1 GBP = 98.30INR                       

BREAKING NEWS

തലമുറയുടെ ഭാവി

Britishmalayali
ജോണ്‍ മുളയങ്കില്‍

ന്താണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്? മലയാളത്തില്‍ പറഞ്ഞാല്‍ നിര്‍മിക്കപ്പെട്ട അമാനുഷിക കഴിവ്.

ഭാവിയല്‍ ഇന്നത്തെ കോവിഡ് 19 ലെ പോലെ മനുഷ്യരാശിയെ നശിപ്പിക്കുന്നത് ഇതായിരിക്കുമോ?

നമുക്കൊന്നു വിശകലനം ചെയ്യാം. നിര്‍മിക്കപ്പെടുന്ന അമാനിഷ്യകഴിവുള്ള റോബോര്‍ട്ടുകള്‍ ഏത് രൂപത്തിലും അണുവിന്റെ അത്ര ചെറുതായും റോബോര്‍ട്ടുകളായും വാഹനമായും എങ്ങനെയും ഏത് രൂപത്തിലും ആകാം. ഒരു കുറ്റവാളിയെ നിരീക്ഷിക്കാന്‍ പൊലീസ് ഇവിടെ അവരുടെ കാലുകളില്‍ ഒരു ഉപകരണം ധരിപ്പിക്കാറുണ്ട് എന്ന് നമുക്കറിയാം. അതുപോലെ ശരീരത്തിലെ തൊലിക്കുള്ളില്‍ സ്ഥിരമായി സൂക്ഷിക്കാവുന്ന ചിപ്പുകളും ഉണ്ട്. അപ്പോള്‍ പിന്നെ വളരെ ചെറിയ രൂപത്തില്‍ അവയെനിര്‍മിക്കുന്നതിന് വലിയ ബുദ്ധിമുട്ടില്ല.

മറ്റൊന്ന്, ഡ്രൈവര്‍ലെസ്സ് കാറുകള്‍ മിക്കവാറും പുറത്തിറങ്ങിക്കഴിഞ്ഞു. അത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെയാണ് സാധിക്കുന്നത്.

മനുഷ്യനേക്കാള്‍ നിരീക്ഷണ ബുദ്ധിയിലൂടെയാണ് ഇത്തരം കാറുകള്‍ ഓടുന്നത്.

മറ്റൊന്ന് ആയിരക്കണക്കിനുള്ള ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരു കുറ്റവാളിയെ കണ്ടുപിടിക്കുക.

കഴിഞ്ഞ പ്രാവശ്യം ശബരിമലയില്‍ പൊലീസ് കണ്ടുപിടിക്കുകയുണ്ടായി. അതിന് അവര്‍ ഉപയോഗിച്ചതും ഇത്തരം കഴിവുള്ള മുഖം തിരിച്ചറിയുന്ന നിരീക്ഷണ ക്യാമറയിലൂടെയാണ്. മനുഷ്യന് അസാധ്യമായ കാര്യങ്ങള്‍ മിക്കവാറും ചെയ്യുന്നത് ഇത്തരം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ നിര്‍മിക്കപ്പെട്ട റോബോര്‍ട്ടുകളാണ്.

ഡ്രൈവര്‍ലെസ് കാറുകള്‍ പുറത്തിറങ്ങി കഴിഞ്ഞാല്‍ ലക്ഷക്കണക്കിന് ആള്‍ക്കാരുടെ ജോലി നഷ്ടപ്പെടാം. എങ്ങനെ എന്ന്  നോക്കാം. ഇത്തരം കാറുകളില്‍ കയറി ഇരുന്ന പോകേണ്ട സ്ഥലം പറഞ്ഞാല്‍ മാത്രം മതി, കാറുകള്‍ നമുക്കെത്തേണ്ട സ്ഥലത്ത് എത്തിക്കും. അതുപോലെ തന്നെ ഡെലിവറിവാനുകള്‍ ഓടിക്കുന്നതു ഇത്തരം വാഹനങ്ങള്‍ ആയാല്‍ സാധനങ്ങള്‍ വീട്ടുപടിക്കല്‍ എത്തും. കൂടെ ഒരു റോബോര്‍ട്ടും ഉണ്ടായാല്‍ സാധനം വീട്ടില്‍ എത്തിച്ചുതരും. 24 മണിക്കൂറും ഇവ ജോലി ചെയ്തുകൊള്ളും. ക്ഷീണമില്ല. തളര്‍ച്ചയില്ല. ഇങ്ങനെ ഓരോ ജോലികളും ചെയ്യാന്‍. ഹോസ്പിറ്റലില്‍ ഓപ്പറേഷന്, മരുന്ന് എടുക്കാന്‍ എന്നു വേണ്ടമിക്കവാറും ജോലികള്‍ക്ക് ഇന്ന് ഇന്ന് റോബോര്‍ട്ടിന്റെ സഹായം തേടുന്നുണ്ട്.

ഹോട്ടലുകളില്‍ ആഹാരം സപ്ലെ ചെയ്യാന്‍ എന്നു വേണ്ട, കടലിന്റെ ആഴങ്ങളില്‍ മനുഷ്യന് എത്താന്‍ പറ്റാത്ത സ്ഥലങ്ങളില്‍ റോബോര്‍ട്ടിനെയും ക്യാമറകളുമാണ് ഉപയോഗിക്കുന്നത്.

