1 GBP = 95.60 INR                       

BREAKING NEWS

സോണി ചാക്കോ അപ്പീലിന് ഇന്ന് അര്‍ദ്ധരാത്രി സമാപനം; ഏതാനും ദിവസങ്ങള്‍ക്കൂടി വിര്‍ജിന്‍ മണി ലിങ്ക് നിലനിര്‍ത്തും; ഇതുവരെ സമാഹരിച്ചത് 14878 പൗണ്ട്

Britishmalayali
kz´wteJI³

ചെസ്റ്റര്‍ഫീല്‍ഡില്‍ വിട വാങ്ങിയ സോണി ചാക്കോയുടെ കുടുംബത്തെ സഹായിക്കുവാനായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ആരംഭിച്ച അപ്പീലിന് ഇന്ന് അര്‍ദ്ധരാത്രി സമാപനമാകും. കഴിഞ്ഞ ഒരാഴ്ചയായി തുടര്‍ന്നു വരുന്ന അപ്പീലിലൂടെ 14878.5 പൗണ്ടാണ് ഇതുവരെ സമാഹരിച്ചത്. ഇന്ന് അര്‍ദ്ധരാത്രി അപ്പീല്‍ ഔദ്യോഗികമായി അവസാനിപ്പിക്കുമെങ്കിലും ഫണ്ട് കൈമാറുന്നതിന് ഒരു നിശ്ചിത ദിവസം മുമ്പുവരെ വിര്‍ജിന്‍ മണിയുടെ ലിങ്കിലും ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടിലും ലഭിക്കുന്ന പൈസ കൂടി ചേര്‍ത്താകും കൈമാറുക. അതിനു ശേഷം ലഭിക്കുന്ന തുക ചാരിറ്റിയുടെ ജനറല്‍ ഫണ്ടിലേക്ക് പോകുന്നതാണ്. ഗിഫ്റ്റ് എയ്ഡ് നാലോ അഞ്ചോ ആഴ്ചകള്‍ക്ക് ശേഷം മാത്രമേ ലഭിക്കുകയുള്ളൂവെങ്കിലും ചാരിറ്റിയുടെ ജനറല്‍ ഫണ്ടില്‍ നിന്നും എടുത്ത് നല്‍കുന്നതിനെക്കുറിച്ച് ട്രസ്റ്റിമാര്‍ ആലോചിക്കുന്നതാണ്.

വിര്‍ജിന്‍ മണിയുടെ ഫീസും കമ്മീഷനും കൃത്യമായി രണ്ടു ദിവസത്തിനു ശേഷം മാത്രമേ ലഭ്യമാവുകയുള്ളൂ. സംഭാവന നല്‍കുന്നവര്‍ തന്നെ ഫീസും കമ്മീഷനും നല്‍കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. സാധാരണഗതിയില്‍ വിര്‍ജിന്‍ മണിയുടെ കമ്മീഷനും ഹാന്‍ഡ്‌ലിങ് ചാര്‍ജും മൊത്തം 4.5% ശതമാനമാണ്. പക്ഷേ സംഭാവന നല്‍കുന്ന ചിലര്‍ ഇത് സംഭാവനയോടൊപ്പം വെവ്വേറെ നല്‍കാറുണ്ട്. അങ്ങനെയെങ്കില്‍ ഈ നാലര ശതമാനം മുഴുവന്‍ ഫീസായി കുറയ്ക്കേണ്ടതില്ല. കഴിഞ്ഞ ഞായറാഴ്ച 26 ആം തീയതി ചെസ്റ്റര്‍ഫീല്‍ഡില്‍ മരണമടഞ്ഞ സോണി ചാക്കോയുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി, അദ്ദേഹത്തിന്റെ കുടുംബം ആവശ്യപ്പെട്ടതനുസരിച്ചാണ് ആണ് 28ന് അപ്പീല്‍ തുടങ്ങിയത്.
 
പ്രമേഹ രോഗത്തിന് ചികിത്സയില്‍ ആയിരുന്ന കോട്ടയം കങ്ങഴ സ്വദേശിയും ചെസ്റ്റര്‍ഫീല്‍ഡ് മലയാളിയും ആയിരുന്ന സോണി ചാക്കോ അകാലത്തിലാണ് ഭാര്യയായ ടിന്റുവിനെയും മക്കളായ ആറുവയസുകാരി അന്നയും മൂന്നു വയസുകാരന്‍ ഹൈഡനെയും തനിച്ചാക്കി മരണത്തിലേക്ക് വീണത്. പതിവുപോലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞെത്തിയ ടിന്റു മുകള്‍ നിലയില്‍ എത്തിയപ്പോള്‍ കട്ടിലിനു ചുവടെ മരിച്ചു കിടക്കുന്ന സോണിയെയും ഒന്നുമറിയാതെ മുറിക്കു ചുറ്റും നടക്കുന്ന ആറും മൂന്നും വയസു മാത്രമുള്ള മക്കളെയുമാണ് കണ്ടത്.

