1 GBP = 94.70 INR                       

BREAKING NEWS

2010ല്‍ പ്രൊഫസര്‍ ടി ജെ ജോസഫിനെ ആക്രമിക്കാന്‍ വാനിലെത്തിയ സംഘത്തിന് ബൈക്കില്‍ വഴികാട്ടിയ പ്രതി; നോട്ടു നിരോധനക്കാലത്ത് കണക്കില്‍പെടാത്ത പണം കൈവശം വെച്ചതിനും പിടിയില്‍; സ്വര്‍ണ്ണക്കടത്തതില്‍ അറസ്റ്റിലായ കൈവെട്ട് കേസിലെ 24-ാം പ്രതി മുഹമ്മദ് അലിക്ക് തീവ്രവാദ സംഘടനകളുമായുള്ള ബന്ധം പ്രകടം; ആന്ധ്രയിലെ നെല്ലൂരില്‍ നിന്ന് സ്വര്‍ണ്ണപ്പണം പോകുന്നത് കശ്മീരിലേക്ക്; കനക മാഫിയയുടെ തീവ്രവാദ നാഡികള്‍ തെളിയുമ്പോള്‍

Britishmalayali
എം മാധവദാസ്

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തുകേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തവരില്‍ കൈവെട്ട് കേസ് പ്രതികള്‍ കൂടി ഉള്‍പ്പെട്ടതോടെ കേസിലെ തീവ്രാവാദ ബന്ധം മറനീക്കുന്നു. പ്രവാചക നിന്ദയുടെ പേരില്‍ തൊടുപുഴ ന്യൂമാന്‍ കോളജിലെ അദ്ധ്യാപകന്‍ പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ 24ാം പ്രതി ആയിരുന്ന മുഹമ്മദ് അലി എന്ന മമ്മാലിയാണ് സ്വര്‍ണ്ണക്കടത്തിലും പിടിയിലായത്.

അതിനിടെ ചെന്നൈയില്‍ എന്‍ഐഎയുടെ കസ്റ്റഡിയില്‍ ആയ സ്വര്‍ണ്ണവില്‍പ്പനക്കാരായ രണ്ടുപേരില്‍നിന്ന് നിര്‍ണ്ണായകമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കള്ളക്കടത്ത് സ്വര്‍ണം ഇവര്‍ വിറ്റിരുന്നത് ആന്ധ്രയിലെ നെല്ലൂരിലാണ്. ഇവിടെനിന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി കശ്മീരിലേക്കാണ് ഈ പണം പോയിരുന്നത്. ഇതോടെ എന്‍ഐഎ അന്വേഷണം ഈ വഴിക്കും നീങ്ങിയിടുണ്ട്. കേസില്‍ ഇന്റര്‍പോളും കൂടുതല്‍ വിവരങ്ങള്‍ നേടിയിട്ടുണ്ട്.

