1 GBP = 94.70 INR                       

BREAKING NEWS

കൂടുവിടുന്ന കുഞ്ഞാടുകള്‍ (9-ാം ഭാഗം)

Britishmalayali
പോള്‍ മണ്ഡലം

വചനോത്സവത്തിലെ വചനാഭാസങ്ങള്‍ 


പ്രപഞ്ചത്തിലെ മേക്കാനിസം കണ്ടു പിടിച്ച മഹാ ശാസ്ത്രജ്ഞനായ ഐസെക്ക് ന്യൂട്ടണ്‍ ഉറച്ചു വിശ്വസിച്ചിരുന്നു. മനുഷ്യവര്‍ഗ്ഗത്തിന്റെ ഭാവിഭാഗധേയങ്ങള്‍ മുഴുവന്‍ ബൈബിളില്‍ ഗോപ്യമായിരിക്കുന്നുവെന്ന.് ന്യൂട്ടന്‍ ആ ബൈബിള്‍ കോഡ് അനാവരണം ചെയ്യുവാന്‍ അശ്രാന്തപരിശ്രമം നടത്തി. പക്ഷേ അദ്ദേഹത്തിന് അതു സാധിച്ചില്ല. കാരണം അന്ന് കമ്പ്യൂട്ടര്‍ ഇല്ലായിരുന്നു. 

ഭൂതത്തോടൊപ്പം ഭാവിയും സ്വരൂപിച്ചു വച്ചിരിക്കുന്നുവെന്ന് അദ്ദേഹം ദൃഢമായി വിശ്വസിച്ചിരുന്നു. '' The future already exists it could be known in advance ''.  Isac Newton
മഹാ ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഐന്‍സൈറ്റ.യിനും ഭൂതത്തോടൊപ്പം ഭാവിയും നിശ്ചയിക്കപ്പെട്ടിരിക്കുന്നുവെന്ന് ദൃഢമായി വിശ്വസിച്ചിരുന്നു. The future exist simultaneously with the past '' Einsten
ഇന്ന് കംമ്പ്യൂട്ടറുകളുടെ സഹായത്തോടു കൂടി ആ ബൈബിള്‍ കോഡ് അനാവറണം ചെയ്യപ്പെട്ടു. ബൈബിള്‍ ഗൂഢ ലിപികളിലെഴുതിയ ഒരു വലിയ Cross word puzzle ആണെന്നു കൂടി തെളിഞ്ഞു അതായത് ബൈബിളിനുള്ളില്‍ മറ്റൊരു ബൈബിള്‍ കൂടി ഉണ്ട്.

ലോകമഹായുദ്ധങ്ങളും ഹിരോഷിമ ബോംബിങ്ങും ഹിറ്റ്‌ലറും ട്രൂമാനും സദ്ദാം ഹുസൈനും ജോര്‍ജ്ജ് ബുഷും എല്ലാം Cross word കളായി ബൈബിളില്‍ തെളിഞ്ഞു വരുന്നതു കാണുമ്പോള്‍ ആരും അത്ഭുതപ്പെട്ടു പോകും. ഇസ്രായേലിലുള്ള ഏറ്റവും പ്രാചീനമായ ഒരു ബൈബിളാണ് ഇതിനായി തെരഞ്ഞെടുത്തത്.

ആധികാരിക ഗ്രന്ഥങ്ങള്‍
1. The Bible Code -by Michael Drosnin
2. The Bible`s Hidden Cosmology and
3. God`s Secret Formula

ഇല്ലാക്കഥകളും കെട്ടുകഥകളും നുണക്കഥകളും ഉണ്ടാക്കി അത് ന്യായീകരിക്കുവാന്‍ വേണ്ടി അത്യുന്നതമായ ആ ഗ്രന്ഥത്തെ എത്രമാത്രം വളച്ചൊടിച്ച്  വികലവും വികൃതവുമാക്കിത്തീര്‍ത്തിരിക്കുന്നു ഈ വിജ്ഞാനികളും വൈതാളികന്മാരും. അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും പെരുംനുണകളുടെയും വളച്ചൊടിക്കലിന്റെയും വിശുദ്ധ സൃഷ്ടികളുടെയും വൈകൃതങ്ങളെ കുത്തിനിറച്ച് ബൈബിളിനെ എത്രമാത്രം ജീര്‍ണ്ണിപ്പിച്ചു ഇക്കൂട്ടര്‍ എന്നതിന് ഉദാഹരണമാണ് ഈ ലേഖനം.
ആദ്യ സൃഷ്ടി സ്ത്രീ!

