1 GBP = 96.00 INR                       

BREAKING NEWS

സുശാന്ത് സുഖമില്ലാതെ കിടന്നപ്പോള്‍ പോലും സുഹൃത്തുക്കള്‍ക്കായി വീട്ടില്‍ പാര്‍ട്ടി നടത്തി റിയാ ചക്രവര്‍ത്തി; അടിക്കടി റിയയുടെ അച്ഛനും സഹോദരനും വീട്ടില്‍ വരുന്നതും പതിവ്; റിയ ഒപ്പം താമസിക്കാനെത്തിയ ശേഷം ഫ്ളാറ്റിലെ ജോലിക്കാരെയെല്ലാം മാറ്റി: ഒപ്പം താമസിക്കാനെത്തിയ ശേഷം ഫ്ളാറ്റിന്റെ നിയന്ത്രണം പൂര്‍ണമായി ഏറ്റെടുത്ത റിയ നല്‍കിയിരുന്ന മരുന്നുകള്‍ സുശാന്ത് കഴിച്ചിരുന്നെന്നും ബോഡി ഗാര്‍ഡ്

Britishmalayali
kz´wteJI³

മുംബൈ: ബോളിവുഡ് നടന്‍ സുശാന്തിന്റെ മരണത്തില്‍ കാമുകിയും നടിയുമായ റിയാ ചക്രവര്‍ത്തിക്ക് നേരെ ആരോപണ മുന നീളുന്നു. സുശാന്തിന്റെ പണം ഉപയോഗിച്ച് റിയ ധൂര്‍ത്ത് നടത്തിയതിന്റേയും സുശാന്തിന്റെ ഫ്ളാറ്റിന്റെ നിയന്ത്രണം ഏറ്റൈടുത്തതിന്റെയും വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. റിയ ഒപ്പം താമസിക്കാനെത്തിയ ശേഷം ഫ്ളാറ്റിലെ ജോലിക്കാരെയെല്ലാം മാറ്റിയതായാണ് സുശാന്തിന്റെ ബോഡി ഗാര്‍ഡിന്റെ വെളിപ്പെടുത്തല്‍. ആഴ്ചയിലൊരിക്കല്‍ സുശാന്തിന്റെ സഹോദരി ഫ്ളാറ്റിലെത്തുക പതിവായിരുന്നു. അത് റിയയ്ക്ക് ഇഷ്ടമില്ലാതെ വന്നതോടെ അവര്‍ വരാതെയായെന്നും ബോര്‍ഡി ഗാര്‍ഡ് ബിഹാര്‍ പൊലീസിന് മൊഴി നല്‍കി.

ബാന്ദ്രയിലെ ഫ്ളാറ്റില്‍ സുശാന്തിനൊപ്പം കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തി താമസിച്ചിരുന്ന കാലത്ത് വീടിന്റെ നിയന്ത്രണം മുഴുവനും റിയയ്ക്കായിരുന്നുവെന്ന് വീട്ടുജോലിക്കാരന്‍ ബിഹാര്‍ പൊലീസിന് മൊഴി നല്‍കി. സുശാന്തിന്റെ മുറിയില്‍ അനുമതിയില്ലാതെ ആരെയും പ്രവേശിക്കാന്‍ റിയ അനുവദിച്ചിരുന്നില്ലെന്നും മുറി വൃത്തിയാക്കണോ, വേണ്ടയോ എന്ന കാര്യം പോലും അവരാണ് തീരുമാനിച്ചിരുന്നതെന്നും ഇയാള്‍ പറഞ്ഞു.

റിയ അടിക്കടി ഫ്ളാറ്റില്‍ പാര്‍ട്ടി നടത്തിയിരുന്നു. സുശാന്തിന്റെ പണം ഉപയോഗിച്ചാണ് പാര്‍ട്ടികള്‍ നടത്തിയിരുന്നത്. സുഖമില്ലാതെ സുശാന്ത് കിടപ്പുമുറിക്കു പുറത്തിറങ്ങാതിരുന്നപ്പോള്‍ പോലും അദ്ദേഹത്തിന്റെ പണം ഉപയോഗിച്ച് റിയ ഫ്ളാറ്റില്‍ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ക്ഷണിച്ചുവരുത്തി വിരുന്ന് സല്‍ക്കാരം നടത്തിയതായി നടന്റെ ബോഡി ഗാര്‍ഡ് വെളിപ്പെടുത്തി. എന്നാല്‍ സുശാന്ത് ഇതിലൊന്നും പങ്കെടുത്തിരുന്നില്ല. എന്നാല്‍, ചിലപ്പോള്‍ റിയയുടെ അച്ഛനും സഹോദരനുമടക്കമുള്ളവര്‍ എത്തിയിരുന്നു.

റിയ നല്‍കിയിരുന്ന മരുന്നുകള്‍ സുശാന്ത് കഴിച്ചിരുന്നെന്നും എന്നാല്‍, ആ മരുന്ന് വാങ്ങാന്‍ ചെല്ലുന്ന തന്നെ മെഡിക്കല്‍ ഷോപ്പിലുള്ളവര്‍ തുറിച്ചുനോക്കാറുണ്ടായിരുന്നുവെന്നും ബോഡി ഗാര്‍ഡ് പറയുന്നു. സുശാന്തിന്റെ മരണത്തില്‍ ആരോപണങ്ങളെല്ലാം നീളുന്നത് റിയയ്ക്ക് നേരെയാണ്. സുശാന്തിന്റെ മരണത്തില്‍ കാമുകിയായിരുന്ന റിയ ചക്രബര്‍ത്തിയാണ് ഉത്തരവാദിയെന്ന് ആരോപിച്ച് പിതാവ് പട്ന പൊലീസില്‍ പരാതി നല്‍കിയതോടെയാണ് പൊലീസ് അനേഷണം തുടങ്ങിയത്. സുശാന്തിന്റെ ബാങ്ക് അക്കൗണ്ടിലെ കോടിക്കണക്കിന് രൂപ റിയ തട്ടിയെടുത്തതെന്നും മകനെ മാനസികമായി ഉപദ്രവിച്ചെന്നും പരാതിയിലുണ്ട്. സാമ്പത്തിക തട്ടിപ്പ് അടക്കം ആരോപിച്ചതോടെ റിയ ചക്രവര്‍ത്തിക്കെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്തിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category