1 GBP = 102.00 INR                       

BREAKING NEWS

ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളിലേക്കുള്ള ആദ്യ പ്രവേശന പരീക്ഷ ഇന്ന്; അടുത്തത് സെപ്തംബര്‍ രണ്ടിന്; ഇത്തവണ നടക്കുന്നത് ഓണ്‍ലൈന്‍ പരീക്ഷകള്‍

Britishmalayali
മാര്‍ക്കറ്റിംഗ് ഫീച്ചര്‍

ലണ്ടന്‍: ഈ വര്‍ഷത്തെ കൊറോണ വ്യാപനം മെഡിക്കല്‍ അഡ്മിഷനെ ബാധിക്കാതിരിക്കാന്‍ പ്രവേശന പരീക്ഷകള്‍ ഓണ്‍ലൈന്‍ ആക്കി ബള്‍ഗേറിയന്‍ യൂണിവേഴ്സിറ്റികളും വിസ്റ്റാമെഡും. ഒക്ടോബറില്‍ ആരംഭിക്കുന്ന പുതിയ ബാച്ചിലേക്കുള്ള അഡ്മിഷനിലേക്കുള്ള എന്‍ട്രന്‍സ് എക്‌സാമുകള്‍, സാധാരണ യുകെയില്‍ വെച്ചാണ് വിസ്റ്റാമെഡ് സംഘടിപ്പിക്കുക. എന്നാല്‍ ഇത്തവണ അത് ഓണ്‍ലൈന്‍ വഴി കുട്ടികളുടെ വീടുകളില്‍ ഇരുന്ന് അറ്റന്‍ഡ് ചെയ്യാവുന്നതാണ്.

ഈ വര്‍ഷത്തെ ആദ്യ പ്രവേശന പരീക്ഷ ഇന്നാണ് നടക്കുക. രണ്ടാമത്തേത് സെപ്റ്റംബര്‍ രണ്ടാം തീയതിയാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായിട്ടുള്ള തയ്യാറെടുപ്പുകള്‍ എടുത്തു കഴിഞ്ഞതായി വിസ്റ്റാമെഡ് ഡയറക്ടര്‍ ഡോ. ജോഷി ജോസ് അറിയിച്ചു. സ്റ്റഡി മെറ്റീരിയല്‍സ് എല്ലാം കുട്ടികള്‍ക്ക് ഇതിനോടകം അയച്ചു കഴിഞ്ഞു. അതുപോലെ ഇന്ന് നടത്തുന്ന ഓണ്‍ലൈന്‍ എക്‌സാമിനുള്ള മോക്ക് (ട്രയല്‍) എക്‌സാം ജൂലായ് മുപ്പതിന് വിജയകരമായി നടത്തുകയും ചെയ്തിരുന്നു.

ഇത്തവണ ആകര്‍ഷകമായ പാക്കേജുമായാണ് വിസ്റ്റാമെഡ് കുട്ടികളുടെ അരികില്‍ എത്തുക
  • ആറു വര്‍ഷത്തെ പഠന കാലം മുഴുവനുമുള്ള സപ്പോര്‍ട്ട്
  • ആറാം വര്‍ഷം യുകെയില്‍ ഇന്റേണ്‍ഷിപ്പ് കിട്ടുവാന്‍ സഹായിക്കുക
  • എണ്ണൂറിലധികം പൗണ്ട് വില വരുന്ന ഇ-ബുക്ക്‌സ് സൗജന്യം
  • പഠിക്കാന്‍ ബുദ്ധിമുട്ടുള്ള കുട്ടികള്‍ക്ക് സൗജന്യ ട്യൂഷന്‍
  • താമസ സൗകര്യം അതുപോലെ കുട്ടികള്‍ അവിടെ എത്തി സെറ്റില്‍ ആകുവാന്‍ വേണ്ട സപ്പോര്‍ട്ട്
തുടങ്ങിയ എല്ലാ സര്‍വ്വീസുകളും പ്രവര്‍ത്തനങ്ങളും ബള്‍ഗേറിയയില്‍ ഉണ്ടാകും. വര്‍ണയില്‍ പ്രവര്‍ത്തിക്കുന്ന വിസ്റ്റാമെഡ് ഓഫീസ് ആണ് ഈ പ്രവര്‍ത്തനങ്ങളെല്ലാം ഏകോപിപ്പിക്കുക. ഈ വര്‍ഷം കൊറോണയുടെ വ്യാപ്തി കാരണം ഒക്ടോബര്‍ ബാച്ച് തുടങ്ങുക ഓണ്‍ലൈന്‍ വഴിയാകാം. ഇതു സംബന്ധിച്ചുള്ള തീരുമാനം ഇതുവരെ യൂണിവേഴ്‌സിറ്റികള്‍ എടുത്തിട്ടില്ല. കൊറോണ മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു ബള്‍ഗേറിയയെ ബാധിച്ചിട്ടില്ല.