രക്ഷകന്‍ പിറക്കാന്‍ ഉത്ഭവ പാപം ഇല്ലാത്ത ഒരു സ്ത്രീ വേണമായിരുന്നു. അതിന് ആദത്തെ സൃഷ്ടിക്കുന്നതിനു മുമ്പ് തന്നെ മറിയത്തെ സൃഷ്ടിച്ച് ദൈവം ത്രീത്വത്തെ ഏല്പിച്ചു.!

'ഏറ്റവും ആദ്യം മനുഷ്യനെ കുറിച്ചു ചിന്തിച്ച ദൈവം രക്ഷക്കു മാര്‍ഗ്ഗമായി സ്ത്രീയെക്കുറിച്ചും ചിന്തിച്ചിരിക്കണമല്ലോ. അപ്പോള്‍ ദൈവത്തിന്റെ ആദ്യസൃഷ്ടി സ്ത്രീയാണ്. അവള്‍ പരിശുദ്ധ ത്രീത്വത്തിന്റെ ഹൃദയത്തിലായിരുന്നു, പരിശുദ്ധാത്മാവിന്റെ ഹൃദയത്തിലായിരുന്നതിനാല്‍ അവളും പരിശുദ്ധയായിരുന്നു. കാലസമ്പൂര്‍ണ്ണത വന്നപ്പോള്‍ അവള്‍ ഭൂമിയില്‍ ജനിച്ചു. ആദത്തിനു മുമ്പു ജനിച്ചതിനാല്‍ അവള്‍ ഉത്ഭവ പാപത്തില്‍ നിന്നും പരിരക്ഷിതയായിരുന്നു. (വചനോത്സവം 2004 ആഗസ്റ്റ്)

ഏറ്റവും ആദ്യം ദൈവം മനുഷ്യനെക്കുറിച്ചാണ് ചിന്തിച്ചതെന്ന് ഈ ലേഖകന്‍ എങ്ങനെയറിഞ്ഞു. ? ദൈവത്തിന്റെ മനസ്സുപോലും അറിയുവാന്‍ കഴിവുള്ള ഈ ലേഖകന്‍ ദൈവത്തെക്കാള്‍ വലിയവാണല്ലോ. അപ്പോള്‍ പരി. ത്രീത്വം എന്ന സങ്കല്പം മാറിപ്പോയി കാരണം പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്, മറിയം എന്നിങ്ങനെ നാലുപേരായി അപ്പോള്‍ ത്രീത്വത്തിനു പകരം ചതുരം എന്നും ഇംഗ്ലീഷില്‍ Trinity എന്നതിനു പകരം ഞലരമേിഴഹല എന്നു പറയേണ്ടി വരുന്നു.

കാലസമ്പൂര്‍ണ്ണത വന്നപ്പോള്‍ നരസിംഹം തൂണു പിളര്‍ന്നു വന്നതുപോലെയാണോ മറിയം ജനിച്ചത്? മറിയത്തിനു മാതാപിതാക്കള്‍ ഉണ്ടായിരുന്നു. അവര്‍ക്ക് ഉത്ഭവപാപം ഉണ്ടായിരുന്നു അവര്‍ക്ക് ഉത്ഭവപാപം ഉണ്ടെങ്കില്‍ ആ മാതാപിതാക്കളില്‍ നിന്നും ജനിച്ച മറിയത്തിനും ഉത്ഭവ പാപം ഉണ്ട്.

ആദത്തിന്റെയും ഹവ്വായുടേയും സന്തതി പരമ്പരകള്‍ക്കെല്ലാവര്‍ക്കും ഉത്ഭവപാപം ഉണ്ട്.

