1 GBP = 98.30INR                       

BREAKING NEWS

ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത് ബാലഭാസ്‌കറാണെന്നാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജിയുടെ മൊഴി; വേഷം ടീഷര്‍ട്ടും ബര്‍മുഡയുമാണെന്നും മൊഴി നല്‍കി; ഈ വേഷം ധരിച്ച് കാറിലുണ്ടായിരുന്നത് അര്‍ജുനായിരുന്നവെന്നത് വസ്തുതയും; മൊഴിയുടെ ദുരൂഹതകള്‍ ചര്‍ച്ചയാകുമ്പോള്‍ മറ്റൊരു ഞെട്ടിക്കുന്ന വിവരവും പുറത്ത്; അപകട മരണമുറപ്പിച്ച മൊഴി നല്‍കിയ ഡ്രൈവര്‍ ഇന്ന് യുഎഇയില്‍ സര്‍ക്കാര്‍ ഡ്രൈവര്‍; ജോലി കിട്ടിയത് കോണ്‍സുലേറ്റിലെ ഇടപെടലും; ബാലഭാസ്‌കറിന്റെ കേസ് ഫയല്‍ അട്ടിമറിക്ക് പിന്നിലും സ്വപ്നാ സുരേഷ്?

Britishmalayali
kz´wteJI³

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണത്തിലെ അന്വേഷണം അട്ടിമറിച്ചുവെന്ന സൂചനകളുമായി പുതിയ റിപ്പോര്‍ട്ട്. ബാലഭാസ്‌കറിന്റേത് അപകടമരണമെന്ന് മൊഴി നല്‍കിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ സി.അജിയുടെ പുതിയ ജോലിയാണ് സംശയങ്ങള്‍ക്ക് പുതുമാനം നല്‍കുന്നത്. അജി പിന്നീട് യുഎഇ കോണ്‍സുലേറ്റ് വഴി യുഎഇ സര്‍ക്കാരിന്റെ കീഴില്‍ ഡ്രൈവറായതു ദുരൂഹതകള്‍ കൂട്ടുന്നു. സ്വപ്നാ സുരേഷിന്റെ ഇടപെടലാണ് അജിക്ക് ജോലി വാങ്ങി കൊടുത്തതെന്നാണ് സൂചന. അപകട സ്ഥലത്ത് സരിത്തിനെ കണ്ടുവെന്ന കലാഭവന്‍ സോബിയുടെ മൊഴിയും ഇനി നിര്‍ണ്ണായകമാണ്. കേസ് അന്വേഷണത്തിന് സിബിഐ എത്തുമ്പോഴാണ് അജിയുടെ ജോലിയിലെ ദുരൂഹതയും ചര്‍ച്ചയാകുന്നത്. കോണ്‍സുലേറ്റ് വഴി അജിക്ക് ജോലി കിട്ടിയതും ഇനി അന്വേഷണ പരിധിയില്‍ വരും.

സി. അജിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അപകടമരണം എന്ന തരത്തില്‍ കേസ് അവസാനിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചത്. ബാലഭാസ്‌കറിന്റെ കാറിനു പിന്നില്‍ ഈ ബസും ഉണ്ടായിരുന്നു. ബാലുവിന്റേത് അപകട മരണമാണ് എന്ന് അജി മൊഴി നല്‍കുകയും ചെയ്തു. പുറത്തുവന്ന സ്വര്‍ണക്കള്ളക്കടത്തുകേസ് കൂട്ടി വായിക്കുമ്പോള്‍ ദുരൂഹതകള്‍ ഏറുകയാണെന്നും യുഎഇ കോണ്‍സുലേറ്റ് വഴി യുഎഇ സര്‍ക്കാരിലെ ഡ്രൈവറായുള്ള അജിയുടെ നിയമനത്തെ കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം. ഇതോടെ പുതിയ വഴിത്തിരിവ് കേസിന് കൈവരികയാണ്. അജിയുടെ മൊഴിയില്‍ ഏറെ ദുരൂഹതയുണ്ടായിരുന്നു. ബാലഭാസ്‌കറാണ് വണ്ടി ഓട്ടിച്ചതെന്ന് വരുത്താനും ശ്രമം നടന്നു. ഇതെല്ലാം ഇനി സംശയ നിഴലിലാകും.

