1 GBP = 94.70 INR                       

BREAKING NEWS

ധൈര്യവും, ത്യാഗവും, പ്രതിബദ്ധതയുമാണ് രാമന്‍; ഭഗവാന്‍ രാമന്റെയും മാതാവ് സീതയുടേയും അനുഗ്രഹത്തോടെയും സന്ദേശത്തോടെയും, രാമക്ഷേത്രത്തിന്റെ ഭൂമിപൂജ ദേശീയ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സാംസ്‌കാരിക കൂടിച്ചേരലിന്റെയും അവസരമാകട്ടെ; അയോധ്യയിലെ ക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ച് പ്രിയങ്കാ ഗാന്ധി; രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ചുള്ള പ്രിയങ്കയുടെ അഭിപ്രായത്തില്‍ വെട്ടിലായത് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനെ പിന്തുണച്ചു കൊണ്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ക്ഷേത്രനിര്‍മ്മാണത്തിനുള്ള ഭൂമി പൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്‌കാരിക കൂട്ടായ്മയ്ക്കുമുള്ള അവസരമാണെന്ന് പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തു. ധൈര്യവും, ത്യാഗവും, പ്രതിബദ്ധതയുമാണ് രാമന്‍. രാമന്‍ എല്ലാവര്‍ക്കുമൊപ്പമാണെന്നും പ്രിയങ്കാ ഗാന്ധിയുടെ ട്വീറ്റില്‍ പറയുന്നു. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്കാ ഗാന്ധി.

ഭഗവാന്‍ രാമന്റെയും മാതാവ് സീതയുടേയും അനുഗ്രഹത്തോടെയും സന്ദേശത്തോടെയും, രാമക്ഷേത്രത്തിന്റെ ഭൂമിപൂജ ദേശീയ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സാംസ്‌കാരിക കൂടിച്ചേരലിന്റെയും അവസരമാകട്ടെ - പ്രിയങ്കഗാന്ധി ട്വിറ്ററില്‍ കുറിച്ചു. നേരത്തെ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥും,കോണ്‍ഗ്രസ് നേതാവായ മനീഷ് തിവാരിയും രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ചിരുന്നു. പള്ളിതകര്‍ത്തുകൊണ്ട് ക്ഷേത്രം നിര്‍മ്മിക്കുന്നതിനെ അംഗീകരിക്കുന്നില്ല പക്ഷെ ക്ഷേത്ര നിര്‍മ്മാണത്തെ അനുകൂലിക്കുന്നുവെന്നതാണ് കോണ്‍ഗ്രസിന്റെ നിലപാട്.

അതിനിടെ പ്രിയങ്കഗാന്ധിയുടെ പരാമര്‍ശം കേരളത്തിലെ കോണ്‍ഗ്രസുകാരെയാണ് വെട്ടിലാക്കുന്നത്. നേരത്തെ രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ചു കൊണ്ടു രംഗത്തെത്തിയ മധ്യപ്രദേശിലെ നേതാക്കളായ കമല്‍നാഥിനെയും ദിഗ്വിജയ് സിംഗിനെയും വിമര്‍ശിച്ചു സമസ്ത മുഖപത്രം രംഗത്തെത്തിയിരുന്നു. കമല്‍നാഥിന്റെ പ്രസ്താവന മറ്റു നേതാക്കളെക്കാള്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെയാണ് വെട്ടിലാക്കിയിരിക്കുന്നത്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം മുഴുവന്‍ ഇന്ത്യക്കാരുടേയും സമ്മതത്തോടെയാണെന്ന കമല്‍നാഥിന്റെ പ്രസ്താവനയാണ് വിവാദത്തിലായത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ഇ.കെ. വിഭാഗം സമസ്ത ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ അഭിപ്രായം അറിഞ്ഞശേഷം പ്രതികരിക്കുമെന്ന് മുസ്്‌ലിം ലീഗും വ്യക്തമാക്കിയിരുന്നത്. പ്രിയങ്കയുടെ നിലപാടോടെ മുസ്ലിംലീഗും സമ്മര്‍ദ്ദത്തിലായ സാഹചര്യം ഉണ്ടായി.

കോണ്‍ഗ്രസിന്റെ നെറ്റിത്തടത്തിലെ മതേതര സുവര്‍ണമുദ്ര അധികാരത്തിന്റെ മാധുര്യം നുണഞ്ഞ ചില നേതാക്കള്‍ മായ്ച്ച് കളയുന്നുവെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ സമസ്ത രംഗത്തെത്തിയത്. തങ്ങളുടെ മുഖപത്രമായ സുപ്രഭാതത്തിലൂടെയാണ് രാമക്ഷേത്ര നിര്‍മ്മാണത്തെ പ്രശംസിച്ചെത്തിയ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ്, കോണ്‍ഗ്രസിന്റെ മറ്റൊരു മുതര്‍ന്ന നേതാവും രാജ്യസഭാംഗവുമായ ദ്വിഗ്വിജയ് സിങ് എന്നിവര്‍ക്കെതിരേ എഡിറ്റോറിയലുമായി സമസ്ത രംഗത്തെത്തിയത്.

