതമാനവും ജമ്മുവും ലഡാക്കും ഇന്ത്യയുടെ അധീനതയിലായി. മുസാഫര്‍ബാദും സ്‌കര്‍ധും ജില്‍ജിത്തും പാക്കിസ്ഥാന്റെ അധീനതയിലായി. പാക്കിസ്ഥാന്റെ കൈവശം ഇരിക്കുന്ന കശ്മീര്‍ പ്രദേശത്തെ ഇന്ത്യ, പാക് അധീന കശ്മീര്‍ എന്നും പാക്കിസ്ഥാന്‍ ആ പ്രദേശത്തെ ആസാദ് കശ്മീര്‍ എന്നും പറഞ്ഞു പോരുന്നു.
1949 ജൂലൈ ഷെയ്ഖ് അബ്ദുള്ളയും മൂന്ന് സഹപ്രവര്‍ത്തകരും ഇന്ത്യന്‍ ഭരണഘടന നിര്‍മ്മാണ സഭയില്‍ അംഗങ്ങളായി. കശ്മീരിന്റെ പ്രത്യേക പദവിക്കായി അവര്‍ വിലപേശി. ഇതിനെത്തുടര്‍ന്ന് 370ാം അനുഛേദം ഇന്ത്യന്‍ ഭരണഘടനയോട് ചേര്‍ത്തു. 370ാം അനുഛേദത്ന്‍തിറെ കരട് തയ്യാറാക്കിയത് ഷെയ്ഖ് അബ്ദുള്ളയായിരുന്നു. 370ാം അനുഛേദ പ്രകാരം പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം ഒഴികെ പാര്‍ലമെന്റ് പാസ്സാക്കുന്ന ഏതു നിയമവും ജമ്മു കശ്മീരില്‍ പ്രാബല്യത്തില്‍ വരണമെങ്കില്‍ കശ്മീര്‍ നിയമനിര്‍മ്മാണസഭയുടെ അംഗീകാരം വേണം. 1954 ജമ്മു കശ്മീരിനെ ഇന്ത്യന്‍ യൂണിയനോട് ചേര്‍ത്തത് സംസ്ഥാനത്തിന്റെ ഭരണഘടന നിര്‍മ്മാണ സഭ ഔദ്യോഗികമായി അംഗീകരിച്ചു.

എന്താണ് 35 എ വകുപ്പ്?
1954ല്‍ തന്നെയാണ് ജമ്മു കശ്മീരിലെ സ്ഥിരതാമസക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്ന 35 എ വകുപ്പ് ഭരണഘടനയോട് ചേര്‍ത്തത്. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ജോലികള്‍ സ്ഥിരതാമസക്കാര്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഈ വകുപ്പ് വ്യവസ്ഥ ചെയ്യുന്നു. കശ്മീരിലെ സ്വത്തവകാശവും സ്ഥിരതാമസക്കാര്‍ക്ക് മാത്രമുള്ളതാണ്. സംസ്ഥാന സര്‍ക്കാരിന്റെ ആനുകൂല്യങ്ങളും സ്ഥിരതാമസക്കാര്‍ക്ക് മാത്രമാണ് ലഭിക്കുക.

ഇതുപ്രകാരം ഇതരസംസ്ഥാനക്കാര്‍ക്ക് കശ്മീരില്‍ ഭൂമി വാങ്ങാനോ, സംസ്ഥാന സര്‍ക്കാരിനു കീഴില്‍ ജോലി നേടാനോ, പഠനത്തിന് സ്‌കോളര്‍ഷിപ്പ് നേടാനോ അവകാശമില്ല. ഭരണഘടനയുടെ 35എ വകുപ്പ് എടുത്തു കളഞ്ഞാലേ കശ്മീരില്‍ ഐടി, ഹോട്ടല്‍ വ്യവസായത്തില്‍ വന്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരാന്‍ കഴിയുകയുള്ളൂ എന്ന് ഒന്നാം മോദി സര്‍ക്കാരിന്റെ അവസാന കാലയളവില്‍ മന്ത്രി നിതിന്‍ ഗഡ്കരി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അങ്ങനെ മാത്രമേ കശ്മീരിലെ തൊഴിലില്ലായ്മ പരിഹരിച്ച് യുവാക്കളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം അന്ന് അഭിപ്രായപ്പെട്ടിരുന്നു.

