1 GBP = 94.70 INR                       

BREAKING NEWS

സെക്രട്ടേറിയറ്റില്‍ കുന്നുകൂടി ഫയലുകള്‍; പൂര്‍ണമായും തകര്‍ന്ന് ഇ-ഗവേണന്‍സ് സംവിധാനം; എല്ലാം തകര്‍ത്തത് ഐ ടി വകുപ്പിന്റെ കെടുകാര്യസ്ഥത; ശിവശങ്കറിന്റെ കെടുകാര്യസ്ഥതയില്‍ ഗവേണന്‍സ് സംവിധാനം പോലുമില്ലാതെ പിണറായി സര്‍ക്കാര്‍ മാറിയെന്നും വിമര്‍ശനം; കോവഡിലെ വര്‍ക് ഫ്രം ഹോമും ഭരണ സിരാകേന്ദ്രത്തെ പ്രതിസന്ധി കൂട്ടി; പാവപ്പെട്ടവര്‍ നീതി തേടി അലയുമ്പോള്‍ ചര്‍ച്ചയാകുന്നത് ഓരോ ഫയലിലുമുള്ളത് ഓരോ ജീവിതങ്ങളാണ് എന്നോര്‍ക്കണം എന്ന പിണറായിയുടെ പ്രസ്താവനയും

Britishmalayali
kz´wteJI³

തിരുവനന്തപുരം: 'ഓരോ ഫയലിലുമുള്ളത് ഓരോ ജീവിതങ്ങളാണ് എന്നോര്‍ക്കണം '- ഇത് മനസ്സില്‍ വച്ചാണ് ഇ ഫയിലിങ് സംവിധാനം നടപ്പാക്കിയത്. എന്നാല്‍ എല്ലാം ശരിയായി പോകുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടവര്‍ സ്വപ്നാ സുരേഷിനു പിന്നാലെ പോയപ്പോള്‍ എല്ലാം താറുമാറായി. ഐ ടി വകുപ്പിന്റെ കാര്‍മികത്വത്തിലുള്ള ഇ-ഗവേണന്‍സ് സംവിധാനം കെടുകാര്യസ്ഥതയുടെ മകുടോദാഹരണമാണ് ഇപ്പോള്‍. ഇ - ഗവേണന്‍സ് പോയിട്ട് ഗവേണന്‍സ് പോലുമില്ലാത്ത അവസ്ഥ സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണെന്ന വിലയിരുത്തലാണ് സജീവം.

സാധാരണക്കാരന്റെ നിത്യജീവിതത്തെ ബാധിക്കുന്ന തീരുമാനങ്ങളെടുക്കേണ്ട ഫയലുകള്‍ ഭരണ സിരാ കേന്ദ്രമായ സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുകയാണ്. ഫയലുകളുടെ മെല്ലെപ്പോക്ക് സര്‍ക്കാര്‍ സംവിധാനത്തില്‍ പതിവാണെങ്കിലും മുന്‍പൊരിക്കലും ഉണ്ടാകാത്ത വിധം കുത്തഴിഞ്ഞു. കോവിഡു കാലത്ത് സെക്രട്ടറിയേറ്റിനെ ഏതാണ്ട് പ്രതിസന്ധിയിലാക്കുകയാണ് ഫയല്‍ നീക്കത്തിലെ കാലതാമസം. സെക്രട്ടേറിയറ്റില്‍ കുന്നുകൂടുന്ന ഫയലുകള്‍ കൈവിട്ട കളിയാകുമെന്ന ഭയം വന്നതോടെ ഇപ്പോള്‍ ചില അടിയന്തര യോഗങ്ങള്‍ വിളിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. അതും ഫലം കാണില്ലെന്നാണ് വിലയിരുത്തല്‍.