വര്‍ഷങ്ങള്‍ കൂടും തോറും യൂറോപ്യന്‍ യൂണിയന്‍ രാജ്യമായ ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളുടെ പ്രശസ്തി കൂടുകയും ലോകത്തെ ഇംഗ്ലീഷുമായി ബന്ധപ്പെട്ടു കിടക്കുന്ന രാജ്യങ്ങളില്‍ നിന്ന് അഡ്മിഷനു വേണ്ടിയുള്ള അപേക്ഷകള്‍ വന്‍നിരക്കില്‍ കൂടി വരുന്നതായി യൂണിവേഴ്‌സിറ്റികള്‍ അറിയിച്ചു. എല്ലാ വര്‍ഷത്തേയും പോലെ തന്നെ കൊവിഡിന്റെ പശ്ചാത്തലത്തിലും ജര്‍മ്മനിയില്‍ നിന്നാണ് ഈ വര്‍ഷവും തിരക്ക്. കൂടുതല്‍ കുട്ടികളും ജര്‍മ്മനിയില്‍ നിന്നു തന്നെ.

ചില കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ബ്രക്‌സിറ്റിന്റെ പേരില്‍ ആശങ്കകള്‍ ഉള്ളതായി മനസിലാക്കുന്നു. എന്നാല്‍ ബ്രക്‌സിറ്റ് വിദ്യാഭാസ മേഖലയെ ബാധിക്കില്ലെന്നാണ് ജിഎംസി വഴിയും മറ്റു യൂറോപ്യന്‍ ഉടമ്പളികളും കണ്‍വെന്‍ഷനുകളു വഴി മനസിലാകുന്നത്. യുകെയുടെ വിദ്യാഭാസ സമ്പ്രദായം അനുസരിച്ചു യുറോപ്യന്‍ യൂണിയന്‍ ഇതര രാജ്യങ്ങളുമായും യൂണിയനുമായും ബൊളോഗ്ന - ലിസ്ബണ്‍ മുതലായ കരാറുകളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ബള്‍ഗേറിയയില്‍ നിന്നും ബിരുദങ്ങളുമായി യുകെയിലേക്കു മടങ്ങി വരുന്നവര്‍ക്ക് പ്ലാബ് ടെസ്റ്റ് (മെഡിസിന്‍ കഴിഞ്ഞവര്‍) ഒആര്‍ഇ ടെസ്റ്റ് (ഡെന്റിസ്റ്ററി കഴിഞ്ഞവര്‍) എഴുതേണ്ടി വരില്ല. മാത്രമല്ല ഈ കുട്ടികള്‍ F 1 കഴിഞ്ഞാണ് തിരികെ എത്തുക. പിന്നീട് F 2 യില്‍ ചേര്‍ന്ന് ജൂനിയര്‍ ഡോക്ടര്‍മാരായി യുകെയില്‍ പ്രാക്ടീസ് ചെയ്യാം.