രാജ്യത്തെ നിയമങ്ങള്‍ ഇപ്പോള്‍ കശ്മീരിന് ബാധകം
ഭരണഘടനയുടെ 370, 35 എ വകുപ്പുകള്‍ റദ്ദാക്കിക്കൊണ്ട് കാശ്മീരിനുണ്ടായിരുന്ന പദവികള്‍ എടുത്ത് മാറ്റിയതോടെ ഏഴ് പതിറ്റാണ്ട് കാലം സംസ്ഥാനം നിലനിര്‍ത്തിപ്പോന്ന പ്രത്യേക അധികാരങ്ങളാണ് ഇല്ലാതായത്. ജമ്മു-കാശ്മീര്‍ എന്ന സംസ്ഥാനം ജമ്മു-കാശ്മീര്‍, ലഡാക്ക് എന്ന രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളായി മാറി. ജമ്മു-കാശ്മീരിന് ഇന്ത്യയിലെ ഡല്‍ഹി, പുതുച്ചേരി ഉള്‍പ്പെടെയുള്ള മറ്റേതൊരു കേന്ദ്രഭരണപ്രദേശവും പോലെ സ്വന്തമായി നിയമസഭ ഉണ്ടായിരിക്കും. ലഡാക്ക് സ്വന്തമായി നിയമസഭയില്ലാത്ത ചണ്ഡീഗഡ് പോലെ കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള കേന്ദ്രഭരണപ്രദേശമായി. ജമ്മു ഹിന്ദു ഭൂരിപക്ഷ മേഖലയും കാശ്മീര്‍ മുസ്ലിം ഭൂരിപക്ഷ മേഖലയും ലഡാക്ക് ബുദ്ധമത ഭൂരിപക്ഷ മേഖലയുമാണ്. ആര്‍ട്ടിക്കിള്‍ 370 എടുത്തു മാറ്റിയതോടെ ഇതുവരെ ബാധകമല്ലാതിരുന്ന, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ബാധകമായ, നിലവിലുള്ള സ്വത്ത് നിയമം മുതല്‍ ക്രിമിനല്‍ നിയമം, വിവരാവകാശ നിയമം, വിദ്യാഭ്യാസ നിയമങ്ങള്‍ ഉള്‍പ്പെടെ ഇനി ജമ്മു-കാശ്മീരിനും ബാധകമാണ്.

