1 GBP = 95.60 INR                       

BREAKING NEWS

കുത്തേറ്റ് വീണ ശേഷം കാറു കയറ്റി ഭര്‍ത്താവ് മരണമുറപ്പിക്കുമ്പോള്‍ ആ അമ്മ കരഞ്ഞത് സ്വന്തം മകളെ ഓര്‍ത്ത്...; കോവിഡ് രോഗികളെ ശുശ്രൂഷിച്ച് സന്തോഷത്തേടെ പുറത്തിറങ്ങിയ 'മാലാഖ' കുത്തേറ്റ് വീണിടത്ത് മെഴുകു തിരികളും പൂക്കളുമായി കണ്ണീരുമായി എത്തി ആദരാഞ്ജലി അര്‍പ്പിച്ച് സൗത്ത് ഫ്ളോറിഡയിലെ ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ അംഗങ്ങള്‍; മൃതദേഹം ഇന്ന് ബന്ധുക്കള്‍ ഏറ്റുവാങ്ങും; ഓണ്‍ലൈനായി അമ്മയുടെ മുഖം കൊച്ചു നോറ ഇന്ന് വീണ്ടും കാണും; മോനിപ്പള്ളിയിലെ ദുഃഖം അണപൊട്ടുമ്പോള്‍

Britishmalayali
kz´wteJI³

കൊച്ചി: മെറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സൗത്ത് ഫ്ളോറിഡയിലെ നഴ്സ് സമൂഹം. മെറിന്‍ കുത്തേറ്റ് വീണ സ്ഥലത്തേക്ക് മെഴുകു തിരികളും പൂക്കളുമായി എത്തിയാണ് സൗത്ത് ഫ്ളോറിഡയിലെ ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ അംഗങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ബുധനാഴ്ചയാണ് സംസ്‌കാരം. കേരളത്തിലുള്ള മെറന്‍ ജോയിയുടെ അച്ഛനും അമ്മയും സഹോദരിയും ഏക മകള്‍ നോറയും ഓണ്‍ലൈനിലൂടെയാകും മെറിന്റെ മൃതദേഹം അവസാനമായി കാണുക. ഭര്‍ത്താവിന്റെ ക്രൂരതയാണ് മെറിന്റെ ജീവന്‍ എടുത്തത്. മോനിപ്പള്ളി ഊരാളില്‍ വീട്ടില്‍ താമസിക്കുന്ന പിറവം മരങ്ങാട്ടില്‍ ജോയി, മേഴ്സി ദമ്പതികളുടെ മകളാണു മെറിന്‍.

കോവിഡ് കാലമായതിനാല്‍ യോഗം ചേര്‍ന്നത് ഓണ്‍ലൈന്‍ വഴിയായിരുന്നു. മയാമിയിലെ ഫ്യൂണറല്‍ ഹോമില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു ബന്ധുക്കള്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് അമേരിക്കന്‍ സമയം 2 മുതല്‍ 6 വരെ (ഇന്ത്യന്‍ സമയം രാത്രി 11.30 മുതല്‍ പുലര്‍ച്ചെ 3.30) ഫ്ളോറിഡ ഡേവിയിലെ ജോസഫ് എ.സ്‌കെറാനോ ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ഇവിടെയാണ് മെറിനു യാത്രാമൊഴി നല്‍കുക. ബുധനാഴ്ച താംപയിലെ സേക്രഡ് ഹാര്‍ട്ട് ക്നാനായ കാത്തലിക് പള്ളിയിലാണു സംസ്‌കാരം. കോവിഡ് രോഗികളെ ശുശ്രൂഷിച്ച ശേഷമാണ് വീട്ടിലേക്ക് പോകാന്‍ മെറിന്‍ പുറത്തിറങ്ങിയത്. ഇത് ദുരന്തത്തിലേക്കുള്ള യാത്രയുമായി.