നാഷനല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ ഇ-ഫയലിങ് സംവിധാനം പൂര്‍ണമായും തകര്‍ന്നു. എന്‍ ഐ സി യുടേത് സൗജന്യ സേവനം എന്നായിരുന്നു ഭാഷ്യം. എന്നാല്‍ നിസി റേറ്റ് കോണ്‍ട്രാക്ട് വഴി പല സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും നൂറുകണക്കിന് സോഫ്റ്റ് വെയര്‍ ഡവലപ്പര്‍മാര്‍ കനത്ത ശമ്പളം പറ്റി മാസങ്ങളും വര്‍ഷങ്ങളും ജോലി ചെയ്തിട്ടും മിനിമം നിലവാരമുള്ള ഒരു ഇ -ഫയലിങ് സംവിധാനം ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചില്ല. ഇതിന് കാരണം ഐടി വകുപ്പിന്റെ പിടിപ്പുകേടാണ്. മംഗളം പത്രമാണ് ഈ പിടിപ്പുകേടുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇ-ഗവേണന്‍സ് സംവിധാനം താറുമാറായ അവസ്ഥ. തലപ്പത്തുണ്ടാകുന്ന തീരുമാനങ്ങള്‍ താഴേ തലത്തിലുള്ള ഓഫീസുകളിലേക്ക് എത്തുന്നില്ല. സര്‍ക്കാര്‍ ഉത്തരവുകളും തീരുമാനങ്ങളും സംബന്ധിച്ച് സര്‍വത്ര ആശയക്കുഴപ്പവും അനിശ്ചിതത്വവും. ഇ-ഗവേണന്‍സ് സംവിധാനം പൂര്‍ണ സജ്ജമാകുന്നതോടെ ഫയല്‍ നീക്കം പൂര്‍ണമായും ഡിജിറ്റല്‍ ആകും എന്നൊക്കെയുള്ള വീമ്പ് പറച്ചില്‍ മാത്രം ഇപ്പോഴും അന്തരീക്ഷത്തിലുണ്ട്. ഫയലുകളുടെ നമ്പര്‍ ചെയ്യല്‍ മാത്രമാണ് ഇപ്പോള്‍ ആകെ നടക്കുന്ന ഇ - ഗവേണന്‍സ് പ്രവര്‍ത്തനം. ഫയല്‍ നീക്കം ഇപ്പോഴും മാന്വല്‍ ആയി തന്നെയാണ് നടക്കുന്നത്.
'
കോവിഡ് കാലത്ത് വര്‍ക് ഫ്രം ഹോം ആശയം പൊളിഞ്ഞു. ശമ്പളം വാങ്ങി ഉദ്യോഗസ്ഥര്‍ വീടുകളിലിരുന്നു. ആരും ജോലി ചെയ്തില്ല. പൊതുജനങ്ങളില്‍ നിന്നുള്ള പരാതികളും താഴേതട്ടിലെ ഓഫീസുകളില്‍ നിന്നുള്ള ഫയലുകളും സ്‌കാന്‍ ചെയ്ത് ഈ-ഫയലിങ് സംവിധാനത്തിലേക്ക് അപ് ലോഡ് ചെയ്യുന്ന തപാല്‍ / ഡെസ്പാച്ച് വിഭാഗത്തിലും ഫയലുകള്‍ കുമിഞ്ഞ് കൂടി. സര്‍ക്കാര്‍ ഉത്തരവുകളോ വകുപ്പ് തലത്തിലുള്ള തീരുമാനങ്ങളോ ജില്ലാ, മേഖലാ തലങ്ങളിലുള്ള ഓഫീസുകള്‍ അറിയുന്നു പോലുമില്ല. മാനുവലായി ഒരു പരിധി വരെ നടന്നു വന്ന തപാല്‍ പ്രവര്‍ത്തനങ്ങളും കോവിഡില്‍ നിലച്ചു.

ഇന്ത്യയിലെ പല സര്‍ക്കാര്‍ സ്ഥാപനങ്ങളും സര്‍വകലാശാലകളും പൊതുമേഖലാ ബാങ്കുകളും ഉപയോഗിക്കുന്ന കാര്യക്ഷമമായ ഇ-ഫയലിങ് സംവിധാനം ഉണ്ടാക്കിയെടുക്കാമായിരുന്നു. അതിനു ശേഷിയുള്ള സോഫ്റ്റ് വെയര്‍ കമ്പനികള്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ തന്നെയുണ്ടായിരുന്നു. എന്നാല്‍ ഒന്നും നടന്നില്ല.പുതിയ സോഫ്റ്റ് വെയര്‍ സ്ഥാപിക്കുന്നതിനുള്ള ടെന്‍ഡര്‍ കരാറുകാരന് നല്‍കാതെ വച്ചു താമസിപ്പിച്ചു. ഒടുവില്‍ ടെന്‍ഡര്‍ കാലാവധിയും കഴിഞ്ഞു. കുറ്റമറ്റ ഇ-ഗവേണന്‍സ് എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തെ ശിവശങ്കര്‍ അട്ടിമറിച്ചുവെന്നാണ് സൂചന.

വീണ്ടും ടെന്‍ഡര്‍ ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കാനെന്ന പേരില്‍ അഡീഷനല്‍ സെക്രട്ടറി റാങ്കില്‍ പെന്‍ഷന്‍ പറ്റിയ ഉദ്യോഗസ്ഥനെ വീണ്ടും മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐടി വകുപ്പില്‍ നിയമിച്ചിരിക്കുകയാണ്. സെക്രട്ടേറിയറ്റും അനുബന്ധ സര്‍ക്കാര്‍ ഓഫിസുകളും തമ്മില്‍ ആശയ വിനിമയം സാധ്യമാക്കാന്‍ സിഡിറ്റ് വികസിപ്പിച്ച 'കേരള കമ്മ്യൂണിക്കേഷന്‍ സിസ്റ്റവും' തകര്‍ന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category