സ്വന്തമായി ഭരണഘടനയും പതാകയുമുണ്ടായിരുന്ന കാശ്മീരില്‍ അവിടത്തെ പൗരന്മാര്‍ അനുഭവിച്ച് വന്നിരുന്ന വിശേഷാധികാരങ്ങള്‍ കൂടിയാണ് ഇല്ലാതായത്. കാശ്മീനു പുറത്ത് ജനിച്ച് വളര്‍ന്നവര്‍ക്ക് അവിടെ ഭൂമിവാങ്ങിക്കാന്‍ മുമ്പ് അധികാരമില്ലായിരുന്നു. സംസ്ഥാനത്തെ സ്ഥിര താമസക്കാര്‍ക്ക് മാത്രമായിരുന്നു ഇതിന് അവകാശം. 35 എ റദ്ദാക്കിയതോടെ ഇതും ഇനിമുതല്‍ സാധ്യമാവും. സമാനമായ അവസ്ഥയായിരുന്നു സര്‍ക്കാര്‍ ജോലി ഉള്‍പ്പെടെയുള്ളവയിലും. സംസ്ഥാനത്തെ സര്‍ക്കാര്‍ ജോലി അവിടുത്തുകാര്‍ക്ക് മാത്രം അവകാശപ്പെട്ടതായിരുന്നു. 370ാം വകുപ്പ് എടുത്തു കളഞ്ഞതോടെ ഇന്ത്യയില്‍ എവിടെയുള്ളവര്‍ക്കും ഇനി കാശ്മീരിലും സമാനമായ അവസരങ്ങള്‍ ലഭിക്കും. ഇരട്ട പൗരത്വം, പ്രത്യേക പതാക, ഭരണഘടന, പൊലീസ് ഭരണ സംവിധാനം, സാമ്പത്തിക അടയന്തിരാവസ്ഥ , ന്യൂനപക്ഷ സംവരണം, വിവരാവകാശ നിയമം, എന്നിവയായിരുന്നു മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കാശ്മീരിന് അധികമായുണ്ടായിരുന്നത്. കാശ്മീര്‍ നിയമസഭയുടെ കാലാവധി 6 വര്‍ഷവുമായിരുന്നു.
ആര്‍ട്ടിക്കിള്‍ 370 ഇല്ലാതായതോടെ കാശ്മീര്‍ നിവാസികള്‍ ഇന്ത്യക്കാര്‍ പൗരന്മാര്‍ മാത്രമായി. ഇന്ത്യന്‍ പതാക മാത്രം ഔദ്യോഗികമാവും, പൊലീസിനെ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രിക്കും. സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചാല്‍ അതും ബാധകമായിരിക്കും. 10 ശതമാനം സാമ്പത്തിക സംവരണം ഉള്‍പ്പെടെ ന്യൂനപക്ഷ, പിന്നോക്ക സംവരണ സംവിധാനവും നിലവില്‍ വരും. വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നതിനൊപ്പം കാശ്മീരിലെ നിയമസഭയുടെ കാലാവധി അഞ്ച് വര്‍ഷമായി ചുരുങ്ങുകയും ചെയ്യും. ഇന്ത്യയില്‍ ഉടനീളം ബാധകമായ നിയമവ്യവസ്ഥ തന്നെയായിരിക്കും ഇനി കശ്മീരിലും ഉണ്ടാവുക. ഇതനുസരിച്ച് ഐപിസി, സിആര്‍പിസി, ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ് തുടങ്ങിയവയും കാശ്മീരില്‍ ഇപ്പോള്‍ ബാധകമാണ്.

ആര്‍ട്ടിക്കിള്‍ 370യുടെ ഭാഗമായാണ് ആര്‍ട്ടിക്കിള്‍ 35എ നിലവില്‍ വന്നത്. ആരൊക്കെയാണ് ജമ്മു- കാശ്മീരിലെ സ്ഥിരം താമസക്കാര്‍ എന്ന് നിര്‍വ്വചിക്കാനുള്ള അധികാരം സംസ്ഥാന നിയമസഭയ്ക്ക് ആര്‍ട്ടിക്കിള്‍ 35എ പ്രകാരമുണ്ട്. സംസ്ഥാനത്തിനു പുറത്തുള്ളവര്‍ക്ക് ജമ്മു- കാശ്മീരില്‍ ഭൂമി അടക്കമുള്ള ഏത് സ്ഥാവര വസ്തു വാങ്ങുന്നതിനും വിലക്കുണ്ട് ഈ വകുപ്പു പ്രകാരം. സംസ്ഥാനത്തിനു പുറത്തു നിന്നുള്ള ആരും കാശ്മീരില്‍ സ്ഥിരമായി വന്നു പാര്‍ക്കുന്നതിനെയും തടയുന്നുണ്ട് ആര്‍ട്ടിക്കിള്‍ 35എ. സംസ്ഥാനത്തെ ട്രാന്‍സ്ഫര്‍ ഓഫ് പ്രോപ്പര്‍ട്ടി ആക്ടിലെ സെക്ഷന്‍ 139, 140 എന്നിവ ഇന്നലെ ഒഴിവാക്കിയതോടെ പുറത്തുനിന്നുള്ളവര്‍ക്കും ഇവിടെ ഭൂമി വാങ്ങിക്കാം എന്ന നിലയായി. അതുപോലെ ജമ്മു-കാശ്മീര്‍ ലാന്‍ഡ് ഗ്രാന്‍ഡ്സ് ആക്ടില്‍ കൊണ്ടുവന്ന ഭേദഗതി വഴി പുറത്തുനിന്നുള്ളവര്‍ക്ക് സ്വത്ത് പാട്ടത്തിനു നല്‍കാം. ഇന്ത്യയില്‍ നിലനില്‍ക്കുന്ന വഖഫ് നിയമവും ഇനി കാശ്മീരില്‍ ബാധകമാവും.