മേല്‍ പറഞ്ഞ കാര്യങ്ങള്‍ യുകെ ഇയു അംഗമായതുകൊണ്ടല്ല, മറിച്ച് ആ രാജ്യത്തെ പഠന ഗുണ നിലവാരത്തിന്റെ അടിസ്ഥാനത്തിലാണ്. എന്‍എച്ച്എസിനു പതിനായിരം വിദേശ ഡോക്ടര്‍മാരെ ഈ വര്‍ഷം ആവശ്യമുണ്ടെന്നും എന്നാല്‍ വളരെ കുറവു മാത്രമാണ് രജിസ്റ്റര്‍ ചെയ്തതെന്നും അതുകൊണ്ടു കൂടുതല്‍ ഉദാര നിലപാടുകളുമായി ജിഎംസി മുമ്പോട്ടു പോകുമെന്ന് ചീഫ് ഡയറക്ടര്‍ ചാര്‍ലി മാസി കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രഖാപിച്ചത് ഈ അവസരത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ബ്രക്‌സിറ്റിന്റെ പേരില്‍ ഭാവിയില്‍ എന്തങ്കിലും നിയമങ്ങളില്‍ മാറ്റം വന്നാല്‍ വിസ്റ്റാമെഡ് യാതൊരു സര്‍വ്വീസ് ചാര്‍ജ്ജും കൂടാതെ വിസ്റ്റാമെഡ് വഴി എത്തിയ മുഴുവന്‍ കുട്ടികളേയും സഹായിക്കുമെന്ന് ഡയറക്ടര്‍ ഡോക്ടര്‍ ജോഷി ജോസ് അറിയിച്ചു. യൂറോപ്യന്‍ യൂണിയന്‍ റെഗുലേഷന്‍ അനുസരിച്ചു വളരെ നല്ല നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളാണ് ബള്‍ഗേറിയത്തിലുള്ളത്. ഡബ്ല്യുഎച്ച്ഒ, IMED യുടെയും റാങ്കിങ്ങില്‍ ഈ യൂണിവേഴ്‌സിറ്റികള്‍ വളരെ മുമ്പിലാണ്. ഈസ്റ്റ് യൂറോപ്പിലെ തന്നെ മികച്ചവയാണ്.

എ ലെവല്‍ എക്‌സാം കഴിഞ്ഞവര്‍ക്കും (കെമിസ്ട്രി, ബിയോളജി സബ്ജക്ട് ഉള്ളവര്‍) ഇപ്പോള്‍ ഈ വര്‍ഷം റിസള്‍ട്ടിന് വേണ്ടി കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ജി.സി.എസ്.സി, എ ലെവല്‍, എന്‍ട്രന്‍സ് എക്‌സാം എന്നിവയുടെ മാര്‍ക്കുകള്‍ പരിഗണിച്ചാണ് അഡ്മിഷന്‍ ലഭിക്കുക. എന്‍ട്രന്‍സ് എക്‌സാമിന് 100% ലഭിക്കുന്ന രീതിയിലാണ് വിസ്റ്റാമേഡ് സ്റ്റഡി മെറ്റീരിയല്‍സ് തയ്യാറാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന കോണ്‍ടാക്ട് നമ്പറുകളില്‍ വിളിച്ചു തീര്‍ക്കാവുന്നതാണ്.

