1 GBP = 98.30INR                       

BREAKING NEWS

നാല് പതിറ്റാണ്ട് രാജാവായി വാണ സ്പെയിന്‍ വിട്ട് ഒളിച്ചോടി മുന്‍ സ്പാനിഷ് രാജാവ്; അഴിമതി ആരോപണങ്ങളിലെ അന്വേഷണം കനക്കുമ്പോഴാണ് നിലവിലെ രാജാവായ സ്വന്തം മകന് കത്തെഴുതിവച്ച് രാജാവ് ഒളിച്ചോടുന്നത്; കനകവും കാമിനിയും നിറഞ്ഞ രാജകഥകളില്‍ ഒന്നുകൂടി ദുഃഖപര്യവസായിയാകുന്നു

Britishmalayali
kz´wteJI³

താന്‍ ഉള്‍പ്പെട്ടിട്ടുള്ള അഴിമതി ആരോപണത്തിന്റെ അന്വേഷണത്തിന് ചൂടു പിടിക്കുമ്പോള്‍, സ്വന്തം മകന് ഒരു എഴുത്ത് എഴുതിവച്ചിട്ട് നാടുവിട്ടിരിക്കുകയാണ് മുന്‍ സ്പാനിഷ് രാജാവായ ജുവാന്‍ കാര്‍ലോസ്. മകനും സ്പെയിനിലെ ഇപ്പോഴത്തെ രാജാവുമായ ഫെലിപ്പ് രാജാവിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തിലാണ് താന്‍ സ്പെയിന്‍ വിട്ടുപോവുകയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്. ഇന്നലെയാണ് ഈ കത്ത് പുറത്തുവന്നത്. അപ്പോഴേക്കും ഈ മുന്‍ രാജാവ് രാജ്യം വിട്ടുകഴിഞ്ഞിരുന്നു.

1931-ല്‍ സ്പാനിഷ് വിപ്ലവത്തെ തുടര്‍ന്ന് നാടുവിടേണ്ടി വന്ന അല്‍ഫോന്‍സോ പതിമൂന്നാമന്റെ കൊച്ചുമകന്‍ ജനിച്ചതും ബാല്യകാലം ചെലവഴിച്ചതും റോമിലായിരുന്നു. പിന്നീട് സ്പെയിനിലെത്തി പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം 1974 മുതല്‍ രാജ്യതലവനായി അധികാരമേറ്റെടുത്തു. പിന്നീട് അന്നത്തെ സ്പാനിഷ് ഏകാധിപതി ഫ്രാന്‍സിസ്‌കോ ഫ്രാങ്കോയുടെ മരണശേഷം 1975 നവംബര്‍ 22 നാണ് രാജാവായി അധികാരമേറ്റെടുക്കുന്നത്. ഫ്രാങ്കോയുടെ ഏകാധിപത്യകാലത്തു നിന്നും സ്പെയിനിനെ ജനാധിപത്യത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതിന്റെ പേരില്‍ ഏറെ പ്രശംസിക്കപ്പെട്ട ഒരു വ്യക്തിത്വമായിരുന്നു ജുവാന്‍ കാര്‍ലോസ്.