സംസ്ഥാനത്തിനു പുറത്തു നിന്നുള്ളയാളെ വിവാഹം ചെയ്യുന്ന കാശ്മീരി സ്ത്രീകള്‍ക്ക് ഭൂമിക്കും സ്വത്തിന്മേലും ഉള്ള അവകാശം നഷ്ടമാകുന്ന വ്യവസ്ഥയും ഇതിലുണ്ടായിരുന്നു. ഈ സ്ത്രീയുടെ മക്കള്‍ക്കും ഈ സ്വത്തിന്മേല്‍ അവകാശമുണ്ടായിരുന്നില്ല. കാശ്മീരി സ്ത്രീകളോട് ചെയ്യുന്ന അനീതിയാണ് ഇതെന്ന് ബിജെപി ഏറെക്കാലമായി ഉന്നയിക്കുന്നതാണ്. പുറത്തുനിന്നുള്ളവര്‍ക്കും കാശ്മീരില്‍ സ്വത്തുവകകള്‍ വാങ്ങാം എന്നായതോടെ ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കാശ്മീരിലേക്കുള്ള കുടിയേറ്റം ഇനി സാധ്യമാകും. എന്നാല്‍, ഇത് കാശ്മീരിന്റെ ജനസംഖ്യാക്രമ ത്തെ തകര്‍ക്കാനുള്ള ആശയമായാണ് ഇതിനെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.

ജമ്മു, കശ്മീര്‍, ലഡാക് എന്നീ സംസ്ഥാനമേഖലകളിലെ സ്ഥിരതാമസക്കാര്‍ക്ക് പ്രത്യേക അവകാശം നല്‍കുന്നതാണ് ഭരണഘടനയിലെ 35എ വകുപ്പ്. 1954 മെയ് 14ന് രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയതാണിത്. ജമ്മു- കാശ്മീരില്‍ സ്ഥിരമായി വസിക്കുന്നവരെ നിര്‍വചിക്കുകയും സംസ്ഥാനത്തെ ഭൂമിയുടെ അവകാശവും സര്‍ക്കാര്‍ സര്‍വീസുകളില്‍ തൊഴിലവകാശവും സംസ്ഥാനനിവാസികളുടെ മാത്രം അവകാശമാക്കുന്നതുമാണ് വകുപ്പ്. മറ്റു സംസ്ഥാനക്കാര്‍ക്ക് ജമ്മു-കാശ്മീരിലെ സ്‌കോളര്‍ഷിപ്പിനു പോലും അപേക്ഷിക്കുക സാധ്യമല്ല. ഭരണഘടനയിലെ താത്ക്കാലിക വ്യവസ്ഥ എന്ന നിലയില്‍ കൊണ്ടുവന്നതാണു 370ാം വകുപ്പെങ്കിലും 35എ വകുപ്പ് സ്ഥിരം വകുപ്പാണ്.

രാജ്യത്തെവിടെയും ജോലിയെടുക്കാനും ഭൂമി വാങ്ങാനുമുള്ള മൗലികാവകാശത്തെ 35എ വകുപ്പ് ലംഘിക്കുന്നുവെന്നു ആരോപിച്ച് നേരത്തേ സുപ്രീം കോടതിയില്‍ ഹര്‍ജി വന്നിരുന്നു. ആര്‍എസ്എസ് അനുഭാവമുള്ള സന്നദ്ധസംഘടന ജമ്മു കശ്മീര്‍ സ്റ്റഡി സര്‍ക്കിളായിരുന്നു അതിന് പിന്നില്‍. എന്നാല്‍ പഞ്ചാബ് അടക്കമുള്ള മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ ജമ്മു കശ്മീരില്‍ ഭൂമി സ്വന്തമാക്കുന്നതും സര്‍ക്കാര്‍ സര്‍വീസുകളില്‍ ആധിപത്യം നേടുന്നതും തടയാന്‍ വേണ്ടി 19ാം നൂറ്റാണ്ടു മുതല്‍ക്കേ നിലവിലുള്ളതാണു പ്രത്യേക അവകാശ വ്യവസ്ഥയെന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടുന്നു.