കെ.എസ്.ആര്‍.ടി.സി ഡ്രൈവറായിരുന്ന സി.അജിയാണ് യു.എ.ഇ കോണ്‍സുലേറ്റ് വഴി യു.എ.ഇ സര്‍ക്കാരിന്റെ കീഴില്‍ ഡ്രൈവറായത്. 'ബാലഭാസ്‌കറിന്റെ കാറിനു പിന്നില്‍ ഈ ബസും ഉണ്ടായിരുന്നു. ബാലുവിന്റേത് അപകട മരണമാണ് എന്ന് അജി മൊഴി നല്‍കുകയും ചെയ്തു. പുറത്തുവന്ന സ്വര്‍ണക്കള്ളക്കടത്തുകേസ് കൂട്ടി വായിക്കുമ്പോള്‍ ദുരൂഹതകള്‍ ഏറുകയാണെന്നും യുഎഇ കോണ്‍സുലേറ്റ് വഴി യുഎഇ സര്‍ക്കാരിലെ ഡ്രൈവറായുള്ള അജിയുടെ നിയമനത്തെ കുറിച്ച് അന്വേഷിക്കണം'-ബാലഭാസ്‌കറിന്റെ മരണത്തില്‍ നീതി തേടി പോരാട്ടം നടത്തുന്ന മാധ്യമ പ്രവര്‍ത്തകനായ അരുണ്‍ കുമാര്‍ ആവശ്യപ്പെട്ടു. ഇതിനിടെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കോടതിയെ സമീപിച്ചിരുന്നു. അപകട സമയത്ത് കാര്‍ ഓടിച്ചത് ബാലഭാസകറായിരുന്നെന്നാണ് ഹര്‍ജിയിലെ വാദം.

അപകട സമയത്ത് കാര്‍ ഓടിച്ചത് ബാലഭാസ്‌കറല്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തിട്ടുണ്ട്. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കള്‍ പ്രതികളായ സ്വര്‍ണക്കടത്ത് കേസിലെ 25 പേര്‍ ഇപ്പോഴും ഒളിവിലാണ് എട്ടു പേര്‍ക്കെതിരെ കൊഫേപോസ ചുമത്തിയെങ്കിലും രണ്ടു പേര്‍ ഒഴികെ എല്ലാവരും പുറത്തിറങ്ങിയതോടെ പ്രതികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കാന്‍ നടപടി തുടങ്ങി. കേരളത്തിലേക്ക് 700 കിലോ സ്വര്‍ണം കടത്തിയെന്നാണ് ഡിആര്‍ഐയുടെ കണ്ടെത്തല്‍. ബാലഭാസ്‌കറിന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം ഈ സ്വര്‍ണക്കടത്തിലെ ഇടപാടുകളും അന്വേഷിക്കും. കോണ്‍സുലേറ്റ് സ്വര്‍ണക്കടത്തിനു മുന്‍പ് കേരളത്തിലെ ഏറ്റവും വലിയ സ്വര്‍ണവേട്ടയായിരുന്നു അത്. കസ്റ്റംസ് സൂപ്രണ്ടും ബാലഭാസ്‌കറിന്റെ രണ്ട് സുഹൃത്തുക്കളും അടക്കം 9 പേരാണ് അന്ന് അറസ്റ്റിലായത്.

2018 സെപ്റ്റംബര്‍ 25നാണ് ബാലഭാസ്‌കറും ഭാര്യയും മകള്‍ തേജസ്വിനി ബാലയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. തിരുവനന്തപുരം പള്ളിപ്പുറത്തിനു സമീപമെത്തിയപ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് ഒരു മരത്തിലിടിക്കുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുവയസ്സുകാരി തേജസ്വിനിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. ഒരാഴ്ച്ചയോളം വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന ബാലഭാസ്‌കറിന്റെ നില മെച്ചപ്പെട്ടുവരുന്നതിനിടെ ഹൃദയാഘാതം വന്ന് ഒക്ടോബര്‍ രണ്ടിന് മരണം സംഭവിക്കുകയായിരുന്നു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. തൃശ്ശൂരില്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം മടങ്ങുന്ന വഴിയായിരുന്നു അപകടം നടന്നത്. അമിതവേഗത്തില്‍ വന്ന കാര്‍ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത് എന്നായിരുന്നു ആദ്യ നിഗമനം.

അപകടസമയത്ത് കാറിനു പിന്നിലുണ്ടായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന്റെ ഡ്രൈവര്‍ അജിയുടെ മൊഴിയിലും ക്രൈംബ്രാഞ്ച് സംഘം പൊരുത്തക്കേട് കണ്ടെത്തിയിരുന്നു. കാര്‍ മരത്തിലേക്കിടിച്ചു കയറിയതിന് അജി സാക്ഷിയാണ്. ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത് ബാലഭാസ്‌കറാണെന്നാണ് അജിയുടെ മൊഴി. വേഷം ടീഷര്‍ട്ടും ബര്‍മുഡയുമാണെന്ന് അജി പറയുന്നു. എന്നാല്‍, ഈ വേഷം ധരിച്ച് കാറിലുണ്ടായിരുന്നത് അര്‍ജുനായിരുന്നു. ബാലഭാസ്‌കര്‍ കുര്‍ത്തയാണ് ധരിച്ചിരുന്നത്. ഇതോടൊപ്പം എടുത്ത മറ്റു സാക്ഷിമൊഴികളിലെ വൈരുധ്യവും കേസ് കൂടുതല്‍ സങ്കീര്‍ണമാക്കി. അതിനിടയില്‍ ബാലഭാസ്‌ക്കറിനെതിരെ നടന്നതുകൊലപാതകശ്രമമാണെന്ന സംശയങ്ങളും കേസിനെ പല വഴികളിലേക്ക് തിരിച്ചുവിട്ടു.

