1 GBP = 94.70 INR                       

BREAKING NEWS

നിങ്ങള്‍ക്ക് നാട്ടിലേക്ക് പോകാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ ഇതുവരെ ടിക്കറ്റ് ബുക്ക് ചെയ്തപോലെ നടക്കില്ല; നാട്ടില്‍ പോകാന്‍ വേണ്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ എങ്ങനെയാണെന്നറിയാന്‍ ഇത് വായിക്കുക

Britishmalayali
kz´wteJI³

ന്ദേഭാരതം മിഷനില്‍ ഉള്‍പ്പെട്ട വിമാനസര്‍വ്വീസുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതടക്കമുള്ള പ്രക്രിയകളുടെ പുതുക്കിയ വിശദാംശങ്ങളും നാട്ടില്‍ എത്തിച്ചേര്‍ന്നതിന് ശേഷമുള്ള യാത്രയ്ക്കുള്ള നിര്‍ദ്ദേശങ്ങളും എയര്‍ ഇന്ത്യ പ്രസിദ്ധീകരിച്ചു. കൊവിഡ് മഹാവ്യാധിയുടെ കാലത്ത്, അന്താരാഷ്ട്ര ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സമയകാലയവില്‍ ഈ നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും ബാധകമാണ്.

ഇതിനെ സംബന്ധിച്ച് കൂടുതലറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ചോദ്യോത്തരങ്ങള്‍ മുഴുവനും വായിക്കുക.

ഇന്ത്യയില്‍ ഏതൊക്കെ സ്ഥലങ്ങളിലേക്കാണ് എയര്‍ ഇന്ത്യയുടെ വന്ദേഭാരത് വിമാന സര്‍വ്വീസുകള്‍ ഉള്ളത്?
തുടര്‍ യാത്രയ്ക്കുള്ള ടിക്കറ്റും ബുക്ക് ചെയ്യുവാന്‍ കഴിയുമോ?
പോയിന്റ് ടു പോയിന്റ് യാത്ര മാത്രമാണ് എയര്‍ ഇന്ത്യ നല്‍കുന്നത്. അവിടെനിന്നും ദൂരെയാണ് നിങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യസ്ഥാനമെങ്കില്‍, അവിടെയ്ക്കുള്ള ടിക്കറ്റ് നിങ്ങള്‍ തന്നെ ബുക്ക് ചെയ്യേണ്ടി വരും.

ഇന്ത്യയില്‍ നിന്നുള്ള ഇവാക്യൂവേഷന്‍ ഫ്ളൈറ്റുകളില്‍ എവിടെ എങ്ങനെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകും?
എയര്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലോ, ഏതെങ്കിലും എയര്‍ ഇന്ത്യ ബുക്കിംഗ് ഓഫീസിലോ ടിക്കറ്റ് ബുക്ക് ചെയ്യാനാകും. ചില വിമാന സര്‍വ്വീസുകളിലെ ടിക്കറ്റുകള്‍ ട്രാവല്‍ ഏജന്‍സികള്‍ വഴിയും ബുക്ക് ചെയ്യാം. എയര്‍ ഇന്ത്യ കാള്‍ സെന്റര്‍ നമ്പറുകള്‍ ഇനി പറയുന്നവയാണ്. 1860-233-1407, 0124-264-1407, 020-2623-1407

യാത്രചെയ്യേണ്ട സെക്ടറിലേക്ക് യാത്ര ചെയ്യുവാനുള്ള ടിക്കറ്റ് ഉണ്ടെങ്കില്‍ അത് ഉപയോഗിക്കാന്‍ കഴിയുമോ?
യാത്ര ചെയ്യേണ്ട സെക്ടറിലേക്ക് സാധുവായ എയര്‍ ഇന്ത്യ ടിക്കറ്റ് (098 എന്ന നമ്പറില്‍ ആരംഭിക്കുന്ന ടിക്കറ്റുകള്‍) ഉണ്ടെങ്കില്‍, ആവശ്യമായ അധിക തുക നല്‍കിയാല്‍ മതി. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് എയര്‍ ഇന്ത്യാ ബുക്കിംഗ് ഓഫീസുമായോ കോള്‍സെന്ററുമായോ ബന്ധപ്പെടുക.

പോകേണ്ട രാജ്യത്തേക്കുള്ള വിസ ഉണ്ടെങ്കില്‍ ഇപ്പോള്‍ യാത്ര ചെയ്യുവാന്‍ കഴിയുമോ?
വിസ ഉണ്ടെങ്കില്‍ കൂടി, വിവിധ രാജ്യങ്ങളില്‍ വിവിധ തരത്തിലുള്ള യാത്രാ നിയന്ത്രണങ്ങളാണ് നിലനില്‍ക്കുന്നത്. റെഗുലേറ്ററി വെബ്സൈറ്റില്‍ കൃത്യമായ നിബന്ധനകളും നിയന്ത്രണങ്ങളും പരിശോധിക്കുക.

എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യുവാന്‍ മറ്റ് ഏതെങ്കിലും രേഖകള്‍ ആവശ്യമാണോ?
ഒരു അണ്ടര്‍ടേക്കിംഗ്/ സെല്‍ഫ് ഡിക്ലറേഷന്‍ ബുക്കിംഗ് സമയത്തോ ചെക്ക് ഇന്‍ സമയത്തോ നല്‍കേണ്ടതായി വരും. കൂടുതല്‍ വിവരങ്ങള്‍ക്ക് എയര്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.