കൈവെട്ടു കേസിലെ ദീര്‍ഘകാല ഗൂഢാലോചനയിലെ പങ്കാളി
മമ്മാലിക്കൊപ്പം എന്‍ഐഎ അറസ്റ്റ് ചെയ്ത മുഹമ്മദ് അലി ഇബ്രാഹീമും മൂവാറ്റുപുഴ കിഴക്കേക്കരയിലാണ് താമസം. സ്വര്‍ണ്ണക്കടത്തുമായി തീവ്രവാദത്തെ ബന്ധിപ്പിക്കുന്ന കണ്ണിയാണ്, മുഹമ്മദ് അലി. 2010ല്‍ പ്രൊഫസര്‍ ടി ജെ ജോസഫിനെ ആക്രമിക്കാന്‍ വാനിലെത്തിയ സംഘത്തിന് ബൈക്കില്‍ വഴികാട്ടിയ പ്രതിയാണ് ഇയാള്‍. ചാലിക്കടവ് പാലത്തിന് സമീപമായിരുന്നു, അന്ന് താമസം. അന്നുതന്നെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് നാട്ടുകാര്‍ക്ക് സംശയം ഉണ്ടായിരുന്നു. എസ്ഡിപിഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു ഇയാള്‍. കൈവെട്ടുകേസിലെ ദീര്‍ഘകാല ഗൂഢാലോചനയിലെ സജീവ പങ്കാളിയും അക്രമത്തില്‍ വഴികാട്ടിയാവുകയും ചെയ്ത വ്യക്തിയാണ് ഇയാള്‍. മാറാട് കാലാപും കൈവെട്ടുകേസും തൊട്ട് ഹാദിയ കേസും സിഎഎ സമരവും വരെയുള്ള ഇസ്ലാമിക തീവ്രാവാദ സംഘടനകള്‍ ഇടപെട്ട മിക്ക കേസുകളിലും വന്‍തോതില്‍ പണം കേരളത്തിലേക്ക് ഒഴുകിയിരുന്നു. ഇത് സ്വര്‍ണ്ണക്കടത്ത് വഴിയാണൊയെന്നും എന്‍ഐഎ പരിശോധിക്കുന്നുണ്ട്.

സ്ഥലക്കച്ചടം, പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനി നടത്തിപ്പ് എന്നിവയൊക്കെയാണ് ഇയാള്‍ക്ക് നാട്ടില്‍ ഉണ്ടായിരുന്ന ജോലികള്‍. വീടുകള്‍ ഇടക്കിടെ വിറ്റും ഇയാള്‍ പണം സമ്പാദിച്ചു. രണ്ടു വീട് വിറ്റതിന് ശേഷമാണ് മൂവാറ്റുപുഴ കിഴക്കേക്കര ശ്രീഭദ്ര ഓഡിറ്റോറിയത്തിന് സമീപം ഇരുനില വീട്് വെച്ചത്. നാട്ടില്‍ അത്ര സൗഹൃദങ്ങള്‍ സൂക്ഷിക്കാത്ത പ്രകൃതമായിരുന്നു. നോട്ടുനിരോധനക്കാലത്ത് കണക്കില്‍ പെടാത്ത പണം കൈവശം വെച്ചതിനും ഇയള്‍ പിടിയിലായിരുന്നു.

മൂവാറ്റുപുഴയിലെ സ്വര്‍ണ്ണക്കടത്തു സംഘത്തിന് തീവ്രവാദവുമായി ബന്ധമുണ്ടെന്ന് നേരത്തെ തന്നെ സംശയിച്ചിരുന്നതാണ്. കൈവെട്ടുകേസ് വന്നപ്പോള്‍ തന്നെ അന്വേഷണ സംഘങ്ങള്‍ ഇത്തരത്തിലുള്ള പല സൂചനയും നല്‍കിയിരുന്നു. തീവ്രാവാദത്തിന് വരുന്ന പണം കുഴല്‍പ്പണമായും കള്ള സ്വര്‍ണ്ണവുമായാണ് നാട്ടില്‍ എത്തിയിരുന്നത്. യുവാക്കളെ തീവ്രാവാദത്തിലേക്ക് തിരിച്ചുവിട്ടും സ്വര്‍ണ്ണക്കടത്തിന്റെ കാരിയര്‍മാര്‍ ആയും നടത്തിയ പ്രവര്‍ത്തനങ്ങള്‍ പൊലീസ് കണ്ടെത്തിയിരുന്നു.