സാറ്റ്‌ലൈറ്റുകളില്‍ ഉപയോഗിക്കുന്നതും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാണ്. ഇന്ന് ഇതിന്റെ സേവനം ഇല്ലാത്ത സ്ഥലങ്ങള്‍ കുറവാണ് എന്നു പറയാം.

അതുപോലെ തന്നെ ആയിരക്കണക്കിന് മനുഷ്യര്‍ ചേര്‍ന്ന് നിര്‍മിച്ചിരുന്ന കെട്ടിടങ്ങള്‍, റോഡുകള്‍, പാലങ്ങള്‍ ഇന്ന് ദിവസങ്ങള്‍ക്കുള്ളില്‍ മെഷിനറികള്‍ കൊണ്ട് തീര്‍ക്കുന്നില്ലേ.

ഇങ്ങനെ മനുഷ്യന്റെ ജോലി കുറഞ്ഞ് കുറഞ്ഞ് വരുന്നു

നമുക്കെന്താണ് ചെയ്യാനുള്ളത്. ഒന്നുമില്ല. ആഹാരം കഴിക്കുക. റെസ്റ്റ് ചെയ്യുക. മറ്റെല്ലാം റോബോര്‍ട്ടുകളു, മെഷിനറികളും ചെയ്തുകൊള്ളും.

ഇങ്ങനെ വന്നാല്‍ മനുഷ്യനെ ഭൂമിയില്‍ ആവശ്യമില്ലെന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ബുദ്ധിയില്‍ തോന്നിയാല്‍ അത് മനുഷ്യരുടെ സര്‍വനാശമായിരിക്കും ഫലം.

അല്ലെങ്കില്‍ ഹിറ്റ്‌ലറെപ്പോലുള്ള ഒരു മനുഷ്യന്‍ നേര്‍ത്ത് കൊറിയയിലെ ഏകാതിപതിയെപ്പോലുള്ള ഏതെങ്കിലും ഒരു മനുഷ്യന്‍ ലോക ഭരണം സ്വന്തം കൈയ്പ്പിടിയില്‍ ഒതുക്കാന്‍ തീരുമാനിച്ച് ഒളിത്താവളത്തില്‍ ഇരുന്ന ്‌പൈലറ്റ് ലെസ് വിമാനങ്ങളില്‍ ആര്‍ട്ടിഫഷ്യല്‍ ഇന്റലിജന്‍സ് കഴിവുള്ള അണുക്കളെ ഭൂമിയില്‍ മുഴുവന്‍ എത്തിച്ചാല്‍ ഉണ്ടാകുന്ന നാശം എന്തായിരിക്കും.

പേടിപ്പിക്കാന്‍ പറയുന്നതല്ല. ഇതുപോലെ ധാരാളം സിനിമകള്‍ എത്തിക്കഴിഞ്ഞു.

ശാസത്രലോകം പേടിക്കുന്ന ഒരി വിഷയം ഇതുതന്നെ. കാരണം മനുഷ്യന്റെ ജോലികള്‍ ഒന്നിനൊന്ന് കുറഞ്ഞ് വരുന്നു.

ഇപ്പോള്‍ മനുഷ്യനിര്‍മിതമോ സ്വയംഭൂവായതോ ആയ അണു മനുഷ്യരുടെ എത്ര ജേലിയാണ് നഷ്ടപ്പെടുത്തിയത്. എത്ര കടകളാണ്, ഹോട്ടലുകള്‍ ആണഅ അടയക്കപ്പെട്ടത്. മതപുരോഹിതരുടെ ജോലിയാണ് കുറച്ചത്. ഇങ്ങനെ ഏത് വിഭാഗം എടുത്താലും ജോലി പോയി ആള്‍ക്കാരെ കാണാം.

അണുക്കള്‍ ബാധിക്കുകയില്ലാത്ത തളര്‍ച്ചയില്ലാത്ത അസുഖം ബാധിക്കാത്ത പെന്‍ഷന്‍ പറ്റാത്ത 24 മണിക്കൂര്‍ പണിയെടുക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മതി ഇനി ജോലികള്‍ക്ക് എന്ന് ഏതെങ്കിലും സ്ഥാപനം ചിന്തിച്ചാല്‍.

ഒരു 50 വര്‍ഷങ്ങള്‍ക്ക് ശേഷം എത്ര മനുഷ്യര്‍ ഭൂമയില്‍ ഉണ്ടാകും. അവര്‍ക്ക് ജോലി ഉണ്ടാകും. മനുഷ്യന്‍ കാടുകയറി ചിന്തിക്കുന്നത് ഇത് പോലയാണ്. ശുഭാപ്തി വിശ്വാസത്തോടെ നല്ലൊരു ഭാവിയെ സ്വപ്‌നം കണ്ട് തളരാതെ മുന്നേറുക തന്നെ.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് വിട്ടുകൊടുക്കാത്ത മനുഷ്യ ചിന്തകള്‍ അവനെ മുമ്പോട്ട് നയിക്കട്ടെ!

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam