1 GBP = 98.30INR                       

BREAKING NEWS

മഹാത്മാവിന്റെ മുഖം ചേര്‍ത്തു നാണയം ഉണ്ടാക്കാന്‍ ബ്രിട്ടന്‍; ഏഷ്യക്കാരുടെ സംഭാവനകള്‍ ക്കുള്ള അംഗീകാരം; രാഷ്ട്രപിതാവിന്റെ മുഖത്തോടെ പൗണ്ട് ഇറക്കുമെന്ന് ഋഷി സുനക്

Britishmalayali
kz´wteJI³

ലണ്ടന്‍: മഹാത്മാഗാന്ധിയുടെ മുഖം ആലേഖനം ചെയ്യുന്ന പൗണ്ട് നാണയം ഇറക്കുമെന്ന് പ്രഖ്യാപിച്ച് ബ്രിട്ടീഷ് ചാന്‍സലര്‍ ഋഷി സുനക്. ഏഷ്യക്കാരുടെയും കറുത്തവര്‍ഗക്കാരുടെയും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളുടെയും സംഭാവനകള്‍ അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയുടെ രാഷ്ട്രപിതാവിനെയും ബ്രിട്ടന്‍ ആദരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് നാണയം പുറത്തിറക്കുന്നതെന്ന് ഋഷി സുനക് പറഞ്ഞു. 

നാണയം പുറത്തിറക്കുമ്പോള്‍ കറുത്ത വര്‍ഗക്കാര്‍, ഏഷ്യയില്‍ നിന്നുള്ളവര്‍ തുടങ്ങി മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവരുടെയും സംഭാവനകളെ അംഗീകരിക്കരിക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് ധനകാര്യ മന്ത്രി റിഷി സുനക് റോയല്‍ മിന്റ് ഉപദേശക സമിതിക്ക് കത്ത് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് മഹാത്മാഗാന്ധിയുടെ നാണയം പുറത്തിറക്കാന്‍ കമ്മിറ്റി തീരുമാനിച്ചതായി യു.കെ ട്രഷറി പ്രസ്താവനയില്‍ അറിയിച്ചു.

2019 ഒക്ടോബറില്‍ മുന്‍ ചാന്‍സലറായിരുന്ന സാജിദ് ജാവേദും മഹാത്മാഗാന്ധിയുടെ മുഖം ആലേഖനം ചെയ്യുന്ന നാണയം പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഗാന്ധിജി നടത്തിയ യുകെ സന്ദര്‍ശനത്തിന്റെ 90-ാം വാര്‍ഷികം പ്രമാണിച്ച് ആദരവര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നാണ് ചാന്‍ലര്‍ വ്യക്തമാക്കിയിരുന്നത്. 1931ലായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ ഭാഗമായി മഹാത്മാഗാന്ധി അവസാനമായി യുകെ സന്ദര്‍ശനം നടത്തിയത്.

എന്നാല്‍ ഇപ്പോള്‍, ഋഷി സുനകിന്റെ കത്തിലൂടെയാണ് നാണയം പുറത്തിറക്കുന്നതു സംബന്ധിച്ചുള്ള അന്തിമ തീരുമാനം ഉണ്ടായത്. ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15നായിരിക്കും നാണയം പുറത്തിറക്കുകയെന്നാണ് വിവരം. അഹിംസാ സമരത്തിലൂടെ ഇന്ത്യയെ ബ്രിട്ടീഷുകാരില്‍ നിന്ന് മോചിപ്പിച്ച ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ട് അന്താരാഷ്ട്ര അഹിംസാ ദിനമായാണ് ആചരിക്കുന്നത്. 1947 ആഗസ്റ്റ് 15ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് 1948 ജനുവരി 30ന് മഹാത്മാഗാന്ധി വധിക്കപ്പെട്ടു.

അമേരിക്കയില്‍ ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്തവര്‍ഗക്കാരനെ വെള്ളക്കാരനായ പൊലീസുകാരന്‍ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി ഞെരിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ ലോകം മുഴുവന്‍ വര്‍ണ വിവേചനത്തിനെതിരായ പ്രക്ഷോഭം ശക്തമായിരിക്കുകയാണ്. വംശീയതയുടെയും കൊളോണിയലിസത്തിന്റെയും ചരിത്രം ലോകം തിരുത്താന്‍ തുടങ്ങിയിരിക്കുകയാണ്. ഈ സമയത്താണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ന്യൂനപക്ഷ വിഭാഗങ്ങളിലെ അതുല്യ വ്യക്തിത്വങ്ങളെ ആദരിക്കാന്‍ ഒരുങ്ങുന്നത്.

ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് അമേരിക്കയ്ക്ക് പിന്നാലെ ബ്രിട്ടനിലും വംശീയപ്രക്ഷോഭം ശക്തമായിരുന്നു. അടിമക്കച്ചവടക്കാരുടെയും കൊളോണിയലിസത്തിന്റെ വക്താക്കളുടെയും പ്രതിമകള്‍ ബ്രിട്ടനിലെങ്ങും തകര്‍ക്കപ്പെട്ടു.കറുത്തവര്‍ഗക്കാരും ഏഷ്യന്‍ വംശജരും ബ്രിട്ടന്റെ വളര്‍ച്ചയില്‍ നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. ബ്രിട്ടന്റെ നാണയങ്ങളുടെ രൂപവും ഘടനയും നിര്‍ണയിക്കുന്ന സ്വതന്ത്ര സമിതിയായ റോയല്‍ മിന്റ് അഡൈ്വസറി കമ്മിറ്റിയാണ് ഗാന്ധിജിയോടുള്ള ആദരസൂചകമായി നാണയം പുറത്തിറക്കാന്‍ അന്തിമ തീരുമാനമെടുത്തതെന്ന് ഋഷി സുനക് വ്യക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category