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ ആനിക്കാട് സഹോദരങ്ങളും ജലാലുമായുള്ള ബന്ധമാണ് മുഹമ്മദ് ഇബ്രാഹീമിനെ കേസില്‍ എത്തിച്ചത്. ആനിക്കാട്ട് ഇവരുടെ അടുത്ത് വാടകക്ക് താമസിച്ചതോടെ രൂപപ്പെട്ട ബന്ധം സ്വര്‍ണക്കടത്തിലേക്ക് നീങ്ങുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെ തന്നെ എന്‍ഐഎ സംഘം ഇവരുടെ വീടിന്റെ പരിസരങ്ങളില്‍ ഉണ്ടായിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ നേരത്തെ പിടിയിലായ കെ.ടി. റമീസില്‍നിന്നും ഇവരെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് രണ്ടുപേരെയും എന്‍ഐഎ. സംഘം പിടികൂടുകയായിരുന്നു. റമീസില്‍നിന്ന് സ്വര്‍ണം വാങ്ങി വിവിധയിടങ്ങളില്‍ വിതരണം ചെയ്തത് മമ്മാലിയും, മുഹമ്മദ് അലി ഇബ്രാഹീമുമാണെന്നാണ് എന്‍.ഐ.എ.യുടെ റിപ്പോര്‍ട്ട്.തിരുവനന്തപുരത്തെ ഹോട്ടലുകളില്‍വെച്ച് റമീസ് ഇരുവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് ജൂണ്‍ 24, 26 തീയതികളിലാണ് പ്രതികള്‍ സ്വര്‍ണം വിവിധയിടങ്ങളില്‍ എത്തിച്ച് വിതരണം ചെയ്തത്.

തിരുവനന്തപുരത്തെയും കോവളത്തെയും ഹോട്ടലുകളില്‍ വച്ചാണ്, ഗൂഢാലോചന നടത്തിയത്. മൂവാറ്റുപുഴയില്‍ ജലാലിന്റെയും റബിന്‍സിന്റെയും വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ മലപ്പുറത്ത് കെ ടി റമീസ്, മുഹമ്മദ് ഷാഫി, സെയദ് അലവി, പി ടി അബ്ദു എന്നിവരുടെ വീടുകളില്‍ ആയിരുന്നു പരിശോധന. ഞായറാഴ്ച പുലര്‍ച്ചെ തുടങ്ങിയ റെയഡ് മണിക്കൂറുകള്‍ നീണ്ടു. സ്വര്‍ണ്ണക്കടത്തുകേസില്‍ ഇതുവെരെ പത്തുപേരാണ് എന്‍ഐഎയുടെ പിടിയില്‍ ആയത്.

കൂടുതല്‍ വിവരങ്ങള്‍ തേടി ഇന്റര്‍പോളും
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യ ആസൂത്രകന്‍ ഫൈസല്‍ ഫരീദിന്റെ നാടുകടത്തലുമായി ബന്ധപ്പെട്ട് ഇന്റര്‍പോള്‍ ഇന്ത്യയില്‍നിന്നു കൂടുതല്‍ വിവരങ്ങള്‍ തേടിയിട്ടുണ്ട്. കേസിനുപിന്നില്‍ സ്വര്‍ണക്കടത്ത്, തീവ്രവാദബന്ധം എന്നിവയല്ലാതെ മതപരമായ കാര്യങ്ങളൊന്നുമില്ലെന്ന് ഇന്റര്‍പോള്‍ ഉറപ്പുവരുത്തും. ഇതിനുശേഷമേ ദുബായ് പൊലീസിന്റെ കസ്റ്റഡിയിലുള്ള ഫൈസലിനെ ഇന്ത്യയിലെത്തിക്കുകയുള്ളൂ. ഇന്ത്യയുടെ ആവശ്യപ്രകാരം ഇന്റര്‍പോള്‍ ബ്ലൂകോര്‍ണര്‍ നോട്ടീസ് ഇറക്കിയതിനെത്തുടര്‍ന്നാണ് ദുബായ് പൊലീസ് കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശി ഫൈസലിനെ അറസ്റ്റുചെയ്തത്. ഫൈസല്‍ ഫരീദിനും റബിന്‍സിനും പുറമേ നാലു പ്രതികള്‍കൂടി ദുബായില്‍നിന്ന് പിടിയിലാവാനുണ്ടെന്ന് കസ്റ്റംസ് അന്വേഷണസംഘം ഉറപ്പിച്ചു. എന്‍.ഐ.എ. ആണ് ഫൈസല്‍ ഫരീദിനെതിരേ കേന്ദ്ര ആഭ്യന്തര മന്ത്രാലയംവഴി ഇന്റര്‍പോളിനെ സമീപിച്ചത്. തുടര്‍ന്ന് ഇയാള്‍ക്കെതിരേ ഇന്റര്‍പോള്‍ ബ്ലൂകോര്‍ണര്‍ നോട്ടീസ് ഇറക്കി. പിന്നാലെ ദുബായ് പൊലീസ് ഫൈസലിനെ അറസ്റ്റ് ചെയ്തത്. ഉടന്‍ ഇന്ത്യയ്ക്ക് വിട്ടുകിട്ടുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, ഇയാളുടെ നാടുകടത്തല്‍ നീണ്ടുപോവുകയായിരുന്നു.