28നു അമേരിക്കന്‍ സമയം രാവിലെ 7.30നു മെറിന്‍ ജോയി ജോലി നോക്കുന്ന ആശുപത്രിയുടെ പാര്‍ക്കിങ് ഏരിയയിലാണ് മെറിന്‍ കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ചങ്ങനാശേരി ആഞ്ഞിലിക്കാത്തറയില്‍ ഫിലിപ് മാത്യു (നെവിന്‍34) അറസ്റ്റിലായി . നെവിന്‍ പൊലീസ് കസ്റ്റഡിയിലാണ്. ഫിലിപ്പ് മാത്യുവെന്ന ക്രൂരന്‍ ഭാര്യയോട് ചെയ്തത് സമാനതകളില്ലാത്ത ക്രൂരതയാണ്. മരണ ശേഷം മൃതദേഹം നാട്ടില്‍ എത്തിക്കാനാവാത്തതിന് കാരണം പോലും ഫിലിപ്പ് മാത്യുവെന്ന നെവിന്റെ തന്ത്രപൂര്‍വ്വമായ കൊലപാതകമാണ്. മെറന്‍ ജോയിയുടെ ശരീരത്തില്‍ 17 കുത്തേല്‍ക്കുകയും വാഹനം കയറ്റുകയും ചെയ്തതിനാല്‍ എംബാം ചെയ്യാന്‍ കഴിയില്ലെന്നാണ് ആശുപത്രിയില്‍ നിന്ന് അറിയിച്ചത്. ഇതോടെ രണ്ട് വയസ്സുള്ള കുഞ്ഞു നോറയ്ക്കും അമ്മയെ അവസാനമായി കാണാനുള്ള പ്രതീക്ഷയുടെ വാതിലാണ് അടഞ്ഞത്.

മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയില്ലെന്ന വിവരം ശനിയാഴ്ച ഉച്ചയോടെയാണ് പിതാവിനെയും അമ്മയെയും അറിയിച്ചത്. 'മെറിനെ അവസാനമായി ഒരു നോക്കു കാണാന്‍ ആഗ്രഹിച്ചിരുന്നു. ക്രൂരമായ ആക്രമണമേറ്റ മകളുടെ മുഖം കാണാന്‍ പോലും വയ്യാത്ത അവസ്ഥയിലായിട്ടുണ്ട്. ചിരിച്ചു വര്‍ത്തമാനം പറയുന്ന പഴയ മുഖം മതി ഓര്‍മയില്‍. നോറയിലൂടെ ഞങ്ങള്‍ ഇനി മെറിനെ കാണും...' അമ്മ മേഴ്‌സി പറഞ്ഞു. മെറിന്റെ മകളായ നോറ ഇപ്പോള്‍ മോനിപ്പള്ളിയിലെ വീട്ടിലാണുള്ളത്. കഴിഞ്ഞ തവണ നാട്ടിലെത്തിയപ്പോള്‍ മകളെ അച്ഛനും അമ്മയ്ക്കും അടുത്താക്കിയായിരുന്നു മെറിന്‍ അമേരിക്കയ്ക്ക് മടങ്ങിയത്.

ഡിസംബറില്‍ നാട്ടില്‍വന്ന മെറിന്‍ രണ്ടുവയസ്സുള്ള നോറയെ പിതാവിനും അമ്മക്കുമൊപ്പം നിര്‍ത്തിയാണ് തിരിച്ച് അമേരിക്കയില്‍ എത്തിയത്. പിന്നീട് അവിടെ ചെന്നശേഷം മാതാവിനെയും മകളെയും അമേരിക്കയിലേക്ക് കൊണ്ടുവരാനായിരുന്നു തീരുമാനം. ഇതനുസരിച്ച് മേഴ്‌സിക്കും നോറക്കും ഏപ്രില്‍ 30ന് യാത്രചെയ്യാന്‍ വിമാന ടിക്കറ്റ് എടുത്തിരുന്നു. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍നിന്നുള്ള രാജ്യാന്തര വിമാനങ്ങള്‍ റദ്ദാക്കിയതോടെ യാത്ര മുടങ്ങി. എന്നിട്ടും ടിക്കറ്റ് കാന്‍സല്‍ ചെയ്യാതെ നീട്ടിയെടുക്കുകയാണ് മെറിന്‍ ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു. സാഹചര്യം അനുകൂലമാകുന്നതിനനുസരിച്ച് ഇരുവരെയും യു.എസില്‍ എത്തിക്കാനായിരുന്നു ശ്രമം.

