1 GBP = 94.70 INR                       

BREAKING NEWS

ഹീര ബാബുവിന് ഭൂമിത്തട്ടിപ്പിന് ഒത്താശ ചെയ്ത സബ് രജിസ്ട്രാര്‍ക്ക് സ്ഥാനകയറ്റവും നിര്‍ണായക ചുമതലയും; ദളിതനായ ഐ ജി വിരമിച്ചപ്പോള്‍ ഓഫീസ് കസേരയും ഒദ്യോഗിക വാഹനവും ചാണകം തളിച്ച് ശുദ്ധിയാക്കിയ ഉദ്യോഗസ്ഥര്‍ക്കും പ്രധാന ഓഫീസുകളില്‍ നിയമനം; ഐ ജി ഓഫീസിലെ ഉദ്യോഗസ്ഥരെ സല്‍കരിക്കാത്ത ഉദ്യോഗസ്ഥനെ ജില്ലാ അതിര്‍ത്തിയിലേക്ക് തട്ടി; രജിസ്‌ട്രേഷന്‍ വകുപ്പിലെ സ്ഥലം മാറ്റവും വിവാദത്തില്‍; അഴിമതിക്കെതിരായ പോരാട്ടം വാക്കുകളില്‍ മാത്രമാകുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം. സംസ്ഥാനത്തെ സബ് രജിസ്റ്റാര്‍മാരുടെ സ്ഥലം മാറ്റ പട്ടികയ്‌ക്കെതിരെ വ്യാപകമായ ആക്ഷേപം. ആരോപണങ്ങളുടെയും പരാതികളുടെയും പേരില്‍ വര്‍ഷങ്ങളായി തടഞ്ഞുവെച്ചിരുന്ന സ്ഥലം മാറ്റ പ്പട്ടികയാണ് സര്‍ക്കാര്‍ ഇപ്പോള്‍ പുതുക്കി പുറത്തിറക്കിയിരിക്കുന്നത്. മന്ത്രി ഓഫീസിലെ ഉന്നതനും തലസ്ഥാനത്തെ ചില ലോബികളും ചേര്‍ന്ന് തയ്യാറാക്കി പുറത്തിറക്കിയ പട്ടികയാണ വിവാദത്തിന് ഇടവെച്ചിരിക്കുന്നത്. അഴിമതിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചിരിക്കുന്ന വകുപ്പു മന്ത്രിയെ പോലും തെറ്റിദ്ധരിപ്പിച്ചാണ് ഉത്തരവ് പുറത്തിറക്കാന്‍ അനുമതി വാങ്ങിയതെന്ന് അറിയുന്നു.

ഹീര ബാബുവിന് ഭൂമിത്തട്ടിപ്പിന് ഒത്താശ ചെയ്തു കൊടുത്ത് 11 കോടിയുടെ സ്റ്റാമ്പ് വെട്ടിപ്പ് നടത്തിയതില്‍ പ്രതികൂട്ടിലായ സബ് രജിസ്റ്റാര്‍ ഇന്‍ ചാര്‍ജ്ജിന് പ്രമോഷനും നഗരത്തിലെ പ്രധാന സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിയമനവും പുതിയ ഉത്തരവ് വഴി ലഭിച്ചു. ഹീര ബാബുവിന്റെ നിയന്ത്രണത്തിലുള്ള ട്രസ്റ്റിന്റെ ഭൂമി വിഴിഞ്ഞം തുറമുഖ വികസനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മനസിലാക്കി അദ്ദേഹത്തിന്റെ മക്കളുടെ പേരില്‍ ഇഷ്ടദാനം നല്കാന്‍ ചട്ടവിരുദ്ധമായി കൂട്ടു നില്ക്കുകയും 11 കോടി സര്‍ക്കാരിന് നഷ്ടം വരുത്തുകയും ചെയ്ത ഉദ്യോഗസ്ഥയെയാണ് തിരുവനന്തപുരം നഗരത്തിലെ ഏറ്റവും കൂടുതല്‍ വരുമാനമുള്ള സബ് രജിസ്റ്റാര്‍ ഓഫീസില്‍ നിയമിച്ചിരിക്കുന്നത്.

തട്ടിപ്പിന് കൂട്ടു നിന്നതിന്റെ പേരില്‍ മാസങ്ങളോളം സര്‍വ്വീസിന് പുറത്തു നിന്ന ശേഷമാണ് ഈ ഉദ്യോഗസ്ഥ സര്‍വ്വീസില്‍ തിരിച്ചെത്തിയത്. സര്‍വ്വീസില്‍ നിന്നും വിരമിക്കാന്‍ മാസങ്ങള്‍ ശേഷിക്കുന്ന ഉദ്യോഗസ്ഥനോടു രജിസ്ട്രഷന്‍ ഐ ജി ഓഫീസിലുള്ളവര്‍ക്കുള്ള നീരസം കാരണം ജില്ലയിലെ വടക്കേ അതിര്‍ത്തിയിലേക്കാണ് സ്ഥലം മാറ്റിയത്. പുതുതായി നിര്‍മ്മിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടന ദിവസം രജിസ്‌ട്രേഷന്‍ ഐ,ജി ഓഫീസില്‍ നിന്നെത്തിയ മേല്‍ ഉദ്യോഗസ്ഥരെ സല്‍ക്കരിക്കാത്തതു കാരണമാണ് നെയ്യാറ്റിന്‍കര സ്വദേശിയായ സബ് രജിസ്റ്റാര്‍ക്ക് 60 കിലോമീറ്റര്‍ അപ്പുറം ഉള്ള ഓഫീസില്‍ നിയമനം നല്കിയത്.