എയര്‍പോര്‍ട്ടില്‍ എത്തുവാന്‍ അധികമായ ക്ലിയറിംഗ്/ പാസ്സ് ആവശ്യമാണോ?
സാധാരണഗതിയില്‍ സാധുവായ ടിക്കറ്റ് തന്നെ എയര്‍പോര്‍ട്ടിലേക്ക് സഞ്ചരിക്കാനുള്ള അനുമതി പത്രമാണ്. എന്നിരുന്നാലും ഓരോ സ്ഥലങ്ങളിലേയും തദ്ദേശ ഭരണകൂടം എന്തെങ്കിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണം.

അനുവദനീയമായ ലഗേജ് എത്രയാണ്?
ഏഴു കിലോയില്‍ അധികം തൂക്കമില്ലാത്ത ഹാന്‍ഡ് ബാഗേജ് നിങ്ങള്‍ക്ക് കൊണ്ടുപോകാന്‍ കഴിയും. ചെക്ക് ഇന്‍ ബാഗേജുകളുടെ ഭാരം നിങ്ങളുടെ ടിക്കറ്റിനെ അടിസ്ഥാനമാക്കിയായിരിക്കും.

എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട സമയം ഏതാണ്?
വിമാനം യാത്ര ആരംഭിക്കുന്നതിന് നാല് മണിക്കൂര്‍ മുന്‍പെങ്കിലും വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കണം. യാത്രാ സമയത്തിന് 60 മിനിറ്റ് മുന്‍പായി ചെക്ക്-ഇന്‍ അവസാനിക്കും.

വെബ് ചെക്ക്-ഇന്‍ ചെയ്യേണ്ടതുണ്ടോ?
ഇപ്പോള്‍ വെബ് ചെക്ക്-ഇന്‍ നിര്‍ബന്ധമാണ്. ഇത് യാത്രാ സമയത്തിന് 48 മണിക്കൂര്‍ മുന്‍പ് ചെയ്യാവുന്നതാണ്. ഔദ്യോഗിക വെബസൈറ്റിലെ ചെക്ക്-ഇന്‍ ചറ്റ് ബോട്ടും ഇതിനായി ഉപയോഗിക്കാവുന്നതാണ്.

വന്ദേ ഭാരത് മിഷന്‍ യാത്രാ നിര്‍ദ്ദേശങ്ങള്‍
ഇന്ത്യയിലേക്ക് സഞ്ചരിക്കുമ്പോള്‍ കണക്ടിംഗ് ഡൊമെസ്റ്റിക് ഫ്ളൈറ്റില്‍ യാത്രചെയ്യുവാന്‍ കഴിയുമോ?
ഇന്ത്യയില്‍ ആദ്യം എത്തിച്ചേരുന്ന ദിവസം മുതല്‍, അവരുടെ തുടര്‍ ലക്ഷ്യത്തിലേക്കുള്ള യാത്ര തുടരുന്നതിന് മുന്‍പായി നിര്‍ബന്ധത ക്വാറന്റൈന് ഓരോ യാത്രക്കാരും വിധേയരാകണം. അതിനാല്‍, അതേ ദിവസത്തെ കണക്ടിംഗ് ഫ്ളൈറ്റില്‍ ടിക്കറ്റ് ബുക്ക് ചെയ്യരുത്.

ഏതെല്ലാം സാഹചര്യങ്ങളിലാണ് ക്വാറന്റൈനില്‍ പോകേണ്ടി വരിക?
1. വിദേശത്തു നിന്നും നേരിട്ട് ഒരേ വിമാനത്തില്‍ അന്ത്യലക്ഷ്യത്തില്‍ എത്തുകയും ബോര്‍ഡിംഗ് ഫോര്‍മാലിറ്റീസ് പൂര്‍ത്തിയാക്കുകയും ചെയ്യുമ്പോള്‍.
2. വിദേശ രാജ്യങ്ങളില്‍ നിന്നും ഡെല്‍ഹിയും മുംബൈയിലും ഇറങ്ങുകയും അതേ നമ്പറുള്ള ഫ്ളൈറ്റില്‍ ഇന്റര്‍നാഷണല്‍ ടു ഇന്റര്‍നാഷണല്‍ ട്രാന്‍സ്ഫര്‍ വഴി അന്തിമ ലക്ഷത്തില്‍ എത്തുകയും ചെയ്യുമ്പോള്‍.
3. വിദേശരാജ്യങ്ങളില്‍ നിന്നെത്തുകയും ഡെല്‍ഹിയിലോ മുംബൈയിലോ ഇറങ്ങി ഇന്റര്‍നാഷണല്‍ ടു ഇന്റര്‍നാഷണല്‍ ട്രാന്‍സ്ഫര്‍ വഴി മറ്റേതെങ്കിലും ഇന്റര്‍നാഷണല്‍ ഫ്ളൈറ്റിലോ ഒരു വി ബി എം ഫ്ളൈറ്റില്‍ നിന്നും മറ്റൊരു വി ബി എം ഫ്ളൈറ്റ് വഴിയോ അന്തിമ ലക്ഷ്യത്തില്‍ എത്തുമ്പോള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category