ഇന്ത്യയിലെ എല്ലാവരുടേയും സമ്മതത്തോടെയാണ് ബാബ്റി മസ്ജിദ് നിന്നയിടത്ത് ക്ഷേത്രം പണിയുന്നതെന്ന് കഴിഞ്ഞ ദിവസം കമല്‍നാഥ് പറഞ്ഞിരുന്നു. രാമക്ഷേത്രം ഉയരണമെന്ന് രാജീവ് ഗാന്ധി ആഗ്രഹിച്ചിരുന്നുവെന്ന് ദ്വിഗ്വിജയ് സിംഗും പറയുന്നു. ഇങ്ങനെയുള്ള ആഗ്രഹം രാജീവ് ഗാന്ധി ദ്വിഗ്വിജയ് സിംഗിനോട് പറഞ്ഞിരുന്നോയെന്നും എഡിറ്റോറിയല്‍ ചോദിക്കുന്നുണ്ട്. എതാനും സീറ്റുകള്‍ക്ക് വേണ്ടിയാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി രാജീവ് ഗാന്ധി ബാബറി മസ്ജിദ് തുറന്ന് കൊടുത്തതാണ് മസ്ജിദിന്റെ തകര്‍ച്ചയ്ക്കും സംഘപരിവാര്‍ രാഷ്ട്രീയത്തിന് ഇന്ത്യന്‍ ഭൂമികയില്‍ വേരുറപ്പിക്കാനും അവസരമൊരുക്കിയത്. ഈ ചരിത്രപാഠം കോണ്‍ഗ്രസ് മനസ്സിലാക്കണം. ചരിത്രത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് കോണ്‍ഗ്രസിന്റെ അടിസ്ഥാന തത്വം മുറുകെ പിടിച്ച് ഇന്ത്യന്‍ ജനതയ്ക്ക് പുതിയ ദിശാബോധം നല്‍കണം. പകരം മൃദുഹിന്ദുത്വ നയം തുടരാനാണ് തീരുമാനമെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്നും കോണ്‍ഗ്രസിന്റെ അടയാളം മാഞ്ഞുപോവുന്ന കാലം വിദൂരമായിരിക്കില്ലെന്നും സമസ്ത ഓര്‍മിപ്പിക്കുന്നു.

ഏതാനും സീറ്റുകള്‍ക്ക് വേണ്ടി ഹിന്ദുത്വ രാഷ്ട്രീയം പയറ്റുന്ന കമല്‍നാഥിനെ പോലെയുള്ളവരെ പിഴുതെറിയണം. തളികയിലെന്ന വണ്ണം കിട്ടിയ മധ്യപ്രദേശിലെ ഭരണം മൃദുഹിന്ദുത്വം പയറ്റിയിട്ടും നിലനിര്‍ത്താനാവാതെ പോയ നേതാവണ് കമല്‍നാഥ്. ബിജെപിയുടെ രാഷ്ട്രീയ അജന്‍ഡ തുറന്ന് കാട്ടുന്നതിന് പകരം അവരോടൊപ്പം ചേര്‍ന്ന്പോകുന്ന രാഷ്ട്രീയ നയം സ്വീകരിക്കുക എന്നത് ആത്മഹത്യാപരമാണെന്ന് എന്തുകൊണ്ട് കോണ്‍ഗ്രസ് ചിന്തിക്കുന്നില്ലെന്നും എഡിറ്റോറിയില്‍ ചോദിക്കുന്നു.

അതേസമയം ഈ വിഷയത്തില്‍ പള്ളി പൊളിച്ച് അമ്പലം പണിയുന്നതിനോട് എന്നും കോണ്‍ഗ്രസിന് എതിര്‍പ്പാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ചിരുന്ന നിലരാട്. കെ മുരളീധരനും ഇത്തരമൊരു അഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി. ഇതിന് ശേഷം അയോധ്യാ വിഷയത്തിലെ സുപ്രീംകോടതി വിധിയെ എല്ലാവരും മാനിക്കുന്നുണ്ട്. അതിനര്‍ത്ഥം ബാബരി മസ്ജിദ് തകര്‍ത്തതിനെ അംഗീകരിക്കുന്നു എന്നല്ലെന്നായിരുന്നു തൃശ്ശൂര്‍ എംപി ടി എന്‍ പ്രതാപന്‍ പ്രതികരിച്ചിരുന്നത്. കോണ്‍ഗ്രസിന് വലുത് മൂല്യങ്ങളാണ്. അധികാരത്തിന് വേണ്ടി എന്തുമാവാം എന്നാണെങ്കില്‍ അത് കോണ്‍ഗ്രസില്‍ നിന്നുതന്നെ വേണമെന്ന് ചിന്തിക്കുകയുമരുതെന്നും ടി എന്‍ പ്രതാപന്‍ പറയുകയുണ്ടായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category