കടുത്ത വി എസ് പക്ഷക്കാരനും ജില്ലയിലെ യൂണിയന്‍ നേതാവുമായ സബ് രജിസ്ട്രാര്‍ കണ്ടു വെച്ചിരുന്നത് നഗരത്തിലെ പ്രമുഖ സബ് രജിസ്‌ററാര്‍ ഓഫീസ്. ശമ്പളവും കിമ്പളവും കണ്ട് മോഹിച്ചു തന്നെയാണ് ചരടുവലി നടത്തിയത്. എന്നാല്‍ ഉത്തരവ് വന്നപ്പോള്‍ സ്വന്തം നാട്ടില്‍ നിയമനം. നേതാവിനെ സംബന്ധിച്ച് കയ്ച്ചിട്ടി ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലാണ്. നാട്ടില്‍ നിയമനം വേണ്ടന്ന് പറഞ്ഞാല്‍ അഴിമതിക്കാരനായി മുദ്ര കുത്തപ്പെടും കൂടാതെ സംഘടനാ തലത്തിലും ചീത്തപ്പേരാകും. നേരത്തെ ചാല സബ് രജിസ്‌ററാര്‍ ഓഫീസില്‍ സൂപ്രണ്ട് ആയി ഇരുന്നപ്പോള്‍ ആക്ഷേപങ്ങള്‍ കേട്ട നേതാവിനെതിരെ ഒരു ഡസനോളം പരാതികള്‍ രജിസ്റ്ററേഷന്‍ ഐ ജി ക്ക് കിട്ടിയിരുന്നു. യൂണിയന്‍ നേതാവായതു കൊണ്ടു തന്നെ തടിതപ്പാനായി എന്നാണ് ഇദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ പറയുന്നത്.

ആറു വര്‍ഷത്തിനുമുന്‍പ് ദലിതനായ രജിസ്‌ട്രേഷന്‍ ഐ.ജി വിരമിച്ചപ്പോള്‍ അദ്ദേഹം ഉപയോഗിച്ചിരുന്ന ഓഫീസ് കസേരയും , ഔദ്യോഗിക വാഹനവും ചാണകവെള്ളം തളിച്ചതിനെ തുടര്‍ന്ന് ഏറെക്കാല സസ്‌പെന്‍ഷനില്‍ നിന്ന സബ് രജിസ്ട്രാര്‍മ്മാര്‍ക്കും പ്രധാന ഓഫീസുകളില്‍ തന്നെയാണ് നിയമനം നല്കിയിരിക്കുന്നത്. അന്ന് ഈ ഉദ്യോഗസ്ഥരുടെ നടപടി ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളിലെ പ്രധാനപ്പെട്ട സബ് രജിസ്ട്രാരാഫീസുകളിലേയ്ക്ക് സ്ഥലം മാറ്റത്തിന് മാസങ്ങളായി ലേലം വിളികള്‍ നടന്നിരുന്നുവെന്നാണ് അറിയുന്നത്.

വകുപ്പില്‍ ടൈപ്പിസ്റ്റായിരുന്ന ശേഷം പ്രത്യേക നിയമനം വഴി സബ് രജിസ്ട്രാരായവര്‍ക്കും തലസ്ഥാന ജില്ലയില്‍ മെച്ചപ്പെട്ട സ്റ്റേഷുകളില്‍ നിയമനം നല്‍കി..രജിസ്‌ട്രേഷന്‍ നിയമങ്ങളെ കുറിച്ച് പ്രാഥമിക വിവരം പോലും ഇല്ലാത്ത ഇത്തരത്തിലുള്ള സബ് രജിസ്ട്രാര്‍മ്മാരെ കുറിച്ച് നിരന്തര പരാതികള്‍ ഉയര്‍ന്നെങ്കിലും വകുപ്പ് ആസ്ഥാനത്തെ വേണ്ടപ്പെട്ടവരുടെ പ്രയിപ്പെട്ടവരായതിനാലും മന്ത്രി ഓഫീസിലെ ഉന്നതന് താല്പര്യം ഉള്ളതിനാലും കിമ്പളം കൂടുതലുള്ള ഓഫീസുകളില്‍ തന്നെ ഇവര്‍ക്ക് നിയമനം ലഭിച്ചു.

സബ് രജിസ്ട്രാറായി സ്ഥാനകയറ്റം നല്‍കുന്നവര്‍ക്ക് ബിരുദം നിര്‍ബന്ധമാക്കണമെന്നും , ജുഡീഷ്യല്‍ ടെസ്റ്റ് നടത്തണമെന്നും നിര്‍ദ്ദേശം ഉണ്ടായെങ്കിലും അതു നടന്നില്ല. സബ് രജിസ്റ്റാര്‍മാരുടെ സ്ഥലം മാറ്റപ്പട്ടികയില്‍ കയറിപ്പറ്റാന്‍ പല ഉദ്യോഗസ്ഥരും ലക്ഷങ്ങള്‍ മുടക്കിയെന്നാണ് ആക്ഷേപം. അതു കൊണ്ട തന്നെ ചില ഉദ്യോഗസ്ഥര്‍ക്ക് മുഖ്യ മന്ത്രിക്ക് പരാതി നല്കിയേക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category