അതിനെ ബിജെപി എതിര്‍ക്കുന്നത് മറ്റു ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്. ടൂറിസം മുഖ്യമായ ഒരു സംസ്ഥാനത്ത് വന്‍ നിക്ഷേപം നടത്താന്‍ കഴിയുന്ന ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള വ്യവസായങ്ങള്‍ ഇല്ല എന്നതിന്റെ പ്രധാനം ഇവിടെ ഭൂമി വാങ്ങാനോ പാട്ടത്തിന് എടുക്കാനോ പോലും കഴിയാത്തതാണ് എന്ന് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞിരുന്നു. അതോടൊപ്പം, സംസ്ഥാനത്ത് നിന്നുള്ളവര്‍ക്ക് മാത്രം ജോലി കൊടുക്കണം എന്ന സാഹചര്യം ഉള്ളപ്പോള്‍ പുറത്തു നിന്നുള്ള കമ്പനികളുടെ ഉത്പാദനക്ഷമതയെ അത് ബാധിക്കുമെന്നും ജെയ്റ്റ്‌ലി പറയുന്നു. ആത്യന്തികമായി ഇത് സംസ്ഥാനത്തിന്റെ വികസനത്തെ തന്നെയാണ് ബാധിക്കുന്നതെന്നും അതിനാലാണ് ഈ വകുപ്പുകള്‍ നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ് എന്നുമാണ് ബിജെപിയുടെ വാദം.

താരമായത് അമിത്ഷാ; മോദിയേക്കാള്‍ കരുത്തനും
ആര്‍എസ്എസ് അടക്കമുള്ള സംഘടനകളുടെ ഏഴ് പതിറ്റാണ്ട് കാലത്തെ നിരന്തരമായ കാമ്പയിനാണ് അമിത്ഷായുടെ നേതൃത്വത്തില്‍ സാധ്യമായത്. ഇതുകൊണ്ടുതന്നെ ഒറ്റയടിക്ക് താരമായതാണ് അമിത്ഷാ തന്നെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാള്‍ കരുത്താന്‍ ഷാ ആണെന്ന വിലയിരുത്തല്‍ സാക്ഷല്‍ അര്‍ണബ് ഗോസാമിപോലും നടത്തിയതിന് ഇതിന് ശേഷമാണ്. പ്രതിപക്ഷത്തെ അമ്പരപ്പിച്ച് അപ്രതീക്ഷ നീക്കത്തിലൂടെ സുപ്രധാനമായൊരു ബില്‍ നിയമവ്യവസ്ഥയ്ക്കുള്ളില്‍ നിന്നുകൊണ്ടു തന്നെ പരുക്കുകൂടാതെ പാസാക്കിയെടുക്കുകയെന്ന തന്ത്രമാണ് അമിത്ഷാ നടപ്പാക്കിയത്. മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിക്കും വരെ മിക്ക കേന്ദ്രമന്ത്രിമാര്‍ക്കു പോലും അറിയില്ലായിരുന്നു.
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഉറപ്പാക്കുന്ന സാമ്പത്തിക സംവരണം കാശ്മിരിന് ബാധകമാക്കുന്ന ബില്ലായിരുന്നു രാജ്യസഭയുടെ അജണ്ടയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇതിനൊപ്പം കഴിഞ്ഞ ജൂണ്‍ അഞ്ച് തിങ്കളാഴ്ച രാവിലെ രാജ്യസഭയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ചത് രണ്ടു സുപ്രധാന തീരുമാനങ്ങള്‍, അതും തന്ത്രപരമായ നീക്കത്തിലൂടെ.ജമ്മു കശ്മീരിനെ പ്രത്യേക കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള പുനഃസംഘടനാ ബില്ലും പ്രത്യേക പദവി റദ്ദാക്കുന്ന പ്രമേയവുമാണ് അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചത്. പ്രത്യേക ഉത്തരവിലൂടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനും ഭേദഗതി ചെയ്യാനുമുള്ള അധികാരം രാഷ്ട്രപതിക്കു മാത്രമാണുള്ളത്.