അന്വേഷണത്തുടര്‍ച്ചയ്ക്കും ദുബായ് ബന്ധങ്ങള്‍ പുറത്തുകൊണ്ടുവരാനും ഫൈസലിന്റെ അറസ്റ്റ് അനിവാര്യമാണ്. ഇക്കാര്യങ്ങള്‍ എന്‍.ഐ.എ.യും കസ്റ്റംസും കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്തിയിരുന്നു. ഇന്ത്യ സമ്മര്‍ദം ചെലുത്താന്‍ തുടങ്ങിയതോടെയാണ് നാടുകടത്തലിന്റെ ആദ്യപടിയെന്നോണം ഇന്റര്‍പോള്‍ വിശദീകരണം തേടിയിരിക്കുന്നത്. ന്യൂനപക്ഷ പീഡനമുണ്ടാവില്ലെന്ന ഉറപ്പും നല്‍കണം. സ്വര്‍ണക്കടത്ത് കേസുമായിമാത്രം ബന്ധപ്പെട്ടാണ് ഫൈസലിനെ ആവശ്യപ്പെടുന്നതെന്ന് ഇന്ത്യ ഇതിന് മറുപടി നല്‍കും.

കേരളത്തില്‍നിന്ന് ദുബായിലേക്ക് പണം ഹവാലയായി എത്തിച്ചാണ് വന്‍തോതില്‍ സ്വര്‍ണം കടത്തിയിരിക്കുന്നത്. ഓരോ സ്വര്‍ണക്കടത്തിനും ഹവാല ഇടപാടുകള്‍ നടന്നിട്ടുണ്ട്. കേരളത്തില്‍നിന്നുള്ള നിര്‍ദ്ദേശമനുസരിച്ച് സ്വര്‍ണക്കടത്തിനായി പണമിറക്കിയവര്‍ക്ക് പ്രതിഫലം കേരളത്തില്‍ ഭൂമിയായും കറന്‍സിയായും നല്‍കിയിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ചിരിക്കുന്ന വിവരം.ഏറെക്കാലമായി ദുബായില്‍ കച്ചവടം നടത്തുന്ന ഈ മലയാളികള്‍ക്ക് സ്വര്‍ണക്കടത്തുമായി അടുത്ത ബന്ധമാണുള്ളത്. നിലവില്‍ നാലുപേരെയാണ് ലക്ഷ്യമിട്ടിരിക്കുന്നതെങ്കിലും ദുബായിലെ പ്രതികളുടെ എണ്ണം കൂടിയേക്കാം.

ഫൈസലിനും റബിന്‍സിനുമൊപ്പം ഇവരെയും ഇന്ത്യയിലേക്ക് എത്തിക്കാനാണ് ശ്രമം. ഇതിനായി ആഭ്യന്തരമന്ത്രാലയത്തിന് പ്രത്യേക അപേക്ഷ നല്‍കാന്‍ കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category