എന്നാല്‍ പിന്നീട് അദ്ദേഹത്തിന് നേരിടേണ്ടി വന്നത് നിരവധി ആരോപണങ്ങളായിരുന്നു. തന്റെ മകള്‍ക്കെതിരെ നികുതി വെട്ടിപ്പ് കേസുപോലും ഉണ്ടായി. മകള്‍ കേസില്‍ നിന്നും വിമുക്തയായെങ്കിലും മകളുടെ ഭര്‍ത്താവ് ശിക്ഷിക്കപ്പെട്ടു. സ്പെയിനില്‍ കടുത്ത സാമ്പത്തിക മാന്ദ്യം അനുഭവപ്പെടുന്ന 2012-ല്‍ ആഫ്രിക്കയില്‍ ആനവേട്ടക്ക് പോയതായിരുന്നു അദ്ദേഹത്തിനെതിരെ ജനരോഷം ഉയരുവാനുള്ള മറ്റൊരു കാരണം. തീര്‍ത്തും രഹസ്യമായിരുന്നു യാത്ര. നായാട്ടിനിടയില്‍ വീണ് നട്ടെല്ലിന് ക്ഷതം സംഭവിച്ച അദ്ദേഹത്തെ ഒരു പ്രത്യേക വിമാനത്തില്‍ തിരികെ സ്പെയിനിലേക്ക് കൊണ്ടുവരുന്നതോടെയാണ് ഈ സംഭവം പൊതുജനങ്ങള്‍ അറിയുന്നത്.
എന്നാല്‍, ഈ യാത്രയുടെ ചെലവ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നോ, കൊട്ടാരത്തിന്റെ സ്വത്തില്‍ നിന്നോ അല്ല ചെലവാക്കിയതെന്ന വിശദീകരണം പിന്നീട് വന്നു. മൊഹമ്മദ് എയാദ് കയാലി എന്നൊരു വ്യവസായിയാണ് ഈ യാത്രയുടെ ചെലവ് വഹിച്ചതെന്നും പിന്നീട് പുറത്തായി.ഇതിനിടയിലാണ് സൗദി അറേബ്യയിലെ ഒരു ഹൈസ്പീഡ് റെയില്‍ പ്രൊജക്ടുമായി ബന്ധപ്പെട്ട അഴിമതി ആരോപണം ജുവാന്റെ പേരില്‍ ഉണ്ടാകുന്നത്. ഈ പ്രൊജക്ടുമായി ബന്ധപ്പെട്ട് മുന്‍ സൗദി രാജാവില്‍ നിന്നും 100 മില്ല്യണ്‍ ഡോളര്‍ കൈക്കൂലിയായി സ്വീകരിച്ചു എന്നായിരുന്നു ആരോപണം.

കഴിഞ്ഞ ജൂണിലാണ് സ്പാനിഷ് സുപ്രീം കോടതി ഈ കേസില്‍ ഒരു അന്വേഷണത്തിനായി ഉത്തരവിട്ടത്. സ്വിറ്റ്സര്‍ലാന്‍ഡിലെ ലാ ട്രിബ്യുണ്‍ ഡി ജനീവ എന്നൊരു വര്‍ത്തമാനപത്രത്തില്‍ ഇതിനെ സംബന്ധിച്ച ഒരു വാര്‍ത്ത വന്നതിനു ശേഷമായിരുന്നു ഈ ഉത്തരവ്. ഈ പണം തന്റെ ഒരു സ്ത്രീ സുഹൃത്തുകൂടിയായ ഒരു വ്യവസായിയുടെ പേരിലേക്ക് മാറ്റി എന്നാണാരോപണം. ജുവാന്‍ കാര്‍ലോസ് ഈ ആരോപണത്തെ കുറിച്ച് അഭിപ്രായമൊന്നും ഇതുവരെ പറഞ്ഞിട്ടില്ല. എന്നാല്‍ സുപ്രീം കോടതി ഉത്തരവ് വന്ന ഉടനെ, അദ്ദേഹത്തിന്റെ മകനും ഇപ്പോഴത്തെ രാജാവുമായ ഫെലിപ്പ് രാജാവ്, ജുവാന് മുന്‍ രാജാവ് എന്ന നിലയില്‍ നല്‍കിവന്നിരുന്ന എല്ലാ സൗകര്യങ്ങളും എടുത്തു കളഞ്ഞിരുന്നു.

കാമുകിമാര്‍ ധാരാളമുള്ള ജുവാന്‍ കാര്‍ലോസ് ഏറ്റവും അവസാനമായി തന്റെ സ്വന്തം ഭാര്യയുമായി കിടക്ക് പങ്കിട്ടത് 40 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു എന്നൊരു വാര്‍ത്ത ഇടക്ക് വന്നിരുന്നു. ഡയാനാ രാജകുമാരിയും ചാള്‍സ് രാജകുമാരനും സ്പെയിന്‍ സന്ദര്‍ശിച്ചപ്പോള്‍, ഡയാനയോട് വളരെ മോശമായ രീതിയില്‍ പെരുമാറിയതായും ഒരു പുസ്തകത്തില്‍ വന്നിരുന്നു. കൈനിറയെ സമ്പത്തും, ചുറ്റും കാമുകിമാരുമൊക്കെയായി കളം നിറഞ്ഞാടിയ ഒരു രാജാവ് കൂടി നാടുവിട്ടോടുകയാണ്. എന്നാല്‍, അദ്ദേഹം എവിടേക്കാണ് പോയതെന്ന് പറഞ്ഞിട്ടില്ല. കൊട്ടാരത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത് അദ്ദേഹം ഡൊമിനികന്‍ റിപ്പബ്ലിക്കിലേക്ക് പോകാനാണ് സാധ്യത എന്നാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category