കേന്ദ്ര സര്‍ക്കാരിന്റെ ശുപാര്‍ശ അംഗീകരിച്ച രാഷ്ട്രപതി 370ാം വകുപ്പ് റദ്ദാക്കാനുള്ള തീരുമാനത്തില്‍ ഒപ്പു വയ്ക്കുകയായിരുന്നു. പിന്നാലെ ഇതുസംബന്ധിച്ച പ്രമേയം അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു. വൈകാതെ തന്നെ രാഷ്ട്രപതിയുടെ ഉത്തരവും പുറത്തിറങ്ങി. വളരെ പെട്ടന്ന് തന്നെ കാര്യങ്ങള്‍ മുന്നോട്ട് നീങ്ങി. പ്രതിപക്ഷത്ത് പോലും ഭിന്നതകള്‍ രൂപം കൊണ്ടു. ബിഎസ്പി, എഎപി തുടങ്ങി പാര്‍ട്ടികള്‍ പോലും പിന്തുണച്ചു. കോണ്‍ഗ്രസിന് ഉള്ളില്‍ പോലും പൊട്ടിത്തെറിക്ക് വഴിവച്ച നീക്കത്തില്‍ പാര്‍ട്ടിയുടെ ചീഫ് വിപ്പ് രാജിവച്ചു. എല്ലാം ബിജെപിയുടെ പദ്ധതി അനുസരിച്ച് തന്നെ നടന്നു.

ബില്ലിനെ കുറിച്ചുള്‍പ്പെടെ വ്യക്തമായ ധാരണ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മാത്രമാണ് ഉണ്ടായരുന്നതെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. അവസാന നിമിഷമാണ് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ബില്ലിന്റെ കരട് സമര്‍പ്പിച്ചതെന്നും ഇന്ത്യന്‍എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാം രഹസ്യമായി അണിയറിയില്‍ നീക്കിക്കൊണ്ടുതന്നെ കശ്മീരിലെ സുരക്ഷയും അമിത്ഷാഘട്ടം ഘട്ടമായി വര്‍ധിപ്പിച്ചു. ഇത് 370ാം വകുപ്പ് റദ്ദാക്കുന്നതിന്റെ മുന്നോടിയാണെന്ന് ഒരു കുട്ടിക്കും പിടികിട്ടിയില്ല. കശ്മീര്‍ താഴ്വരയിലേക്കു അമിത്ഷാ പതുക്കെ കൂടുതല്‍ സൈനികബലമെത്തിച്ചു. നിയമനയതന്ത്രരംഗത്തെ വിദഗ്ധരുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചായിരുന്നു ഓരോ നീക്കവും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഉള്‍പ്പെട്ട സംഘമാണ് ഇതിന് ചുക്കാന്‍ പിടിച്ചതെന്ന് പിന്നീടാണ് ദേശീയ മാധ്യമങ്ങള്‍ പോലും അറിയുന്നത്.പദ്ധതികളുടെ രഹസ്യാത്മകത ഉറപ്പാക്കി മോദിയുടെ വിശ്വസ്തസംഘം ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു.

നിയമം നടപ്പായശേഷം പൊടുന്നനെയാണ് കശ്മീരിലെ ഇന്റനെറ്റ് നിരോധനം അടക്കമുള്ളവ വന്നത്. ഉമര്‍ അബ്ദുല്ല പോലുള്ള പ്രമുഖ നേതാക്കളും വീട്ടീ തടങ്കലിലായി. ഒരു കുട്ടിക്കുപോലും അനങ്ങാനായില്ല. അതായത് ഒരു തുള്ളി രക്തംപോലും ചിന്താതെ കശ്മീരിനെ പൂര്‍ണ്ണമായും ഇന്ത്യയുടെ ഭാഗമാക്കാന്‍ അമിത്ഷാക്ക്ക ഴിഞ്ഞു. പക്ഷേ അതിന്റെ രാഷ്ട്രീയ ഗുണ ഫലങ്ങള്‍ കശ്മീരില്‍ പ്രകടമല്ല. പക്ഷേ 'ഒരേ ഒരു ഇന്ത്യ ഒരു ഒറ്റ ജനത' എന്ന വികാരം ഇന്ത്യയൊട്ടാകെ പ്രതിഫലിപ്പിക്കാന്‍ ഈ തീരുമാനം ഇടയാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category