1 GBP = 94.70 INR                       

BREAKING NEWS

തുടര്‍ച്ചയായ മൂന്നാം ദിവസവും കോവിഡ് പോസിറ്റിവായവരുടെ എണ്ണത്തില്‍ അരലക്ഷത്തിലേറെ വര്‍ധന; 18 ലക്ഷം കടന്ന് ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നു; ഇന്നലെ 758 പേര്‍ മരിച്ച ഇന്ത്യയിലെ മരണ നിരക്ക് താമസിയാതെ നാല്‍പ്പതിനായിരത്തിലെത്തും: മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലും കോവിഡ് രോഗികളുടെ എണ്ണം പെരുകുന്നു

Britishmalayali
kz´wteJI³

മഹാരാഷ്ട്ര: രാജ്യത്ത് കോവിഡ് പോസിറ്റീവായവരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും അരലക്ഷത്തിലേറെ വര്‍ധന. ഇന്നലെ 52,783 പേര്‍ക്ക് കൂടി കോവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയിലെ കെ കോവിഡ് ബാധിതരുടെ എണ്ണം 18 ലക്ഷം കടന്നു. 18,04,702 പേര്‍ക്കണ് കോവിഡ് പിടിപെട്ടത്. സുഖം പ്രാപിച്ചവരുടെ എണ്ണത്തിലും റെക്കോര്‍ഡ് പുരോഗതിയുണ്ട്. 51,255 പേര്‍ 24 മണിക്കൂറിനുള്ളില്‍ സുഖം പ്രാപിച്ചു. രോഗമുക്തി നിരക്ക് 65.4%. മരണനിരക്ക് 2.15% ആയി കുറഞ്ഞു.ഇന്നലെ 758 പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണ നിരക്ക് 38,161 ആയി. 8,944 പേരാണ് രാജ്യത്ത് അസുഖം ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.


രാജ്യത്തിന് ആശങ്കയായി മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലും കോവിഡ് രോഗികളുടെ എണ്ണം പെരുകുകയാണ്. മഹാരാഷ്ട്രയില്‍ ഇന്നലെ 9,509 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,41,228 ആയി. 24 മണിക്കൂറിനിടെ 260 പേര്‍ മരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണം 15,576 ആയി. അതേസമയം 9926 പേര്‍ ഇന്നലെ രോഗമുക്തി നേടി ആശുപത്രിവിട്ടതും ആശ്വാസമായി. ഇതോടെ ഇതുവരെ രോഗമുക്തി നേടിയവര്‍ 2,76,809 ആയി. 1,48,537 ആക്ടീവ് കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. ഇതില്‍ 44,204 കേസുകളും പുണെയിലാണ്.

മഹാരാഷ്്ട്രയിലെ കോവിഡ് ബാധിതരില്‍ 30 ശതമാനവും പുണെയിലാണ്. മുംബൈയുടെ സമീപ ജില്ലകളിലും രോഗവ്യാപനം തീവ്രം. മലയാളികള്‍ ഏറെയുള്ള കല്യാണ്‍-ഡോംബിവ്ലി കോര്‍പറേഷനില്‍ 20,000 കടന്നു. പകുതിയിലേറെപ്പേര്‍ക്കും കഴിഞ്ഞ മാസമാണ് കോവിഡ് സ്ഥിരീകരിച്ചത്. 62.74 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. മരണ നിരക്ക് 3.53ശതമാനമാണ്. നിലവില്‍ മഹാരാഷ്ട്രയില്‍ 9,25,269 പേര്‍ ഹോം ക്വാറന്റീനിലും 37,944 പേര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും കഴിയുന്നുണ്ട്. ധാരാവിയില്‍ ഇന്ന് 13 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 80 ആണ് നിലവില്‍ ധാരാവിയിലെ ആക്ടീവ് കേസുകള്‍.

ആന്ധ്രാപ്രദേശില്‍ ഇന്ന് 8,555 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,58,764 ആയി. 82,886 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. 74,404 ആക്ടീവ് കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്.

തമിഴ്നാട്ടില്‍ ഇന്ന് 5,875 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 98 മരണങ്ങള്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ടു ചെയ്തു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2,57,613 ആയി. 4132 പേരാണ് തമിഴ്നാട്ടില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 1,96,483 പേര്‍ ഇതുവരെ രോഗമുക്തി നേടി ആശുപത്രിവിട്ടു. 56,998 ആക്ടീവ് കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. കേരളത്തില്‍നിന്ന് റോഡുമാര്‍ഗം തമിഴ്നാട്ടില്‍ എത്തിയ അഞ്ചുപേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കര്‍ണാടകയില്‍ ഇന്ന് 5532 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 84 മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. കര്‍ണാടകയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,34,819 ആയി. 2496 പേരാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 57,725 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. 74,590 ആണ് നിലവില്‍ ആക്ടീവ് കേസുകള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category