ബാലഭാസ്‌ക്കറിന്റെ പത്‌നി ലക്ഷ്മിയുടെ മൊഴി പ്രകാരം വാഹനമോടിച്ചിരുന്നത് അര്‍ജുന്‍ ആണെന്നായിരുന്നു. അത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി. അതേസമയം താനല്ല വാഹനമോടിച്ചിരുന്നതെന്ന് അര്‍ജുന്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. കൊല്ലം വരെ താനാണ് വണ്ടിയോടിച്ചിരുന്നതെന്നും അത് കഴിഞ്ഞ് അടുത്തുള്ള ഒരു കടയില്‍ കയറി രണ്ടുപേരും ഷെയ്ക്ക് കുടിച്ചുവെന്നും കാറിനു പിന്‍സീറ്റില്‍ കിടന്നുറങ്ങിപ്പോയെന്നും പിന്നീട് യാത്ര തുടര്‍ന്നപ്പോള്‍ ഓടിച്ചത് ബാലഭാസ്‌കറാണെന്നുമാണ് അര്‍ജുന്‍ മൊഴി നല്‍കിയത്. അപകടശേഷം ബോധം വരുമ്പോള്‍ താന്‍ ആശുപത്രിയില്‍ ആയിരുന്നുവെന്നും ലക്ഷ്മിയുടെ മൊഴിയാണ് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കിയത്. ബാലഭാസ്‌കര്‍ കാര്‍ എടുത്ത സമയത്ത് ലക്ഷ്മി ഉറക്കത്തിലായിരുന്നുവെന്നും അര്‍ജുന്‍ പറഞ്ഞിരുന്നു.

വീണ്ടും ഫോറന്‍സിക് സംഘം ബാലഭാസ്‌കര്‍ സഞ്ചരിച്ച കാറില്‍ പരിശോധന നടത്തിയിരുന്നു. അതിന്റെ ഫലം പ്രകാരം അപകടസമയത്ത് ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത് അര്‍ജുന്‍ തന്നെയാണെന്ന നിഗമനത്തില്‍ പരിശോധനാ റിപ്പോര്‍ട്ട് പുറത്തിറക്കി. അപകടത്തില്‍ അസ്വാഭാവികത കാണേണ്ടെന്ന തരത്തിലുള്ള അന്തിമ റിപ്പോര്‍ട്ടാണ് പിന്നീട് പുറത്തു വന്നത്. കാറിന്റെ സ്റ്റിയറിങ്ങിലെയും സീറ്റ് ബെല്‍റ്റിലെയും വിരലടയാളം, സീറ്റിലുണ്ടായിരുന്ന മുടിയിഴകള്‍, രക്തം എന്നിവ പരിശോധിച്ചാണ് കാറോടിച്ചയാളെ കണ്ടെത്തിയത്. കൂടാതെ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി മാത്രമാണ് അപകടസമയത്ത് സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. മുന്‍ സീറ്റിലാണ് ലക്ഷ്മി ഇരുന്നിരുന്നത്. ബാലഭാസ്‌കര്‍ പിന്നിലെ സീറ്റിലായിരുന്നുവെന്നും ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍ തെളിയിക്കുന്നുണ്ട്.

കാറിലുണ്ടായിരുന്നവര്‍ക്കേറ്റ മുറിവുകളും പരിക്കുകളും ഫോറന്‍സിക് സംഘം വിശകലനം ചെയ്തിട്ടുണ്ട്. അര്‍ജുന്റെ തലയ്ക്കും കാലിനുമുണ്ടായ പരിക്കുകള്‍ സൂചിപ്പിക്കുന്നത് അപകടസമയത്ത് അര്‍ജുന്‍ ഡ്രൈവിങ് സീറ്റിലായിരുന്നുവെന്നാണ്. വാഹനം ഓടിച്ചതാരെന്ന് കണ്ടെത്തിയതോടെ അര്‍ജുനെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുമെന്നും അറിയിച്ചിരുന്നു. അപ്പോഴാണ് അപകടത്തെക്കുറിച്ച് സിബിഐ.യെക്കൊണ്ട് അന്വേഷിക്കണമെന്ന ആവശ്യവുമായി ബാലഭാസ്‌കറിന്റെ പിതാവ് കെ.സി. ഉണ്ണി രംഗത്തെത്തിയത്. ഇതു അനുസരിച്ചാണ് സിബിഐ എത്തുന്നത്. ഇതിനിടെയാണ് ഡ്രൈവറുടെ യുഎഇയിലെ ജോലി ചര്‍ച്ചയാകുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category