ഇന്ത്യയില്‍ നിന്നും അപേക്ഷിക്കാന്‍ താല്‍പര്യം ഉള്ളവര്‍ ഉടന്‍ അപേക്ഷിക്കണം. വര്‍ണ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലേക്കാണ് പതിവു പോലെ ഈ വര്‍ഷവും തിരക്ക്. മറ്റു യൂണിവേഴ്‌സിറ്റികളെ അപേക്ഷിച്ചു സീറ്റുകള്‍ ഈ യൂണിവേഴ്‌സിറ്റിയില്‍ കുറവുള്ളതിനാല്‍ നേരെത്തെ തന്നെ രജിസ്റ്റര്‍ ചെയ്ത് സീറ്റുകള്‍ ഉറപ്പാക്കേണ്ടതാണ്. വിസ്റ്റാമെഡ് വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. ബള്‍ഗേറിയന്‍ യൂണിവേഴ്‌സിറ്റികളില്‍ പ്രത്യേകിച്ചും വര്‍ണ്ണ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ മലയാളികളുടെ വന്‍ സജീവ പങ്കാളിത്തമാണ് ഉള്ളത്. മലയാളികളില്‍ ബഹു ഭൂരിഭാഗവും വിസ്റ്റാമെഡ് വഴി എത്തിയവരാണ്.

മറുനാടന്‍ മലയാളി തയ്യാറാക്കിയ റിപ്പോര്‍ട്ട്:
നാടു വിട്ടിട്ടും നാടിന്റെ നന്മകള്‍ വിട്ടു കളയാതെ മലയാളി കുട്ടികള്‍; അത്തപ്പൂക്കളമിട്ടും വടംവലിച്ചും തിരുവാതിര നൃത്തമാടിയും ബള്‍ഗേറിയയില്‍ ഓണാഘോഷം; വര്‍ണ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ ഓണാഘോഷ വീഡിയോ ചുവടെ:

കുട്ടികളുടെ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ മുതല്‍, താമസ സൗകര്യം, ബാങ്ക് അക്കൗണ്ട്, മൊബൈല്‍ അക്കൗണ്ട്, എല്ലാ വര്‍ഷവും പഠിക്കാന്‍ വേണ്ട ഈ -ബുക്ക്‌സ് സംവിധാനം (സൗജന്യമായി), മറ്റ് ആവശ്യമായ ഡോക്യൂമെന്റസ് തുടങ്ങി ആറാം വര്‍ഷം യുകെയിലെ ഹോസ്പിറ്റലുകളില്‍ പ്ലേസ് മെന്റിനു വേണ്ട സൗകര്യങ്ങളും ഒരുക്കി ജൂനിയര്‍ ഡോക്ടര്‍ ആയി പ്രാക്ടീസ് തുടങ്ങും വരെ വേണ്ട സഹായ സൗകര്യങ്ങള്‍ ഒരുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

Tel: 02082529797, 07404 086914, Email: [email protected]

(നിയമപരമായ അറിയിപ്പ്: വിസ്റ്റാമെഡ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ ഉറപ്പ് വരുത്തിയ ശേഷം മാത്രമെ പണ ഇടപാടുകള്‍ നടത്താവൂ. ഈ മാര്‍ക്കറ്റിങ്ങ് ഫീച്ചര്‍ വായിച്ചു എന്നതിന്റെ പേരില്‍ നിങ്ങള്‍ പണം നല്‍കരുത്. ഇതിന്റെ അടിസ്ഥാനത്തില്‍ വേണ്ടത്ര പരിശോധനകള്‍ നടത്തി ഉറപ്പ് വരുത്തിയ ശേഷം മാത്രം ഫീസും മറ്റും അടയ്ക്കുക. യൂണിവേഴ്സിറ്റിയില്‍ നേരിട്ട് ഫീസ് അടയ്ക്കാന്‍ സൗകര്യം ഉണ്ടോ എന്ന് തിരക്കുന്നത് ഉചിതമാകും. ഈ ഏജന്‍സി ഈടാക്കുന്ന ഫീസ് എത്ര എന്നതും ആദ്യം തന്നെ ചോദിച്ച് ഉറപ്പ് വരുത്തുക. ഈ ഫീച്ചര്‍ വഴി ഉണ്ടാകുന്ന ഒരു ബുദ്ധിമുട്ടുകള്‍ക്കും ബ്രിട്ടീഷ് മലയാളിയോ അതിന്റെ പത്രാധിപരോ ഉത്തരവാദി ആയിരിക്കുന്നതല്ല.)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category