എന്തുചെയ്യണം എന്നറിയാതെ അലറി വിളിച്ച ടിന്റുവിന് ആംബുലന്‍സും പോലീസും ഒക്കെ സ്ഥലത്തെത്തിയിട്ടും പ്രിയതമന്‍ ഇനി കൂടെയില്ലെന്ന സത്യം അംഗീകരിക്കാന്‍ കഴിയുന്നില്ല. ചെസ്റ്റര്‍ഫീല്‍ഡിലെ മലയാളി കൂട്ടായ്മയും സുഹൃത്തുക്കളുമെല്ലാം ടിന്റുവിനൊപ്പം ഉണ്ടായിരുന്നെങ്കിലും ആശ്വസിപ്പിക്കാനോ സമാധാനിപ്പിക്കാനോ അവരില്‍ ഒരാള്‍ക്ക് പോലും ആശ്വാസവാക്കുകള്‍ ഇല്ലായിരുന്നു എന്നതാണ് സത്യം.

ഏകദേശം പത്തുവര്‍ഷത്തോളമായി യുകെയില്‍ എത്തിയിട്ടെങ്കിലും ദമ്പതികള്‍ രണ്ടു പേരും കെയറര്‍മാരായി ജോലി ചെയ്യേണ്ടി വന്ന സാഹചര്യത്തില്‍ കാര്യമായ സാമ്പത്തിക അടിത്തറ സോണിയുടെ കുടുംബത്തിന് ഇതുവരെ ഉണ്ടായിട്ടില്ല. ഇപ്പോഴും വാടക വീട്ടില്‍ കഴിയുന്ന ഈ കുടുംബം അടുത്ത കാലത്തു സോണിക്ക് ജോലി നഷ്ടപ്പെട്ടതിന്റെ പ്രയാസങ്ങളും അനുഭവിച്ചിരുന്നു. ടിന്റുവിന്റെ ജോലിയില്‍ നിന്നുള്ള തുച്ഛമായ വരുമാനം മാത്രമായിരുന്നു രണ്ടു കുഞ്ഞുങ്ങളുടെയും മാതാപിതാക്കളുടെയും ഏക ആശ്രയം. ഈ സാഹചര്യത്തില്‍ ടിന്റുവിനെയും മക്കളെയും കൈവിടാന്‍ കഴിയില്ല എന്നാണ് ചെസ്റ്റര്‍ഫീല്‍ഡ് മലയാളികള്‍ പറയുന്നത്.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച സോണി ചാക്കോ അപ്പീലിലൂടെ 14878.5 പൗണ്ടാണ് ഇതുവരെ ശേഖരിച്ചത്. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി  ഗിഫ്റ്റ് എയ്ഡ് കൂടി ചേര്‍ത്ത് 13,118.5 പൗണ്ടായി മാറി. ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തിയത് 1760 പൗണ്ടാണ്. അങ്ങനെയാണ് ആകെ 14878.5 പൗണ്ട് എന്ന തുകയിലേക്ക് എത്തിയത്. വിര്‍ജിന്‍ മണി അപ്പീല്‍ വഴിയും അതിനു സാധിക്കാത്തവര്‍ക്ക് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴിയും സോണിയുടെ കുടുംബത്തിനായി സഹായം നല്‍കാം.
വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നവര്‍ ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യാന്‍ മറക്കരുതെന്ന് ഓര്‍മ്മിപ്പിക്കുകയാണ്. വിര്‍ജിന്‍ മണി നിങ്ങള്‍ ഒരു പൗണ്ട് സംഭാവന നല്‍കിയാല്‍ 25 പെന്‍സ് എച്ച്എംആര്‍സി ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണം ഇതിനോടകം നികുതി അടച്ചതുകൊണ്ടാണ് എച്ച്എംആര്‍സി ഗിഫ്റ്റ് എയ്ഡ് ആയി ആ നികുതി തിരിച്ച് നല്‍കുന്നത്. ഇങ്ങനെ ഓരോരുത്തരും സഹായം നല്‍കുന്ന ചെറിയ തുക പിന്നീട് ഒരു നല്ല തുകയായി മാറുകയും അതുകൂടി അര്‍ഹരായവര്‍ക്ക് നല്‍കുവാനും സാധിക്കും. നിങ്ങള്‍ ആദ്യമായാണ് വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം മാത്രം പണം ഇടുക. 

ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Soni Chacko Appeal
IBAN Number: GB70MIDL40470872314320

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category