ദൈവം സൃഷ്ടിക്കാനിരിക്കുന്ന മനുഷ്യന്‍ പാപം ചെയ്യുമെന്നു മനസ്സിലാക്കി അവരെ സംരക്ഷിക്കാന്‍ ഒരു സ്ത്രീയെ മുന്‍കൂട്ടി സൃഷ്ടിച്ച് പരി. ത്രീത്വത്തെ ഏല്പിച്ചു. (സ്ത്രീയെ സൃഷ്ടിച്ച ഉടനെ ഏല്പിച്ചോ അതോ പ്രായപൂര്‍ത്തിയായ ശേഷമാണോ ഏല്പിച്ചതെന്നു കൂടി ലേഖകന്‍ വ്യക്തമാക്കേണ്ടിയിരിക്കുന്നു. പരിശുദ്ധാത്മാവിന്റെ ഹൃദയത്തില്‍ ഒരു പെണ്ണിനെ കുടിയിരുത്തിയ ലേഖകന്റെ ഭാവന വിചിത്രവും, ഭയാനകവും തന്നെ ഇത്രയും വലിയ ഒരു പാപം ചെയ്തതിന് കൊടും നരകം തന്നെ ശിക്ഷ.)

അങ്ങനെ മറിയത്തിന് ഉത്ഭവപാപം ഇല്ലായിരുന്നു എന്നു  വരുത്തി തീര്‍ക്കുവാനാണ് ഈ നുണക്കഥ എഴുതിവിട്ടിരിക്കുന്നത്. ബൈബിളില്‍ ചിന്തിച്ചിട്ടുപോലുമില്ലാത്ത നുണക്കഥകളും കെട്ടുകഥകളും ഇല്ലാക്കഥകളും ഉണ്ടാക്കി ബൈബിളിനെ അവഹേളിക്കുകയും വികലമാക്കുകയുമാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. ഈ വൈതാളിക•ാരെ വിശ്വാസികള്‍ തിരികല്ലുംകെട്ടി കടലിലെറിയുകയാണ് ചെയ്യേണ്ടത്.

വചനോത്സവ സിദ്ധാന്തമനുസരിച്ച് ത്രീത്വത്തില്‍ നാലുപേരായി അപ്പോള്‍ യേശുവും മറിയവും ആങ്ങളയും പെങ്ങളുമായി വരുന്നു. ! ദൈവജനനീ, ദൈവമാതാവേ, സര്‍വ്വേശ്വരന്റെ മാതാവേ,. എന്നിങ്ങനെ മറിയത്തെ ദൈവത്തിന്റെ അമ്മയായി ചിത്രീകരിച്ചിരിക്കുന്നു സഭ. അപ്പോള്‍ യേശുവും മറിയവും വല്യമമയും കൊച്ചുമകനുമായി വരുന്നു.! മറിയത്തിന്റെ മകന്‍ ദൈവം. ദൈവത്തിന്റെ പുത്രന്‍ യേശു. പിന്നെയും യേശുവിനെ ദൈവമായി ചിത്രീകരിച്ചിരിക്കുന്നു. (യേശുവോ ശിഷ്യ•ാരോ അങ്ങനെ അവകാശപ്പെട്ടിട്ടില്ലായെങ്കിലും.)

(അപ്പോള്‍ ദൈവത്തിന്റെ മകള്‍ മറിയം അപ്പോള്‍ അപ്പനും മകളുമായി വരുന്നു.)

വിശുദ്ധഗ്രന്ഥം പറയുന്നതാകട്ടെ മറിയത്തിന്റെ പുത്രനായി ദൈവസുതന്‍ ജനിച്ചുവെന്നുമാത്രം.

ഒന്നേ പറയാനുള്ളൂ. ഇതുപോലെയുള്ള ബൈബിള്‍ പണ്ഡിതന്മാരുടെ കൈകളില്‍ ബൈബിള്‍ കിട്ടിയത് പന്നിയുടെ കൈയ്യില്‍ മൂത്തുമാല കിട്ടിയതുപോലെ തന്നെ സംശയമില്ല. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category