1 GBP = 98.30INR                       

BREAKING NEWS

ബിഗ്മാക് മുതല്‍ ടെസ്‌കോ മീല്‍ വരെ പാതി വിലയ്ക്ക്; റെസ്റ്റോറന്റുകളെ കാക്കാനുള്ള സര്‍ക്കാര്‍ സ്‌കീമിന്റെ ഭാഗമായി കടകളിലേക്ക് ജനപ്രവാഹം; റെസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കാന്‍ ആയിരങ്ങള്‍; 50 ശതമാനം ഡിസ്‌കൗണ്ടില്‍ ഭക്ഷണം കഴിക്കാന്‍ ഓര്‍ക്കേണ്ടവ

Britishmalayali
kz´wteJI³

ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഈറ്റ് ഔട്ട് ടു ഹെല്‍പ് ഔട്ട് പദ്ധതി വന്‍വിജയമാക്കിക്കൊണ്ട് രാജ്യത്താകമാനം ആയിരക്കണക്കിന് ആളുകളാണ് ഇന്നലെ റെസ്റ്റോറന്റുകളിലും കോഫീ ഷോപ്പുകളിലുമൊക്കെ തടിച്ചുകൂടിയത്. മെക്ഡോണാള്‍ഡ്, സബ്വേ, കോസ്റ്റ ആന്‍ഡ് പ്രെറ്റ് എന്നിവിടങ്ങളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങള്‍ പലരും സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. ഭക്ഷണ പാനീയങ്ങളില്‍ 50% കിഴിവാണ് പുതിയ പദ്ധതിപ്രകാരം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.


എന്നാല്‍, പലരും ആരോഗ്യകരമായ ഭക്ഷണങ്ങള്‍ക്കായല്ല ഈ കിഴിവ് ഉപയോഗപ്പെടുത്തിയത് എന്ന ആരോപണവും ഉയരുന്നു. ബര്‍ഗറുകള്‍, വറവലുകള്‍, പെപ്സി പോലൂള്ള ശീതള പാനീയങ്ങള്‍ എന്നിവയ്ക്കായും ധാരാളം പേര്‍ റെസ്റ്റോറന്റുകളിലും മറ്റും എത്തിയിരുന്നു. നീണ്ട അഞ്ചു മാസങ്ങള്‍ക്ക് ശേഷം ഓഫീസുകളില്‍ ജോലിക്കായി തിരികെ എത്തിയതിന്റെ സന്തോഷത്തിലായിരുന്നു ചിലര്‍ റെസ്റ്റോറന്റുകളില്‍ ഉച്ചഭക്ഷണത്തിനെത്തിയത്. സാമ്പത്തിക വളര്‍ച്ചക്ക് ഒരു കൈ സഹായം എന്നായിരുന്നു മറ്റൊരാള്‍ താന്‍ ഭക്ഷണം കഴിക്കുന്ന ഫോട്ടോക്കൊപ്പം ട്വിറ്ററില്‍ കുറിച്ചത്.

ആഗസ്റ്റ് മാസത്തില്‍ തിങ്കളാഴ്ച്ച മുതല്‍ ബുധനാഴ്ച്ച വരെ ഈ പദ്ധതിയില്‍ അംഗമായ റെസ്റ്റോറന്റുകള്‍, ഫാസ്റ്റ്ഫുഡ് സെന്ററുകള്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നും ഭക്ഷണം കഴിക്കുമ്പോള്‍ 50 ശതമാനം വരെ കിഴിവ് ലഭിക്കും. എന്നാല്‍ ഒരാള്‍ക്ക് 10 പൗണ്ട് കിഴിവ് എന്ന പരിധിയും നിശ്ചയിച്ചിട്ടുണ്ട്. മെക്ഡോണാള്‍ഡ്സ്, നാന്‍ഡോ പിസ എക്സ്പ്രസ്, കോസ്റ്റാ കോഫി തുടങ്ങിയ ഭക്ഷയ് ശൃംഖലകള്‍ ഉള്‍പ്പടെ 72,000 സ്ഥാപനങ്ങളാണ് ഈ പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളത്.

റെസ്റ്റോറന്റുടമകളും പൊതുജനങ്ങളും ഒരുപോലെ സ്വാഗതം ചെയ്ത ഈ പദ്ധതി, ലോക്ക്ഡൗണിന് ശേഷം തീരെ കുറവ് വ്യാപാരം മാത്രം നടത്തിവന്നിരുന്ന റെസ്റ്റോറന്റുകളിലും മറ്റും ഉപഭോക്താക്കളുടെ ഒഴുക്കിന് കാരണമായിട്ടുണ്ട്. പലരും ഒന്നിലധികം തവണ ഒരേ സ്ഥലത്ത് വന്ന് വിവിധ ഭക്ഷണസാധനങ്ങള്‍ വാങ്ങുന്നുണ്ടായിരുന്നു. അഞ്ചു മാസങ്ങള്‍ക്ക് ശേഷം ഓഫീസുകളില്‍ എത്തിയ പലരും കൂട്ടമായി എത്തി ഉച്ചഭക്ഷണം ആസ്വദിക്കുന്നുമുണ്ടായിരുന്നു.

പൊതുവില്‍ ഈ പദ്ധതി സ്വാഗതം ചെയ്യപ്പെടുമ്പോഴും ഇതിനെതിരെ ചില കോണുകളില്‍ നിന്നും വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. പ്രദേശിക ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന ലെസ്റ്റര്‍, ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളിലെ താഴ്ന്ന വരുമാനക്കാര്‍ക്കും മറ്റും ധനസഹായമെത്തിക്കാതെ, ഊണിന്റെ പണം നല്‍കുന്ന സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് ചില രാഷ്ട്രീയ നേതാക്കള്‍ രംഗത്ത് എത്തിയപ്പോള്‍, ഈ പദ്ധതി ജനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാന്‍ ഇടയുണ്ടെന്നായിരുന്നു ആരോഗ്യ രംഗത്തെ ചില വിദഗ്ദര്‍ ചൂണ്ടിക്കാട്ടിയത്. അമിതവണ്ണത്തിന് കാരണമാകുന്ന ജങ്ക് ഫുഡുകളു ശീതളപാനീയങ്ങളും ജനങ്ങള്‍ കൂടുതലായി ഭക്ഷിക്കുമെന്നും അത് അമിതവണ്ണത്തിന് കാരണമാകുമെന്നും ഇവര്‍ പറയുന്നു. കൊറോണ ബാധയേല്‍ക്കാന്‍ ഏറ്റവും അധികം സാധ്യതയുള്ള വിഭാഗത്തില്‍ പെടുന്നവരാണ് അമിതവണ്ണമുള്ളവര്‍ എന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category