ഫ്‌ളോറിഡ കോറല്‍സ്പ്രിങ്സിലെ ആശുപത്രിയില്‍നിന്ന് ജൂലൈ 28ന് രാത്രി ഷിഫ്റ്റ് കഴിഞ്ഞ് പുറത്തിറങ്ങിയ മെറിനെ കുടുംബവഴക്കില്‍ പകമൂത്ത ഭര്‍ത്താവ് നെവിന്‍ കത്തികൊണ്ട് പലതവണ കുത്തിയും കാര്‍ കയറ്റിയും കൊലപ്പെടുത്തുകയായിരുന്നു. യാമിയിലെ ഫ്യൂണറല്‍ ഹോമിലാണ് നിലവില്‍ മെറിന്റെ മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്.റിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നേരത്തെ തീരുമാനിക്കുകയും അമേരിക്കന്‍ എംബസിയുടെ അനുമതി ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കുത്തേറ്റുവീണ മെറിന്റെ ശരീരത്തിലൂടെ രണ്ട് തവണ വാഹനം ഓടിച്ചുകയറ്റിയതോടെ മുഖം ഒഴികെയുള്ള ശരീര ഭാഗങ്ങള്‍ വികൃതമായതിനാല്‍ എംബാം നടപടികള്‍ പൂര്‍ത്തിയാക്കാനാകാത്ത സാഹചര്യമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതോടെയാണ് നാട്ടിലെത്തിക്കാനുള്ള തീരുമാനം ഉപേക്ഷിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ആശുപത്രിയുടെ പാര്‍ക്കിങ് ഏരിയയില്‍ കാത്തിരുന്ന നെവിന്‍ മെറിന്റെ വാഹനം തടയുന്നത് മുതലുള്ള സംഭവങ്ങള്‍ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. മെറിന്‍ ജോലി ചെയ്തിരുന്ന ബ്രൊവാഡ് ആശുപത്രി അധികൃതര്‍ ഈ ദൃശ്യങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. 45 മിനിറ്റുകളോളം ഇയാള്‍ മെറിനെ കാത്തിരുന്നതായാണ് ദൃശ്യങ്ങളില്‍ നിന്ന് മനസിലാവുന്നത്. പ്രദേശിക സമയം വൈകുന്നേരം 6.45ഓടെയാണ് നെവിന്‍ ആശുപത്രിയുടെ പാര്‍ക്കിങ് സ്ഥലത്ത് എത്തിയത്. 7.30നാണ് ജോലി കഴിഞ്ഞ് മെറിന്‍ ആശുപത്രിയില്‍ നിന്ന് പുറത്തുവന്നത്. മെറിന്റെ കാറിന് കുറുകെ തന്റെ കാര്‍ നിര്‍ത്തിയാണ് നെവിന്‍ തടഞ്ഞത്. ശേഷം കാറില്‍ നിന്ന് പുറത്തിറങ്ങി മെറിന്റെ വാഹനത്തിനടുത്ത് ചെന്ന് കാറില്‍ നിന്ന് വലിച്ച് പുറത്തിറക്കി. മെറിനെ പാര്‍ക്കിങ് സ്ഥലത്ത് വലിച്ചിഴയ്ക്കുന്നതും പല തവണ കുത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

നിലവിളി കേട്ടെത്തിയ ഒരു ആശുപത്രി ജീവനക്കാരന്‍ നെവിനെ തടയാന്‍ ശ്രമിച്ചുവെങ്കിലും കത്തി വീശി ഇയാളെ ഓടിച്ചു. മാരകമായി കുത്തി മുറിവേല്‍പ്പിച്ച ശേഷം തന്റെ കാറില്‍ കയറിയ നെവിന്‍ അവിടെ നിന്ന് രക്ഷപെടും മുമ്പ് മെറിന്റെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കിയതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. സംഭവ സ്ഥലത്ത് ഓടിയെത്തിയ ആശുപത്രി ജീവനക്കാരന്‍ നെവിന്റെ കാറിന്റെ ചിത്രം പകര്‍ത്തിയിരുന്നു. ഇത് പിന്നീട് പൊലീസിന് കൈമാറുകയും ചെയ്തു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നനിടെ ആംബുലന്‍സില്‍ വെച്ചും തന്നെ കുത്തിയത് നെവിന്‍ എന്ന ഫിലിപ് മാത്യുവാണെന്ന് മെറിന്‍ പറഞ്ഞിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category